ദൃശ്യം ഹോളിവുഡിലേക്കും ? മുഖ്യതാരമാവുക ഓസ്‌കര്‍ ജേത്രി ഹിലാരി സ്വങ്ക്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

ഈ കോവിഡ് കാലത്തും മലയാളികളെ ത്രസിപ്പിച്ചു കൊണ്ട് തരംഗമാവുകയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമ. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം മികച്ച ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയാണ്.

ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ഹിറ്റായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. എല്ലാം തന്നെ വന്‍വിജയമാകുകയും ചെയ്തതോടെയാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്.

എന്തായാലും രണ്ടാം ഭാഗവും വന്‍ഹിറ്റായതോടെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ചിത്രം ‘ഹോളിവുഡില്‍’ എത്തുമോ എന്നതാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ഉത്തരവും പറയുന്നുണ്ട്.

ദൃശ്യം ഹോളിവുഡില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നുവെന്നും അയാള്‍ക്ക് ദൃശ്യത്തിന്റെ ഇംഗ്ലീഷ് തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു ജോസഫ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസ്‌കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ കഥാപാത്രമാക്കി ചിത്രം ചെയ്യാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഒന്നാം ഭാഗത്തെ വെല്ലുന്ന മികവോടെയാണ് ദൃശ്യം 2 പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.

Related posts

Leave a Comment