വടക്കഞ്ചേരി: പനംങ്കുറ്റി, കരടിയള, കന്നിക്കാട്, വിആർടി മലയോരം, പാലക്കുഴി തിണ്ടില്ലം വെള്ളചാട്ടത്തിന്റെ താഴ്ഭാഗം തുടങ്ങിയ മലയോരങ്ങളിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ചത് നൂറ് ഏക്കറോളം വരുന്ന റബർ, തെങ്ങ്, കുരുമുളക് തോട്ടങ്ങൾ. വിആർടിയിൽ ഉണ്ടായ തീപിടുത്തത്തിലാണ് ഏറെ നാശനഷ്ടമുണ്ടാക്കിയത്. എഴുപതോളം തെങ്ങുകൾ, നൂറുകണക്കിന് കുരുമുളക് കൊടികൾ, കാപ്പി, റബർ മരങ്ങൾ തുടങ്ങിയവ കത്തിനശിച്ചു.രണ്ടുപ്ലാക്കൽ മത്തായി, താക്കോൽക്കാരൻ തോട്ടം ബിജു, ചീനകുഴിയിൽ പൗലോസ്, മുറ്റത്താനിയിൽ മേരി, വെട്ടത്ത് അവിരാച്ചൻ (സോണിച്ചൻ ), പ്രസാദ് തുടങ്ങിയവരുടെ തോട്ടങ്ങളിലാണ് കൂടുതൽ തീ പടർന്നത്. റബർതൈ മുതൽ ടാപ്പിംഗ് നടത്തുന്ന വലിയ മരങ്ങൾ വരെ അഗ്നിക്കിരയായി.വലിയ റബർ മരങ്ങളിലെ പോലും ഇലകൾ വാടിയ നിലയിലാണിപ്പോൾ. ഒരാഴ്ച കഴിഞ്ഞാലെ മരങ്ങൾ ഉണങ്ങുമോ വളരുമോ എന്നൊക്കെ അറിയാനാകു എന്ന് തീ പിടിച്ച് തോട്ടം നശിച്ച മംഗലംഡാമിലെ താമസക്കാരനായ ഒ.മത്തായി പറഞ്ഞു. കനമുള്ള അടിക്കാടാണെങ്കിൽ തീ കൂടും. ഇത്…
Read MoreDay: March 2, 2021
വിവാഹിതയാണ്..! പൊളി ലുക്കുമായി റാമ്പില്‍ ചുവടുവച്ച് കരിക്ക് താരം വിദ്യാ വിജയകുമാര്‍; ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഫോട്ടോയും കാണാം…
കേരളത്തില്‍ ഏറെ ആരാധകരുള്ള വെബ്സീരീസായ കരിക്കിലൂടെ യുവാക്കളുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് വിദ്യ വിജയകുമാര്‍. കരിക്കിലെ കോമഡി വിഡിയോകളിലൂടെയാണ് വിദ്യ കൂടുതലും ശ്രദ്ധ നേടിയത് എങ്കിലും അതിനു മുന്നേ തന്നെ ടെലിവിഷന്‍ പരുപാടികളിലൂടെ പ്രശസ്തയാണ് താരം. മഴവില്‍ മനോരമ സംപ്രേഷണം നടത്തുന്ന സൂപ്പര്‍ ഫോര്‍ എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ് വിദ്യ. കരിക്കിലെ തന്നെ കരികഫ്ലിക്ക് എന്ന സീരീസിലും കൂടാതെ കരിക്കിലെ കുറച്ച് കോമഡി വീഡിയോകളിലും ഒക്കെ വിദ്യ അഭിനയിച്ചിട്ടുണ്ട്. കരികഫ്ലിക്ക് തന്നെയാണ് വിദ്യക്ക് ഏറ്റവും കൂടുതല്‍ ആരാധകരെ നേടി കൊടുത്തത്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞ ഇടക്ക് വിദ്യാ വിവാഹം കഴിച്ചതാണോ എന്ന ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ വിദ്യ വിവാഹിതയാണെന്ന വാര്‍ത്ത പുറത്തു വന്നത് ആരാധകര്‍ക്ക് ആകെ ഞെട്ടലായി. അഖില്‍ എന്നാണ് വിദ്യുയുടെ ഭര്‍ത്താവിന്റെ പേര്. ദമ്പതികള്‍ക്ക് ചാനല്‍ വമ്പന്‍…
Read Moreപഞ്ചായത്ത് ഇലക്ഷന് വോട്ട് ചെയ്താലും നിയമസഭാ ഇലക്ഷന് വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് വോട്ടർമാർ പരിശോധിക്കണമെണം; 10 വരെ പട്ടികയിൽ പേര് ചേർക്കാം
പാലക്കാട് : കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടർമാർ പരിശോധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർ പട്ടിക വ്യത്യസ്തമാണ്. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലിലെ വോട്ടർ പട്ടികയിൽ പേരു നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. പുതിയ വോട്ടർമാർക്കുൾപ്പെടെ പേര് ചേർക്കാം നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുന്‍പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിന് മാർച്ച് 10 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാവും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മാർച്ച് 19 ആണ്. 2021 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും പോർട്ടലിലൂടെ തന്നെയാണ് പേര്…
Read Moreസ്വത്ത് തർക്കത്തെ തുടർന്ന സഹോദരി ഭർത്താവിനെ ഇടറോഡിൽ കുത്തി വീഴ്ത്തി; ഒളിവിൽ പോയ അറുപതുകാരനെ തേടി പോലീസ്
ഒറ്റപ്പാലം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരി ഭർത്താവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് പ്രതി ഒളിവിൽ പോയി. ഒറ്റപ്പാലം പനമണ്ണ ആലിക്കൽ വീട്ടിൽ ശങ്കരനാരായണനാണ് (59) കുത്തേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരനായ ലക്കിടി മംഗലം മാണിയംകാട് വീട്ടിൽ രവീന്ദ്രനാണ് (60) ഇന്നലെ രാവിലെ 8 മണിയോടുകൂടി മംഗലം ദേവിവിലാസം സ്കൂളിനു സമീപമുള്ള ഇടവഴിയിൽ വെച്ച് ശങ്കരനാരായണനെ കത്തികൊണ്ട് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. ഇതിനുശേഷം പ്രതി ഒളിവിൽ പോയി. പരിസരവാസികൾ ചേർന്നാണ് ശങ്കരനാരായണനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിലെ സ്വത്തുതർക്കം ആണ് കത്തിക്കുത്തിൽ കലാശിച്ചത്. ദീർഘകാലമായി ഇവർ തമ്മിൽ സ്വത്തുതർക്കം കോടതിയിലായിരുന്നു. ഇതിനുശേഷം ശങ്കരനാരായണന്റെ ഭാര്യക്ക് അനുകൂലമായി കോടതി വിധി വന്നതിന്റെ തുടർച്ചയായാണ് കത്തിക്കുത്ത് ഉണ്ടായത്. പോലീസ് കേസെടുത്തു. പ്രതിക്ക് വേണ്ടി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി.
Read Moreവയലാർ കൊലപാതകം; പ്രതികൾക്കെതിരേ പന്ത്രണ്ടോളം വകുപ്പുകൾ; എട്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ചേർത്തല: എസ്ഡിപിഐ-ആർഎസ്എസ് സംഘർഷത്തിൽ യുവാവ് വെട്ടേറ്റുമരിച്ച സംഭവത്തിൽ പിടിയിലായ എട്ട് എസ്ഡിപിഐ പ്രവർത്തകരെ ചേർത്തല കോടതി ഈ മാസം എട്ടുവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ഇന്നലെ രാവിലെയാണ് പ്രതികളെ ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളിൽ ചിലർക്ക് പരfക്കുള്ളതിനാൽ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വൈദ്യപരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. ആർഎസ്എസ് മുഖ്യശിക്ഷക് വയലാർ പഞ്ചായത്ത് നാലാംവാർഡ് തട്ടാംപറന്പ് രാധാകൃഷ്ണന്റെയും രാജേശ്വരിയുടെയും ഏകമകൻ നന്ദുകൃഷ്ണ (22) ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24ന് രാത്രി എട്ടോടെയായിരുന്നു സംഘർഷം.സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ സുനീർ (39), അരൂക്കുറ്റി ഏഴാം വാർഡ് ദാരുൽസിറ യാസർ (32), വയലാർ നാലാം വാർഡ് മുക്കാത്തു വീട്ടിൽ അബ്ദുൾ ഖാദർ (52), എഴുപുന്ന ആറാം വാർഡ് പൊക്കംതറ മുഹമ്മദ് അനസ് (24), ചേർത്തല നഗരസഭ എട്ടാം വാർഡ് വെളിയിൽ…
Read Moreമഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ പോകുന്നു ! രണ്ടാം വിവാഹ വാര്‍ത്തകളോട് ബാലയുടെ പ്രതികരണം ഇങ്ങനെ…
തമിഴ്നാട്ടില്‍ ജനിച്ച് മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം. പലപ്പോഴും ബാലയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. താരത്തിന്റെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹ മോചനവും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി. സോഷ്യല്‍ മീഡിയകളിലും നടന് സജീവമാണ്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസിനെ ബാല വിവാഹം കഴിക്കാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന് ബാലയോട് ചോദിച്ചത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്ത്തകന് ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ എന്നാണ്. പക്ഷേ മീഡിയയില്‍…
Read Moreകടുവയെവരെ ഓടിക്കുന്ന പുല്ലാങ്കുഴൽ! ചുണ്ടിൽ ചേർത്തുവച്ചല്ല ഇത് വായിക്കുന്നത്; ഇന്ത്യക്കാരന്റെ സ്വിംഗിംഗ് ഫ്ലൂട്ട് വൈറൽ
സ്വിംഗിംഗ് ഫ്ലൂട്ട് – സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന പുതിയ സംഗീത ഉപകരണത്തിന്റെ പേരാണിത്. ഛത്തീസ്ഗഡ് നാരായൺപൂർ ജില്ലയിലെ ഗോണ്ട് ആദിവാസി സമുദായത്തിൽ നിന്നുള്ള മന്ദവി എന്നയാളാണ് ഈ പുല്ലാങ്കുഴൽ നിർമിച്ചിരിക്കുന്നത്. സംഗീതത്തിനു വേണ്ടിമാത്രമല്ല, വന്യമൃഗങ്ങളെ ഓടിക്കാനും ഇതിൽ നിന്നുള്ള ശബ്ദം ഉപയോഗിക്കുന്നു. സാധാരണ പുല്ലാങ്കുഴൽ പോലെ ചുണ്ടിൽ ചേർത്തുവച്ചല്ല ഇത് വായിക്കുന്നത്. ശബ്ദം പുറപ്പെടുവിക്കാൻ ഈ പുല്ലാങ്കുഴൽ വായുവിൽ ചുഴറ്റിയാൽ മതി. ഇതിൽ നിന്നു വരുന്ന ശബ്ദം കൊണ്ട് കടുവയെയും ചീറ്റയെയും വരെ ഓടിക്കാൻ കഴിയുമെന്ന് മന്ദവി പറയുന്നു. സാധാരണ പുല്ലാങ്കുഴൽ ഉണ്ടാക്കുന്നതുപോലെ മുളയാണ് ഇതിനും ഉപയോഗിച്ചിരിക്കുന്നത്. പിപ്പീൾസ് അച്ചീവ് ഇൻ റൂറൽ ഇന്ത്യ എന്ന പേജാണ് മന്ദവിയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
Read Moreഓൺലൈൻ പഠനത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണ്‍ വിദ്യാർഥിനികൾക്ക് വില്ലനാകുന്നു; വിദ്യാർഥിനികളെ പിൻതുടർന്ന് സെക്സ് റാക്കറ്റ്; അടച്ചിട്ടമുറിക്കുളിൽ ഫോണുമായി കുട്ടിക ളിരിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം
എടത്വ: പഠനാവശ്യത്തിന് വീട്ടുകാർ വാങ്ങി നൽകുന്ന മൊബൈൽഫോണ്‍ വിദ്യാർഥിനികൾക്ക് വില്ലനാകുന്നു. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയിൽ തലവടി പഞ്ചായത്തിൽ രണ്ടു പോക്സോ, ഐടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പെണ്‍കുട്ടികളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ കോൾ ചെയ്ത് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കൊല്ലം കുണ്ടറ സ്വദേശിയും മറ്റൊരു കേസിൽ പന്തളം സ്വദേശിയും തലവടി സ്വദേശികളായ രണ്ടുപേരും പോലീസ് പിടിയിലായി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടുകാർ വാങ്ങി നൽകിയ ഫോണിലൂടെയാണ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും ഒടുവിൽ പെണ്‍കുട്ടികൾ പ്രതികളുടെ കൈകളിൽ എത്തുകയാണ്. പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റിൽ അംഗമാക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. പ്ലസ്ടുവിന് താഴെയുള്ള വിദ്യാർഥിനികളെയാണ് സെക്സ് റാക്കറ്റ് ചാക്കിടുന്നത്. മിസ്ഡ് കോളിലൂടെയും ഫെയ്സ്ബുക്ക് വീഡിയോ കോളിലൂടെയുമാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഫോണ്‍കോൾ തിരസ്കരിക്കുന്നവർക്കെതിരേ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മൊബൈൽ ഫോണിലൂടെ…
Read Moreപാക്കിസ്ഥാനിലെ ‘ഐശ്വര്യ റായ്’! താൻ ഐശ്വര്യ റായ്യുടെ കടുത്ത ആരാധികയാണെന്നും ആംന; വൈറലായി വീഡിയോ
ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു നേരത്തെ വൈറലായിരുന്നു. ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധി ആളുകളുണ്ട്. പാക്കിസ്ഥാന് സ്വദേശി ആംന ഇമ്രാൻ ആണ് ഈ നിരയിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. ആംനയുടെ ചിത്രങ്ങൾ കണ്ട് സുഹൃത്തുക്കൾ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി പറഞ്ഞിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാൻ തുടങ്ങി. വൈകാതെ ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. താൻ ഐശ്വര്യ റായ്യുടെ കടുത്ത ആരാധികയാണെന്നും ആംന ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്. തന്നെക്കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളിൽ വന്ന വാർത്തകളും അവർ പങ്കുവച്ചിട്ടുണ്ട്.
Read Moreകൊറോണയെ കണ്ടെത്താന്‍ ചൈനയുടെ ‘ഗുദ’ പരിശോധന ! നിന്ദ്യമായ ഈ പരിശോധന നിര്‍ത്തണമെന്ന് ജപ്പാന്; ഒന്നും പറയാതെ ചൈന…
ചൈനയില്‍ കോവിഡ് ബാധ കണ്ടെത്താന്‍ പലയിടത്തും നടത്തി വരുന്നത് ‘ഗുദ’ പരിശോധന. ഈ സാഹചര്യത്തില്‍ ചൈനയില്‍ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരില് ഗുദത്തില്‍ സ്വാബ് പരിശോധനകള്‍ നടത്തുന്നത് പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ജപ്പാന് ആവശ്യപ്പെട്ടു. ഇത് പരിശോധനയ്ക്കു വിധേയരാകുന്നവരില്‍ കടുത്ത മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നാണ് ജപ്പാന് പറയുന്നത്. എന്നാല്‍, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തില്‍ ചൈന വ്യക്തമായ ഒരു മറുപടി നല്‍കിയിട്ടില്ലെന്നാണ് ജാപ്പനീസ് അധികൃതര്‍ വ്യക്തമാക്കിയത്. ചില ജപ്പാന് പൗരന്മാര്, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനില്‍ എംബസിയില്‍ പരാതി നല്‍കുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്സുനോബു കാറ്റോ അറിയിച്ചു. എത്രപേര്‍ക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇനം വൈറസുകള്‍ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ചില ചൈനീസ് നഗരങ്ങളില്‍ ഗുദത്തില്‍ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്. ഈ സാമ്പിള്‍ ശേഖരിക്കുന്നതിനായി…
Read More