മ​റ​ന്നു പോ​കാ​ൻ പ്ര​വാ​ച​ക​ന​ല്ല, ചെ​യ്ത​വ​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തി​രി​ക്കും, അ​വ​നേ​ത് കൊ​മ്പ​ത്ത​വ​ൻ ആ​യാ​ലും; ഭീ​ഷ​ണി​യു​മാ​യി കെ.​എം. ഷാ​ജി

 

ക​ണ്ണൂ​ർ: ത​നി​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ച്ച പാ​ര്‍​ട്ടി​ക്കു​ള്ളി​ലു​ള്ള​വ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും വെറു​തെ​വി​ടി​ല്ലെ​ന്ന ഭീ​ഷ​ണി​യു​മാ​യി കെ.​എം. ഷാ​ജി എം​എ​ല്‍​എ. ക​ണ്ണൂ​ര്‍ വ​ള​പ​ട്ട​ണ​ത്ത് യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ഷാ​ജി​യു​ടെ വി​വാ​ദ പ്ര​സം​ഗം.

അ​നാ​വ​ശ്യ​മാ​യ ക​ള്ള​ക്ക​ഥ​ക​ളു​ണ്ടാ​ക്കി​യ​ത് ആ​രാ​യി​രു​ന്നാ​ലും, ഇ​ത് പൊ​തു വേ​ദി​യി​ൽ വ​ച്ചാ​ണ് ഞാ​ൻ പ​റ​യു​ന്ന​ത്. അ​ത് ഒ​രു വെ​ല്ലു​വി​ളി​യാ​യി തോ​ന്നു​ന്നു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ അ​ങ്ങ​നെ എ​ടു​ത്തോ​ളൂ.

അ​ങ്ങ​നെ ക​ളി​ച്ച​വ​നെ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്നു നി​ർ​ത്തു​ക​ത​ന്നെ ചെ​യ്യും. അ​വ​നേ​ത് കൊ​മ്പ​ത്ത​വ​ൻ ആ​യാ​ലും.അ​ത് പാ​ർ​ട്ടി​യു​ടെ അ​ക​ത്ത് പ​ണ്ട് ഉ​ണ്ടാ​യി​രു​ന്ന​തോ പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തോ എ​ന്നൊ​ന്നും നോ​ക്കു​ന്ന പ്ര​ശ്ന​മി​ല്ല.

ഞാ​ൻ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. എ​ന്‍റെ പേ​ര് കെ.​എം ഷാ​ജി​യെ​ന്നാ​ണെ​ങ്കി​ൽ ചെ​യ്ത​വ​ന് എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തി​രി​ക്കും. അ​ങ്ങ​നെ മ​റ​ന്നു​പോ​കാ​ൻ ഞാ​ൻ പ്ര​വാ​ച​ക​നൊ​ന്നു​മി​ല്ല, ഞാ​നും മ​നു​ഷ്യ​നാ​ണ്. മ​റ​ക്കാ​തെ ഓ​ർ​ത്തു​വ​ച്ചി​രി​ക്കുമെന്ന് കെ. ​എം ഷാ​ജി പ​റ​ഞ്ഞു.

Related posts

Leave a Comment