കൊച്ചി: പുതിയ ബജറ്റ് കാര്‍ഷിക, ഗ്രാമീണ, വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യ നിക്ഷേപ മേഖലകളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി.ആര്‍. രവികുമാര്‍.ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖാ ‘യൂണിയന്‍ ബജറ്റ് 2016-ഒരു വിശകലനം’ എന്ന വിഷയത്തില്‍ കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇതു കഴിഞ്ഞ കാലങ്ങളില്‍നിന്നുള്ള വ്യതിയാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അ ക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ബാബു ഏബ്രഹാം കള്ളിവയലിനെയും ദക്ഷിണ മേഖലാ കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോമോന്‍ കെ. ജോര്‍ജിനെയും യോഗത്തില്‍ അനുമോദിച്ചു.
ബജറ്റിനെ പൊതുവായും പ്രത്യക്ഷ പരോക്ഷ നികുതികളെ സംബന്ധിച്ചു പ്രത്യേകമായും വേണുഗോപാല്‍ സി. ഗോവിന്ദ് (കൊച്ചി), ടി. ബാനുശേഖര്‍ (ചെന്നൈ), ജി. ശിവദാസ് (ബംഗളൂരു) എന്നിവര്‍ വിശദമായ വിശകലനങ്ങള്‍ നടത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐസിഎഐ എറണാകുളം ശാഖാ ചെയര്‍മാന്‍ ആര്‍. ബാലഗോപാല്‍ സ്വാഗതവും എറണാകുളം ശാഖാ സെക്രട്ടറി ലൂക്കോസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ഓളം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കു പുറമെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍നിന്നുള്ള പ്രഫഷണലുകളും സെമിനാറില്‍ പങ്കെടുത്തതായി എറണാകുളം ശാഖാ ചെയര്‍മാന്‍ ആര്‍. ബാലഗോപാല്‍ അറിയിച്ചു.