കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. സുകുമാരൻനായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുവിരുദ്ധ രാഷ്ട്രീയമായിരുന്നു. അതൊന്നും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അംഗീകരിക്കില്ലെന്ന് അന്നേ ഞങ്ങൾ വ്യക്തമാക്കിയിട്ടുള്ളതായും ലേഖനത്തിൽ പറയുന്നു. മതവിശ്വാസം തെരഞ്ഞെടുപ്പ് വിഷയമാക്കാൻ യുഡിഎഫും ബിജെപിയും മത്സരിക്കുന്നതാണു കണ്ടത്. വർഗീയ ധ്രുവീകരണവും സാന്പത്തിക പരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻഎസ്എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ല. ആർഎസ്എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാന്പത്തിക ഉദാരവത്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്്ട്രീയത്തിന്റെ വാലാകാൻ സമുദായസംഘടനകൾ ശ്രമിക്കുന്നു. അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്പര്യത്തിന് എതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസിലാക്കണം. എൻഎസ്എസ് സ്വീകരിച്ചിരുന്ന സമദൂരം എന്ന നയം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിന്റെ കൂടെച്ചേരാൻ എൻഎസ്എസിന് കഴിയില്ലെന്നാണു കരുതുന്നത്. കാരണം…
Read MoreDay: April 16, 2021
പരിശീലനം ലഭിച്ച ആർഎസ്എസ് സംഘമാണ് ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം
ചാരുംമൂട്: പരിശീലനം ലഭിച്ച ആർഎസ്എസ് സംഘമാണ് ആസൂത്രിത കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായതായി സിപിഎം ചാരുംമൂട് ഏരി യ സെക്രട്ടറി ബി.ബിനു. 2004ൽ വള്ളികുന്നം മുസ്ലീം പള്ളിയിൽ കയറി നിസ്കരിച്ചുകൊണ്ടിരുന്ന അഷ്റഫിനെ കൊലപ്പെടുത്തിയതിന് സമാനമായിട്ടാണ് പടയണിവെട്ട് ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്എസുകാർ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു (15) വിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിച്ച ആർഎസ്എസുകാർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വള്ളികുന്നത്ത് താവളമടിച്ചത് ഇതിന് ദൃഷ്ടാന്തമാണ്. ഈ പ്രദേശത്ത് മയക്കുമരുന്ന് മാഫിയാസംഘങ്ങളുടെ നിയന്ത്രണം ചില ആർഎസ്എസ്, ബിജെപി പ്രമുഖന്മാർക്കാണ്. അ ഭിമന്യുവിനോടൊപ്പം പത്താം ക്ലാസ്സിൽ പഠിക്കുന്ന വള്ളികുന്നം മങ്ങാട്ട് കാശിനാഥൻ (15), നഗരൂർ കുറ്റിയിൽ ആദർശ് ലാൽ (18) എന്നിവരെയും ആർഎസ്എസ്.ക്രൂരമായി ആക്രമിച്ചിരിക്കുകയാണെന്നും ബി. ബിനു പ്രസ്താവനയിൽ പറഞ്ഞു.
Read Moreകോവിഡ് ചതിച്ചാശാനേ… സ്വീഡനില്‍ കടുത്ത ബീജ ക്ഷാമം; ബീജദാനത്തിനായി ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ സോഷ്യല്‍ മീഡിയവഴി വന്‍ ക്യാമ്പെയ്ന്…
കോവിഡ് ലോകത്തിന്റെ വിവിധയിടങ്ങളെ വിവിധ രീതിയിലാണ് ബാധിച്ചിട്ടുള്ളത്. ദാരിദ്യവും തൊഴിലില്ലായ്മയും മാനസിക പ്രശ്നങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ കോവിഡ് വ്യാപനം സ്വീഡനെ മറ്റൊരു വലിയ പ്രശ്നത്തിലാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരി മൂലം പുരുഷന്മാര് ബീജദാനത്തിന് എത്താത്തതിനാല്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള സംവിധാനം ഇവിടെ നിലച്ചിരിക്കുകയാണ്. നിലവില്‍ ബീജങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ആവശ്യത്തിന് ബീജ ദാതാക്കളില്ല എന്നതാണ് പ്രശ്നമെന്ന് ഗോതെന്‍ബെര്‍ഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റീപ്രൊഡക്ഷന്‍ യൂണിറ്റ് മേധാവി ആന്‍ തുരിന് ജെല്‍ബെര്‍ഗ് പറഞ്ഞു. ബീജങ്ങള്‍ ലഭ്യമാവുന്നതിനുള്ള കാലതാമസമാണ് പ്രശ്നം. കുറവ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അസിസ്റ്റഡ് ഗര്‍ഭധാരണത്തിനുള്ള കാത്തിരിപ്പ് സമയം ഏകദേശം ആറുമാസം എന്നതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 30 മാസം വരെ വര്‍ധിച്ചു എന്നാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണം ആവശ്യമുള്ളവരെ കൃത്യമായ ഒരു സമയമോ തീയതിയോ അറിയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം പലരുടെയും ചികിത്സകള്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. സ്വീഡനിലെ…
Read Moreഅഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴടങ്ങി; .കീഴടങ്ങൽ പാലാരിവട്ടം സ്റ്റേഷനിൽ
കൊച്ചി: ആലപ്പുഴയിൽ പത്താംക്ലാസ് വിദ്യാര്‍ഥിയായ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളിഭവനത്തില് അമ്പിളികുമാറിന്റെ മകന് അഭിമന്യു(15)വിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വള്ളിക്കുന്നത്ത് സജയ് ജിത്ത് കീഴടങ്ങി. ഇന്ന് രാവിലെ 10.15 ഓടെ എറണാകുളം പാലാരിവട്ടം സ്റ്റേഷനില്‍ ഒറ്റയ്ക്കെത്തിയാണ് കീഴടങ്ങിയത്.കീഴടങ്ങാന്‍ പാലാരിവട്ടം സ്റ്റേഷന് തെരഞ്ഞെടുത്തതിന്റെ കാരണം പ്രതി വ്യക്തമാക്കിയില്ല. പ്രതി കീഴടങ്ങിയ വിവരം കേസ് അന്വേഷിക്കുന്ന ആലുപ്പുഴ പോലീസിന് കൈമാറിയിട്ടുണ്ട്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. വള്ളികുന്നം അമൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ സംസ്കാരം ഇന്ന് അഭിമന്യുവിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ നടക്കും. ചൂനാട് ജംഗ്ഷനിൽ നിന്നും വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഒാഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.
Read Moreഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് പത്തു സംസ്ഥാനങ്ങളില്‍; കേരളത്തിലും പുതിയ വൈറസ് എത്തിയിട്ടുണ്ടെന്ന് സൂചന; വ്യാപന ശേഷി അതിമാരകം…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയില്‍ ആശങ്കയേറ്റി പുതിയവാര്‍ത്ത. ഇതിനോടകം പത്തു സംസ്ഥാനങ്ങളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. കോവിഡ് വ്യാപനനിരക്ക് ഉയരാനും രോഗികളുടെ എണ്ണം വര്‍ധിക്കാനും കാരണം ഇതാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്കി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമംബംഗാള്‍, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ കണ്ടെത്തിയത്. പഞ്ചാബിന് പുറമേ ഡല്‍ഹിയിലും യുകെ കോവിഡ് വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ കോവിഡ് കേസുകളില്‍ 80 ശതമാനവും യുകെ കോവിഡ് വകഭേദമാണ് ഹേതു. മഹാരാഷ്ട്രയില്‍ അടുത്തിടെ ഉണ്ടായ കോവിഡ് കേസുകളില്‍ 60 ശതമാനത്തിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിലെയും സാധ്യത കേന്ദ്രം തളളിക്കളയുന്നില്ല. നിലവില്‍ 10 സംസ്ഥാനങ്ങളില്‍ യുകെ…
Read Moreപുരുഷ ഡോക്ടർമാരെ കണ്ടാൽപ്പോലും മോൾ അലറിവിളിക്കുകയാണ്; ഓട്ടോ ഡ്രൈവർ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവതി ഇന്ന് ആശുപത്രി വിടും; മൊഴി എടുക്കാനാവാതെ പോലീസ്
ഗാന്ധിനഗർ: പാലായിൽ ഓട്ടോ ഡ്രൈവർ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച്് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഇന്നു ഡിസ്ചാർജ് ചെയ്യും. അടിയുടെ ആഘാതത്തിൽ താഴെയും മുകളിലത്തെ നിരകളിലെയും പല്ല് പോയതിനാൽ സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. തലയുടെ വിവിധ ഭാഗങ്ങളിലേറ്റ അടിമൂലം ഉണ്ടായ മുറിവുകൾ മൂലം ഇടയ്ക്കിടെ ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാലും ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതിനാലാണ് ഡിസ്ചാർജ് ചെയ്യുന്നതെന്ന് ഡോക്്ടർമാർ അറിയിച്ചു. ഡോക്്ടർമാർ അടക്കം ഏതെങ്കിലും പുരുഷന്മാരെ കണ്ടാൽ തന്നെ ആക്രമിക്കുവാൻ വരികയാണെന്നു പറഞ്ഞ് മകൾ നിലവിളിക്കാറുണ്ടെന്ന് അമ്മ പറയുന്നു.പാലാ കൊട്ടാരമറ്റം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ കടപ്പാട്ടൂർ കുറ്റിമടത്തിൽ പി.കെ സന്തോഷ് (61) ആണ് യുവതിയെ ആക്രമിച്ചത്. കഴിഞ്ഞ ഏഴിന് പുലർച്ചെ അഞ്ചിന് വീടിന് സമീപമായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുവാൻ പോലീസ് രണ്ടു തവണ ആശുപത്രിയിൽ വന്നിരുന്നുവെങ്കിലും, ഓർമ്മക്കുറവും, വായ്ക്കകത്ത് നടത്തിയ ശസ്ത്രക്രിയയും…
Read Moreവിഷരഹിത ഫലം എന്ന ഒറ്റ വിശേഷണം മതി! മലനാട്ടിലെ ചക്കയ്ക്ക് മറുനാട്ടിൽ ഇഷ്ടക്കാർ ഏറെ
മുണ്ടക്കയം: വിഷരഹിത ഫലം എന്ന ഒറ്റ വിശേഷണം മതി ചക്കയുടെ പേര് വാനോളം ഉയരാൻ. അതുകൊണ്ടുതന്നെയാവണം ഒരുകാലത്ത് അവഗണനയിലായിരുന്ന ചക്ക ഇന്ന് പ്രശസ്തിയുടെ നെറുകയിൽ എത്തി നിൽക്കുന്നത്. പണ്ടുകാലങ്ങളിൽ മലയോരമേഖലയിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നായിരുന്നു ചക്കപ്പുഴുക്ക്. ദരിദ്ര കാലമായിരുന്ന അന്നൊക്കെ ചക്കയും, ചക്കയുടെ വിഭവങ്ങളും മാത്രം കഴിച്ചാണ് നാളുകളോളം സാധാരണ കുടുംബങ്ങൾ വരെ കഴിഞ്ഞുപോന്നിരുന്നത്. ഒരു കുടുംബത്തിൽ എട്ടും പത്തും അംഗങ്ങളുള്ള ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടായി ഇരുന്ന് ചക്ക ഒരുക്കി പുഴുങ്ങിയും ചക്കക്കുരു കറി വെച്ചുകൂട്ടിയുമെല്ലാം കഴിഞ്ഞു. എന്നാൽ കാലം മാറി. സാധാരണക്കാരുടെ കുടുംബജീവിത നിലവാരം ഉയർന്നു, കുടുംബങ്ങൾ അണുകുടുംബങ്ങളായി മാറി. ഇതോടെ ചക്കയെന്ന ഫലത്തെ മലയാളി പാടെ ഉപേക്ഷിച്ചു. കയറിപ്പറിക്കുന്നതിനും പാചകം ചെയ്യുന്നതിനുമെല്ലാമുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന കാരണവും. മറുനാട്ടിൽ നിന്നെത്തുന്ന വിഷമയമായ പച്ചക്കറിയും പഴവർഗങ്ങളും കഴിച്ചു പോന്നിരുന്ന മലയാളിക്ക് പിന്നീടാണ് ചക്കയുടെ ഗുണവും പ്രാധാന്യവും…
Read Moreവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം; കോവിഡ് പ്രതിരോധ മതിൽ തീർത്ത് കോട്ടയം
കോട്ടയം: കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തിൽ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രമേ പൊതു പരിപാടികളും ആരാധനാലയങ്ങളിലെ ചടങ്ങുകളും നടത്തുവാൻ പാടുള്ളൂ. ഇതിനായി തഹസീൽദാരുടെയോ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ മുൻകൂർ അനുമതി വാങ്ങണം. നിലവിലുള്ള നിർദേശങ്ങൾ പാലിച്ചാണ് പരിപാടികൾ നടത്തുന്നതെന്ന് സംഘാടകർ ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്ന പക്ഷം നടപടി സ്വീകരിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യണംവിവാഹം, മരണം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയവയോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുന്നതിനു മുൻപ് www. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇത്തരം ചടങ്ങുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണിത്. ചടങ്ങുകളിൽ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാൻ കഴിയുന്നവർ അങ്ങനെ ചെയ്യണം. പൊതു പരിപാടികൾക്ക് പരമാവധി രണ്ടു മണിക്കൂർ സമയം മാത്രമാണ്…
Read Moreഇപ്പോള്‍ കുഴപ്പില്ല പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിപാളും ! ഓക്സിജന്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കേന്ദ്രം…
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. ഓക്സിജന്‍ വെറുതെ കളയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. രാജ്യത്ത് പ്രതിദിന കോവിഡ് ബാധ ആദ്യമായി രണ്ടു ലക്ഷം കടന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നിര്‍ദ്ദേശം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഓക്സിജന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്കാണ് ഓക്സിജന്റെ ആവശ്യം വരുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഓക്സിജന്‍ ക്ഷാമത്തിനുള്ള സാധ്യത ഉണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പരന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ മന്ത്രിതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ ഉന്നതതല സമിതി കോവിഡ്…
Read Moreനിങ്ങളും സൂക്ഷിക്കുക..! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യാപകമായി പണം തട്ടുന്നു; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
നെടുങ്കണ്ടം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സമൂഹത്തിൽ നിലയും വിലയുമുള്ളവരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ നിർമിക്കുകയും മെസഞ്ചറിലൂടെ പണം വായ്പ ചോദിക്കുകയും ചെയ്യുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, എസ്റ്റേറ്റ് ഉടമകൾ തുടങ്ങിയവരുടെ ഫോട്ടോയും പേരും വിലാസവും ചേർത്താണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത്. ഇത്തരക്കാരുടെ ഫേസ്ബുക്ക് ഫ്രണ്ട്സിന്റെ വിവരങ്ങൾ ശേഖരിച്ചശേഷം ഇവർക്ക് മെസഞ്ചറിലൂടെയാണ് സന്ദേശങ്ങൾ നൽകുന്നത്. ഹായ് എന്ന് വിഷ് ചെയ്തശേഷം പ്രതികരണം ലഭിച്ചാലുടനെ ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിക്കും. ഉണ്ടെന്ന് മറുപടി നൽകിയാൽ വളരെ അത്യാവശ്യമായി 9,000 രൂപ വരെയുള്ള തുക വായ്പയായി ആവശ്യപ്പെടും. രണ്ടുമണിക്കൂറിനുള്ളിൽ മടക്കിനൽകാമെന്നും വാഗ്ദാനം ചെയ്യും. അത്രയുംതുക കൈവശമില്ലെന്ന് പറഞ്ഞാൽ എത്രയുണ്ടെന്ന് ചോദിക്കുകയും ഉള്ളത് അയയ്ക്കാൻ പറയുകയും ചെയ്യും. പരിചയക്കാരും സുഹൃത്തുക്കളും ആയതിനാൽ സ്വാഭാവികമായി ചിലരെങ്കിലും ഇത്തരം ചതിയിൽപെടുകയും…
Read More