റോഡ് ഐലൻഡ്: ലോകരാഷ്ട്രങ്ങളിൽ കോവിഡ് മഹാമാരി വിതച്ച നാശത്തേക്കാൾ ഭയനാകമാണ് ഇന്ത്യയിലേതെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീനും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ. ആശിഷ് ജാ വെളിപ്പെടുത്തി. ഒൗദ്യോഗികമായി ഇന്ത്യ പുറത്തുവിടുന്ന കണക്കനുസരിച്ച് 2000 പേരാണ് ദിനംപ്രതി മരിക്കുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിനേക്കാൾ അഞ്ചിരട്ടിയാണ് (10,000) പ്രതിദിനം ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്നതെന്ന് ആശിഷ് ജാ ചൂണ്ടികാട്ടി. ആശുപത്രിയിൽ കിടക്കകളും, വെന്റിലേറ്ററും, ഓക്സിജനും ഇല്ലാത്ത അവസ്ഥയാണ്. ഇന്ത്യ അതിഭീകരമായ അവസ്ഥയിലൂടെയാണ് അനുനിമിഷം മുന്നോട്ടു പോകുന്നത്. അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഒൗദ്യോഗിക കണക്ക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മില്യനിലധികം പേർക്ക് രോഗം ബാധിക്കുന്നു. ഇന്ത്യയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30നും 40നും ഇടയിലാണ്. ഇന്ത്യയിലെ മൂന്നുപേരിൽ ഒരാൾക്ക് വീതം രോഗബാധ ഉണ്ടാകുന്നു. അതോടൊപ്പം ജനിതക മാറ്റം സംഭവിച്ച വൈറസുകളും വ്യാപകമാകുന്നു.…
Read MoreDay: April 29, 2021
രണ്ടാഴ്ച അടച്ചിടണം; രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചന; വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കെജിഎംഒഎ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സംഘടന നിർദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ ലോക്ക്ഡൗൺ അല്ലാതെ മറ്റ് മാര്‍ഗമില്ല. കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെയും പകരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതു ഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Read Moreവിവാഹദിവസം മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങി ! ഒരു മാസത്തിനു ശേഷം മോഷ്ടിച്ച ബൈക്കുമായി പൊങ്ങി; പൂച്ചാക്കലിലെ നവവരനെ പോലീസ് പൊക്കിയതിങ്ങനെ…
വിവാഹദിവസം വരന് മുങ്ങിയതിനെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ കഥാനാഥകന്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. പൂച്ചാക്കല്‍ ചിറയില്‍ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയില്‍നിന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു.തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാര്‍ക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് മരിക്കുകയും ചെയ്തു. ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ കണ്ണൂര്‍, തൃശ്ശൂര്‍, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂര്‍, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാന്‍ നാലു തവണ ഫോണും സിംകാര്‍ഡും മാറ്റി. വിവാഹത്തിനു താത്പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി…
Read Moreപ്രാണവായുവിന് ബുദ്ധിമുട്ടുണ്ടാവില്ല; ഓക്സിജൻ ഉല്പാദനത്തിൽ ശ്രദ്ധേയമായി ഐനോക്സ് എയർ പ്രോഡക്ട്സ്
പാലക്കാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആശുപത്രിയിൽ ഓക്സിജന്റെ ക്ഷാമം നേരിടുന്പോൾ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജന്റെ ഏറിയ പങ്കും ഉല്പാദിപ്പിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാവുകായണ് കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഐനോക്സ് എയർ പ്രോഡക്ട്സ്. 2019ൽ ജെയിൻ ഗ്രൂപ്പാണ് ഐനോക്സ് എയർ പ്രോഡക്സ് ഓക്സിജൻ പ്ലാന്റ് ആരംഭിച്ചത്. 2020വരെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ഓക്സിജനായിരുന്നു ഉദ്പാദിപ്പിച്ചിരുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നേരിടുന്ന ഓക്സിജൻ ക്ഷാമം മറികടക്കാൻ ഐമോക്സ് എയർ പ്രോഡക്സ് മെഡിക്കൽ ഓക്സിജൻ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. 147 ടണ്‍ ഓക്സിജനാണ് പ്രതിദിനം ഉല്പാദിപ്പിക്കുന്നത്. അതിൽ 74 ടണ്‍ തമിഴ്നാട്ടിലേയ്ക്കും 30 ടണ്‍ കർണ്ണാടകയിലേക്കും വിതരണം ചെയ്യുന്നുണ്ട്. 1000 മെട്രിക് ടണ്‍ സംഭരണശേഷിയാണ് ഐനോക്സ് എയർ പ്രോഡക്സിനുള്ളത്. കേരളത്തിലെ ആശുപത്രികളിലേയ്ക്കും മെഡിക്കൽ കോളജുകളിലേക്കും ഇവിടെ നിന്ന് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്.
Read More50 ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല! പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകന് മരിച്ച സംഭവത്തിലെ പ്രതി മറ്റൊരു കേസില്‍ കുടുങ്ങി
മയ്യിൽ(കണ്ണൂർ): മയ്യിലിൽ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ യു. ബാലകൃഷ്ണൻ (70) കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ കാർ ഡ്രൈവർ കാസർഗോഡ് വിദ്യാനഗർ മലങ്കലയിലെ ഷാക്കിർ മൻസിലിൽ മൊയ്തീൻ കുഞ്ഞ് (35) വലയിലായത് മറ്റൊരു കേസിൽ പിടിയിലായപ്പോൾ. ചന്ദന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ ഇന്നലെ രാവിലെ കാസർഗോഡ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ മയ്യിലിലെ അപകടത്തെ കുറിച്ച് മൊഴി നൽകിയത്. കഴിഞ്ഞ 23 ന് പുലർച്ചെ 5.30 ഓടെ ചെക്യാട്ട്കാവ് പപ്പാസ് ഹോട്ടലിന് സമീപമായിരുന്നു അപകടം നടന്നത്. ചന്ദന തടിയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെത്തിയ ഇയാൾ തിരികെ കാസർഗോഡേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിന് ശേഷം കാർ ഡ്രൈവർ പുറത്തിറങ്ങി ബാലകൃഷ്ണന്റെ അടുത്തെത്തിയതായി പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീകൾ പോലീസിന് മൊഴി നൽകിയിരുന്നു. മയ്യിൽ,…
Read Moreപുതിയ എംഎൽഎയിലൂടെ വികസന മുന്നേറ്റം കാത്ത് വടക്കഞ്ചേരി; ജനങ്ങൾ പറയുന്നതിങ്ങനെ
വടക്കഞ്ചേരി: പുതിയ എംഎൽഎയിലൂടെ വികസന മുന്നേറ്റം സ്വപ്നം കാണുകയാണ് തരൂർ നിയമസഭാ മണ്ഡലത്തിന്റെ സിരാ കേന്ദ്രമായ വടക്കഞ്ചേരി.തൃശൂരിനോടും പാലക്കാടിനോടും സമദൂരം പാലിക്കുന്ന വടക്കഞ്ചേരി വികസന രംഗത്ത് ഇനിയും മുന്നേറാനുണ്ട്. മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുന്പോൾ വികസന കാര്യത്തിൽ വടക്കഞ്ചേരി ഇന്നും ഏറേ പുറകിലാണ്.ഉയരാനുള്ള സാധ്യതകളേറെ ഉണ്ടായിട്ടും അതിന് പിൻബലമേകാൻ മാറി വരുന്ന ജനപ്രതിനിധികൾ വേണ്ട വിധം വടക്കഞ്ചേരിയെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായുണ്ട്. ടൗണിലെ കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം മുതൽ ചികിത്സാരംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം ഈ അവഗണന പ്രകടമാണ്.പത്തോളം പഞ്ചായത്തുകളിലെ ജനങ്ങൾ എത്തുന്ന വടക്കഞ്ചേരിയിൽ ഇന്നും നല്ല ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. വടക്കഞ്ചേരിയിലെ സർക്കാർ ആശുപത്രിയുടെ പദവികൾ ഇടക്കിടെ ഉയർത്തുന്നതല്ലാതെ ഇപ്പോഴും വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ മറ്റു എവിടെയെങ്കിലും പോകണം.വിവിധ ഫണ്ടുകൾ ചെലവഴിച്ച് നിന്നു തിരിയാൻ ഇടമില്ലാത്ത വിധം കോന്പൗണ്ടിൽ കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞത് മാത്രമാണ് ആശുപത്രിയിലുള്ളത്. കോവിഡ് വ്യാപനത്തിൽ…
Read Moreഫലം പോസിറ്റീവെന്ന് അറിഞ്ഞാല്‍ ഉടന്‍ ഫോണ്‍ ഓഫാക്കും ! ബംഗളുരുവില്‍ ചികിത്സ തേടാതെ കറങ്ങിനടക്കുന്നത് മൂവായിരത്തിലധികം പേര്…
ബംഗളുരുവില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകാന്‍ കാരണം ആളുകളുടെ അനാസ്ഥയും. ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം ഫലമറിയുന്നവര്‍ ഫോണ്‍ ഓഫ് ആക്കുകയാണ്. ഇത്തരത്തില്‍ കോവിഡ് പോസിറ്റീവ് ആയ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരു നഗരത്തില്‍ ചികിത്സ തേടാതെ ഒളിച്ചു കഴിയുന്നത്. ഇത്തരം ആളുകളാണ് കോവിഡ് വ്യാപനത്തിനു കാരണമാകുകയാണെന്ന് റവന്യു മന്ത്രി ആര്.അശോക പറഞ്ഞു. ഹോം ക്വാറന്റീനില്‍ കഴിയേണ്ട ഇത്തരം ആളുകള്‍ രോഗം ഗുരുതരമാകുന്നതുവരെ ചികിത്സ തേടാതെ കഴിയും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാകും ആശുപത്രിയില്‍ എത്തുക. ഇതാണ് നിലവിലെ സ്ഥിതിയെന്നും ഇത്തരക്കാരാണ് കോവിഡ് സാഹചര്യങ്ങളെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരക്കാര്‍ ഇതിനു തയ്യാറാകാത്തത് വലിയ സാമൂഹിക വിപത്തിനാണ് വഴിവെക്കുന്നത്.
Read Moreസാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്ഷേത്രത്തറയിൽ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിച്ച നിലയിൽ
ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സാമൂഹ്യ വിരുദ്ധർ കൊണ്ടിട്ടു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടത്. ഉടൻ തന്നെ ക്ഷേത്രോപദേശക ഭാരവാഹികളെ വിവരം അറിയിപ്പിച്ചു. ക്ഷേത്ര ഉത്സവം കഴിഞ്ഞ് കുരുത്തോലപ്പന്തലിൽ ദേവീ സാമിപ്യം ഉണ്ടെന്നാണ് വിശ്വാസം. രാത്രി കാലങ്ങളിൽ ആൽത്തറയിൽ ഇത്തരത്തിൽ മദ്യക്കുപ്പികളും അവശിഷ്ടങ്ങളും കൊണ്ടിട്ടതോടെ അത് വിശ്വാസത്തിനേറ്റ മങ്ങലാണെന്നും ശുദ്ധികലശം നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രദേശത്ത് മനപൂർവം സംഘർഷം ഉണ്ടാക്കാനാണ് സമൂഹ്യവിരുദ്ധർ ശ്രമിക്കുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ക്ഷേത്ര കളത്തട്ടിൽ രാത്രികാലങ്ങളിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഭക്തരും ആവശ്യപ്പെട്ടു.
Read Moreവസ്ത്രം അലക്കാനായി എത്തിയ അമൃത കണ്ടത് പുഴയില്‍ വീണ കുട്ടിയെ! രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാര്‍ഥിനി മുങ്ങിമരിച്ചു; ഞെട്ടല്‍ മാറാതെ മട്ടന്നൂര്‍
മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു. പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ-രമണി ദമ്പതികളുടെ മകൾ അമൃതാ ബാലകൃഷ്ണ (25) നാണ് മരിച്ചത്. ഇന്നു രാവിലെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. പുഴയിൽ വസ്ത്രം അലക്കാനായി അയൽവാസികൾക്കൊപ്പം എത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒന്‍പതുവയസുള്ള കുട്ടി വെള്ളത്തിൽ വീണതിനെ തുടർന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അമൃത മുങ്ങിമരിച്ചത്. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ ചാടി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ചാലോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപെടുത്തി സഹോദരി: അനഘ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Read Moreപണം തന്നില്ലെങ്കിൽ പണിമുടക്കും; ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശമ്പളം മുടങ്ങി;സമരത്തിനൊരുങ്ങിയ ജീവനക്കാരുടെ അക്കൗണ്ടിൽ മണിക്കൂറിനുള്ളിൽ പണമെത്തി
ചാത്തന്നൂർ: ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് കീപ്പിംഗ് വിഭാഗം ജീവനക്കാർക്ക് രണ്ടു മാസമായി ശമ്പളമില്ല. ഇവരെ നിയമിച്ചകരാറുകാരന്റെ നടപടിയ്ക്കെതിരെ ജീവനക്കാർ ബുധനാഴ്ച പണിമുടക്കാനൊരുങ്ങി. വിവരമറിഞ്ഞ കരാറുകാരൻ മാർച്ചിലെ ശമ്പളത്തിന്റെ പകുതി തുകയായ 15 ലക്ഷത്തോളം രൂപ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് തത്ക്കാലം പ്രശ്നം പരിഹരിച്ചു. ജീവനക്കാർക്ക് ഇനിയും ഒന്നര മാസത്തെ ശമ്പളം കുടിശികയാണ്. 180-ഓളം കരാർ ജീവനക്കാരാണ് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ജോലിയെടുക്കുന്നത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്റ്റ് എന്ന സ്വകാര്യ ഏജൻസിയാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മാസം തോറും ശമ്പളം നൽകേണ്ട ബാധ്യത കരാറുകാരനുള്ളതാണ്. പലപ്പോഴും ഇത് ലംഘിക്കുന്നതാണ് അവസ്ഥ. കോവിഡ് ചികിത്സാ കേന്ദ്രം കൂടിയായ ഇവിടെ ജീവനക്കാർ പണിമുടക്കിയാൽ കോവിഡ് ചികിത്സയും മെഡിക്കൽ കോളേജിന്റെ പ്രവർത്തനവും താറുമാറാകും. ചികിത്സ ദുരിതത്തിലുമാകും.മെഡിക്കൽ കോളേജിൽ നിന്നും…
Read More