മാ​ർ​ക്‌​സി​സ​ത്തെ പു​ക​ഴ്ത്തി​യ​തി​ന് മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യ്‌​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി: പോ​ലീ​സ് കേ​സെ​ടു​ത്തു


കാ​ട്ടാ​ക്ക​ട : സി​നി​മ​യ്ക്ക് വേ​ണ്ടി എ​ഴു​തി​യ ഗാ​ന​ത്തി​ൽ മാ​ർ​ക്‌​സി​സ​ത്തെ പു​ക​ഴ്ത്തി​യ​തി​ന് ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യ്‌​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്.​പി​ക്കും സൈ​ബ​ർ​സെ​ല്ലി​ലും ക​വി പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ഇ​ന്ന​ലെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് ക​വി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ‘ചോ​പ്പ്’ എ​ന്ന ചി​ത്ര​ത്തി​നാ​യി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട എ​ഴു​തി​യ ‘മ​നു​ഷ്യ​നാ​ക​ണം’ എ​ന്ന് തു​ട​ങ്ങു​ന്ന പാ​ട്ടാ​യി​രു​ന്നു വ​ധ​ഭീ​ഷ​ണി​ക്ക് കാ​ര​ണം.

ഈ ​പാ​ട്ടി​ൽ മാ​ർ​ക്‌​സി​സം എ​ന്ന വാ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ശ​രി​യ​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഫോ​ൺ​വ​ഴി വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. വീ​ട്ടി​ലെ​ത്തി ഇ​ഞ്ചി​ഞ്ചാ​യി അ​പ​ക​ട​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഫോ​ൺ ന​മ്പ​ർ സ​ഹി​തം റൂ​റ​ൽ എ​സ്.​പി​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി​യ​ത്. ഈ ​ന​മ്പ​ർ സൈ​ബ​ർ​സെ​ൽ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സ​മൂ​ഹ​മാധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ ഈ ​ഗാ​നം തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും എ​ൽ.​ഡി.​എ​ഫ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

Related posts

Leave a Comment