പ​ശ്ചി​മ​ബം​ഗാ​ളി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ: തെ​ര. ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര യോ​ഗം ചേ​രും

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ അ​മി​ത്ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ വ്യാ​പ​ക സം​ഘ​ർ​ഷ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര. ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര യോ​ഗം ചേ​രും. ഇ​ന്നു രാ​വി​ലെ 11ന് ​കോ​ൽ​ക്ക​ത്ത​യി​ൽ യോ​ഗം ചേ​രാ​നാ​ണ് തീ​രു​മാ​നം.

ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ൽ​ക്ക​ത്ത ന​ഗ​ര​ത്തി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ട ബി​ജെ​പി നേ​താ​ക്ക​ൾ മ​മ​ത​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​മി​ത്ഷാ​യു​ടെ റോ​ഡ്ഷോ​യ്ക്കി​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും തൃ​ണ​മൂ​ൽ കോ​ൺ‌​ഗ്ര​സി​ന്‍റെ​യും വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ക്കാ​രും ത​മ്മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. പി​ന്നീ​ട് പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Related posts