മുളങ്കുന്നത്തുകാവ്: ഒന്നും രണ്ടും പത്തുമല്ല..ഇരുപത് വർഷത്തിനു ശേഷം തൃശൂർ മെഡിക്കൽ കോളജ് കാന്പസിൽ വഴികാട്ടി ബോർഡുകൾ ഉയർന്നു. നാനൂറ് ഏക്കറോളം വരുന്ന മെഡിക്കൽ കോളജ് കാന്പസിലെ വിവിധ സ്ഥാപനങ്ങൾ കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുന്ന പൊതുജനങ്ങൾക്ക് രണ്ടു പതിറ്റാണ്ടിനു ശേഷം വഴിയറിയാൻ അവസരമൊരുങ്ങിയിരിക്കുകയാണ്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നെത്തുന്ന രോഗികളും കൂടെവരുന്നവരും വഴിയറിയാതെ ചുറ്റിത്തിരിയുന്നത് പതിവായിരുന്നു. ആശുപത്രിയിലെ വിവിധ ഓഫീസുകളിലേക്കും ധാരാളം ആളുകൾ എത്താറുണ്ട്. ഇവരും ഓഫീസുകൾ എവിടെയാണെന്നറിയാതെ വലയാറുണ്ട്. വിവിധ ഹോസ്റ്റലുകൾ, അക്കാദമി കോംപ്ലെക്സ്, സബ് ട്രഷറി, വിവിധ ലബോറട്ടറികൾ, ഓഡിറ്റോറിയങ്ങൾ, ബാങ്കുകൾ, പൊതുമരാമത്ത് ഓഫീസുകൾ, ആരോഗ്യസർവകലാശാല കെട്ടിടം, ദന്താശുപത്രിയടക്കമുള്ള മൂന്ന് ആശുപത്രികൾ, പോലീസ് സ്റ്റേഷൻ, നേഴ്സിംഗ് കോളജ്, കാൻസർ വിഭാഗം, കാന്റീനുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് കാന്പസിലുള്ളത്. ഇവിടേക്ക് എത്തുന്നവർ വഴിയറിയാതെ കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇപ്പോൾ ദിശാബോർഡുകൾ സ്ഥാപിച്ചതോടെ വഴിയറിയാതെയുള്ള…
Read MoreDay: April 29, 2019
കരിയിലും കരി മരുന്നിലും “കുരുങ്ങി’ പൂരം; ആന വിലക്ക് നീക്കാൻ കനിവു തേടി മുഖ്യമന്ത്രിയുടെ അടുത്തേക്ക്
സ്വന്തം ലേഖകൻ തൃശൂർ: കുഴപ്പങ്ങളും തടസങ്ങളുമില്ലാതെ നടന്നിരുന്ന തൃശൂർ പൂരം ഇപ്പോൾ സാങ്കേതിക തടസങ്ങളുടെ ഉൗരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാൻ പെടാപാടു പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളുടെ തുടർച്ചയെന്നോണം ഇത്തവണയും കരിയിലും കരിമരുന്നിലും തന്നെയാണ് പൂരം കുരുങ്ങിയിരിക്കുന്നത്. കരിവീരച്ചന്തം നിറയുന്ന തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യം ഇത്തവണയുണ്ടാകുമോ എന്നതാണ് ആനപ്രേമികൾ കാത്തിരിക്കുന്നത്. രാമചന്ദ്രന്റെ വിലക്ക് നീക്കാൻ മുഖ്യമന്ത്രിയുടെ കനിവുതേടി അദ്ദേഹത്തെ സമീപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.തെച്ചിക്കോട്ടിന്റെ വിലക്ക് നീക്കിയില്ലെങ്കിൽ മറ്റാനകളെ എഴുന്നള്ളിപ്പിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ആന ഉടമകൾ. പ്രശസ്തമായ തൃശൂർ പൂരം വെടിക്കെട്ടും പ്രതിസന്ധി നേരിടുകയാണ്. ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ചതാണ് പുതിയ പ്രശ്നം. വെടിക്കെട്ടിന് തടസമുണ്ടാകില്ലെന്ന് കോടതി വിധി വന്നപ്പോൾ ഏവരും കരുതിയെങ്കിലും പുതിയ കുരുക്ക് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ. ഓലപ്പടക്കത്തിന് അനുമതി തേടിയും വെടിക്കെട്ട് സുഗമമായി നടത്താനുള്ള അനുമതിക്കായും തിരുവന്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധി എക്സ്പ്ലോസീവ്…
Read Moreകഞ്ചാവ് കുടിപ്പക; വരയിടത്തെ ഇരട്ടക്കൊലപാതകത്തിൽ നാലുപേർ കൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
തൃശൂർ: വരടിയത്ത് രണ്ടു യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. തിരുവല്ല നിരണം മുണ്ടനാറി വീട്ടിൽ അബി (31), പീച്ചി നെല്ലിക്കൽ വീട്ടിൽ പ്രിൻസ് തോമസ് (38), അമല പുതൂക്കര വീട്ടിൽ മെൽവിൻ(21), ചേറൂർ അടിയാറ വട്ടവിള വീട്ടിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഞ്ചാവ് കുടിപ്പകയിൽ ഏപ്രിൽ 23നാണ് അവണൂർ ശ്യാം, മുണ്ടത്തിക്കോട് ക്രിസ്റ്റോ എന്നിവർ അവണൂർ പാറപ്പുറത്ത് കൊല്ലപ്പെട്ടത്. പ്രധാന പ്രതികളായ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചുവീഴ്ത്തി വാളുകൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. അബി എന്ന അജീഷ് സംഭവത്തിൽ നേരിട്ടു പങ്കാളിയായിരുന്നു. മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും. പിക്കപ്പ് വാൻ ഒളിപ്പിച്ചവരുമാണ്.ഗുരുവായൂർ എസിപി പി. ബിജുരാജ്, പേരാമംഗലം സിഐ എ.എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള…
Read Moreഈ അഭിപ്രായങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവാം, എങ്കിലും പറയുന്നു! തെരഞ്ഞെടുപ്പുകളില്‍ കള്ളവോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് സന്തോഷ് പണ്ഡിറ്റ്
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ കേരളത്തില്‍ ആളുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്, കള്ളവോട്ട്. നിരവധിയിടങ്ങളില്‍ സ്ത്രീകളടക്കമുള്ളവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തു. കാലം എത്രയൊക്കെ പുരോഗമിച്ചിട്ടും ജനാധിപത്യ സമ്പ്രദായത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്തരം ചില പ്രശ്നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ചും പലരും ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവയ്ക്കുന്ന ചില അഭിപ്രായങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇതു സംബന്ധിച്ച് അദ്ദേഹം ചില നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മുന്നോട്ടു വച്ചിട്ടുള്ളത്. കൈ വിരലില്‍ മഷി പുരട്ടുന്നതിന് ബദലായുള്ള മാര്‍ഗമാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. സന്തോഷ് പണ്ഡിറ്റ് നല്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ… Dear facebook family, കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ ഇലക്ഷനിടയില് ചിലയിടത്ത് കള്ള വോട്ടുകള്‍ പലരും ചെയ്തു എന്ന പരാതിയും, വിവാദങ്ങളും നടക്കുകയാണല്ലോ. ഇതിന് തെളിവായ് വീഡിയോകളും വ്യാപകമായ് പ്രചരിക്കുന്നു. ഇനി മുതല്‍ കൈ വിരല്‍…
Read Moreഅവധിക്കാല യാത്രകൾ കൂടി; പകലും രാത്രിയും വ്യത്യാസമില്ലാതെ കുതിരാനിൽ “കുരുക്ക്’ മുറുകുന്നു
വടക്കഞ്ചേരി: വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണു കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും. കണ്ടെയ്നറോ മറ്റു ചരക്കു ലോറികളോ കുതിരാൻ വളവുകളും കയറ്റവും കയറിയിറങ്ങാൻ വൈകിയാൽ അതിനു പിന്നാലെ വാഹനവ്യൂഹം തന്നെയുണ്ടാകും. എവിടെയെങ്കിലും ഒരു വാഹനം കേടുവന്ന് കിടന്നാൽ പിന്നെ കുരുക്ക് എത്ര സമയം നീളുമെന്നു പറയാനാകില്ല. വാഹനങ്ങൾ നിയന്ത്രിച്ചു വിടാൻ പോലീസിന്റെ സാന്നിധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. അവധിക്കാല യാത്രകൾ കൂടിയതോടെയാണു ദേശീയപാതയിൽ വാഹനപ്പെരുപ്പം ഇരട്ടിച്ചിട്ടുള്ളത്. അതേസമയം, കാലവർഷത്തിൽ മഹാദുരന്തമാണ് കുതിരാനിൽ കാത്തിരിക്കുന്നത്. തുരങ്കപ്പാതകളുടെ വഴുക്കുംപ്പാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽചാക്കുകൾ അട്ടിയിട്ടാണു റോഡിന്റെ ഒരു വശം…
Read Moreമൂന്നുമാസം പ്രായമുള്ളപ്പോഴാണ് അവന് വീട്ടിലെത്തുന്നത്, ഞങ്ങളവനെ എത്രത്തോളം സ്നേഹിച്ചു എന്ന് പറയാന്‍ വാക്കുകള്‍ തികയില്ല, അവന് ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിറച്ചു, എന്നാല്‍ പിന്നീട് സംഭവിച്ചത് തിരിച്ചടികള്‍ മാത്രം
ദത്തെടുത്ത് വളര്‍ത്തിയ മകന്റെ വിദ്യാഭ്യാസത്തിനും ബിസിനസിനുമായി സമ്പാദ്യമെല്ലാം ചെലവാക്കിയ പ്രഭ ഇന്ന് ചികിത്സക്ക് പണമില്ലാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ്. തെരുവില്‍ നിന്നെടുത്ത് സ്നേഹം കൊടുത്ത് വളര്‍ത്തിയ കഥ പറയുകയാണ് പ്രഭ. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രഭയുടെ കഥ പുറംലോകം അറിയുന്നത്. പ്രഭയ്ക്ക് വേണ്ടി ധനസമാഹരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുകയാണ്. സ്ത്രീകള്‍ക്ക് പഠിക്കാനോ, ജോലി ചെയ്യാനോ അനുവാദമില്ലാത്ത ഒരു സമൂഹത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ എന്റെ അച്ഛന് അതിനെതിരെ നിലകൊണ്ടു, എന്നെ പഠിപ്പിച്ചു. എനിക്ക് ബിരുദം പൂര്‍ത്തിയാക്കാനായി. എന്റെ സമുദായത്തില്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയായിരുന്നു ഞാന്‍. ഞാന്‍ വിവാഹിതയായി. കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. എനിക്ക് ഗര്‍ഭം ധരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു. മാതാപിതാക്കളില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു, അവരില്‍ ഒരാള്‍ക്ക് വേണ്ടി തീരുമാനിക്കപ്പെട്ടവരാകാം ഞങ്ങളെന്നും. അതുകൊണ്ട് ഞങ്ങള്‍ ദത്തെടുക്കാന്‍…
Read Moreദുബായിലല്ല, ഇത് നമ്മുടെ ചെമ്മലപ്പടിയിൽ; ഡോ. അനിൽ-ജിജി ദമ്പതികളുടെ വീട്ടുമുറ്റത്തെ ഈന്തപ്പനകൾ കായ്ച്ച് പഴുത്ത നിലയിൽ
കിഴക്കമ്പലം: വീട്ടുമുറ്റത്ത് ഈന്തപ്പഴം നുകർന്ന് ഡോക്ടർ – അധ്യാപിക ദമ്പതികൾ ശ്രദ്ധേയമാകുന്നു. അമൃത ഡെന്റൽ കോളജിലെ പ്രോസ്റ്റഡോണ്ടിക് വിഭാഗം മേധാവി കിഴക്കമ്പലം ചെമ്മലപ്പടി മുട്ടുവഞ്ചേരി ഡോ.അനിൽ മാത്യു, ഭാര്യ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ജിജി ഏലിയാസ് എന്നിവരുടെ വീട്ടുമുറ്റത്താണ് നാട്ടിലെങ്ങും അധികമില്ലാത്ത ഈന്തപ്പനകൾ കായ്ച്ചു നിൽക്കുന്നത്. 2009 ൽ തൃശൂർ വെള്ളാനിക്കരയിലെ ടിയോസ് ഓർക്കിട്സ് ആൻഡ് നഴ്സറിയിൽനിന്നുമാണ് നാല് തൈകൾ വാങ്ങിയത്. ഇവയിൽ രണ്ടെണ്ണം കായ്ച്ച് നിൽക്കുന്നവയാണ്. പഴങ്ങൾ താഴെ വീഴുന്ന തരത്തിൽ പഴുത്ത അവസ്ഥയിലാണ്. ഫാമിംഗിൽ താല്പര്യമുള്ള അനിൽ വീട്ടുവളപ്പിലെ ഓർക്കിഡിനോടൊപ്പമാണ് തൈകൾ നട്ടിരുന്നത്. ഈന്തപ്പനയുടെ വളർച്ചക്കായി പ്രത്യേകം വളങ്ങളോ വെള്ളമോ നൽകിയിരുന്നില്ല. പനയോടൊപ്പം വെച്ചു കെട്ടിയിരുന്ന ഓർക്കിഡിന് ലഭിക്കുന്ന വെള്ളമാണ് പനയ്ക്കും ലഭിച്ചിരുന്നത്.
Read Moreഒരു കോടി മുടക്കി നിർമിച്ച ഓടയുണ്ട്, പക്ഷേ ,നെല്ലിക്കുഴി ടൗണിപ്പോഴും വെള്ളത്തിൽ
കോതമംഗലം: നെല്ലിക്കുഴി ടൗണിൽ ഒരു കോടി രൂപ മുടക്കി ഓട നിർമിച്ചിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. കഴിഞ്ഞദിവസത്തെ മഴയിൽ നെല്ലിക്കുഴി ടൗണിലാകെ വെള്ളക്കെട്ടായിരുന്നു. റോഡിലും ഓടകളിലുമെല്ലാം വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണുണ്ടായത്. ഓട നിർമാണത്തിലുണ്ടായ അപാകതയാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാൻ കാരണമായിരിക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. ഓടയിൽ വെള്ളംകെട്ടികിടക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഓടയ്ക്ക് വേണ്ടി പുറന്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കവും ഓടയുടെ ഗതി മാറാൻ കാരണമായി. അശാസ്ത്രീയമായ ഓട നിർമാണത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Read Moreറിമ കല്ലിങ്കലിനെ സ്ക്രീനില്‍ കണ്ട്, ഒരു നിമിഷം ഞെട്ടിപ്പോയി! ലിനി തന്നെയാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി; ട്രെയിലറില്‍ കാണിക്കുന്നതിനേക്കാള്‍ ഭീകരമായിരുന്നു നിപ്പാകാലത്തെ പേരമ്പ്രയുടെ അവസ്ഥ; നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നു
കേരളം, പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ ഒരു അനുഭവം എന്ന നിലയില്‍ ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വൈറസ് എന്ന ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. വമ്പിച്ച താരനിരകൊണ്ടാണ് ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. നിപ്പ ജീവനെടുത്തവരില്‍ ഒരാളാണ് സിസ്റ്റര്‍ ലിനി. ലിനിയായി വേഷമിടുന്നത് റിമ കല്ലിങ്കലാണ്. ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ചും റിമയെ ലിനിയായി കണ്ടപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ലിനിയുടെ ഭര്‍ത്താവ്, സജീഷ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ… ‘സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ആഷിക് അബു എന്നെ വിളിച്ചിരുന്നു. നിപ്പയാണ് പ്രമേയമെന്നും ഞങ്ങളുടെയൊക്കെ ജീവിതമാണ് സിനിമയാകുന്നതെന്നും പറഞ്ഞിരുന്നു. റിമയാണ് ലിനിയാകുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നോട് നിപ്പാകാലത്തെ പേരാമ്പ്രയെക്കുറിച്ചുമൊക്കെ ചോദിച്ച് മനസിലാക്കിയിരുന്നു. ഖത്തറില്‍ നടത്തിയ ട്രെയ്ലര് ലോഞ്ചില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നാണ് ആദ്യമായി ലിനിയായി റിമയെ കാണുന്നത്. ഒരു നിമിഷം ഞാന്‍ ഞെട്ടിപ്പോയി. ലിനി തന്നെയാണോ മുന്നില്‍…
Read Moreകുഞ്ഞാലിക്കുട്ടിക്കൊപ്പം തന്നെയല്ലേ കവര്‍ ഫോട്ടോ ഇപ്പോഴുമെന്ന് ദ്വയാര്‍ഥ പ്രയോഗത്തോടെ പരിഹാസം, ഫേസ്ബുക്കില്‍ പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച് ദീപ നിശാന്ത്, ഇടതുസഹയാത്രികയ്ക്കെതിരേ മുസ്ലീം യൂത്ത് ലീഗ് രംഗത്ത്
കഴിഞ്ഞദിവസം കള്ളവോട്ടു ചെയ്തവരെ ന്യായീകരിച്ച് രംഗത്തെത്തിയ ഇടതുസഹയാത്രിക ദീപ നിശാന്ത് വീണ്ടും വിവാദക്കുരുക്കില്‍. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ട യുവതിയെ അപമാനിച്ച ദീപയ്ക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഹഫ്സാമോള്‍ എന്ന മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകയാണ് ദീപയുടെ പോസ്റ്റില്‍ കമന്റിട്ടത്. ഇതിന് ദീപ നല്കിയ മറുപടിയാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് അപമാനിച്ച രീതിയിലാണ് ഹഫ്സമോളെയും ദീപ അപമാനിച്ചതെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവര്‍ഫോട്ടോ ഇപ്പോഴും എന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ദീപ കമന്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം കള്ളവോട്ട് ചെയ്തവരെ ന്യായീകരിച്ച് ദീപ എഴുതിയ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ഇവര്‍ പോസ്റ്റ് ഒളിപ്പിച്ചിരുന്നു. ദീപ ഫേസ്ബുക്കില്‍ പറഞ്ഞതിങ്ങനെ- രണ്ട് സ്ത്രീകള്‍ക്കെതിരെ അങ്ങേയറ്റം ഗുരുതരമായ ആരോപണം ഉന്നയിക്കുക. മുഖ്യധാരാമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അവരുടെ…
Read More