പറയുമായിരിക്കും അല്ലേ..!  പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കും; സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ൽ സിനിമാ താരങ്ങൾക്ക് അ​യോ​ഗ്യ​തയില്ലെന്ന് വി. ​മു​ര​ളീ​ധ​ര​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​പ്പി​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. താ​ൻ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

140 സീ​റ്റി​ലും ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​കും. ഈ ​മാ​സം 29ന് ​ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മാ​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ൽ അ​യോ​ഗ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment