ചാത്തന്നൂർ: വിവാഹ ചടങ്ങുകൾ നടത്തുന്നവരും മരണം സംഭവിച്ച വീട്ടുകാരും കരുതിയിരിക്കുക. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പിഴ ഈടാക്കാനാണ് ഉത്തരവ്. ഡിജിപി ലോക് നാഥ് ബഹ്റയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനുകളിലെത്തി. 3000 രൂപ മുതൽ 5000 വരെയാണ് പിഴ ഒടുക്കേണ്ടത്. ആൾക്കൂട്ട നിയന്ത്രണത്തിന്റെ പേരിലാണ് പിഴ ചുമത്തുന്നത്.വിവാഹ ചടങ്ങുകൾ മിക്കതും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തിനും വളരെ നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. വിവാഹ ചടങ്ങിൽ 75 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിർദ്ദേശം. ഇത് ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പിഴ ചുമത്തുന്നത്. മരണം അപ്രതീക്ഷിത സംഭവമാണ്. അവിടെയും അടുത്ത ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തും. ഇതും നിശ്ചിത ആൾ ക്കൂട്ടത്തിൽ അധികരിച്ചു എന്നാരോപിച്ചായിരിക്കും പിഴ.കോവിഡ് പ്രതിരോധത്തിന്റെ പേരിൽ ഇപ്പോൾ തന്നെ നാട് പോലീസ് രാജായി മാറിയിരിക്കയാണ്. മനസില്ലാ മനസ്സോടെയാണെങ്കിലും പോലീസ് കണ്ണിൽ കാണുന്നവർക്കെല്ലാം 500…
Read MoreDay: April 23, 2021
മന്ത്രി പരസ്യമായി മാപ്പു പറയാതെ…! മന്ത്രി ജി. സുധാകരനെതിരേ കേസെടുക്കുന്നില്ല; പരാതി നൽകിയതിന്റെ പേരിൽ ഭീഷണിയും; മുഖ്യമന്ത്രിക്കു പരാതിയുമായി യുവതി
അമ്പലപ്പുഴ: മന്ത്രി ജി. സുധാകരനെതിരേ യുവതി നൽകിയ പരാതിയിൽ മൊഴിയെടുക്കാതെ പോലീസ്. മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് സുധാകരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. ഒരാഴ്ച പിന്നിട്ടിട്ടും മൊഴിയെടുക്കാൻ പോലീസ് തയാറായിട്ടില്ല. സ്റ്റേഷനിലെത്തി മൊഴി നൽകാൻ യുവതിയും ഇതുവരെ തയാറായിട്ടില്ല. പരാതി നൽകിയ ശേഷം ഇതു സംബന്ധിച്ച് ഒത്തുതീർപ്പിനായി പുറക്കാട് ലോക്കൽ കമ്മിറ്റി ജില്ലാക്കമ്മിറ്റി ഓഫീസിൽ കൂടിയെങ്കിലും അന്തിമ തീരുമാനമെടുക്കാതെ പിരിഞ്ഞു. അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ അടുത്തദിവസം കൂടുന്ന ലോക്കൽ കമ്മിറ്റിയിൽ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് തീരുമാനം. ഇതിനിടെ യുവതിയുമായി പാർട്ടി ജില്ലാ ഘടകം ഒത്തുതീർപ്പിന് ശ്രമമാരംഭിച്ചതായും സൂചനയുണ്ട്. ഇതിനിടെ മന്ത്രി ജി. സുധാകരനെതിരേ യുവതി മുഖ്യമന്ത്രിക്കു പരാതി നൽകി. ഒരാഴ്ച മുൻപ് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെത്തുടർന്നാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. പൊതുസമൂഹത്തിനു മുന്നിൽ മന്ത്രി പരസ്യമായി…
Read Moreരക്തസാക്ഷികൾ പൊറുക്കില്ലെടൊ… വർഗവഞ്ചകാ… സുധാകരാ…! മന്ത്രി സുധാകരനെതിരേ പുന്നപ്രയിൽ പോസ്റ്ററുകൾ
അന്പലപ്പുഴ: പുന്നപ്രയിൽ മന്ത്രി ജി. സുധാകരനെതിരേ പോസ്റ്ററുകൾ. പുന്നപ്ര സമരഭൂമിയിലാണ് പോസ്റ്ററുകൾ കണ്ടത്. രക്തസാക്ഷികൾ പൊറുക്കില്ലെടൊ… വർഗവഞ്ചകാ… സുധാകരാ… എന്നുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. ഡിറ്റിപി എടുത്ത ചെറിയ പോസ്റ്ററുകൾ ഇന്നലെ പുലർച്ചെ മുതലാണ് പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയവരാണ് പോസ്റ്ററുകൾ കണ്ടത്. മൊബൈൽ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ പോസ്റ്ററുകൾ അപ്രത്യക്ഷമായി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുന്പുതന്നെ സിപിഎമ്മിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചുദിവസമായി മന്ത്രി ജി. സുധാകരന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിക്കെതിരേ തുറന്ന യുദ്ധം നടത്തിവരുന്നതിനിടെയാണ് സ്വന്തം പഞ്ചായത്തിൽ മന്ത്രിക്കെതിരെ പോസ്റ്ററുകൾ പ്രചരിക്കുന്നത്. ഇതോടെ പാർട്ടി നേതൃത്വവും സുധാകരനും കൂടുതൽ സമ്മർദത്തിലായിരിക്കുകയാണ്. മന്ത്രി ജി. സുധാകരനെതിരെ അപകീർത്തികരമായ പോസ്റ്റർ പതിച്ച സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും നിയമത്തിനു മുന്പിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഎം ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇതിനിടെ…
Read Moreപിടിവിട്ട് റിക്കാർഡുകൾ ഭേദിച്ച് കോവിഡ് കുതിപ്പ് തുടരുന്നു ; ഒറ്റ ദിവസം മൂന്നേകാൽ ലക്ഷം രോഗികൾ, 2,263 മരണം; സംസ്കാരച്ചടങ്ങുകൾക്ക് കടുത്ത പ്രയാസങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ റിക്കാർഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മൂന്നേകാൽ ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പുതുതായി 2,263 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 1,86,928 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യതലസ്ഥാനത്താണ് കോവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. 306 പേർ ഇന്നലെ മാത്രം മരിച്ചു. അതിരൂക്ഷമായ ഓക്സിജൻ ക്ഷാമവും ഡൽഹിയി ലുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 67,013 പുതിയ കേസുകളും 568 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 34,379 പുതിയ രോഗിക ളുണ്ടായി. മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്. ആശു പത്രിക്കിടക്കൾ ഒഴിവില്ലാത്തതിനാൽ പലയിടങ്ങളിലും രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. സംസ്കാരച്ചടങ്ങുകൾക്കുള്ള കടുത്ത പ്രയാസങ്ങളും തുടരുന്നു.
Read Moreകൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ ആളുകൾ ബീവറേജിൽ തടിച്ചുകൂടി; ഇടപെടാതെ പോലീസും ആരോഗ്യവകുപ്പും
പാലിയേക്കര: ബീവറേജിൽ അനിയന്ത്രിത തിരക്ക്. സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്ക് ധരിക്കാതെയുമാണ് ആളുകൾ വരിനിന്നത്. ബില്ലടയ്ക്കാനുള്ള കൗണ്ടറുകളിലും മദ്യം വാങ്ങുന്നിടത്തും നീണ്ട നിരയായിരുന്നു. ഉച്ചതിരിഞ്ഞ് തുടങ്ങിയ തിരക്ക് നിയന്ത്രിക്കാൻ ഒൗട്ട്ലെറ്റിലെ ജീവനക്കാരും ശ്രമം നടത്തിയില്ല. തിരക്ക് കണ്ട് വാഹന യാത്രികർ പോലീസിൽ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കുട്ടനെല്ലൂരിലെ ബീവറേജ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കാത്തതും പാലിയേക്കരയിൽ തിരക്കേറാൻ കാരണമായി. വൈകിട്ടായതോടെ വരി സർവീസ് റോഡിലേക്കും നീണ്ടു. മദ്യം വാങ്ങാനെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ സർവീസ് റോഡിൽ ഗതാഗത തടസം നേരിട്ടു. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ ആളുകൾ തടിച്ചുകൂടിയിട്ടും പോലീസും, ആരോഗ്യവകുപ്പും നിസംഗത തുടരുകയാണെന്നാണ് ആക്ഷേപം.
Read Moreഏഴാംക്ലാസില് പഠിക്കുമ്പോള് ഗാനഗന്ധര്വനോടൊപ്പം പാടി! പ്ലസ് ടു പഠനത്തിനിടയിൽ നൂറു ഗാനങ്ങളുടെ നിറവിൽ ആൽഡ്രിയ സാബു
നെല്ലിക്കുന്ന്: പ്ലസ് ടു പഠനത്തിനിടയിൽ സിനിമയിലും ആൽബങ്ങളിലുമായി നൂറു ഗാനങ്ങൾ പാടി സംഗീതലോകത്തു സാന്നിധ്യമറിയിച്ചിരിക്കുകയാണ് നെല്ലിക്കുന്ന് തട്ടിൽ സാബു പോളിന്റെയും ഷീജയുടെയും മകൾ ആൽഡ്രിയ. പ്രവാസികളുടെ ജീവിത സാഹചര്യങ്ങളും കഷ്ടപ്പാടുകളും ചിത്രീകരിക്കുന്ന ആൽബത്തിൽ പാടിയ ഗാനമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സിസ്റ്റർ ജയയുടെ രചനയിൽ “പ്രിയനെ യേശു പരനെ’ എന്ന ക്രിസ്തീയ ഭക്തിഗാനവും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മഴയൊരുക്കം എന്ന കവിതയ്ക്കു ദിനേശ് തൃപ്രയാർ സംഗീതം നൽകി ആൽഡ്രിയ ആലപിച്ച കവിതകളും ശ്രദ്ധിക്കപ്പെട്ടു. നെല്ലിക്കുന്നിലെ പള്ളി ഗായകസംഘത്തിലെ ഗായികകൂടിയായ ആൽഡ്രിയ തൃശൂർ ചേതന സംഗീതനാട്യ അക്കാദമിയിലെ റവ.ഡോ. പോൾ പൂവ്വത്തിങ്കലിന്റെ ശിക്ഷണത്തിലാണ് സംഗീതപഠനം ആരംഭിച്ചത്. ഇപ്പോൾ ജയചന്ദ്രൻ വലപ്പാടും ദിനേശ് തൃപ്രയാറും സംഗീതം പഠിപ്പിക്കുന്നു. ഏഴാംക്ലാസിൽ പഠിക്കുന്പോൾതന്നെ ഗാനഗന്ധർവൻ യേശുദാസിനോടൊപ്പം സംഗീതക്കച്ചേരിയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. 2013ൽ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ കലാതിലകമായിരുന്നു. കെസിഎസ്എൽ, ടൂറോഫെസ്റ്റ്, ഹാർമണി ഫെസ്റ്റ്,…
Read Moreഅമൽ കൃഷ്ണയെ കാണാതായിട്ട് ഒരു മാസം; ഊണും ഉറക്കവുമില്ലാതെ മാതാപിതാക്കൾ; അന്ന് നടന്ന സംഭവം ഇങ്ങനെ…
വാടാനപ്പള്ളി: അമൽ കൃഷ്ണയെ കാത്ത് ഒരു മാസമായി ഊണും ഉറക്കവുമില്ലാതെ കാത്തിരിക്കുകയാണ് മാതാപിതാക്കൾ. ഏങ്ങണ്ടിയൂർ ചേറ്റുവ എംഇഎസ് സെന്ററിനു കിഴക്കേ റോഡിൽ ചാണാശേരി വീട്ടിൽ സനോജ് – ശില്പ ദന്പതികളുടെ മകൻ അമൽ കൃഷ്ണ (16)യെ മാർച്ച് 18 രാവിലെ 11 നാണ് കാണാതായത്. വാടാനപ്പിള്ളിയിലുള്ള ബാങ്കിൽ മകന്റെ എടിഎം കാർഡിന്റെ തകരാർ പരിഹരിക്കാൻ മകനുമൊത്ത് എത്തിയതായിരുന്നു ശില്പ. ബാങ്കിനു പുറത്ത് മകനെ നിർത്തി അകത്തു കയറിയ അമ്മ 10 മിനിറ്റിനു ശേഷം എത്തുന്പോൾ മകൻ പുറത്തില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ സമീപത്തെ ജ്വല്ലറിയിലെ സിസിടിവി കാമറയിൽ അമൽ കൃഷ്ണ ഇടറോഡിലൂടെ തൃശൂർ റോഡിലേക്കു പോകുന്നത് കണ്ടു. അമ്മ ഫോണിലേക്ക് വിളിച്ചെങ്കിലും അമലിന്റെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇതുവരെ വിവരമൊന്നുമില്ല. പഠനത്തിൽ മിടുക്കനായ അമൽ കൃഷ്ണ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ…
Read Moreഗുണനിലവാരമില്ലാത്ത ഭക്ഷണം നല്കി; കോവിഡ് രോഗികൾ പ്രതിഷേധിച്ചു; പലതവണ പരാതിപ്പെട്ടിട്ടും കേട്ട ഭാവംപോലും നടിക്കാതെ കരാറുകാരന്
ബദിയഡുക്ക: ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരേ കോവിഡ് രോഗികളുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10.30 ഒാടെയാണ് രോഗികൾക്കുള്ള പ്രഭാതഭക്ഷണം എത്തിച്ചത്. വേവാത്ത ഉപ്പുമാവാണ് രോഗികൾക്ക് നൽകിയത്. ഇതിൽ പ്രതിഷേധിച്ച് രോഗികൾ ഭക്ഷണം കഴിക്കാതിരുന്നു. എന്നാൽ മരുന്ന് കഴിക്കുന്നതിനു മുന്പ് ഭക്ഷണം കഴിക്കേണ്ടത് ആവശ്യമായതുകൊണ്ടും ഭക്ഷണം കിട്ടാൻ മറ്റ് യാതൊരു വഴിയുമില്ലാത്തതിനാലും ഇവർ ഇത് കഴിക്കാൻ നിർബന്ധിതരാവുകയായിരുന്നു. ഉച്ചയ്ക്ക് കൊണ്ടുവന്ന ചോറിന് ആവശ്യത്തിന് കറികളില്ലായിരുന്നു. ഇതിനെയും രോഗികൾ ചോദ്യം ചെയ്തു. ഒരുദിവസത്തെ ഭക്ഷണത്തിന് ഒാരോ രോഗിയ്ക്കും 150 രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. ചട്ടഞ്ചാലിലെ ഒരു വ്യക്തിയാണ് ഇവിടെ ഭക്ഷണമെത്തിക്കാൻ കരാറെടുത്തിരിക്കുന്നത്. പ്രാതൽ, ഉച്ചയൂണ്, വൈകുന്നേരം ചായ, രാത്രി ചോറ് എന്നിവയാണ് രോഗികൾക്ക് നൽകുന്നത്. ഭക്ഷണത്തിന്റെ പോരായ്മയെക്കുറിച്ച് പലതവണ പരാതിപ്പെട്ടിട്ടും കരാറുകാരൻ കേട്ട ഭാവംപോലും നടിച്ചിട്ടില്ലെന്ന് രോഗികൾ പറയുന്നു. എംഎൽഎ ഇടപെട്ടു; നല്ല ഭക്ഷണം ലഭിച്ചു…
Read Moreപ്രാധാന്യം കുറയ്ക്കാതെ മറ്റു രോഗികളെയും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളിൽ ചികിത്സയ്ക്കായെത്തുന്ന മറ്റു രോഗികളേയും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം. മറ്റു ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉൾപ്പെടെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാൻ ഉള്ള ക്രമീകരണം കൂടി ഏർപ്പെടുത്തും. ജില്ലാ കളക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇത് നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് അതത് ഇടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്.…
Read Moreഇടനിലക്കാരെ ഒഴിവാക്കി വില്പന നടത്തുന്നത് കര്ഷകര് തന്നെ! വഴിയോരങ്ങളിൽ ഹിറ്റായി തമിഴ്നാട് പേരയ്ക്ക
മൂവാറ്റുപുഴ: വഴിയോര വിപണി ഇടംപിടിച്ച് തമിഴ്നാടൻ പേരയ്ക്കയും. വേനൽ ചൂട് കടുത്തതോടെ പേരയ്ക്ക വിപണി പൊടിപൊടിക്കുന്നുണ്ട്. നഗരത്തിലെ വിവിധ പാതയോരങ്ങളിൽ വിൽപ്പന നടത്തുന്ന പേരയ്ക്കയ്ക്ക് നൂറു മുതൽ 120 രൂപവരെയാണ് കിലോയ്ക്കു വില. പഴനിയിൽ നിന്നുള്ള സംഘമാണ് നഗരത്തിൽ പേരയ്ക്ക വിൽപനയ്ക്കായി എത്തിച്ചേർന്നിരിക്കുന്നത്. നഗരത്തിലെ ഇഇസി മാർക്കറ്റ് റോഡിനു പുറമെ വെള്ളൂർക്കുന്നം, വാഴപ്പിള്ളി, പിഒ ജംഗ്ഷൻ, നിർമല കോളജ് ജംഗ്ഷൻ, എംസി റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിറുത്തി സാധനങ്ങൾ വാങ്ങാൻ കഴിയുന്നിടങ്ങളിലാണ് കച്ചവടം നടത്തുന്നത്. ഉച്ചയോടെ ആരംഭിക്കുന്ന കച്ചവടം രാത്രി ഒന്പതു വരെ നീളും. റമദാൻ കാലമായതിനാൽ പേരയ്ക്കക്ക് നല്ല രീതിയിൽ വിൽപന നടക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തലേദിവസം രാത്രി പറിച്ചെടുക്കുന്ന പേരയ്ക്കയും മറ്റ് വിൽപ്പന സാമഗ്രികളുമായി സംഘം പുലർച്ചെയാണ് പഴനിയിൽ നിന്നും പുറപ്പെടുന്നത്. ഓരോ കേന്ദ്രത്തിലും അഞ്ച് പെട്ടി പേരയ്ക്ക വീതം ഇറക്കിയശേഷം വിൽപനക്കാരായ സ്ത്രീകളെ…
Read More