കഞ്ചാവ് കുടിപ്പക; വരയിടത്തെ  ഇരട്ടക്കൊലപാതകത്തിൽ  നാ​ലു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ;  ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

തൃ​ശൂ​ർ: വ​ര​ടി​യ​ത്ത് ര​ണ്ടു യു​വാ​ക്ക​ളെ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല നി​ര​ണം മു​ണ്ട​നാ​റി വീ​ട്ടി​ൽ അ​ബി (31), പീ​ച്ചി നെ​ല്ലി​ക്ക​ൽ വീ​ട്ടി​ൽ പ്രി​ൻ​സ് തോ​മ​സ് (38), അ​മ​ല പു​തൂ​ക്ക​ര വീ​ട്ടി​ൽ മെ​ൽ​വി​ൻ(21), ചേ​റൂ​ർ അ​ടി​യാ​റ വ​ട്ട​വി​ള വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി.

ക​ഞ്ചാ​വ് കു​ടി​പ്പ​ക​യി​ൽ ഏ​പ്രി​ൽ 23നാ​ണ് അ​വ​ണൂ​ർ ശ്യാം, ​മു​ണ്ട​ത്തി​ക്കോ​ട് ക്രി​സ്റ്റോ എ​ന്നി​വ​ർ അ​വ​ണൂ​ർ പാ​റ​പ്പു​റ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ധാ​ന പ്ര​തി​ക​ളാ​യ നാ​ലു​പേ​രെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ക്ക​പ്പ് വാ​ൻ കൊ​ണ്ട് ഇ​ടി​ച്ചുവീ​ഴ്ത്തി വാ​ളു​കൊ​ണ്ട് വെ​ട്ടി​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

അ​ബി എ​ന്ന അ​ജീ​ഷ് സം​ഭ​വ​ത്തി​ൽ നേ​രി​ട്ടു പ​ങ്കാ​ളി​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രും. പി​ക്ക​പ്പ് വാ​ൻ ഒ​ളി​പ്പി​ച്ച​വ​രു​മാ​ണ്.ഗു​രു​വാ​യൂ​ർ എ​സിപി പി. ​ബി​ജു​രാ​ജ്, പേ​രാ​മം​ഗ​ലം സിഐ എ.​എ അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts