വിവാഹത്തിനുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു ! ഒടുവില്‍ ബാഗ് തിരികെ കിട്ടിയത് ഇങ്ങനെ…

സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിലാല്‍ ആണ് വരന്‍. കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നാദിര്‍ഷയും കുടുംബവും തീവണ്ടിയില്‍ മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയില്‍ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഉടന്‍ തന്നെ കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു.…

Read More

വേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്‍പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…

മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്‍. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്. സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ. ”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം…

Read More

ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ! പിണറായി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ സിനിമ കാണണമെന്നും മാണി സി കാപ്പന്‍…

ജോസ് കെ മാണി ‘ജൂനിയര്‍ മാന്‍ഡ്രേക്ക്’ ആണെന്ന് മാണി സി കാപ്പന്‍. തനിക്ക് പിണറായി വിജയനോടു പറയാനുള്ളത് ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന പടമൊന്നു കാണണമെന്നാണെന്നും കാപ്പന്‍ പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പാലായിലെ സ്വീകരണ വേദിയിലില്‍ നടത്തിയ പ്രസംഗത്തിലാണ് കാപ്പന്റെ മാന്‍ഡ്രേക്ക് പരാമര്‍ശം. യുഡിഎഫിന്റെ നേതാക്കള്‍ ജോസ് കെ മാണിയെ സന്തോഷത്തോടെ എല്‍ഡിഎഫിനു കൊടുത്തു. അവിടെ തുടങ്ങി എല്‍ഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാന്‍ തനിക്കു കഴിയുമെന്നും പാലായിലെ ജനങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും കാപ്പന്‍ പറഞ്ഞു.

Read More

പാവക്കൂത്തിന്റെ സംരക്ഷണത്തിനായി ഓട്ടോമേഷന്‍ ഉപയോഗിച്ച് ഇങ്കര്‍ റോബോട്ടിക്ക്സ് ! സാങ്കേതികവിദ്യയുടെയും കലയുടെയും ആദ്യ സംയോജനം തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്…

തൃശൂര്‍: രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ് 4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കുന്നതിനായി ആദ്യമായി ഓട്ടോമേഷന്‍ പ്രോഗ്രാം ഉപയോഗിക്കുന്നു. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാര്‍ത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യവും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇങ്കര്‍ റോബോട്ടിക്ക്സ് നൂതനമായി സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിന്റെ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴച്ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദഗ്ധമായ കരങ്ങളാണ് യഥാര്‍ത്ഥ പാവകൂത്തില്‍ ഈ ചലനങ്ങള്‍ നടത്തിയിരുന്നത്. പാവകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഈ വിദഗ്ധ കരങ്ങളാണ് പാവക്കൂത്തിന്റെ ആത്മാവ്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്.…

Read More

പ്രണയദിനത്തില്‍ മനസില്‍ കുളിര്‍മഴ പെയ്യിച്ച് ഒരു പ്രണയഗാനം ! ‘ഇനി’ സോഷ്യല്‍ മീഡിയയുടെ പ്രണയം കവരുന്നു…

ഇന്നു പ്രണയദിനം. ഒരു സ്നേഹ വര്‍ഷം പോലെ… ഒരു ഹൃദയത്തില്‍ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് അലയൊടിച്ചൊഴുകുന്ന തിരകളാണ് പ്രണയം. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പ്രണയം തോന്നാത്തവരായി ആരുമുണ്ടാവില്ല. അതൊരാഘോഷമാണ്. പ്രണയിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പ്രണയം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്കും പ്രണയിക്കാനൊരുങ്ങുന്നവര്‍ക്കുമെല്ലാം. പലപ്പോഴും തളിരിടുന്നതും പൊഴിയുന്നതുമായി തീരുന്നു പ്രണയം. അത് വിവാഹത്തിലേക്കുള്ള ചവിട്ടു പടി മാത്രമല്ല, വിവാഹത്തിനു ശേഷവും ജീവിതത്തിനു നിറവും സുഗന്ധവും പൊഴിക്കുന്നതാകണം. അനുരാഗത്തെ സ്നേഹപൂരിതമായി ആത്മാര്‍ഥതയോടെ ഹൃദയങ്ങളില്‍ താലോലിക്കുന്നവര്‍ക്കായി ഈ പ്രണയ ദിനത്തില്‍ മറ്റൊരു ഒരു പ്രണയ കാലം സമ്മാനിക്കുകയാണ് ‘ഇനി’ സംഗീത ആല്‍ബം. പെയ്തൊഴിഞ്ഞ വര്‍ഷ കാലം തളിരിലകള്‍ക്കു ജീവനേകി. ഇനി വിടരുന്ന ഓരോ വസന്തത്തിലും… ഇണയായെന്നും നിന്റെ ചാരെ… എന്നോര്‍മ്മപ്പെടുത്തലോടെ എത്തുന്ന സംഗീത ആല്‍ബത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് ഡേവിഡ് ഷോണാണ്. 2015-ല്‍ ഡേവിഡ് ഷോണ്‍ സംഗീതം നല്‍കി പുറത്തിറങ്ങിയ ലൗവ് സ്റ്റോറി എന്ന ചിത്രത്തിലെ…

Read More

അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് ഡേറ്റിംഗ് ആപ്പ് സ്ഥാപക ! ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റിക്കാര്‍ഡും സ്വന്തം…

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന ബഹുമതി ഇനി വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡിനു സ്വന്തം. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്‌നി. ബംബിള്‍ പബ്ലിക് കമ്പനിയായി മാറിയതോടെയാണ് വിറ്റ്‌നിയുടെ ആസ്തിയില്‍ വര്‍ദ്ധനവുണ്ടായത്. കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ യുവതിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യണ്‍ ഡോളറാണ്. അതായത് 150 കോടി ഡോളര്‍. ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിംഗ് ആപ്പായ ടിന്‍ഡറില്‍ നിന്ന് പിരിഞ്ഞതിന് ശേഷം 2014ലാണ് വിറ്റ്‌നി ബംബിള്‍ സ്ഥാപിച്ചത്. ബംബിള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടിന്‍ഡര്‍ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ മൂലധനമാണുള്ളത്. 2017ല്‍ 450 മില്യണ്‍ ഡോളറിന് ബംബിള്‍ വാങ്ങാന്‍ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാല്‍ വിറ്റ്‌നി ഈ ഓഫര്‍ നിരസിച്ചു. 2020ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍…

Read More

13കാരിയെ കെണിയില്‍ വീഴ്ത്തിയ ശേഷം ലൈംഗികമായി ഉപയോഗിച്ചു ! 40കാരനെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍…

13കാരിയെ അയല്‍വാസിയായ 40കാരന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി.ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇയാളെ മറ്റ് അയല്‍ക്കാര്‍ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 13കാരിയെ കെണിയില്‍പ്പെടുത്തിയ ശേഷം വീട്ടില്‍ വച്ച് ആദ്യം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മറ്റുള്ളവരോട് ഇക്കാര്യം പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതുകൂടാതെ കുറച്ച് പണവും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കി. അതിന് ശേഷം ഇയാല്‍ വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി പതിവായി 40കാരനൊപ്പമുള്ളത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യം അയല്‍ക്കാര്‍ പെണ്‍കുട്ടിയെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ ! വിമര്‍ശിക്കാന്‍ വന്നവനും സീരിയല്‍ താരത്തിനും മറുപടി നല്‍കി റിമിടോമി…

മലയാളികളുടെ ഇഷ്ടതാരമാണ് റിമി ടോമി. ഗായികയായും അവതാരികയായും നടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞങ്ങ് നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് അടിയില്‍ പരിഹാസവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. ‘വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രം?ഗത്തെത്തി. ‘ഇത് B612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്. പ്രൊഫണല്‍ ബോക്‌സറായ ജാക്ക് ഡെംസെയുടെ വാക്കുകള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സമയത്ത് എഴുന്നേല്‍ക്കുന്നവനാണ് യഥാര്‍ത്ഥ…

Read More

മൃഗശാലയില്‍ കോവിഡ് ബാധിച്ച് ‘വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ മരിച്ചു’!മരണകാരണം കണ്ടെത്തിയത് പോസ്റ്റ്‌മോര്‍ട്ടത്തില്‍…

കോവിഡ് ബാധിച്ച് കടുവക്കുഞ്ഞുങ്ങള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ മൃഗശാലയില്‍ കഴിഞ്ഞ മാസം ചത്ത രണ്ട് വെള്ളക്കടുവക്കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നുവെന്നാണ് വിവരം.ലഹോറിലെ മൃഗശാലയില്‍ കഴിഞ്ഞ ജനുവരി 30-നാണ് 11 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങള്‍ ചത്തത്. പാന്‍ലൂക്കോപീനിയ വൈറസ് ബാധ എന്നാണ് മൃഗശാല അധികൃതര്‍ ആദ്യം വിലയിരുത്തിയത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കോവിഡാണെന്ന് കണ്ടെത്തുകയായിരുന്നു. കടുവ കുഞ്ഞുങ്ങളുടെ ശ്വസകോശങ്ങള്‍ കടുത്ത അണുബാധയെത്തുടര്‍ന്ന് നശിച്ചിരുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് മൃഗശാലയിലെ ജീവനക്കാരില്‍ കോവിഡ് പരിശോധന നടത്തി. കടുവക്കുഞ്ഞുങ്ങളെ പരിപാലിച്ച ഒരാള്‍ക്കടക്കം ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ് വെള്ളക്കടുവകള്‍. ലോകത്ത് 200ല്‍ താഴെ മാത്രമാണ് വെള്ളക്കടുവകളുടെ എണ്ണം.

Read More

കോവിഡ് പോസിറ്റീവായതിനു പിന്നാലെ കൈവിരലുകള്‍ കറുത്തു ! വയോധികയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കോവിഡ് പോസിറ്റീവായതിനു പിന്നാലെ 86കാരിയുടെ മൂന്നു വിരലുകള്‍ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. രക്തക്കുഴലുകള്‍ക്ക് ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് 86കാരിയ്ക്ക് വിരലുകള്‍ നഷ്ടമായത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേര്‍ണലിലാണ് ഇത് സംബന്ധിച്ച ചിത്രങ്ങളും മറ്റ് വിവരങ്ങളും വന്നത്. രക്ത കുഴലുകള്‍ക്ക് തകാര്‍ സംഭവിച്ചതോടെ ഇറ്റലിക്കാരിയായ 86കാരിയുടെ കയ്യിലെ വിരലുകളില്‍ മൂന്നെണ്ണം കറുത്ത നിറത്തില്‍ ആവുകയായിരുന്നു. കോവിഡിന് പിന്നാലെ രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച കേസുകള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് മാറും എന്നതാണ് പ്രത്യേകത. ഇവിടെയും സംഭവിച്ചത് അതാണെന്നാണ് ഡോക്ടര്‍ പറയുന്നത്. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടര്‍ന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാന്‍ തീരുമാനിച്ചത്.

Read More