സ്വന്തം ലേഖകന്‍കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനത്തില്‍ യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എയ്ക്കെതിരേ കേസെടുക്കുന്നതിനും തുടര്‍ന്ന് അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും വിജിലന്‍സ് നിയമോപദേശം തേടുന്നു. കെ.എം.ഷാജിക്കെതിരേ സ്വന്തം നിലയ്ക്ക് കേസെടുക്കാന്‍ വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് വിജിലന്‍സ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടുന്നത്. വിജിലന്‍സ് ഡയറക്ടര്‍ കൂടി അനുമതി നല്കിയാല് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പിന്നീട് അറസ്റ്റിലേക്കും നീങ്ങാനാണ് വിജിലന്‍സ് തീരുമാനം.അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായുള്ള ഷാജിക്കെതിരേ വിജിലന്‍സിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമവശേഷിക്കെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയില്‍ യുഡിഎഫും ആശങ്കയിലാണ്.അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്ലിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിന് സ്പീക്കര്‍ നേരത്തേതന്നെ അനുമതി നല്‍കിയതാണ്. ഇതിന്റെ…
Read MoreDay: April 1, 2021
കളക്ടറുടെ കാറിനുനേരെ കല്ലേറ്! ഒരാള്‍ കസ്റ്റഡിയില്‍; മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പോലീസ്
കോഴിക്കോട് : ജില്ലാകളക്ടറുടെ കാറിനുനേരെ കല്ലേറ്. ഇന്ന് രാവിലെ 10.20 ഓടെ കോഴിക്കോട് കളക്ടറേറ്റിലാണ് സംഭവം. കളക്ടറേറ്റില്‍ നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കളക്ടറേറ്റിലുണ്ടായിരുന്ന പോലീസുകാരും ജീവനക്കാരും കല്ലെറിഞ്ഞയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും പോലീസ് അറിയിച്ചു. നടക്കാവ് സിഐ ഷാജി പട്ടേരിയാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. പെട്രോള്‍ പമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചതുള്‍പ്പെടെ പ്രമോദിനെതിരേ കേസുകള്‍ നിലവിലുണ്ടെന്നാണ് പറയുന്നത്.
Read Moreഗര്‍ഭിണിയാണെന്ന് അറിയുന്നത് പ്രസവത്തിന് തൊട്ടു മുന്‍പ്; ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞ് കണ്ണു തുറക്കുമ്പോള്‍ മുമ്പിലൊരു സുന്ദരന്‍ ആണ്‍കുഞ്ഞ്; ഒരു ക്രിപ്റ്റിക് പ്രഗ്നന്‍സിയുടെ കഥ ഇങ്ങനെ…
ഗര്‍ഭിണിയാണെന്നറിയുന്നതു മുതല്‍ സാധാരണ സ്ത്രീകള്‍ വളരെ കരുതലോടെയാവും ജീവിക്കുക. താന്‍ ജന്മം നല്കാന് പോകുന്ന പൊന്നോമനയ്ക്ക് ഒരു ദോഷവും വരാതിരിക്കാന്‍ അവര്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ക്ലെയര്‍ വൈസ്മാന് എന്ന യുവതിയുടെ കഥ നേരെ മറിച്ചാണ്. താന്‍ ഗര്‍ഭിണിയാണെന്നു പോലും അറിയാതെയാണ് ക്ലെയര്‍ പ്രസവിച്ചത്. പ്രസവത്തിന് തൊട്ടു മുന്‍പ് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ക്ലെയര്‍ മനസ്സിലാക്കിയത്. പ്രസവത്തിന് മുന്‍പ് കടുത്ത വയറു വേദന അനുഭവപ്പെട്ടപ്പോള്‍ ആര്‍ത്തവത്തിന്റെ വേദനയാണെന്നാണ് ക്ലെയര്‍ കരുതിയത്. എന്തായാലും ക്ലെയറിന്റെ പ്രസവം രാജ്യാന്തര മാധ്യമങ്ങളില്‍ വരെ വാര്‍ത്ത ആയി. രണ്ട് വര്‍ഷം മുമ്പായിരുന്നു ക്ലെയറിന്റെ സംഭവ ബഹുലമായ പ്രസവം. പ്രസവത്തിന്റേതായ യാതൊരു ലക്ഷണവും ക്ലെയറിന്റെ ശരീരത്തിന് ഉണ്ടായില്ല. വയര്‍ വലുതായില്ല. എല്ലാ മാസവും കൃത്യമായ ആര്‍ത്തവം. ഗര്‍ഭകാല ക്ഷീണങ്ങളും ഉണ്ടായില്ല. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിച്ചിരുന്ന ക്ലെയര്‍ കാമുകന് ബെന്‍ ഹണിയുമായി ലൈംഗികബന്ധവും പുലര്‍ത്തിയിരുന്നു.…
Read Moreഇരട്ടവോട്ട് തടയാന്‍ ബിജെപി ! രണ്ട് വോട്ട് ചെയ്യുന്നവരെ തടയും; പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രത്യേക സമിതി
സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ട് തടയാന്‍ ബിജെപി നേരിട്ടിറങ്ങും. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലും അഞ്ച് കോര്‍പറേഷനുകളിലും 87 മുന്‍സിപ്പാലിറ്റികളിലും പ്രത്യേക സമിതി രൂപീകരിച്ചാണ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് തടയാന്‍ ബിജെപി ഒരുങ്ങിയത്. വോട്ടര്പട്ടികാപഠനം സമിതികള്‍ നടത്തിവരികയാണെന്നും ഒരു കാരണവശാലും ഇരട്ട വോട്ട് അനുവദിക്കില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെളിവു സഹിതം പുറത്തെത്തിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിച്ച് വ്യാജ വോട്ട് തടയാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോട്ടുകളുടെ പട്ടിക ഓപ്പറേഷന് ട്വിന്‍സ് എന്ന വെബ്സൈറ്റില്‍…
Read Moreസ്ട്രോക്കിനു മരുന്നു കഴിക്കുന്നവർ ദന്തചികിത്സയ്ക്കു മുമ്പ്…
തലച്ചോറിലേക്കു രക്തം എത്തിക്കുന്ന രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാകുന്നത് സ്ട്രോക്കിനു കാരണമാകുന്നു. ഗുരുതരമായ ദന്തപ്രശ്നങ്ങൾ ദീർഘനാളായി ചികിത്സിക്കാതെവിട്ടാൽ, പല്ലിലും മോണയിലും അണുബാധയുണ്ടാവുകയും അതു സ്ട്രോക്കിലേക്കു നയിക്കുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തചികിത്സയ്ക്കു മുന്പുതന്ന ഡോക്ടറെ വിവരം അറിയിക്കണം. അടുത്തിടെ സ്ട്രോക്ക് ഉണ്ടായിട്ടുള്ള രോഗികൾ, ആറുമുതൽ 12 മാസത്തേക്ക് ദന്തചികിത്സ മാറ്റിവയ്ക്കണം. ആന്റികൊയാഗുലന്റ് മരുന്ന് കഴിക്കുന്ന രോഗികൾക്കു ശസ്ത്രക്രിയയുള്ള ദന്തചികിത്സയുടെ സമയത്ത് കൂടുതൽ രക്തസ്രാവം ഉണ്ടാകും. അതിനാൽ അത്തരം മരുന്നുകൾ കഴിക്കുന്ന രോഗികൾ ദന്തപരിശോധനയ്ക്കു വരുന്പോൾ ഡോക്ടറെ അറിയിക്കണം. രക്താർബുദ ബാധിതരിലെ ദന്താരോഗ്യപ്രശ്നങ്ങൾരക്താർബുദ രോഗികളിൽ ദന്താരോഗ്യവുമായി ബന്ധപ്പെട്ടു കാണുന്ന മാറ്റങ്ങളാണ് മോണയുടെ അമിതവീക്കവും മോണയിൽനിന്നുള്ള രക്തസ്രാവവും. മോണയിലുള്ള ബാക്ടീരിയകളുടെ ശേഖരമാണ് ഈ മാറ്റങ്ങൾക്കു കാരണം. കുട്ടികളിൽ കാൻസർ ചികിത്സയ്ക്കു മുന്‍പുതന്നെ ദന്താരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തിയിരിക്കണം. മൃദുവായ ബ്രഷ് ഉപയോഗിച്ചു പല്ല് തേക്കുന്നതാണ് നല്ലത്.…
Read Moreപ്രമോദ് നാരായണനെ റാന്നി ഏറ്റെടുത്തു കഴിഞ്ഞു, ഭാര്യ ജ്യോതിക്കു സംശയമില്ല! പ്രമോദ് നാരായണനു പിന്തുണയുമായി ഭാര്യയും മക്കളും
റാന്നി: പ്രമോദ് നാരായണനെ റാന്നി ഏറ്റെടുത്തു കഴിഞ്ഞുവെന്നതിൽ ഭാര്യ ജ്യോതിക്കു സംശയമില്ല. ഭർത്താവ് എൽഡിഎഫ് സ്ഥാനാർഥിയായതിനു പിന്നാലെ മക്കളുമായി ജ്യോതി ബാലകൃഷ്ണനും റാന്നിയിലേക്കു പോന്നു. റാന്നിയിൽ സ്ഥിരതാമസമാക്കാനാണ് പ്രമോദിന്റെ തീരുമാനം. ഇപ്പോൾ റാന്നിയിലെ വാടകവീട്ടിലാണ് താമസം. ഇതിനു കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് ജ്യോതി പറഞ്ഞു. കുടശനാടാണ് ഇവരുടെ സ്വദേശം. ചെറുപ്രായത്തിലേ സജീവരാഷ്ട്രീയത്തിലും പൊതുരംഗത്തുമെത്തിയ പ്രമോദ് നാരായണ്‍ നിയമസഭയിലേക്ക് കന്നി അങ്കം കുറിക്കുകയാണെങ്കിലും ഇതിനോടകം റാന്നിയിലെ ജനങ്ങളുടെ സ്നേഹവും വിശ്വാസവും ആർജിച്ചു കഴിഞ്ഞതായി ജ്യോതി പറയുന്നു. 21 -ാം വയസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ പ്രമോദ് നാരായണ്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് ജ്യോതിയുടെയും അഭിമാനമാണ്. ഭരണിക്കാവ് ബ്ലോക്കിലെ പ്രസിഡന്റായിരിക്കവേയായിരുന്നു വിവാഹം. രാഷ്ട്രീയത്തിൽ തിരക്കുള്ളപ്പോഴും നല്ല ഒരു കുടുംബനാഥനാണ് പ്രമോദെന്ന് ജ്യോതി പറയുന്നു. തീർത്തും സാധാരണ കുടുംബത്തിൽ നിന്നായിരുന്നു ജ്യോതിയുടെ വരവ്. പ്രമോദിന്േറത് രാഷ്ട്രീയാന്തരീക്ഷമുള്ള കുടുംബവും. ഈ മാറ്റം വലിയ…
Read Moreചന്തയില്‍ ഒരു മണിക്കൂര്‍ നില്ക്കാന് അഞ്ചു രൂപ നല്‍കണം ! ആള്‍ക്കൂട്ടം തടയാന്‍ പതിനെട്ടാമത്തെ അടവുമായി നാസിക് പോലീസ്…
കോവിഡിന്റെ രണ്ടാം വരവില്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ് രാജ്യം. ഇതില്‍ തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോള്‍ അതു മറികടക്കുന്നതിനുള്ള പതിനെട്ടടവും പയറ്റുകയാണ് ഭരണകൂടം. നാസിക്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ചന്തകളിലേക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ചന്തയില്‍ ഒരു മണിക്കൂര്‍ ചെലവഴിക്കുന്നതിന് അഞ്ചു രൂപയാണ് ഫീസ് ആയി ഈടാക്കുന്നത്. നഗരം ലോക്ക് ഡൗണിലേക്കു പോവുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പൊലീസ് കമ്മിഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു. സമീപദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ക്കായി സ്വയം മുന്നോട്ടുവരാന്‍ സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ജനങ്ങളോട് ആവശ്യപ്പെട്ടു. പലപ്പോഴും ഗുരുതരമായ അവസ്ഥയിലാണ് ആളുകള്‍ ആശുപത്രിയില്‍ എത്തുന്നത്. ഇതുമൂലം ഐസിയുവും ഓക്സിജന്‍ ബെഡുകളും അതിവേഗം നിറയുകയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനം ഒരു ലോക്ക്ഡൗണ്‍ കൂടി താങ്ങില്ലെന്ന് മന്ത്രി നവാബ്…
Read Moreഒന്നാം സ്ഥാനത്തു തുടര്‍ന്ന് കോഹ്ലി
ദുബായി: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്ലി മികച്ച ഫോമിലായിരുന്നു. ഒന്നാം ഏകദിനത്തില്‍ 56 റണ്‍സും രണ്ടാം മത്സരത്തില്‍ 66 റണ്‍സും നേടി. പാക്കിസ്ഥാന്റ ബാബര്‍ അസം രണ്ടാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും തുടരുന്നു. ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല.
Read Moreനൂറുകടന്ന റോസയും തോമസും വാക്സിനെടുത്ത് മാതൃകയായി! ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നുംതന്നെ ഇരുവരെയും ബാധിച്ചില്ല; കാരണം…
ഇടുക്കി: അയൽപക്കക്കാരും നൂറുവയസ് പിന്നിട്ടവരുമായ ഇടുക്കി വെള്ളിയാമറ്റം മുതുകുളത്തേൽ റോസ (104)യും പുതിയേടത്ത് തോമസും (101) കോവിഡ് പ്രതിരോധ വാക്സിനെടുത്ത് മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിലാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് പ്രവർത്തിക്കുന്ന ശാന്തിനികേതന ഹോസ്പിറ്റലിലെത്തി ഇരുവരും കോവിഷീൽഡ് വാക്സിനെടുത്തത്. വാക്സിനെടുത്തശേഷം സാധാരണ ഗതിയിൽ വരുന്ന ശാരീരിക അസ്വസ്ഥതകളോ ക്ഷീണമോ ഒന്നുംതന്നെ ഇരുവരെയും ബാധിച്ചില്ല. ചിട്ടയായ ജീവിതക്രമമാണ് ഇരുവരും ഇപ്പോഴും പിന്തുടരുന്നത്. അതിനാൽതന്നെ പ്രായാധിക്യത്തിന്റെ അവശതയല്ലാതെ മറ്റു രോഗങ്ങളൊന്നും ഇരുവർക്കുമില്ല. മഹാമാരിയെ തുടർന്നുണ്ടായ ലോക്ക് ഡൗണ്‍ കാലഘട്ടത്തിൽ സർക്കാർ നിർദേശിച്ച കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് വീട്ടിൽതന്നെയാണ് ഇവർ കഴിഞ്ഞത്. സമീപ ദിവസങ്ങളിൽ പഞ്ചായത്ത് തലത്തിൽ മുതിർന്ന പൗരൻമാർക്കായി പ്രതിരോധ വാക്സിനേഷൻ ക്യാന്പ് നടത്തുന്നതിന്റെ ഭാഗമായി ഇവരെയും വാക്സിനെടുപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ചെറിയ ആശങ്ക പങ്കുവച്ചെങ്കിലും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും റോസയുടേയും തോമസിന്റെയും ആത്മവിശ്വാസവും പരിഗണിച്ച്…
Read Moreഗോള്‍ നേടി റൊണാള്‍ഡോ
ലക്സംബര്‍ഗ് സിറ്റി/ബാകു: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യമായി ഗോള്‍ നേടി. പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് പോര്‍ച്ചുഗല്‍ 3-1ന് ലക്സംബര്‍ഗിനെ തോല്‍പ്പിച്ചു. അയര്‍ലന്‍ഡിനെ 1-0ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്സംബര്‍ഗ് യൂറോ ചാമ്പ്യന്മാര്‍ക്കെതിരേ ഇറങ്ങിയത്. പോര്‍ച്ചുഗലിനെ ഞെട്ടിച്ച് ജെര്‍സണ്‍ റോഡ്രിഗസ് ലക്സംബര്‍ഗിനെ മുന്നിലെത്തിച്ചു. അയര്‍ലന്‍ഡിനെതിരേയും റോഡ്രിഗസ് ഗോള്‍ നേടിയിരുന്നു. 30-ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു ഗോള്‍. ശക്തമായി കളിച്ച പോര്‍ച്ചുഗലിനു 45+2-ാം മിനിറ്റില്‍ ഡിയോഗോ ജോട്ട സമനില നല്കി. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ ആക്രമണം ശക്തമാക്കിയതോടെ ഗോളെത്തി. ജോവോ കാന്സലോയുമായുള്ള നീക്കത്തിനൊടുവില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് ലീഡ് നല്കി. ഒരു ഗോള്‍കൂടി നേടാന്‍ റൊണാള്‍ഡോയ്ക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ താരത്തിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്കായിരുന്നു.80-ാം മിനിറ്റില്‍ പെഡ്രോ നെറ്റോയുടെ കോര്‍ണറിനു തലവച്ച ജോവോ പാല്ഹിഞ്ഞ പോര്‍ച്ചുഗലിന്റെ ജയമുറപ്പിച്ചു. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പഎയില് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ…
Read More