ദുബായിലല്ല, ഇത് നമ്മുടെ  ചെമ്മലപ്പടിയിൽ; ഡോ. അനിൽ-ജിജി ദമ്പതികളുടെ വീട്ടുമുറ്റത്തെ ഈന്തപ്പനകൾ കായ്ച്ച് പഴുത്ത നിലയിൽ

കി​ഴ​ക്ക​മ്പ​ലം: വീ​ട്ടു​മു​റ്റ​ത്ത് ഈ​ന്ത​പ്പ​ഴം നു​ക​ർ​ന്ന് ഡോ​ക്ട​ർ – അ​ധ്യാ​പി​ക ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. അ​മൃ​ത ഡെ​ന്‍റ​ൽ കോ​ള​ജി​ലെ പ്രോ​സ്റ്റ​ഡോ​ണ്ടി​ക് വി​ഭാ​ഗം മേ​ധാ​വി കി​ഴ​ക്ക​മ്പ​ലം ചെ​മ്മ​ല​പ്പ​ടി മു​ട്ടു​വ​ഞ്ചേ​രി ഡോ.​അ​നി​ൽ മാ​ത്യു, ഭാ​ര്യ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​ജി ഏ​ലി​യാ​സ് എ​ന്നി​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് നാ​ട്ടി​ലെ​ങ്ങും അ​ധി​ക​മി​ല്ലാ​ത്ത ഈ​ന്ത​പ്പ​ന​ക​ൾ കാ​യ്ച്ചു നി​ൽ​ക്കു​ന്ന​ത്.

2009 ൽ ​തൃ​ശൂ​ർ വെ​ള്ളാ​നി​ക്ക​ര​യി​ലെ ടി​യോ​സ് ഓ​ർ​ക്കി​ട്സ് ആ​ൻ​ഡ് ന​ഴ്സ​റി​യി​ൽ​നി​ന്നു​മാ​ണ് നാ​ല് തൈ​ക​ൾ വാ​ങ്ങി​യ​ത്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം കാ​യ്ച്ച് നി​ൽ​ക്കു​ന്ന​വ​യാ​ണ്. പ​ഴ​ങ്ങ​ൾ താ​ഴെ വീ​ഴു​ന്ന ത​ര​ത്തി​ൽ പ​ഴു​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
ഫാ​മിം​ഗി​ൽ താ​ല്പ​ര്യ​മു​ള്ള അ​നി​ൽ വീ​ട്ടു​വ​ള​പ്പി​ലെ ഓ​ർ​ക്കി​ഡി​നോ​ടൊ​പ്പ​മാ​ണ് തൈ​ക​ൾ ന​ട്ടി​രു​ന്ന​ത്.

ഈ​ന്ത​പ്പ​ന​യു​ടെ വ​ള​ർ​ച്ച​ക്കാ​യി പ്ര​ത്യേ​കം വ​ള​ങ്ങ​ളോ വെ​ള്ള​മോ ന​ൽ​കി​യി​രു​ന്നി​ല്ല. പ​ന​യോ​ടൊ​പ്പം വെ​ച്ചു കെ​ട്ടി​യി​രു​ന്ന ഓ​ർ​ക്കി​ഡി​ന് ല​ഭി​ക്കു​ന്ന വെ​ള്ള​മാ​ണ് പ​ന​യ്ക്കും ല​ഭി​ച്ചി​രു​ന്ന​ത്.

Related posts