ഞാ​ൻ കു​ടി നി​ർ​ത്തി​യെ​ങ്കി​ൽ ഈ ​ലോ​ക​ത്ത് ആ​ർ​ക്കും നി​ർ​ത്താ​ൻ പ​റ്റും..! വെ​ള്ളം സി​നി​മ​യ്ക്കു പ്ര​ചോ​ദ​ന​മാ​യ മു​ര​ളി ത​ന്‍റെ ജീ​വി​തം പ​റ​യു​ന്നു; അ​വി​ശ്വ​സ​നീ​യ​മാ​യ മാ​റ്റ​ത്തി​ന്‍റെ ക​ഥ

റെ​നീ​ഷ് മാ​ത്യു “മ​ദ്യ​പാ​നം നി​ർ​ത്താ​ൻ ലോ​ക​ത്ത് ഒ​രു ചി​കി​ത്സ​യും ഇ​ല്ല, മ​ദ്യ​പി​ക്കു​ന്ന​വ​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മെ കു​ടി നി​ർ​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.. ഞാ​ൻ കു​ടി നി​ർ​ത്തി​യെ​ങ്കി​ൽ ഈ ​ലോ​ക​ത്ത് ആ​ർ​ക്കും നി​ർ​ത്താ​ൻ പ​റ്റും’ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ൽ താ​മ​സി​ക്കു​ന്ന ത​ളി​പ്പ​റ​ന്പ് തൃ​ച്ഛം​ബ​രം സ്വ​ദേ​ശി​ കു​ന്നും​പു​റ​ത്ത് മു​ര​ളി​യു​ടെ വാ​ക്കു​ക​ളാ​ണ്. മു​ര​ളി​യെ അ​റി​യി​ല്ലേ.. പ്ര​ജേ​ഷ് സെ​ൻ സം​വി​ധാ​നം ചെ​യ്ത “വെ​ള്ളം’ എ​ന്ന സി​നി​മ​യി​ലെ ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ച്ച മു​ര​ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ന്‍റെ ഉ​ട​മ. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ മു​ര​ളി​യു​ടെ എ​ട്ടു​വ​ർ​ഷ​ങ്ങ​ളാ​ണ് ര​ണ്ട​ര​മ​ണി​ക്കൂ​ർ ജ​യ​സൂ​ര്യ വെ​ള്ളി​ത്തി​ര​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മു​ഴു​ക്കു​ടി​യ​ൻ​മാ​ർ​ക്ക് മ​റ്റൊ​രു ജീ​വി​തം ഉ​ണ്ടെ​ന്ന് കാ​ണി​ച്ചു കൊ​ടു​ത്ത​യാ​ളാ​ണ് മു​ര​ളി. മ​ദ്യം തന്‍റെ ജീ​വി​തം കീ​ഴ​ട​ക്കി​യ ദി​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ക്‌ഷനും ക​ട്ടും ഇ​ല്ലാ​തെ മു​ര​ളി സ​ൺ​ഡേ ദീ​പി​ക​യോ​ടു പ​റ​യു​ന്നു. കു​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്ക​രു​ത്… മ​ദ്യ​പാ​നി​ക​ളോ​ട് ഒ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് മു​ര​ളി പ​റ​ഞ്ഞു തു​ട​ങ്ങി​യ​ത്. നി​ങ്ങ​ൾ ആ​രെ​യും കു​ടി​ക്കാ​ൻ നി​ർ‌​ബ​ന്ധി​ക്ക​രു​ത്…​അ​ങ്ങ​നെ…

Read More

കോവിഡ് കാലത്തെ അദ്ഭുതം! കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ..?

ഹൃ​ദ്രോ​ഗ​മു​ണ്ടെ​ന്ന് രോ​ഗ​നി​ർ​ണ​യം ചെ​യ്യ​പ്പെ​ട്ട​വ​രി​ലും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രി​ലും കോ​വി​ഡ്-19​ന്‍റെ ആ​ക്ര​മ​ണം പു​തു​താ​യി ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​തി​നു കാ​ര​ണ​മാ​യി. അ​തി​നു​പി​ന്നി​ൽ ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണു പ്രേ​ര​ക​മാ​യ​ത്. ഒ​ന്ന് – കൊ​റോ​ണ ബാ​ധി​ത​രി​ൽ ഹൃ​ദ​യ​ധ​മ​നി​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ഴു​പ്പു​നി​ക്ഷേ​പം (പ്ലാ​ക്ക്) അ​സ്ഥി​ര​മാ​യി അ​ഥ​വാ ഉ​റ​പ്പി​ല്ലാ​താ​യി. ത​ത്ഫ​ല​മാ​യി പ്ലാ​ക്ക് പൊ​ട്ടി അ​വി​ടെ ര​ക്ത​ക്ക​ട്ട​യു​ണ്ടാ​യി ഹൃ​ദ​യാ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​യി. ര​ണ്ട് – വൈ​റ​സ് ബാ​ധ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ പ​നി​യും ശ്വാ​സ​ത​ട​സ​വും​മൂ​ലം ര​ക്ത​ത്തി​ലു​ണ്ടാ​യ പ്രാ​ണ​വാ​യു​വി​ന്‍റെ അ​പ​ര്യാ​പ്ത പ​രി​ഹ​രി​ക്കാ​നാ​യി ഹൃ​ദ​യ​പ്ര​വ​ർ​ത്ത​നം ത്വ​രി​ത​ഗ​തി​യി​ലാ​യി. ഈ ​അ​മി​ത​ഭാ​രം ഹൃ​ദ​യ​ത്തി​നു ക​ടുത്ത ആ​ഘാ​ത​മു​ണ്ടാ​ക്കി. ഈ ​അ​വ​സ​ര​ത്തി​ൽ ഹൃ​ദ​യ​കോ​ശ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി ട്രോ​പോ​ണ്ടി​ൻ എ​ന്ന സൂ​ച​കം ര​ക്ത​ത്തി​ൽ വ​ർ​ധി​ച്ചു. ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​യ ഈ ​ര​ണ്ട​വ​സ്ഥ​ക​ളി​ലും വൈ​റ​സ് ബാ​ധ​യു​ടെ ഭാ​ര​വും​കൂ​ടി ആ​യ​പ്പോ​ൾ രോ​ഗി​ക​ൾ കൂ​ടു​ത​ലാ​യി മ​ര​ണ​പ്പെ​ട്ടു. പു​തു​താ​യി ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ എ​ട്ടു ശ​ത​മാ​നം ആ​ളു​ക​ളി​ൽ മാ​ര​ക​മാ​യ ഹൃ​ദ​യ​സ്പ​ന്ദ​ന വൈ​ക​ല്യ​ങ്ങ​ൾ പ്ര​ക​ട​മാ​യി. പൊ​തു​വേ പ​റ​ഞ്ഞാ​ൽ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യ കോ​വി​ഡ്-19 രോ​ഗി​ക​ളുടെ മ​ര​ണ​നി​ര​ക്ക് 10 -12 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു. കോവിഡ്…

Read More

ബ്ലാക്ക് കോഫി! സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​റി​നു ര​ണ്ടാം ഭാ​ഗ​വു​മാ​യി ബാ​ബു​രാ​ജ്

ദോ​ശ ചു​ട്ട ക​ഥ പ​റ​ഞ്ഞെ​ത്തി 2011-ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച സി​നി​മ​യാ​യി​രു​ന്നു സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ. ആ​സി​ഫ് അ​ലി, ലാ​ൽ, ബാ​ബു രാ​ജ്, ശ്വേ​ത മേ​നോ​ൻ, മൈ​ഥി​ലി എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ. ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്ത ചി​ത്രം അ​ന്നു വ​ലി​യ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടി​യ​ത്. ചി​ത്ര​ത്തി​ലെ ബാ​ബു​രാ​ജ് അ​വ​ത​രി​പ്പി​ച്ച കു​ക്ക് ബാ​ബു​വി​നെ പ്രേ​ക്ഷ​ക​ർ​ക്കു മ​റ​ക്കാ​നാ​വി​ല്ല. ഇ​പ്പോ​ൾ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സാ​ൾ​ട്ട് ആ​ൻഡ് പെ​പ്പ​റി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി ബാ​ബു​രാ​ജ് മ​റ്റൊ​രു ചി​ത്ര​വു​മാ​യി എ​ത്തു​ക​യാ​ണ്. ബ്ലാ​ക്ക് കോ​ഫി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം 19ന് ​തി​യ​റ്റ​റി​ലെ​ത്തും. ബാ​ബു​രാ​ജി​ന്‍റെ കു​ക്ക് ബാ​ബു​വി​നു പു​റ​മെ കാ​ളി​ദാ​സ​നാ​യി ലാ​ലും മാ​യ​യാ​യി ശ്വേ​ത മേ​നോ​നും ബ്ലാ​ക്ക് കോ​ഫി​യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​ളി​ദാ​സ​നു​മാ​യി പിണങ്ങിയ ബാ​ബു നാ​ലു പെ​ണ്‍​കു​ട്ടി​ക​ളു​ള്ള ഫ്ളാ​റ്റി​ലെ പാ​ച​ക​ക്കാ​ര​നാ​കു​ന്ന​തോ​ടെ​യാ​ണ് ബ്ലാ​ക്ക് കോ​ഫി തു​ട​ങ്ങു​ന്ന​ത്. സ​ണ്ണി വെ​യ്ൻ, സി​നി സൈ​നു​ദ്ദീ​ൻ, മൂ​പ്പ​നാ​യി അ​ഭി​ന​യി​ച്ച കേ​ളു​മൂ​പ്പ​ൻ എ​ന്നി​വ​രു​മു​ണ്ട്.…

Read More

പണി പിന്നെയും പാളി..! യു​ട്യൂ​ബി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ബൈ​ക്കു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം; ഒമ്പതുപേ​ർ അ​റ​സ്റ്റി​ൽ; ഏ​ഴ് ബൈ​ക്കു​ക​ളും ഒ​രു ആ​ഡം​ബ​ര കാ​റും ക​സ്റ്റ​ഡി​യി​ൽ

വി​ഴി​ഞ്ഞം: യു​ട്യൂ​ബി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ബൈ​ക്കു​ക​ളി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ത്തി​യ ഒ​ന്പ​തം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കോ​വ​ളം ബൈ​പാ​സി​ൽ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബൈ​ക്കു​ക​ളി​ൽ സം​ഘ​മെ​ത്തി​യ​ത്.​ മ​ത്സ​ര​യോ​ട്ട​ത്തി​ന് മോ​ഡി​ഫി​ക്കേ​ഷ​ൻ വ​രു​ത്തി കൊ​ണ്ടു വ​ന്ന ഏ​ഴ് ബൈ​ക്കു​ക​ളും ഒ​രു ആ​ഡം​ബ​ര കാ​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പോ​ലീ​സും നാ​ട്ടു​കാ​രും തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ ബൈ​ക്കു​ക​ളി​ൽ ന​മ്പ​ർ പ്ലേ​റ്റു​ക​ളും മാ​റ്റി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ വി​ഴി​ഞ്ഞം സി​ഐ ജി.​ര​മേ​ഷ് , എ​സ്ഐ പി. ​ശ്രീ​ജി​ത്ത്, പോ​ലീ​സു​കാ​രാ​യ അ​ജി​കു​മാ​ർ, കൃ ​ഷ്ണ​കു​മാ​ർ ,സു​ധീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി. ക​ഴ​ക്കൂ​ട്ടം കാ​രോ​ട് ബൈ​പാ​സി​ൽ കോ​വ​ളം വ​രെ​യു​ള്ള ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കി​യി​രു​ന്നു.​ എ​ന്നാ​ൽ​പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന കോ​വ​ളം മു​ത​ൽ ത​ല​ക്കോ​ടു വ​രെ​യു​ള്ള റോ​ഡ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കി​യ​താ​യി നേ​ര​ത്തെ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.​…

Read More

എന്നാലും എന്റെ സാറേ..! അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു; അ​ധ്യാ​പ​ക​ന് മുട്ടന്‍പണി

ല​ക്നോ: സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ അ​ധ്യാ​പി​ക​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ക​ര്‍​ഹാ​ര പ്രൈ​മ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ ബ​ബ്ബാ​ന്‍ യാ​ദ​വി​നെ​തി​രെ​യാ​ണ് ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ധ്യാ​പി​ക സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ആ​ദ്യം ഭ​യ​ന്നെ​ങ്കി​ലും ചെ​റു​ത്തു​നി​ന്നു, ത​ന്‍റേ​ട​ത്തോ​ടെ പൊ​രു​തി! മോ​ഷ്ടാ​വ് തോ​റ്റോ​ടി; മാ​ല കൊ​ടു​ക്കാ​തെ പൊ​രു​തി കോ​വി​ഡ് പോ​രാ​ളി​യാ​യ യു​വ​തി

എ​രു​മേ​ലി: ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​ക്കുനേ​രേ മാ​ല മോ​ഷ​ണ ശ്ര​മം. ആ​ദ്യം ഭ​യ​ന്നെ​ങ്കി​ലും ചെ​റു​ത്തു​നി​ന്നു ത​ന്‍റേ​ട​ത്തോ​ടെ പൊ​രു​തി മോ​ഷ്ടാ​വി​നെ തു​ര​ത്തി മാ​തൃ​ക​യാ​യി കോ​വി​ഡ് ടെ​സ്റ്റ്‌ ഡ്യൂ​ട്ടി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന യു​വ​തി. സം​ഭ​വ​ത്തി​ൽ സി​സി കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി അ​നു​ജ (23) ആ​ണ് മാ​ല മോ​ഷ​ണശ്ര​മ​ത്തി​നി​ര​യാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കൗ​ണ്ട​റി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​ണ് അ​നു​ജ. ഇ​ന്ന​ലെ രാ​വി​ലെ 9.10 ന് ​പ​തി​വു​പോ​ലെ എ​രു​മേ​ലി വ​ലി​യ​മ്പ​ലം ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി ആ​ശു​പ​ത്രി​യി​ലേ​ക്കു ദേ​വ​സ്വം ബോ​ർ​ഡ് മൈ​താ​ന​ത്തി​ലെ ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പോ​ക്ക​റ്റി​ൽനി​ന്ന് ഫോ​ൺ എ​ടു​ത്തു സം​സാ​രി​ച്ചു​കൊ​ണ്ട് പി​ന്നാ​ലെ വ​ന്ന യു​വാ​വ് അ​നു​ജ​യെ ക​ണ്ട് വ​ഴി മാ​റി അ​ൽ​പ്പം മു​ന്നോ​ട്ടു പോ​യി. അ​തി​നുശേ​ഷം അ​വി​ടെ നി​ന്ന്…

Read More

മേ​ലൂ​ർ കു​റു​പ്പ​ത്ത് നി​റ​യെ കാ​യ​ക​ളു​മാ​യി രു​ദ്രാ​ക്ഷ മ​രം..! ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും താ​ര​മാ​യി​രുന്നു ഈ രു​ദ്രാ​ക്ഷ മരം; വിശേഷങ്ങള്‍ ഇങ്ങനെ…

ലിക്സൺ വർഗീസ് മേ​ലൂ​ർ:​ കു​റു​പ്പ​ത്ത് നി​റ​യെ കാ​യ​ക​ളു​മാ​യി രു​ദ്ര​ാക്ഷ​മ​രം.​ മേ​ലൂ​ർ കു​റു​പ്പ​ത്ത് കു​റ്റി​പ്പു​ഴ​ക്കാ​ര​ൻ സ​ന്തോ​ഷി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ മാ​നം മു​ട്ടെ ഉ​യ​ര​ത്തി​ൽ വ​ള​ർ​ന്ന് നി​റ​യെ കാ​യ്ച്ചു കി​ട​ക്കു​ക​യാ​ണു രു​ദ്രാ​ക്ഷം . 4,5 മു​ഖ​ങ്ങ​ളു​ള്ള രു​ദ്രാ​ക്ഷ​ങ്ങ​ളാ​ണു കൂ​ടു​ത​ലും. ​ഹി​മാ​ല​യ​ത്തി​ലും നേ​പ്പാ​ളി​ലും ത​ണു​പ്പു​ള്ള ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം ക​ണ്ടു വ​രു​ന്ന രു​ദ്രാ​ക്ഷം കേ​ര​ള​ത്തി​ൽ വ​ള​രെ ചു​രു​ക്ക​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വ​ച്ചു പി​ടി​പ്പിക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​യ ഉ​ണ്ടാ​കാ​റി​ല്ലത്രെ. എ​ന്നാ​ൽ, സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ നി​റ​യെ കാ​യ​ക​ളാ​ണ് മ​ര​ത്തി​ലു​ള്ള​ത്.​ മ​ക​ന്‍റെ താ​ല്പ​ര്യ​ത്തി​ന് ആ​സാ​മി​ൽ നി​ന്നും എട്ടുവ​ർ​ഷം മു​ന്പാ​ണ് തൈ ​വീ​ട്ടി​ൽ എ​ത്തി​ച്ച​ത്.​ ന​ന​ച്ചും പ​രി​പാ​ലി​ച്ചും വ​ന്ന രു​ദ്രാ​ക്ഷ​മ​രം നാ​ലാം വ​ർ​ഷ​ത്തി​ൽ പൂ​ക്കു​ക​യും കാ​യ ഉ​ണ്ടാ​വു​ക​യും ചെ​യ്തു.​ ഇ​ത്ത​വ​ണ വ​ള​രെ കൂ​ടു​ത​ൽ കാ​യ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ പാ​ക​മാ​യി നി​ല​ത്ത് വീ​ഴു​ന്ന കാ​യ്ക​ൾ​ക്കു നീ​ല നി​റ​വും ചെ​റു​നാ​ര​ങ്ങ​യു​ടെ വ​ലു​പ്പ​വു​മു​ണ്ട്. പു​റം​ന്തോ​ട് നീ​ക്കം ചെ​യ്ത് വൃ​ത്തി​യാ​ക്കി​യെ​ടു​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നും തൊ​ലി നീ​ക്കം…

Read More

ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം! പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല… കാമ്പസുക​ൾ പ്ര​ണ​യ​സ്മ​ര​ണ​ക​ളി​ൽ മ​യ​ങ്ങു​ന്നു…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: പ്ര​ണ​യ​സ്മ​ര​ണ​ക​ൾ പെ​യ്തി​റ​ങ്ങു​ക​യാ​ണ് ഓ​രോ കാന്പ​സി​ലും….​ ഞാ​യ​റും കോ​വി​ഡും ക​വ​ർ​ന്ന പ്ര​ണ​യ​ദി​നം  എത്തിയപ്പോള്‍ പ്ര​ണ​യം പൂ​ത്തു​ല​ഞ്ഞ കാ​ന്പ​സു​ക​ൾ ശൂ​ന്യം…. പ്ര​ണ​യ​സ​ല്ലാ​പ​ങ്ങ​ളി​ല്ല, പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന​ക​ളി​ല്ല, പ്ര​ണ​യ​സ​ന്ദേ​ശ​ങ്ങ​ൾ നേ​രി​ൽ ​കൈ​മാ​റാ​നാ​രു​മി​ല്ല… വാ​ലന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ ക​ലാ​ല​യ​ങ്ങ​ളി​ൽ ഇ​ട​മി​ല്ല.കോ​വി​ഡ് മൂ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ലാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന​വ​ർ​ഷ​ക്കാ​ർ​ക്ക് മാ​ത്ര​മേ ഇ​പ്പോ​ൾ ക്ലാ​സു​ക​ളു​ള്ളു. അ​തും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ. ഒ​രേ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് പോ​ലും പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത കോ​വി​ഡ് കാ​ല​ത്തെ കാന്പ​സ് ജീ​വി​തം. എ​ല്ലാം ഓ​ണ്‍​ലൈ​ൻ വ​ഴി മാ​ത്ര​മാ​കു​ന്ന പു​തി​യ കാ​ലം….​പോ​രാ​ത്ത​തി​ന് വാ​ല​ന്‍റൈ​ൻ​സ് ഡേ ​വ​രു​ന്ന​ത് ഞാ​യ​റാ​ഴ്ച​യും…. പ​നി​നീ​ർ​പൂ​ക്ക​ളും ചോ​ക്ലേ​റ്റും സ്നേ​ഹോ​പ​ഹാ​ര​ങ്ങ​ളും പ്ര​ണ​യി​ക്കു​ന്ന​വ​ർ പ​ര​സ്പ​രം കൈ​മാ​റി​യി​രു​ന്ന വാ​ല​ന്‍റൈ​ൻ​സ് ഡേ ​കാ​ന്പ​സ് ഇ​ത്ത​വ​ണ​യി​ല്ല. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക്യാ​ന്പ​സു​ക​ളി​ലൂ​ടെ വാ​ല​ന്‍റൈൻ​സ് ഡേ​യു​ടെ ത​ലേ​ന്നാ​ൾ വെ​റു​തെ ഒ​ന്നു ക​റ​ങ്ങി​യ​പ്പോ​ൾ ന​ര​ച്ച മ​ഞ്ഞ നി​റ​മു​ള്ള ചു​മ​രു​ക​ളി​ൽ ക​റു​ത്ത മ​ഷി​കൊ​ണ്ട് ആ​രോ വ​ര​ഞ്ഞി​ട്ട ലൗ ​ചി​ഹ്നം പാ​തി മാ​ഞ്ഞു​പോ​യി​രി​ക്കു​ന്നു. അ​ട​രു​വാ​ൻ വ​യ്യ നി​ൻ…

Read More

ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ! അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെയ്യുന്നു; ​ ആഞ്ഞടിച്ച് നിർമല സീതാരാമൻ

സ്വ​ന്തം ലേ​ഖ​ക​ൻ ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രം​ഗ​ത്ത്. അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​ക്ഷേ​പി​ച്ചു. പൊ​തു​ബ​ജ​റ്റി​ൽ ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം. ഇ​പ്പോ​ൾ നാ​ലു​പേ​രാ​ണ് രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും നാം ​ര​ണ്ട്, ന​മു​ക്ക് ര​ണ്ട് എ​ന്ന​താ​ണ് ഇ​വ​രു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി രാ​ഹു​ലി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത് . ന​മ്മ​ൾ ര​ണ്ട്, ന​മ്മു​ടെ ര​ണ്ട് എ​ന്ന​തി​ന്‍റെ അ​ർ​ഥം, ര​ണ്ട് പേ​ർ പാ​ർ​ട്ടി ന​ട​ത്തു​ന്നു, മ​റ്റു ര​ണ്ടു​പേ​ർ- മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് നോ​ക്കി​ന​ട​ത്തു​ന്നു- ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ക​ാർ​ഷ​ിക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഇ​പ്പോ​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത് നേ​ര​ത്തെ പ​റ​ഞ്ഞ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ​ണെ​ന്നും…

Read More

ആലുവ നഗരത്തിൽ അ​ജ്ഞാ​ത യു​വാ​വ് ജ്വ​ല്ല​റി​യി​ല്‍നിന്നു ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ലോ​ക്ക​റ്റും കൈ​ക്ക​ലാ​ക്കി ഇ​റ​ങ്ങി​യോ​ടി; യുവാവിന്റെ തന്ത്രം ഇങ്ങനെ…

ആ​ലു​വ: മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം മാ​ര്‍​ക്ക​റ്റ് റോ​ഡി​ലു​ള്ള ലിമ ജ്വ​ല്ല​റി​യി​ല്‍ എത്തിയ അ​ജ്ഞാ​ത യു​വാ​വ് ഒ​രു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല​യും ലോ​ക്ക​റ്റും കൈ​ക്ക​ലാ​ക്കി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെയായിരുന്നു സംഭവം. നഷ്ടപ്പെട്ട മാ​ല​യ്ക്ക് ആറു ഗ്രാ​മും ലോ​ക്ക​റ്റി​ന് രണ്ടു ഗ്രാ​മുമാ​ണ് തൂ​ക്കമു​ള്ള​ത്. തൂ​ക്കം കൂ​ടി​യ മാ​ല വേ​ണ​മെ​ന്നു വന്നയാൾ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍, ആ​ദ്യം കാ​ണി​ച്ച​വ തി​രി​കെയെ​ടു​ത്തു വ​ച്ചശേഷം ജീ​വ​ന​ക്കാരി പുതിയതെടു​ക്കാ​ന്‍ തി​രി​ഞ്ഞു. അതിനിടെ ആ​ദ്യം എ​ടു​ത്ത​തു വീണ്ടും കാണിക്കാൻ പ്ര​തി ആ​വ​ശ്യ​പ്പെ​ട്ടു. തുടർന്ന് ഈ ആ​ഭ​ര​ണം കൈ​മാറി. കൈ​വെ​ള്ള​യി​ലി​ട്ടു തൂ​ക്കം നോ​ക്കു​ന്നപോ​ലെ കാണിച്ചശേ​ഷം ഇ​റ​ങ്ങി​യോ​ടി സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ട്ടി​രു​ന്ന കാ​റി​ല്‍ ക​യ​റിപോ​കു​ക​യാ​യി​രു​ന്നു. പ്രതിയെയും കാ​റോ​ടി​ച്ച ഡ്രൈ​വ​റെ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മാ​സ്‌​ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ്ര​തി​യു​ടെ ചി​ത്രം വ്യ​ക്ത​മാ​യി പ​തി​ഞ്ഞി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നാ​ണു പോലീസ് കരുതുന്നത്. പ്ര​തി​യെ​ത്തി​യ ഫോ​ര്‍​ഡ് ഐ​ക്ക​ണ്‍ എ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ര​ജിസ്റ്റർ ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നു…

Read More