ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കുമെന്ന്‌ കു​മ്മ​നം; പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊ​ച്ചി: ബി​ജെ​പി കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ പെ​ട്രോ​ളി​ന് 60 രൂ​പ​യാ​ക്കു​മെ​ന്ന് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മി​സോ​റാം മു​ന്‍ ഗ​വ​ര്‍​ണ​റു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

ബി​ജെ​പി​ക്ക് കേ​ര​ള ഭ​ര​ണം ല​ഭി​ച്ചാ​ല്‍ പെ​ട്രോ​ളും ഡീ​സ​ലും ജി​എ​സ്ടി​ക്ക് കീ​ഴി​ൽ കൊ​ണ്ടു​വ​രും. അ​ങ്ങ​നെ എ​ങ്കി​ൽ 60 രൂ​പ​ക്ക് പെ​ട്രോ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

ആ​ഗോ​ള വി​പ​ണി​യു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ട്രോ​ളി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് ഉ​ണ്ടെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോ​​​ൽ​​​ക്ക​​​ത്ത: പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലെ ഹോ​​​ർ​​​ഡിം​​​ഗു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ചീ​​​ഫ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ(​​​സി​​​ഇ​​​ഒ).

72 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം മോ​​​ദി​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​ത്തി​​​​ലും മോ​​​​ദി​​​​യു​​​​ടെ ചി​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ​​ തൃ​​​​ണ​​​​മൂ​​​​ൽ കോ​​ൺ​​ഗ്ര​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​രു​​ന്നു.

കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു ന​​​​ല്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ചി​​​​ത്രം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ​​യും തൃ​​​​ണ​​​​മൂ​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി​​യി​​രു​​ന്നു.

Related posts

Leave a Comment