എ​നി​ക്ക് അ​വ​ളു​ടെ അ​ടി​വ​സ്ത്രം കാ​ണ​ണം ! ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് പ്രി​യ​ങ്ക ചോ​പ്ര

ലോ​ക​മെ​മ്പാ​ടും ആ​രാ​ധ​ക​രു​ള്ള സി​നി​മാ​താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡും ക​ട​ന്ന് ഹോ​ളി​വു​ഡി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി. ബോ​ളി​വു​ഡ് സി​നി​മാ ജീ​വി​ത​ത്തി​ന്റെ തു​ട​ക്ക​കാ​ല​ത്ത് നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് നേ​ര​ത്തേ പ​ല​വ​ട്ടം പ്രി​യ​ങ്ക വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു മാ​സി​ക​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​വി​ധാ​യ​ക​നി​ല്‍ നി​ന്നും നേ​രി​ട്ട മോ​ശം അ​നു​ഭ​വ​ത്തെ കു​റി​ച്ചും താ​ന്‍ നേ​രി​ട്ട അ​പ​മാ​ന​ത്തെ കു​റി​ച്ചും താ​രം വെ​ളി​പ്പെ​ടു​ത്തി. പ്രി​യ​ങ്ക സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ… ‘ഇ​ത് ന​ട​ക്കു​ന്ന​ത് 2002ലോ 2003​ലോ ആ​ണ്. നാ​യ​ക​നെ വ​ശീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് എ​ന്റേ​ത്. ദേ​ഹ​ത്തു നി​ന്ന് ഓ​രോ വ​സ്ത്ര​മാ​യി അ​ഴി​ച്ചു മാ​റ്റ​ണം. ഈ ​സ​മ​യ​ത്താ​ണ് സം​വി​ധാ​യ​ക​ന്‍ വി​ളി​ച്ചു പ​റ​യു​ന്ന​ത്, എ​നി​ക്ക് അ​വ​ളു​ടെ അ​ടി​വ​സ്ത്രം കാ​ണ​ണം, അ​ല്ലാ​തെ ആ​രാ​ണ് ഈ ​സി​നി​മ കാ​ണാ​ന്‍ തി​യേ​റ്റ​റി​ലേ​ക്ക് വ​രി​ക ?. അ​യാ​ള്‍ അ​ത് എ​ന്നോ​ട് നേ​രി​ട്ട​ല്ല പ​റ​യു​ന്ന​ത്, എ​ന്റെ മു​ന്നി​ലു​ള്ള സ്‌​റ്റൈ​ലി​സ്റ്റി​നോ​ടാ​യി​രു​ന്നു അ​യാ​ളി​ങ്ങ​നെ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഒ​രു നി​മി​ഷ​മാ​യി​രു​ന്നു അ​ത്.…

Read More

ടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്‍റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..

ടൈ​റ്റാ​നി​ക്ക് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ൽ ജാ​ക്കി​ലും റോ​സി​ലും ആ​രെ​ങ്കി​ലും ഒ​രാ​ളേ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​ള്ളൂ. ഇ​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്. ടൈ​റ്റാ​നി​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് അ​വ​സാ​നം കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി ജാ​ക്കി​ന്‍റെ​യും റോ​സി​ന്‍റെ​യും അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ജാ​ക്ക് മ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച​ത്. ഒ​രു ഹൈ​പ്പോ​തെ​ര്‍​മി​യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​റ​ന്‍​സി​ക് വി​ശ​ക​ല​നം ന​ട​ത്തി. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ രീ​തി​യി​ലു​ള്ള റാ​ഫ്റ്റ് അ​ദ്ദേ​ഹം പു​നഃ​സൃ​ഷ്ടി​ച്ചു. കേ​റ്റി​ന്‍റെ​യും ലി​യോ​യു​ടെ​യും അ​തേ ശ​രീ​ര​ഭാ​ര​മു​ള്ള സ്റ്റ​ണ്ട് ക​ലാ​കാ​ര​ന്മാ​രെ വ​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത് അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​നാ​വൂ എ​ന്നാ​ണ്. – ജെ​യിം​സ് കാ​മ​റൂ​ണ്‍

Read More

ദൃശ്യം ഹോളിവുഡിലേക്കും ? മുഖ്യതാരമാവുക ഓസ്‌കര്‍ ജേത്രി ഹിലാരി സ്വങ്ക്; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

ഈ കോവിഡ് കാലത്തും മലയാളികളെ ത്രസിപ്പിച്ചു കൊണ്ട് തരംഗമാവുകയാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമ. ആമസോണ്‍ പ്രൈമിലൂടെ രാജ്യത്തുടനീളം റിലീസ് ചെയ്ത ചിത്രം മികച്ച ഒരു ക്രൈം ത്രില്ലര്‍ എന്ന നിലയില്‍ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ഹിറ്റായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. എല്ലാം തന്നെ വന്‍വിജയമാകുകയും ചെയ്തതോടെയാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് ആലോചിച്ചത്. എന്തായാലും രണ്ടാം ഭാഗവും വന്‍ഹിറ്റായതോടെ ഇപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം ചിത്രം ‘ഹോളിവുഡില്‍’ എത്തുമോ എന്നതാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെ ഉത്തരവും പറയുന്നുണ്ട്. ദൃശ്യം ഹോളിവുഡില്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരാള്‍ വിളിച്ചിരുന്നുവെന്നും അയാള്‍ക്ക് ദൃശ്യത്തിന്റെ ഇംഗ്ലീഷ് തിരക്കഥ അയച്ചു കൊടുത്തുവെന്നും ജീത്തു ജോസഫ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓസ്‌കാര്‍ ജേത്രി ഹിലാരി സ്വങ്കിനെ മുഖ്യ…

Read More

എന്റെ അടുത്ത ലക്ഷ്യം അതാണ് ! അവിടെയെത്താനാണ് ഇനി എന്റെ ശ്രമം; തന്റെ സ്വപ്‌നത്തെക്കുറിച്ച് ടൊവിനോ തുറന്നു പറയുന്നു….

അതിരുകളില്ലാത്ത മനസുകൊണ്ട് അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍ ഇഷ്ടംപോലെ കാണാമല്ലോ… അങ്ങനെയൊരു സ്വപ്‌നത്തിന്റെ പിന്നാലെയാണ് മലയാള സിനിമയിലെ പ്രമുഖ യുവതാരം ടൊവിനോ തോമസ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ടൊവിനോ താന്‍ പിന്നിട്ട കഠിനമായ വഴികളേക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗോഡ്ഫാദര്‍മാരില്ലാതെ സിനിമയില്‍ തന്റേതായ മുദ്രപതിപ്പിച്ച താരം താന്‍ വലിയ സ്വപ്‌നങ്ങള്‍ കാണാറുള്ള വ്യക്തിയാണെന്ന് തുറന്നു പറയുന്നു. ‘അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം? ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.’ ടൊവിനോ പറയുന്നു.അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്. ടൊവിനോയുടെ സ്വപ്‌നം പൂവണിയട്ടെ എന്നാശംസിക്കാം.

Read More