മൂ​ന്നാം മു​ന്ന​ണി ഭ​രി​ക്കും, കോ​ണ്‍​ഗ്ര​സി​നു വേ​ണ​മെ​ങ്കി​ൽ പി​ന്തു​ണ​യ്ക്കാമെന്ന് ടി​ആ​ർ​എ​സ്

ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ മു​ന്ന​ണി​യെ കോ​ണ്‍​ഗ്ര​സി​നു വേ​ണ​മെ​ങ്കി​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്ന് ടി​ആ​ർ​എ​സ്. രാ​ഹു​ൽ ഗാ​ന്ധി​യെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ ഇ​രു​ത്തി​ല്ലെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് ഈ ​ക്ഷ​ണം.

ക​ഴി​ഞ്ഞ വ​ർ​ഷം മുത​ൽ പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് മൂ​ന്നാം മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ൻ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു. ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും മ​മ​ത ബാ​ന​ർ​ജി ഒ​ഴി​ച്ചു​ള്ള നേ​താ​ക്ക​ൾ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സു​മാ​യും സ​ഖ്യ​മാ​കാം എ​ന്ന നി​ല​പാ​ടി​ലേ​ക്ക് ടി​ആ​ർ​എ​സ് എ​ത്തു​ന്ന​ത്.

മൂ​ന്നാം മു​ന്ന​ണി കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​രു​ണ്ടാ​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് റാ​വു വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഇ​നി ഭൂ​രി​പ​ക്ഷം തി​ക​ഞ്ഞി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​നെ പു​റ​ത്തു​നി​ന്നു പി​ന്തു​ണ​യ്ക്കാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നു​മാ​ണ് ടി​ആ​ർ​എ​സ് വ​ക്താ​വ് ആ​ബി​ദ് റ​സൂ​ൽ ഖാ​ൻ പ​റ​യു​ന്ന​ത്.

Related posts