മിഡില്‍ടൗണ്‍ (ഒഹായോ): ആറു വയസുകാരനെ കൊലപ്പെടുത്തി നദിയിലെറിഞ്ഞ മാതാവിനേയും കാമുകനെയും അറസ്റ്റ് ചെയ്തതായി ഒഹായോ പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ബ്രിട്ടനി ഗോസ്നി(29) , കാമുകന് ജെയിംസ് ഹാമില്ട്ടന് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മകനെയും കൂട്ടി അമ്മ പ്രിബിള്‍ കൗണ്ടി പാര്‍ക്കില്‍ എത്തി. കുട്ടിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. കാറില്‍ നിന്നു മകനെ പാര്‍ക്കില്‍ ഇറക്കി വിട്ടശേഷം കാര്‍ മുന്നോട്ടു എടുക്കുന്നതിനിടയില്‍ മകന് നിലവിളിച്ചു കാറിന്റെ പുറകില്‍ കയറി പിടിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ കാറോടിച്ചു പോയ മാതാവ് അരമണിക്കൂറിനുശേഷം പാര്‍ക്കില്‍ തിരിച്ചെത്തിയപ്പോള്‍ തലയ്ക്കു പരുക്കേറ്റു മരിച്ചു കിടക്കുന്ന മകനെയാണു കണ്ടത്. ഉടന്‍ കുട്ടിയെ കാറില്‍ കിടത്തി മാതാവും കാമുകനും താമസിക്കുന്ന വീടിനു മുകളിലുള്ള മുറിയില്‍ കിടത്തി. അടുത്ത ദിവസം അവിടെ നിന്നു മൃതദേഹം ഇരുവരും ചേര്‍ന്നു പുഴയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടിയുടെ ശരീരം പുഴയില്‍…
Read MoreDay: March 4, 2021
പുരയിടം വെട്ടിതെളിച്ചപ്പോൾ മനുഷ്യന്റെ അസ്ഥികൂടം ; സമീപത്ത് ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തി; ഒരുവർഷം പഴക്കമുള്ള അസ്ഥികൂടവുമായി ഒരു വർഷംമുമ്പ് കാണാതായവരെ തേടി പോലീസ്
കരുനാഗപ്പള്ളി : കാട് പിടിച്ചു കിടന്ന പുരയിടം വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥി കൂടം. ക്ലാപ്പന കുന്നിമണ്ണേൽകടവിന് വടക്ക് വശം കാട് കയറികിടന്ന പുരയിടം വൃത്തിയാക്കുന്നതിനിടയിലാണ് അജ്ഞാത മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിഐ എസ് പ്രകാശ്, ഫോറൻസിക് വിദഗ്ധ ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം പുരുഷന്റേതാകുമെന്ന് പോലീസ് പറഞ്ഞു. ഇതിന് സമീപത്തായി ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കാടുപിടിച്ചു കിടന്ന സ്ഥലം കഴിഞ്ഞ ദിവസം വസ്തു ഉടമകൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിനു സമീപത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി പ്രദേശത്തു നിന്നും കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കണ്ടെടുത്ത…
Read Moreമിസൗറിയിൽ നിന്ന് കാണാതായ പിതാവിന്റേയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു; മരണകാരണം വെളിപ്പെടുത്താതെ പോലീസ്
മിസൗറി: ഗ്രീൻ കൗണ്ടിയിൽ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച വീട്ടിൽ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറിൽ പുറത്തു പോകുന്പോൾ പിതാവ് ഡേരൽ പീക്കിന്റെ (40) കൈവശം റിവോൾവറും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. വെള്ളിയാഴ്ചയും ഇവർ തിരിച്ചെത്താത്തതിനെ തുടർന്നാണു പോലീസിൽ വിവരം അറിയിച്ചത്. മൂന്നും നാലും വയസുള്ള കുട്ടികളാണു മരിച്ചത്. വീട്ടിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിസൗറി സ്റ്റേറ്റ് ഹൈവേ പോലീസ് കണ്ടിരുന്നു. റോഡിൽ പാർക്കു ചെയ്തിരുന്ന വാഹനത്തെ സമീപിച്ചു സഹായം ആവശ്യമുണ്ടോ എന്നു പോലീസ് തിരക്കി. പിന്നീട് കുറച്ചു സമയം കഴിഞ്ഞു അതുവഴി കടന്നു പോയ ബെന്റൻ കൗണ്ടി ഷെറിഫ് ഓഫിസിലെ ഒരു ഡപ്യൂട്ടി, ഡേരലും രണ്ടു കുട്ടികളും റോഡിലൂടെ നടന്നുപോകുന്നതായി കണ്ടു. കാർ തിരിച്ചു വരുന്നതിനിടയിൽ പിതാവും കുട്ടികളും അവിടെ നിന്നു കാട്ടിനുള്ളിലേക്കു മറഞ്ഞു.…
Read Moreബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന് 60 രൂപയാക്കുമെന്ന് കുമ്മനം; പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
കൊച്ചി: ബിജെപി കേരളത്തിൽ അധികാരത്തിലെത്തിയാൽ പെട്രോളിന് 60 രൂപയാക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരൻ. ബിജെപിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരും. അങ്ങനെ എങ്കിൽ 60 രൂപക്ക് പെട്രോൾ ലഭ്യമാക്കാൻ കഴിയുമെന്നും കുമ്മനം പറഞ്ഞു. ആഗോള വിപണിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില നിശ്ചയിക്കുന്നത്. ബിജെപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും കുമ്മനം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോൽക്കത്ത: പെട്രോൾ പന്പിലെ ഹോർഡിംഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നു പശ്ചിമബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ(സിഇഒ). 72 മണിക്കൂറിനകം മോദിയുടെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യത്തിലും മോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു…
Read Moreമറന്നു പോകാൻ പ്രവാചകനല്ല, ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും, അവനേത് കൊമ്പത്തവൻ ആയാലും; ഭീഷണിയുമായി കെ.എം. ഷാജി
കണ്ണൂർ: തനിക്കെതിരെ പ്രവര്‍ത്തിച്ച പാര്ട്ടിക്കുള്ളിലുള്ളവരെയും ഉദ്യോഗസ്ഥരെയും വെറുതെവിടില്ലെന്ന ഭീഷണിയുമായി കെ.എം. ഷാജി എംഎല്‍എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് ഷാജിയുടെ വിവാദ പ്രസംഗം. അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയിൽ വച്ചാണ് ഞാൻ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു നിർത്തുകതന്നെ ചെയ്യും. അവനേത് കൊമ്പത്തവൻ ആയാലും.അത് പാർട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാൻ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെ.എം ഷാജിയെന്നാണെങ്കിൽ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാൻ ഞാൻ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓർത്തുവച്ചിരിക്കുമെന്ന് കെ. എം ഷാജി പറഞ്ഞു.
Read Moreപട്ടാപ്പകല്‍ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി; തലയറുത്തെടുത്ത് പിതാവ് പോലീസിൽ കീഴടങ്ങി; കൊല ചെയ്യാനുള്ള കാരണം…
ലക്നോ: കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം തല അറുത്തെടുത്ത് പിതാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ഹര്ന്ദോയി ജില്ലയില്‍ ബുധനാഴ്ച രാവിലെയാണ് നാടിനെ നടക്കിയ സംഭവം നടന്നത്. പട്ടാപ്പകല്‍ മകളുടെ അറുത്തെടുത്ത തലയുമായി പിതാവ് പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്നു. സര്‍വേഷ് കുമാര്‍ എന്നയാളാണ് പണ്ഡേതറ ഗ്രാമത്തില്‍ മകളുടെ തലയുമായി നടന്ന് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മകള്‍ക്ക് ഒരാളുമായി പ്രണയമുണ്ടായിരുന്നുവെന്നും മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും സര്‍വേഷ് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അദ്ദേഹം മൊഴിനല്‍കി. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം മുറിയിലുണ്ടെന്നും ഇദ്ദേഹം പോലീസിനോടു പറഞ്ഞു. തല താഴെ വച്ച് റോഡില്‍ ഇരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അത് അനുസരിച്ചു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ തല കൈയിലെടുത്ത് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം…
Read Moreഫോട്ടോകളും ഇനി തനിയെ മായും! ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
മുംബൈ: സന്ദേശങ്ങൾ തനിയെ ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് മെസേജ് ഫീച്ചറിനു പിന്നാലെ ചിത്രങ്ങൾ തനിയെ മായുന്ന ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറും അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. ബീറ്റാ വേർഷനുകളിൽ പുത്തൻ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചുവെന്നും വൈകാതെ എല്ലാ ഉപയോക്താക്കൾക്കും ഇതു ലഭ്യമാകുമെന്നും വാബീറ്റ ഇൻഫൊ റിപ്പോർട്ട് ചെയ്യുന്നു. ഡിസപ്പിയറിംഗ് ഫോട്ടോ ആയി അയയ്ക്കുന്ന ചിത്രങ്ങൾ, സ്വീകർത്താവ് ചാറ്റിൽനിന്നു പുറത്തുകടക്കുന്പോൾ ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലാണു പുതിയ ഫീച്ചറിന്റെ ക്രമീകരണം. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഫോർവേർഡ് ചെയ്യാനോ, സേവ് ചെയ്യാനോ സാധിക്കില്ല. ഇവയുടെ സ്ക്രീൻ ഷോട്ട് എടുക്കാനും കഴിയില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ നിലവിൽ ലഭ്യമായിട്ടുള്ള ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറിനു സമാനമായാണു വാടസ്ആപ്പിലും കന്പനി പുതിയ ഫീച്ചർ ഒരുക്കുന്നത്. അതേസമയം, അനിമേറ്റഡ് സ്റ്റിക്കറുകൾ ഡൗണ്‍ലോഡ് ചെയ്ത് ചാറ്റുകളിൽ ഉപയോഗിക്കുന്നതിനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡിൽ 2.21.3.19 വേർഷനോ അതിൽ പുതിയതോ ആയ വാട്സ്ആപ്പ് വേർഷനുകളിലും…
Read More600ൽ റിക്കാർഡിട്ട് ക്രിസ്റ്റ്യാനൊ റൊണാൾഡോ
ടൂറിൻ: ലീഗ് ഫുട്ബോൾ കരിയറിൽ 600 മത്സരങ്ങൾ എന്ന നാഴികക്കല്ലിലെത്തിയ മത്സരത്തിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ യുവന്റസിനായി വലകുലുക്കി റിക്കാർഡ് ബുക്കിൽ. ഇറ്റാലിയൻ സീരി എയിൽ സ്പെസ്യക്കെതിരായ ഹോം മത്സരത്തിൽ യുവന്റസ് 3-0നു ജയിച്ചപ്പോൾ മൂന്നാം ഗോൾ, 89-ാം മിനിറ്റിൽ റൊണാൾഡോയുടെ വകയായിരുന്നു. ആൽവാരൊ മൊറാട്ട (62’), ഫെഡെറിക്കൊ ചീസ (71’) എന്നിവരായിരുന്നു യുവന്റസിന്റെ മറ്റ് ഗോൾനേട്ടക്കാർ. ഈ ഗോളോടെ സീരി എ 2020-21 സീസണിൽ റൊണാൾഡോ 20 ഗോൾ തികച്ചു. തുടർച്ചയായ 12-ാം സീസണിലാണു ലീഗ് ഫുട്ബോളിൽ (ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ) റൊണാൾഡോ ഇരുപതോ അതിൽ അധികമോ ഗോൾ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന യൂറോപ്പിലെ അഞ്ച് വന്പൻ ലീഗുകളിലെ ഏക താരമാണു റൊണാൾഡോ. ലീഗിൽ 24 മത്സരങ്ങളിൽനിന്ന് 49 പോയിന്റുമായി യുവന്റസ് മൂന്നാം സ്ഥാനത്ത് എത്തി. ഇന്റർ മിലാൻ (56…
Read Moreഎവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്! കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നു; ഇ.ശ്രീധരൻ പറയുന്നു
കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ഇ. ശ്രീധരന്. ഏതു മണ്ഡലത്തിലേക്കാണു മത്സരിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും താന്‍ താമസിക്കുന്ന പൊന്നാനിക്കു സമീപമുള്ള മണ്ഡലമാകണമെന്നാണ് ആഗ്രഹമെന്നും അദേഹം പറഞ്ഞു. എവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്. താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍ പലരും വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്തു. എല്ലാം നേരിടാന്‍ തയാറായി തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ഓരോ വീടുകളിലും ആളുകളിലേക്കും ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനാണ് ഉദേശിക്കുന്നത്. തന്റെ പ്രായത്തെപ്പറ്റിയുള്ള വിമര്‍ശനത്തെ കാര്യമാക്കുന്നില്ല. ശരീരത്തിന്റെയല്ല മനസിന്റെ പ്രായമാണ് പ്രധാനം. ഒരു ടെക്നോക്രാറ്റ് എന്ന നിലയിലായിരിക്കും അധികാരത്തിലെത്തിയാലും തന്റെ പ്രവര്‍ത്തനം. താന്‍ ഇറങ്ങിച്ചന്നു പ്രവര്‍ത്തിക്കുകയല്ല, മറിച്ച് മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുകയാണ് ചെയ്യുക. തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പാലാരിവട്ടം പാലം പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നും ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു. ഡിഎംആര്‍സിയുടെ യൂണിഫോമിട്ട അവസാന ഔദ്യോഗി പരിശോധനയായിരിക്കും ഇന്നത്തേത്. 1977 ലാണ് താന്‍ ആദ്യമായി ഈ യൂണിഫോമിട്ടത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു…
Read Moreഒളിമ്പിക്സ്: വിദേശ കാണികൾക്ക് പ്രവേശനം വിലക്കാനൊരുങ്ങി ജപ്പാൻ
ടോക്കിയോ: ഒളിമ്പിക്സിൽ വിദേശ കാണികൾക്ക് പ്രവേശനം നൽകുന്നത് വിലക്കാനൊരുങ്ങി ജപ്പാൻ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച ഒളിമ്പിക്സ് 2021 ജൂലൈ 23ന് ആരംഭിക്കാനിരിക്കെയാണ് നീക്കം. കോവിഡ് ഭീതി വിട്ടുമാ റാത്ത പശ്ചാത്തലത്തിൽ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നതിനെതിരെ പ്രാദേശിക വികാരം ഉയരുന്നത് കാരണമാണ് വിദേശ കാണികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്താൻ സംഘാടകർ ഒരുങ്ങുന്നത്. പരിമിതമായ അളവിൽ സ്വദേശ കാണികൾക്കു മാത്രം സ്റ്റേഡിയത്തിൽ പ്രവേശനം നൽകാനാണ് നീക്കം.
Read More