എവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്! കേ​ര​ള​ത്തി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​; ഇ.ശ്രീധരൻ പറയുന്നു

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. ഏ​തു മ​ണ്ഡ​ല​ത്തി​ലേ​ക്കാ​ണു മ​ത്സ​രി​ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും താ​ന്‍ താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി​ക്കു സ​മീ​പ​മു​ള്ള മ​ണ്ഡ​ല​മാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

എവിടെനിന്നാലും ജയിക്കുമെന്ന വിശ്വാസമുണ്ട്. താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ പ​ല​രും വി​മ​ര്‍​ശി​ക്കു​ക​യും ക​ളി​യാ​ക്കു​ക​യും ചെ​യ്തു. എ​ല്ലാം നേ​രി​ടാ​ന്‍ ത​യാ​റാ​യി ത​ന്നെ​യാ​ണ് രാ​ഷ്‌ട്രീയ​ത്തി​ലേ​ക്ക് വ​ന്ന​ത്.

ഓ​രോ വീ​ടു​ക​ളി​ലും ആ​ളു​ക​ളി​ലേ​ക്കും ഇ​റ​ങ്ങിച്ചെന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. ത​ന്‍റെ പ്രാ​യ​ത്തെ​പ്പ​റ്റി​യു​ള്ള വി​മ​ര്‍​ശ​ന​ത്തെ കാ​ര്യ​മാ​ക്കു​ന്നി​ല്ല.

ശ​രീ​ര​ത്തി​ന്‍റെ​യ​ല്ല മ​ന​സി​ന്‍റെ പ്രാ​യ​മാ​ണ് പ്ര​ധാ​നം. ഒ​രു ടെ​ക്‌​നോ​ക്രാ​റ്റ് എ​ന്ന നി​ല​യി​ലാ​യി​രി​ക്കും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ലും ത​ന്‍റെ പ്ര​വ​ര്‍​ത്ത​നം.

താ​ന്‍ ഇ​റ​ങ്ങി​ച്ചന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യ​ല്ല, മ​റി​ച്ച് മ​റ്റു​ള്ള​വ​രെ കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ക. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തീ​ര്‍​ച്ച​യാ​യും പാ​ലാ​രി​വ​ട്ടം പാ​ലം പ്ര​ധാ​ന ച​ര്‍​ച്ചാ വി​ഷ​യ​മാ​കു​മെ​ന്നും ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദേ​ഹം പ​റ​ഞ്ഞു.

ഡി​എം​ആ​ര്‍​സി​യു​ടെ യൂ​ണി​ഫോ​മി​ട്ട അ​വ​സാ​ന ഔ​ദ്യോ​ഗി പ​രി​ശോ​ധ​ന​യാ​യി​രി​ക്കും ഇ​ന്ന​ത്തേ​ത്.

1977 ലാ​ണ് താ​ന്‍ ആ​ദ്യ​മാ​യി ഈ ​യൂ​ണി​ഫോ​മി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു നോ​മി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത് ഡി​എം​ആ​ര്‍​സി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചി​ട്ടാ​യി​രി​ക്കു​മെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ അറിയിച്ചു.

Related posts

Leave a Comment