നി​പ്പ: രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ സഹപാഠികളായ കൊല്ലംകാരായ  മൂ​ന്നു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ല്ലം : എ​റ​ണാ​കു​ള​ത്ത് നി​പ്പ​ ബാ​ധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ സഹപാഠികളായ കൊല്ലം ജില്ലക്കാരായ മൂന്നുപേർ നിരീക്ഷണത്തിൽ. ഇ​വ​ർ​ക്ക് പ​നി​യോ മ​റ്റോ വ​രു​ന്നു​ണ്ടോ​യെ​ന്നു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ.

അതേസമയം കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ് തു​റ​ക്കുമെന്ന് അധികൃതർ അറിയിച്ചു. പ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ് ഇ​ന്ന് തു​റ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts