നടി നസ്രിയ ഫഹദിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. വിവാഹ ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി മോളിവുഡിൽ വീണ്ടും സജീവമായത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്. കൂടെയിൽ പൃഥ്വിരാജിന്റെ അനിയത്തിയുടെ വേഷത്തിൽ ശ്രദ്ധേയ പ്രകടനമാണ് താരം നടത്തിയത്. ന്നാലെ ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിലും നസ്രിയ അഭിനയിച്ചിരുന്നു. അഭിനയത്തിനൊപ്പം നിർമാതാവായും നസ്രിയ എത്തിയിരുന്നു. ഫഹദിന്റെ കുന്പളങ്ങി നൈറ്റ്സ്, വരത്തൻ, സീ യൂ സൂണ്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു നസ്രിയ. അതേസമയം നസ്രിയ തെലുങ്കിലേക്കും കടക്കുകയാണ്. നാനി നായകനാവുന്ന സിനിമയിലൂടെയാണ് നസ്രിയ തെലുങ്കിലേക്കും എത്തുന്നത്. തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നസ്രിയ ഫഹദ്. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. നസ്രിയയുടെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം…
Read MoreDay: January 23, 2021
അല്ല പിന്നെ… വിശന്നാല്‍ പിന്നെ എന്തു ചെയ്യും ! ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത് ഭക്ഷണം സ്വയം കഴിച്ച് ഡെലിവറി ബോയ്; വീഡിയോ എടുത്തത് ഓര്‍ഡര്‍ ചെയ്ത ആള്…
ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ കാലമാണ്. എന്നാല്‍ ഇതിനോടനുബന്ധിച്ച് നടക്കുന്ന പലതും വാര്‍ത്തയാവാറുമുണ്ട്. തെറ്റായ ലൊക്കേഷനില്‍ ഭക്ഷണം എത്തിക്കുക, മുഴുവന്‍ ഭക്ഷണവും കൊണ്ടുവരാതിരിക്കുക, അല്ലെങ്കില്‍ ഭക്ഷണത്തില്‍ മാറ്റമുണ്ടാകുക അങ്ങനെ പല അബദ്ധങ്ങളും ഡെലിവറി ബോയ്സിന് പറ്റാറുണ്ട്. മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ അനുഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം അകത്താക്കുകയും ചെയ്തു. ഓര്‍ഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനെ പറ്റി ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷിക്കുകയാണ് എന്നാണ് അവര്‍ നല്കിയ മറുപടി.
Read Moreമധുബാലയെ കായലിൽ ചാടിച്ച കഥ!
മുകേഷിനേയും മധുബാലയേയും പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാൾ പട്ടാളം (1990). ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ ഒരു രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് വർഷങ്ങൾക്കിപ്പുറം നടൻ മുകേഷ്. ക്ലൈമാക്സിൽ കായലിലേക്ക് മധുബാല ചാടുന്നതും രക്ഷിക്കാനായി വൃദ്ധനായി വേഷമിട്ട മുകേഷിന്റെ കഥാപാത്രം ചാടുന്നതുമായ രംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. വേളിക്കായലിൽ വെച്ചായിരുന്നു ചിത്രീകരണം. രംഗം ഷൂട്ട് ചെയ്യുന്നതിനു മുന്‍പു കായലിൽ അടിയൊഴുക്കും ചുഴിയുമുണ്ടെന്നും ഒരുകാരണവശാലും ചാടരുതെന്നും എത്രയോ പേർ ഇങ്ങനെ മരിച്ചിട്ടുണ്ടെന്നും മധുബാലയോടും അവരുടെ അച്ഛനോടും ആരോ ചെന്ന് പറഞ്ഞു കൊടുത്തു. ഇതോടെ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യാൻ പറ്റില്ലെന്ന് മധുബാല നിലപാടെടുത്തു. കായലിൽ അടിയൊഴുക്കും ചുഴിയുമൊന്നും ഇല്ലെന്നും മധുബാല അങ്ങനെ ചെയ്താൽ മാത്രമേ അതിന്റെ ബ്യൂട്ടി കിട്ടുകയുള്ളൂവെന്ന് സംവിധായകൻ പറഞ്ഞുനോക്കിയെങ്കിലും മധുബാലയുടെ അച്ഛൻ വഴങ്ങിയില്ല. ജീവൻവെച്ച് കളിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു അവർ. ലോംഗ് ഷോട്ടിൽ ലൈറ്റ്…
Read Moreകേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാർഥ എതിരാളിയെന്ന് അശോക് ഗെഹ്ലോട്ട്
തിരുവനന്തപുരം: കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാർഥ എതിരാളിയെന്നും കേന്ദ്രത്തിൽ ബിജെപിയെ നേരിടണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിന് ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സംഖ്യമുണ്ടെന്നത് ശരിയാണ്. അത് ബിജെപിയെ നേരിടാനാണ്. കേരളത്തില്‍ സിപിഎമ്മാണ് കോൺഗ്രസിന്റെ എതിരാളി. ആര്‍എസ്എസും ബിജെപിയും ജനാധിപത്യത്തെ നശിപ്പിക്കുന്നു. സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി, സിബിഐ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. ഇഡിയെയും ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നുവെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കേരളം ഉന്നത സാക്ഷരതയുള്ള സംസ്ഥാനമാണെന്നും പ്രശംസിച്ചാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജിമ…
Read Moreപറയുമായിരിക്കും അല്ലേ..! പാർട്ടി പറഞ്ഞാൽ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടികയിൽ സിനിമാ താരങ്ങൾക്ക് അയോഗ്യതയില്ലെന്ന് വി. മുരളീധരൻ
തൃശൂർ: നിയമസഭാ തെരഞ്ഞെപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. 140 സീറ്റിലും ബിജെപിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. ഈ മാസം 29ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർക്കും സ്ഥാനാര്‍ഥി പട്ടികയിൽ അയോഗ്യത ഉണ്ടാകില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreപാർട്ടിയോട് ആലോചിക്കാതെ യോഗം ചേർന്നു; മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മാണി സി കാപ്പൻ എൻസിപി പ്രസിഡന്റിനു പരാതി നൽകി
തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരെ മാണി സി കാപ്പൻ എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന് പരാതി നൽകി . പാർട്ടിയോട് ആലോചിക്കാതെ ശശീന്ദ്രൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നതിനെതിരെയാണ് പരാതി. പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവെ ശശീന്ദ്രന്റെ നടപടി തെറ്റായ സന്ദേശം നൽകിയെന്ന വിലയിരുത്തലിലാണ് എൻസിപി നേതൃത്വം. പാലാ സീറ്റ് എൻസിപിക്ക് എൽഡിഎഫ് നൽകിയില്ലെങ്കിൽ മുന്നണി വിടാൻ ശരത് പവാർ നിർദേശം നൽകിയിരുന്നു. അതേ സമയം പാലായിൽ മത്സരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജോസ്.കെ .മാണിയോട് സിപിഎം നേതൃത്വം നിർദേശം നൽകിയിരിക്കുകയാണ്. എൽഡിഎഫിൽ തുടരണമെന്ന അഭിപ്രായമാണ് ശശീന്ദ്രനുള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ശരത്പവാറിനെ അറിയിക്കുന്നതിനായി മാണി സി കാപ്പൻ ശരത്പവാറുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
Read Moreകുട്ടിക്കാലം മുതല്‍ തന്നെ അവര്‍ എന്റെ പ്രേമഭാജനമായിരുന്നു; താന്‍ വിവാഹം കഴിക്കാത്തിന്റെ കാരണം വെളിപ്പെടുത്തി സല്ലു…
ഇന്ത്യന്‍ സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറാണ് സൂപ്പര്‍താരം സല്മാന്ഖാന്. ബോളിവുഡിന് നിരവധി വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സല്മാന് ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതേ സമയം വയസ് 55 ആയെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് താരം. സല്ലുവിന്റെ വിവാഹത്തെക്കുറിച്ച് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും സമയമായില്ലെന്നാണ് താരം പറയുന്നത്. അതിനിടെ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് താരം പറയുന്നത് വീഡിയോയില്‍ കാണാം. ഒരു സൂപ്പര്‍ നടി ചെറുപ്പത്തിലേ തന്റെ മനം കവര്‍ന്നു എന്നാണ് സല്മാന് പറയുന്നത്. ബോളിവുഡ് സുന്ദരി രേഖയായിരുന്നു സല്‍മാന്റെ ഹൃദയം കീഴടക്കിയ സുന്ദരി. ബിഗ് ബോസ് ഷോയില്‍ അതിഥിയായി രേഖ എത്തിയപ്പോഴാണ് സല്ലു തന്റെ പഴയ പ്രണയത്തെക്കുറിച്ച് മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്ക്കുമായിരുന്നു…
Read Moreസുഹൃത്തുക്കളുടെ ലഹരി ഉപയോഗം പുറത്തറിയിച്ചു; പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂര മർദനം; മർദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം…
കളമശേരി: മയക്കുമരുന്നുപയോഗം വീട്ടുകാരെ അറിയിച്ചെന്ന പേരിൽ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി പരാതി. കളമശേരി ഗ്ലാസ് കോളനിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ പതിനേഴുകാരനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെറസിൽ കൊണ്ടുപോയി അർധ നഗ്നനാക്കി മെറ്റലിൽ മുട്ട് കുത്തി നിർത്തിയ ശേഷമാണ് മർദിച്ചത്. ഒരു മണിക്കൂറോളം വരുന്ന വീഡിയോ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ നാല് പേർ കളമശേരി പോലീസിന്റെ പിടിയിലായി. രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ശരീരമാസകലം സുഹൃത്തുക്കൾ മാറി മാറി വന്ന് മർദിക്കുന്നതായി വീഡിയോകളിൽ കാണാം. ജനനേന്ദ്രിയത്തിലും കാല് കൊണ്ട് തൊഴിച്ചു. ഈ മേഖലയിൽ മയക്കുമരുന്നു ലോബി പിടിമുറുക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ കേസുകൾ തേച്ച് മായ്ച്ച് കളയുന്നതായും പരാതിയുണ്ട്.…
Read Moreകൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു ; വാഗ്ദാനം വാരിവിതറും, ശേഷം മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങും; തട്ടിപ്പ് രീതികൾ ഇങ്ങനെ…
കൊച്ചി: കൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു. നിരവധി ഓഫറുകളുമായി രംഗത്തിറങ്ങുന്ന സംഘം വ്യാപക തട്ടിപ്പാണ് നടത്തുന്നതെന്നു പോലീസിനു ലഭിച്ച പരാതിയില്‍ വ്യക്തമാകുന്നു.ഇതു സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു സ്ഥാപനത്തെ പിടിച്ചു കഴിഞ്ഞാല്‍ പേര് മാറ്റി മറ്റൊരു സ്ഥാപനം രംഗത്തു വരുന്ന സ്ഥിതിവിശേഷമാണ് കൊച്ചിയിലുള്ളത്.മാര്‍ക്കറ്റിംഗ് മണി ചെയിന്‍ തട്ടിപ്പു കേസ് പിടിക്കപ്പെട്ടവരാണ് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ മാളുകളില്‍ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്ളാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലര്‍ച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കുക.…
Read Moreഒരു കാര്യത്തിൽ സംഘത്തിനു പാളിച്ച പറ്റി..! ഹൊസൂർ മുത്തൂറ്റിലെ കൊള്ളസംഘം മണിക്കൂറുകൾക്കകം പിടിയിൽ; കവർച്ച നടത്തിയ സംഘം ഒരുക്കിയതു വമ്പൻ തയാറെടുപ്പുകൾ
ബംഗളൂരു: തമിഴ്നാട്ടിലെ ഹൊസൂർ കൃഷ്ണഗിരിയിൽ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഘത്തിലെ നാലു പേർ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്നാട്ടിൽനിന്നു 25 കിലോ സ്വർണം കവർച്ച നടത്തി സംസ്ഥാനം വിട്ട സംഘത്തെ ഹൈദരാബാദിൽനിന്നാണ് പോലീസ് പിടികൂടിയത്. മുഖംമൂടി ധരിച്ചെത്തി പട്ടാപ്പകൽ നടത്തിയ കവർച്ച തമിഴ്നാടിനെ ഞെട്ടിച്ചിരുന്നു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്നതിന്റെയും കവർച്ച മുതലുമായി ബൈക്കിലും മറ്റുമായി രക്ഷപ്പെടുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏറെ ദിവസം ആസൂത്രണം നടത്തിയ കവർച്ചയാണ് മുത്തൂറ്റ് ശാഖയിൽ അരങ്ങേറിയതെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കവർച്ച മുതലുമായി രക്ഷപ്പെടുന്നതിലെ ആസൂത്രണം പൊളിക്കാൻ പോലീസിനു കഴിഞ്ഞു. ഏതാനും മണിക്കൂറുകൾകൂടി കഴിഞ്ഞിരുന്നെങ്കിൽ പിടികൂടാൻ കഴിയാത്ത വിധം കവർച്ചക്കാർ രക്ഷപ്പെടുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവം പുറത്തറിഞ്ഞ ഉടൻ ഊർജിതമായി രംഗത്തിറങ്ങിയ പോലീസ് പഴുതടച്ചു നടത്തിയ തെരച്ചിലിലാണ്…
Read More