തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. കത്തയച്ചത് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ശേഷമെന്നും ചെന്നിത്തല പറഞ്ഞു.ധാരണാപത്രത്തിൽ സർക്കാർ കള്ളം പൊളിഞ്ഞിരിക്കുകയാണ്. അടിമുടി ദുരൂഹതയാണ് ഇതിലുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികൾ. എല്ലാം മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു. വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കൈ കഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.പിണറായി സർക്കാർ കേരളത്തിന്റെ കടൽ തീരം കുത്തകകൾക്ക് വിൽക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉത്തരവ് സർക്കാർ നടപ്പാക്കിയേനെ. അമേരിക്കൻ കുത്തക കമ്പനിയെ രക്ഷിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
Read MoreDay: February 22, 2021
ഞാൻ ഇത്രയേ പറഞ്ഞുള്ളു..! അവരുടെ മുഖത്ത് കണ്ടത് യൂത്ത് കോൺഗ്രസിന്റെയും ബിജെപിയുടെയും കളിപ്പാവയായതിന്റെ കുറ്റബോധമെന്ന് കടകംപള്ളി
തിരുവനന്തപുരം: ഉദ്യോഗാർഥികളോടു മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ 500-ന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിത ഉദ്യോഗാര്‍ഥിയോട് 10 വർഷം കഴിഞ്ഞാൽ ജോലി കിട്ടുമെന്നു ഉറപ്പുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു. നല്ലത് മാത്രം ചെയ്ത ഒരു സര്‍ക്കാരിനെ മോശപ്പെടുത്താൻ വേണ്ടി ശത്രുകളുടെ കൈയിലെ കരുവായി നിങ്ങൾ മാറിയില്ലേ എന്നു ഞാൻ ചോദിച്ചു. ഇതിനോടൊന്നും അവര്‍ ഒന്നും പ്രതികരിച്ചില്ല. ഞാൻ പറഞ്ഞതെല്ലാം കേട്ടു നിൽക്കുകയാണ് അവർ ചെയ്തത്- മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഉദ്യോഗാർഥികളുടെ സങ്കടം കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച, ബിജെപി എന്നിവരുടെ കളിപ്പാവയായതിന്റെ കുറ്റബോധമാണ് താൻ അവരുടെ മുഖത്ത് കണ്ടതെന്നും കടകംപള്ളി പറഞ്ഞു. തന്നോട് അനുവാദം വാങ്ങാതെയും താൻ ക്ഷണിക്കാതെയുമാണ് ഉദ്യോഗാർഥികൾ തന്നെ വന്ന് കണ്ടത്. ഉദ്യോഗാർഥികളുടെ സംഘടനാ നേതാക്കളാണ് വന്നതെന്ന് അറിയില്ലായിരുന്നു. ഉദ്യോഗാർഥികൾ ആണെന്നാണ് താൻ കരുതിയതെന്നും…
Read Moreമുഹമ്മയിൽ മൂന്നു പേർക്കു കുത്തേറ്റു; ഒരാൾ മരിച്ചു; അച്ഛനും മകളും കസ്റ്റഡിയിൽ
മുഹമ്മ: അയൽക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മൂന്നു പേർക്കു കുത്തേറ്റു. ഇതിൽ ഗൃഹ നാഥൻ മരിച്ചു. മണ്ണഞ്ചേരി പനമുട് ജംഗ്ഷൻ പത്താട്ട്ചിറയിൽ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം . കുത്തേറ്റ കുഞ്ഞുമോനെ പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞുമോന്റെ ഭാര്യ ബിന്ദു, മകൾ നയന എന്നിവർക്കും പരിക്കുണ്ട്. കുഞ്ഞുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ലോകേഷ്. മകൾ അരുന്ധതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞുമോനെ അക്രമിച്ച സംഭവത്തിൽ ഇവർ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു.
Read Moreമെസഞ്ചറിൽ ഒരു “ഹായ്’, വാട്സാപ്പിൽ വീഡിയോ കോൾ; അജ്ഞാത നന്പരിലെ വീഡിയോ കോൾ എടുക്കരുതേ; കണ്ണൂർ സ്വദേശിക്ക് ഫോണിൽ ലഭിച്ചത് സ്വന്തം ”നീലച്ചിത്രം’
സ്വന്തം ലേഖകൻകണ്ണൂർ: ബംഗളൂരുവിലെ ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം സംഭവിച്ചത് ഇങ്ങനെ; ജോലി കഴിഞ്ഞു റൂമിലെത്തി കിടക്കാൻ തുടങ്ങുന്പോൾ ഫോണിലെ മെസഞ്ചറിലേക്ക് ഒരു “ഹായ്’ മെസേജ്. മെസേജിന്റെ ഉറവിടം തപ്പിയപ്പോൾ കണ്ടത് ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ. പേരിൽ ഒരു ഹിന്ദി ചുവയുണ്ടെങ്കിലും പ്രൊഫൈൽ ചിത്രം നോക്കിയപ്പോൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടി. ഉടൻ തന്നെ ഒരു ഹായ് അങ്ങോട്ടും ഇട്ടു, പിന്നെ ഭക്ഷണം കഴിച്ചോ എന്നൊരു ചോദ്യവും. അവിടെ നിന്നു മറുപടി വന്നു… പിന്നെ, വാട്സാപ്പ് നന്പരും ചോദിച്ചു… പെൺകുട്ടിയല്ലേ ചോദിച്ചത്.. വാട്സ് ആപ്പ് നന്പരും കൊടുത്തു..പെട്ടന്നുതന്നെ വാട്സാപ്പ് നന്പരിലും ഒരു ഹായ്…തിരിച്ചും ഒരു ഹായ് കൊടുത്ത ഉടനെ വീഡിയോ കോൾ വിളിക്കുന്നു… പെൺകുട്ടിയെ കാണാനുള്ള അതിയായ ആഗ്രഹത്തിൽ വീഡിയോ കോൾ യുവാവ് എടുത്തു. വ്യക്തമായി പെൺകുട്ടിയെ കണ്ടില്ല.…
Read Moreഐസിയുവില്‍ കിടക്കുമ്പോഴും അര്‍പ്പണ മനോഭാവത്തില്‍ മാറ്റമില്ലാതെ എസ്ജികെ ! സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘ആശുപത്രി എഡിറ്റിംഗ്’ ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പക്ഷെ ഇത്രയധികം ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച സഞ്ചാരികള്‍ തന്നെ വിരളമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയധികം രാജ്യങ്ങളിലെ ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്ന വിധത്തില്‍ പങ്കുവെച്ചിട്ടുള്ള ഏക ലോകസഞ്ചാരിയും ആരാധകര്‍ ‘എസ്ജികെ’ എന്നു വിളിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര മാത്രമാകും. വെറും ഒരു സഞ്ചാരി എന്നതിലുപരി നിരവധി ആളുകള്‍ക്ക് പ്രചോദനമേകുന്ന ഒരു വ്യക്തിത്വം കൂടിയാണ് സന്തോഷ്. തങ്ങളുടെ ചുറ്റുപാടുകളില്‍ മാത്രം ജീവിതം ജീവിച്ചു തീര്‍ക്കുന്ന ആളുകള്‍ക്ക് വിശാലമായ ലോകത്തിന്റെ വെളിച്ചം പകര്‍ന്നു കൊടുത്ത ഒരു വ്യക്തിത്വം എന്ന് വേണം സന്തോഷ് ജോര്‍ജിനെ വിശേഷിപ്പിക്കാന്‍. കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളിയില്‍ നിന്ന് ലോകയാത്ര ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടി പ്രയത്നിക്കാന്‍ അര്‍പ്പണബോധം നിറഞ്ഞ അക്ഷീണമായ മനസ്സും. സഫാരി എന്ന ചാനലും ആ ലക്ഷ്യത്തിന്റെ ഭാഗമായി പിറവിയെടുത്തതാണ്.…
Read Moreനാടിനെ ഞെട്ടിച്ച് വീണ്ടും കിഡ്നാപ്പ്; വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവതിയേയാണ് തട്ടിക്കൊണ്ടു പോയത്; പിന്നിൽ മലപ്പുറം സംഘമെന്ന് സംശയം
മാന്നാർ: കേരളത്തെ ഞെട്ടിച്ചു വീണ്ടും കിഡ്നാപ്. നാദാപുരത്തു വ്യവസായിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ആലപ്പുഴ മാന്നാറിലും തട്ടിക്കൊണ്ടുപോകൽ. നാദാപുരത്ത് തട്ടിക്കൊണ്ടു പോകപ്പെട്ടവരെ പിന്നീടു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി വീടാക്രമിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഗൾഫിൽനിന്നു തിരിച്ചെത്തിയിട്ട് നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ. ക്വാറന്റൈനിൽ കഴിയുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോകൽ.ഇന്നു പുലർച്ചെ രണ്ടോടുകൂടി 20ഓളം പേർ വരുന്ന സംഘമാണ് മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ തട്ടികൊണ്ടു പോയത്. ഗേറ്റ് തല്ലിത്തകർക്കുന്ന ശബ്ദം കേട്ടു വാതിൽ തുറന്നപ്പോഴേക്കും അക്രമിസംഘം വീടിനുള്ളിലേക്ക് ഇരച്ചു കയറി യുവതിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു . ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഇവർ 19നാണ് നാട്ടിൽ എത്തിയത്. വീട്ടിൽ എത്തിയതിന്റെ തൊട്ടടുത്ത ദിവസം മലപ്പുറം കൊടുവള്ളി സ്വദേശികളാണെന്നു പരിചയപ്പെടുത്തി മൂന്നു പേർ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.…
Read Moreകറി വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം ! കല്യാണപന്തലില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ പൊരിഞ്ഞയടി; നിരവധി പേര്‍ക്ക് പരിക്ക്…
വിവാഹസദ്യയ്ക്ക് കറി വിളമ്പുന്നതിനെച്ചൊല്ലി വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹപന്തലില്‍ പൊരിഞ്ഞയടി. ആര്യങ്കാവില്‍ നടന്ന വിവാഹത്തില്‍ സദ്യ വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. കൂട്ടത്തല്ലില്‍ സ്ത്രീകള്‍ക്കടക്കം പരിക്കേറ്റു. കറി വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംസാരം ഒടുവില്‍ ഏറ്റുമുട്ടലിന് വഴിവെയ്ക്കുകയായിരുന്നു. ആര്യങ്കാവ് പോലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. മദ്യപിച്ച് വിവാഹത്തിനെത്തിയവരാണ് വഴക്കുണ്ടാക്കിയതെന്നാണ് ആരോപണം. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്യങ്കാവ് സ്വദേശിനിയാണ് വധു. വരന് കടയ്ക്കല്‍ സ്വദേശിയും. ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചു ജീവിക്കാനാണ് ഇവരുടെ തീരൂമാനം. ഇരുവരും വരന്റെ വീട്ടിലേക്ക് പോയി.
Read Moreപീഡനത്തിനിരയായി അബോധാവസ്ഥയിൽ യുവതി റോഡരുകിൽ; പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ചത് ബിജെപി നേതാവ് ഉൾപ്പെട്ട നാലംഗസംഘം; മുങ്ങിയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
ഭോപ്പാൽ: മധ്യപ്രദേശില്‍ യുവതിയെ രണ്ട് ദിവസം തടവിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസ്. ഷഹ്ദോല്‍ ജില്ലയിലാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടു വന്ന് ഒരു ഫാംഹൗസില്‍ തടവിലാക്കിയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഫെബ്രുവരി 18ന് പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയപ്പോഴാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടി ബന്ധുവിന്റെ വീട്ടില്‍ പോയെന്ന് കരുതിയതിനാലാണ് പരാതി നല്‍കാതിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി കാണാതായെന്ന് മനസിലായതിന് പിന്നാലെ ഫെബ്രുവരി 20ന് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. ഇതിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ വീടിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തി.സ്ഥലത്തെ ബിജെപി നേതാവ് വിജയ് ത്രിപാഠി, രാജേഷ് ശുക്ല, മുന്ന സിംഗ്, മോനു മഹാരാജ് എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ചു.
Read Moreലേശം ഉപ്പു കൂടുതലാണല്ലോ ചേട്ടാ ! കുഴച്ച മാവില്‍ ആവശ്യം പോലെ തുപ്പി റൊട്ടിയുണ്ടാക്കി; വീഡിയോ വൈറലാകുന്നു…
കുഴച്ച മാവില്‍ തുപ്പിവച്ച ശേഷം അതുകൊണ്ട് റൊട്ടിയുണ്ടാക്കിയ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി നൗഷാദ് ആണ് അറസ്റ്റിലായത്. ഇയാള്‍ കുഴച്ച മാവില്‍ തുപ്പി റൊട്ടിയുണ്ടാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹിന്ദു ജാഗരണ്‍ മഞ്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊറോണ വൈറസ് പരത്തിയതിന് എതിരെയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. മാവ് പരത്തിയതിന് ശേഷം അതിലേക്ക് തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. ഒരു വിവാഹ ചടങ്ങില്‍ ഭക്ഷണം പാകം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. ഇത്തരത്തിലുള്ള വൃത്തികേടുകള്‍ പല ഭക്ഷണശാലകളിലും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreദൃശ്യം ഹോളിവുഡിലേക്കും ? മുഖ്യതാരമാവുക ഓസ്കര് ജേത്രി ഹിലാരി സ്വങ്ക്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
ഈ കോവിഡ് കാലത്തും മലയാളികളെ ത്രസിപ്പിച്ചു കൊണ്ട് തരംഗമാവുകയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമ. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം മികച്ച ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്ഹിറ്റായതിനെത്തുടര്ന്ന് ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. എല്ലാം തന്നെ വന്‍വിജയമാകുകയും ചെയ്തതോടെയാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്. എന്തായാലും രണ്ടാം ഭാഗവും വന്‍ഹിറ്റായതോടെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ചിത്രം ‘ഹോളിവുഡില്‍’ എത്തുമോ എന്നതാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ സംവിധായകന് ജീത്തു ജോസഫ് തന്നെ ഉത്തരവും പറയുന്നുണ്ട്. ദൃശ്യം ഹോളിവുഡില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നുവെന്നും അയാള്‍ക്ക് ദൃശ്യത്തിന്റെ ഇംഗ്ലീഷ് തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു ജോസഫ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ…
Read More