പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് വരുന്ന ശബരിമല മണ്ഡലകാലത്ത് തുടര്‍ച്ചയായ ജോലിഭാരം അടിച്ചേല്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. 16 ദിവസത്തിലധികം ശബരിമലയില്‍ ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അനാരോഗ്യത്തിന് ഇടയാക്കുമെന്ന പരാതി കണക്കിലെടുക്കണമെന്ന് കമ്മീഷന് അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഇത്തരം നിയമനങ്ങളില്‍ പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ നടത്തുന്ന നിയമന രീതി ആരോഗ്യ വകുപ്പിനും പിന്തുടരാമെന്ന് കമ്മീഷന് ചൂണ്ടിക്കാണിച്ചു. പത്തനംതിട്ട ജില്ലയ്ക്കു പുറത്ത് സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരെയും ശബരിമല ജോലിക്കായി നിയോഗിക്കണം. വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്താവുന്ന മേഖലയില്‍ അവരുടെ കൂടി സേവനം സ്വീകരിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നും കമ്മീഷന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. പത്തനംതിട്ട ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ഫീല്‍ഡ് അസ്സിസ്റ്റന്റുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മന്ത് രോഗപ്രതിരോധം, മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കുപ്പനി എന്നിവയുടെ പ്രതിരോധ…
Read MoreDay: April 10, 2021
ഒരു ഏജന്‍സിയേയും പേടിയില്ല, ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല; കള്ള പ്രചാരണങ്ങൾ തള്ളി സ്പീക്കര്‍
താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പ്രചാരണം തള്ളി സ്പീക്കര്‍ രംഗത്ത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്ന് വാര്‍ത്ത നല്കിയവര് നികൃഷ്ട ജീവിയാണെന്നും സ്പീക്കര്‍ വീഡിയോയില്‍ പറയുന്നു. ‘ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും കുടുംബം തകര്‍ന്ന് പോയെന്ന രീതിയിലും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ചില ആളുകള്‍ അത് ഏറ്റു പിടിച്ചു. ഞാനിവിടെ ഉണ്ടെന്ന് പറയേണ്ട രീതിയിലേക്ക് ചില മാധ്യമങ്ങളുടെ പ്രചാരണം എത്തിപ്പെട്ടു. കുപ്രചരണങ്ങളെ തള്ളിക്കളയുകയാണ്. ഒരു ഏജന്‍സിയേയും പേടിയില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരു അല്ല. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.
Read Moreകേരളം ചുവടുവച്ച ആ നൃത്തം പകർത്തിയത് ദാ ഈ “കൊച്ചു ഡോക്ടറാ’ണ്; പ്രധാന ലക്ഷ്യത്തെക്കുറിച്ച് മുഷ്താഖ് പറയുന്നു
മുളങ്കുന്നത്തുകാവ്: കേരളം ചുവടുവെച്ച ആ 30 സെക്കൻഡ് നൃത്തം പകർത്തിയത് ദാ ഈ കൊച്ചു ഡോക്ടറാണ്. മലപ്പുറം തൃപ്പനച്ചി പൂവൻചാലിൽ വീട്ടിൽ കെ.മുഷ്താഖ് അലി. തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയും നവീനും ആടിത്തിമർത്ത നൃത്തം വൈറലായപ്പോൾ ആരാണ് ഇത് ചിത്രീകരിച്ചതെന്ന് പലരും ചോദിച്ചിരുന്നു. ഒരു പ്രഫഷണൽ ക്യാമറമാന്റെ കൈത്തഴക്കത്തോടെയാണ് ആ 30 സെക്കന്റ് ചടുല നൃത്തം ചിത്രീകരിച്ചിരുന്നത്. ഡാൻസ് വൈറലാകുന്പോൾ മലപ്പുറത്തെ വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് അതെല്ലാം നോക്കിക്കണ്ട് ആഹ്ലാദിക്കുകയാണ് ജാനകിക്കും നവീനിനുമൊപ്പം മെഡിക്കൽ പഠനം തുടരുന്ന മുഷ്താഖ് അലി. നവീനും ജാനകിയും വാർത്താമാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്പോഴും മുഷ്താഖ് കാമറയ്ക്ക് പിന്നിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പബ്ലിസിറ്റിക്കു വേണ്ടിയല്ല അത് ചിത്രീകരിച്ചതെന്ന് മുഷ്താഖ് രാഷ്ട്രദീപികയോട് മനസു തുറന്നു……ആറു മാസം മുൻപ് വാങ്ങിയ ഐ ഫോണ്‍ ഉപയോഗിച്ചാണ് ആ നൃത്തരംഗം ചിത്രീകരിച്ചത്. ക്യാമറ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്ന് യൂ ട്യൂബിലൂടെ…
Read Moreകള്ള പാസ്പോർട്ടിൽ സനു വിദേശത്തേക്ക് കടന്നു? കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം
കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനായി തമിഴ്നാട്ടില്‍ തെരച്ചില്‍ തുടരുന്ന അന്വോഷണസംഘത്തിന്റെ പരിശോധന വിമാനത്താവങ്ങളിലേക്കും വ്യാപിപ്പിച്ചു. കള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് സനുമോഹന് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം കേരളം വിട്ട സനു മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തില്‍ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇദ്ദേഹം അവസാനമായി വിളിച്ച കോളുകള്‍ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.
Read Moreപിടിച്ചു നിൽക്കാൻ ജലീലിന്റെ നീക്കം; മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ സമരപരിപാടി
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെത്തുടർന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനിരിക്കെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മന്ത്രി കെ.ടി ജലീൽ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നത്. ബന്ധുനിയമനത്തിൽ ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചിരുന്നു. ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. കൂടാതെ ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരപരിപാടികളുമായി മുന്നോട്ട്. ആദ്യപടിയായി ഇന്ന്…
Read Moreസനു മോഹന്റെ തിരോധാനം; അന്വേഷണം സിനിമാ മേഖലയിലേക്കും; സംവിധായകനെ ചോദ്യം ചെയ്യും; പുതിയ നീക്കത്തിന് പിന്നിൽ….
കൊച്ചി: മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം സിനിമാക്കാരിലേക്കും. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹന്‍ ഒളിവില്‍പോയ സാഹചര്യത്തിലാണ് മരിച്ച വൈഗ അവസാനമായി അഭിനയിച്ച “ബില്ലി’ സിനിമയുടെ അണിയണ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതെന്നാണ് സൂചന. സനു മോഹനുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരില്‍നിന്നു കാര്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ചിത്രഹാറിലെ ഒരെണ്ണമാണ് ബില്ലി. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരാള്‍ ആണ് വൈഗ. നിലവില്‍ ചെന്നൈയിലും കോയമ്പത്തൂരിലുമായി രണ്ട് സംഘങ്ങള്‍ സനു മോഹനായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കേസില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തതു പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട രേഖകളും…
Read Moreചിന്നമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ; വാതിൽ തുറന്നു കിടന്നതിൽ ദുരൂഹത; വീട്ടുകാരുടെ മൊഴി വീണ്ടുമെടുക്കും
കട്ടപ്പന: വീട്ടിലെ കിടപ്പുമറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതോടെ വീണ്ടും മൊഴിയെടുക്കാനും ചോദ്യം ചെയ്യാനും പോലീസ് ഒരുങ്ങുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചയാണ് കട്ടപ്പനയിലെ മലഞ്ചരക്കു വ്യാപാരി എസ് എൻ ജംങ്ഷൻ കൊച്ചുപുരയ്ക്കൽ ജോർജിൻ ഭാര്യ ചിന്നമ്മ (63) മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ സ്വാഭാവിക മരണമാണെന്നു കരുതി പോലീസ് നടപടി ആരംഭിച്ചപ്പോൾ ഭർത്താവ് നൽകിയ മൊഴിയിൽ ചിന്നമ്മ ധരിച്ചിരുന്ന മാലയും വളയും ഉൾപ്പെടെ നാലു പവന്റെ ആഭരണങ്ങൾ കാണാതായതായി അറിയിച്ചത്. ഇതേത്തുടർന്നു മരണം മോഷണശ്രമത്തിനിടയിലുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടി ഉണ്ടായതാണെന്നു കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല . രണ്ടു നിലകളുള്ള ഇവരുടെ വീടിന്റെ താഴത്തെ നിലയിലെ…
Read Moreമാർക്സിസത്തെ പുകഴ്ത്തിയതിന് മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണി: പോലീസ് കേസെടുത്തു
കാട്ടാക്കട : സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ മാർക്സിസത്തെ പുകഴ്ത്തിയതിന് കവി മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്തു. സംഭവത്തിൽ റൂറൽ എസ്.പിക്കും സൈബർസെല്ലിലും കവി പരാതി നൽകിയിരുന്നു. ഈ പരാതിയാണ് കാട്ടാക്കട പോലീസിന് കൈമാറിയത്. ഇന്നലെ കാട്ടാക്കട പോലീസ് കവിയുടെ മൊഴി രേഖപ്പെടുത്തി. ‘ചോപ്പ്’ എന്ന ചിത്രത്തിനായി മുരുകൻ കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു വധഭീഷണിക്ക് കാരണം. ഈ പാട്ടിൽ മാർക്സിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഫോൺവഴി വധഭീഷണിയുണ്ടായത്. വീട്ടിലെത്തി ഇഞ്ചിഞ്ചായി അപകടപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്നാണ് കവി മുരുകൻ കാട്ടാക്കട ഫോൺ നമ്പർ സഹിതം റൂറൽ എസ്.പിക്കും സൈബർ സെല്ലിനും പരാതി നൽകിയത്. ഈ നമ്പർ സൈബർസെൽ നിരീക്ഷിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എൽ.ഡി.എഫ് ഉപയോഗിച്ചിരുന്നു.
Read Moreമൻസൂർ വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; അക്രമി സംഘം എത്തിയത് മുഹസ്സിനെ ലക്ഷ്യമിട്ട്; ബോംബേറിൽ ജീവൻ പോയത് മൻസൂറിന്റെയും; പ്രതിപ്പട്ടികയിൽ നിരപരാധികളും
തലശേരി: പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നിലവിൽ പ്രതിപ്പട്ടികയിലുള്ള പലരും നിരപരാധികളാണെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് വൃത്തങ്ങൾ സൂചന നൽകി. മുഹസ്സിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നും സംഘർഷത്തിനിടയിലെ ബോംബേറിൽ മൻസൂർ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് സൂചന. സിപിഎം പ്രവർത്തകൻ ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷിനെ(35)യാണ് സിറ്റി കമ്മീഷണർ ഇളങ്കോയുടെമേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ, തലശേരി സിഐ ഗോപകുമാർ, ചൊക്ലി സിഐ സുഭാഷ്, തലശേരി സിഐയുടെ സ്കോഡ് അംഗങ്ങളായ എസ്ഐ രാജീവൻ, എഎസ്ഐ വിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. കുറൂളിക്കാവിന് സമീപത്തു നിന്നാണ് അനീഷ് പിടിയിലായത്. ഇവിടെയുള്ള ഫാം ഹൗസിന് സമീപത്തുകൂടി ഓട്ടോറിക്ഷയിൽ വരികയായിരുന്ന അനീഷിനെ ആസൂത്രിത നീക്കത്തിലൂടെ പോലീസ് വലയിലാക്കുകയായിരുന്നു. കണ്ണൂർ പോലീസ് ആസ്ഥാനത്ത് പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ചോദ്യം…
Read Moreകോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; രാജ്യത്ത് കോവിഡ് ബാധിതർ ഒന്നരക്കോടിയിലേക്ക്; 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,0926 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,68,436 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആണ്. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നുമുതൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും. രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. കോവിഡ്…
Read More