ന്യൂഡൽഹി: ഗൗരവമായ സൂം മീറ്റിനിടെ പ്രണയം പൂവിട്ടാലോ. ആ ഒരു അര നിമിഷം ഗൗരവചർച്ചയുടെ മൂഡാകെ മാറ്റും. പ്രണയ നിമിഷങ്ങൾ നെറ്റിലായാലോ. വൈറൽ പറവായി പാറിനടക്കും. അത്തരമൊരു നിമിഷം വ്യവസായിയായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. മഹിന്ദ്ര ഗ്രൂപ് ചെയർമാർ ആനന്ദ് മഹീന്ദ്രയും ഈ വീഡിയോയോട് പ്രതികരിച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു. സൂം മീറ്റിംഗിൽ ഗൗരവ ചർച്ചകൾ നടക്കുന്നതിനിടെ ഭർത്താവിനെ ചുംബിക്കാൻ ഭാര്യ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. സൂം മീറ്റിംഗ് നടക്കുന്നതിനിടെ മുറിയിലേക്ക് എത്തിയ ഭാര്യ, ഭർത്താവിനെ ചുംബിക്കാൻ ആഞ്ഞു. ഉടനെ ലാപ്ടോപ്പിലേക്ക് ചൂണ്ടിക്കാട്ടി ഭർത്താവ് ഭാര്യക്ക് മുന്നറിയിപ്പ് നൽകുന്നു. സംഭവം കൈവിട്ടുപോയെന്ന് മനസിലാക്കിയ പാവം ഭാര്യ ചെറുപുഞ്ചിരികൊണ്ട് ചമ്മൽ മറച്ചു. 15 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വൈറൽ പ്രണയ നിമിഷം നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്. ഒറ്റ ദിവസംകൊണ്ട് രണ്ട് ലക്ഷത്തിൽ…
Read MoreDay: February 21, 2021
അത്താഴവിരുന്നിനിടെ…! ബിഎസ്പി നേതാവിനെതിരേ ബിജെപിക്കാരിയുടെ പരാതി; പരാതിയില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: അത്താഴവിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുകയും തന്നോടു ലൈംഗീക ചുവയോടെ പരാമർശം നടത്തിയെന്നും ആരോപിച്ച് ബിഎസ്പി നേതാവും മുൻ എംപിയുമായ അക്ബർ അഹമ്മദിനെതിരേ ബിജെപി ഡൽഹി ഉപാധ്യക്ഷ ഷാസിയ ഇൽമി പോലീസിൽ പരാതി നൽകി.ഡൽഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് ബിജെപി വനിതാ നേതാവ് പരാതി നൽകിയത്. പരാതിയിന്മേൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നു പോലീസ് അറിയിച്ചു. ഐപിസി 506 (ഭീഷണിപ്പടുത്തൽ), 509 (വാക്കുകൊണ്ടോ, ആംഗ്യം കൊണ്ടോ, പ്രവർത്തി കൊണ്ടോ സ്ത്രീയോട് അപമര്യാദയായി പെരുമാറുക) എന്നീ വകുപ്പുകളോടെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചാം തീയതി ചേതൻ സേത്ത് എന്നയാൾ നടത്തിയ അത്താഴ വിരുന്നിനിടെയാണു സംഭവം. നിരവധി വിദേശ അംബാസഡർമാർ അടക്കം പ്രമുഖർ വിരുന്നിൽ പങ്കെടുത്തിരുന്നു. ചിലി അംബാസഡറുമായി താൻ സംസാരിക്കുന്നതിനിടെയെത്തിയ അക്ബർ അഹമ്മദ് ഡംപിയെന്ന മുൻ എംപി പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും ആക്ഷേപിച്ചുവെന്നു ഷാസിയയുടെ പരാതിയിൽ…
Read Moreഎല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കും കുവൈറ്റിലേക്ക് എത്താം; കർശന കോവിഡ് നിയന്ത്രണങ്ങൾ ബാധകം; പക്ഷേ…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി. ഫെബ്രുവരി 21 മുതലാണ് പ്രവേശിക്കാനാകുക. എന്നാൽ, കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യവസ്ഥയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തിൽ കഴിയണം.
Read Moreമധ്യപ്രദേശ് മുഖ്യമന്ത്രിയെ കൊതുക് കുത്തി; ഉദ്യോഗസ്ഥന് കാരണംകാണിക്കൽ നോട്ടീസ്; ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം ഇങ്ങനെ…
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ കൊതുക് കുത്തിയതില്‍ ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനിടെയാണ് അദേഹത്തെ കൊതുക് കുത്തിയത്. സിദ്ധിയിലെ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയറോടാണ് വിശദീകരണം ചോദിച്ചത്. ബംഗാംഗ കനാലിലേക്ക് ബസ് വീണ് നിരവധി പേർ മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളെ കാണുന്നതിനായി സിദ്ധിയില്‍ എത്തിയ മുഖ്യമന്ത്രി നേരം വൈകിയതിനെ തുടര്‍ന്നാണ് ഗസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചത്. തുടർന്ന് മുറിയില്‍ കൊതുകിന്റെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത് ഡിവിഷണല്‍ കമ്മീഷണര്‍ നിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി തങ്ങുന്ന വിവരം നേരത്തെ അറിയാതിരുന്നതിനാലാണ് ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
Read Moreമാസ്ക് ധരിക്കാതെ ഭാര്യയ്ക്കൊപ്പം ബൈക്ക് സവാരി; വിവേക് ഒബ്റോയിയ്ക്ക് മുട്ടന്‍ പണി; സംഭവം ഇങ്ങനെ…
മുംബൈ: മാസ്ക് ധരിക്കാതെ ബൈക്കില്‍ ചുറ്റിയ ബോളിവുഡ് നടന് വിവേക് ഒബ്റോയിക്കെതിരെ എഫ്ഐആര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് നടപടി. ഫെബ്രുവരി 14നാണ് തന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്കില്‍ ഹെല്‍മറ്റും മാസ്കും ധരിക്കാതെ ഭാര്യയ്ക്കൊപ്പം വിവേക് ഒബ്റോയി മുംബൈ നഗരത്തിലൂടെ ചുറ്റിക്കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് വിവേക് ഒബ്റോയിക്കെതിരെ നടപടി സ്വീകരിച്ചത്. ജുഹൂ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ഇദ്ദേഹത്തില്‍ നിന്നും പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreഇ. ശ്രീധരൻ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ! ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം; കെ. സുരേന്ദ്രൻ
കാസർഗോഡ്: മെട്രോമാൻ ഇ. ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീധരന് ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകും. താൻ മത്സരിക്കണോ എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കേണ്ടത്. മഞ്ചേശ്വരത്ത് വിജയ സാധ്യതയുള്ളവരെ പരിഗണിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്റെ ഒറ്റയാൾ സമരം വെല്ലുവിളിയല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read More