കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുള്ളൂവെന്ന് സുപ്രീം കോടതി. ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് നടപടി. മാത്രമല്ല ഏഴ് വര്‍ഷമെങ്കിലും തടവിന് ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ള കുറ്റവാളികളെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിക്കുന്നു. അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധനകള്‍ കൃത്യമായി നടത്തിയെന്ന് ഉറപ്പാക്കണമെന്നും സുപ്രീം കോടതി ജയില്‍ അധികൃതരോട് പറഞ്ഞു. കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് തടവുകാര്‍ക്ക് പരോള്‍ നല്‍കാനും ഉത്തരവിട്ടിരുന്നു.കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തിരമായി പുറത്തിറക്കാന്‍ കോടതി നിര്‍ദേശിച്ചു. നേരത്തെ പരോള്‍ ലഭിച്ചവര്‍ക്ക് 90 ദിവസം കൂടി പരോള്‍ അനുവദിക്കാനും കോടതി ഉത്തരവിട്ടു. ജയിലുകളില്‍ കൂടുതല്‍ ആളുകള്‍ നിറയുന്നത് വൈറസ് വ്യാപനത്തിന് കാരണമാണെന്നും തടവുകാരെയും ജയില്‍ ജീവനക്കാരെയും പരിശോധിച്ച് രോഗമുള്ളവരെ കണ്ടെത്താന്‍…
Read MoreDay: May 8, 2021
എസ്എൻഡിപി ഓഫീസിലെ മോഷണം; മോഷ്ടാക്കളുടേതെന്നു കരുതുന്ന ബൈക്കും ഫോണും നിർണായക തെളിവ്
ആനിക്കാട്: എസ്എൻഡിപി യോഗം 4840-ാം നന്പർ ഇളന്പള്ളി ശാഖാ ഓഫീസിലെ മോഷണശ്രമം. മോഷ്ടാക്കളുടേതെന്നു കരുതുന്ന മൊബൈൽ ഫോണും ബൈക്കും കേസിൽ നിർണായക തെളിവാകും. മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതിയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പള്ളിക്കത്തോട് പോലീസ് ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. മോഷ്ടാക്കൾ ശാഖാ ഓഫീസിലെ കതകിന്റെ പൂട്ട് പൊളിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാർ ഉണർന്നു. ഉടൻതന്നെ ശാഖാ സെക്രട്ടറിയെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം സെക്രട്ടറി പി.കെ. ശശിയും ഏതാനും ശാഖാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട മോഷ്ടാക്കൾ ഓഫീസിനു പിൻഭാഗത്തുള്ള തോട്ടിൽ ചാടി രക്ഷപെട്ടു. കവർച്ചക്കാർ രണ്ടുപേരായിരുന്നുവെന്ന് ശാഖാ സെക്രട്ടറി പറഞ്ഞു. ഇവർ എത്തിയ പൾസർ ബൈക്കും ഓടി രക്ഷപെടുന്നതിനിടെ തെറിച്ചുവീണ മൊബൈൽഫോണും ഓഫീസ് പരിസരത്തു നിന്നു കണ്ടെത്തിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.
Read Moreചങ്ങനാശേരിയെ ടൂറിസ്റ്റ് കേന്ദ്രമാക്കും മാർക്കറ്റ് വിദേശ മാതൃകയിലുള്ള ഫ്രീസോൺ മാർക്കറ്റ് ആക്കുമെന്ന് ജോബ് മൈക്കിൾ
ചങ്ങനാശേരി: വിദേശ മാതൃകയിൽ ചങ്ങനാശേരി മാർക്കറ്റ് ഫ്രീ സോണ്‍ മാർക്കറ്റ് ആക്കാനും ടൂറിസ്റ്റ് കേന്ദ്രമായും മാറ്റാനുമുള്ള പദ്ധതികൾ കൊണ്ടുവരുമെന്ന് നിയുക്ത എംഎൽഎ ജോബ് മൈക്കിൾ. ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേക്ഷൻ വ്യാപാര ഭവനിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു ജോബ് മൈക്കിൽ. കെസി പാലം പൊക്കി ആർച്ച് പാലം നിർമിക്കും, ചങ്ങനാശേരി ബോട്ടുജട്ടി ടൂറിസം ബോട്ടുജട്ടിയായി ഉയർത്തും, കൊടുരാറ് തടസങ്ങൾ മാറ്റി വികസിപ്പിച്ച് നാട്ടകം പോർട്ടുമായി ബന്ധിപ്പിക്കും, ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കും, ചങ്ങനാശേരിയിലെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കും തുടങ്ങിയ വിവിധ പദ്ധതികൾ നടപ്പിലാക്കമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറന്പിൽ അധ്യക്ഷത വഹിച്ചു.
Read Moreപോലീസിനു ഡ്യൂട്ടി ഇളവ്; പോലീസിന്റെ ഭരണാനുകൂല സംഘടനയായ കെപിഎ സര്‍ക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയൊക്കെ…
കെ. ഷിന്റുലാല്കോഴിക്കോട്: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പോലീസിന്റെ ആരോഗ്യസുരക്ഷ സംബന്ധിച്ചും മറ്റും സൗകര്യമൊരുക്കണമെന്ന് റിപ്പോര്‍ട്ട്. പോലീസിന്റെ ഭരണാനുകൂല സംഘടനയായ കേരള പോലീസ് അസോസിയേഷനാണ് സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. പാലക്കാട്, കോട്ടയം, തൃശൂര്‍ സിറ്റി, മലപ്പുറം, കോഴിക്കോട് തുടങ്ങി ജില്ലകളിലുള്‍പ്പെടെ നൂറുകണക്കിന് പോലീസുദ്യോഗസ്ഥരാണ് കോവിഡ് ബാധിതരായുള്ളത്. ഈ സാഹചര്യത്തില്‍ കോവിഡ് മുന്‍നിര പോരാളികളെന്ന നിലയില്‍ പോലീസുകാര്‍ക്ക് ചികിത്സാ സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഇതിന്റെ ഭാഗമായി ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ നിശ്ചിത ശതമാനം ബെഡുകള്‍ പോലീസുകാര്‍ക്കായി നീക്കിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ക്വാറന്റൈന് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പോലീസ് സ്റ്റേഷനിലെ വാഹനം മറ്റുപല ആവശ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ പോലീസുകാര്‍ സ്വന്തം ചെലവിലാണ് ക്വാറന്റൈന് ലംഘനം പരിശോധിക്കാനായി പോവുന്നത്. ഇത്തരം ഡ്യൂട്ടിയിലുള്ളവര്‍ക്ക് ഇന്ധന ചെലവ് (ഫ്യൂല്‍ അലവന്‍സ്) അനുവദിക്കണം. കൂടാതെ ഡ്യൂട്ടി…
Read Moreവാഴത്തോപ്പില്‍ പൂന്തു വിളയാടി കാട്ടാനക്കൂട്ടം ! നശിപ്പിക്കാഞ്ഞത് പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങളുള്ള ഒരേയൊരു വാഴമാത്രം;വീഡിയോ വൈറലാകുന്നു…
കാടിനോടടുത്ത കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പലയിടത്തും പതിവാണ്. അത്തരത്തില്‍ നഷ്ടം വന്ന കര്‍ഷകരും അനവധി. എന്നാല്‍ ഇപ്പോള്‍ മനസ് നിറയ്ക്കുന്ന മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴത്തോട്ടത്തില്‍ കയറിയ കാട്ടാനക്കൂട്ടം വാഴകള്‍ ഒന്നടങ്കം നശിപ്പിച്ചു. എന്നാല്‍ ഒരു വാഴ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. എന്തുകൊണ്ട് ആനക്കൂട്ടം ആ വാഴ മാത്രം നശിപ്പിച്ചില്ല എന്ന ചോദ്യം ആളുകള്‍ പരസ്പരം ചോദിച്ചു. ഇതിനുത്തരം തേടി ആ വാഴയുടെ സമീപത്തെത്തിയ ആളുകള്‍ വാഴയില്‍ കണ്ടത് പറക്കമുറ്റാന്‍ കഴിയാത്ത കിളിക്കുഞ്ഞുങ്ങളെയും അതിന്റെ കൂടും ആയിരുന്നു. അവ കണ്ടായിരിക്കാം ആനക്കൂട്ടം ഒരു വാഴ മാത്രം ഒഴിച്ചുനിര്‍ത്തി മറ്റുള്ളവയെല്ലാം നശിപ്പിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി പേരാണ് വീഡിയോ പങ്കുവെയ്ക്കുന്നത്. ഐഎഫ്എസ് ഓഫീസറായ…
Read Moreകണ്ണൻ മനസിൽ സാക്ഷിയായി; ലോക്ക്ഡൗണിൽ ഗുരുവായൂർ ക്ഷേത്രത്തിനു പുറത്ത് വിവാഹിതരായി സനോജും ശാലിനിയും
ഗുരുവായൂർ: വിശ്വാസത്തിന്റെ മുന്പിൽ ലോക്ക്ഡൗൺ തടസമായില്ല, മഞ്ജുളാലിനു മുന്നിൽ കണ്ണനെ സാക്ഷിയാക്കി നവദന്പതികൾ പുതിയ ജീവിതത്തിന്റെ നടതുറന്നു. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്താണ് ലോക്ക് ഡൗൺ മൂലം ഇന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് ഇന്നുരാവിലെ പത്തരയോടെ ക്ഷേത്രത്തിൽ നിന്ന് ഏകദേശം നൂറുമീറ്ററോളം അകലെ മഞ്ജുളാലിനു സമീപം നടന്നത്. ഗുരുവായൂർ കാവീട് സ്വദേശി ടി.കെ. സനോജാണ് വധു ശാലിനിയുടെ കഴുത്തിൽ നിറപറയും നിലവിളക്കും മംഗളവാദ്യവുമില്ലാതെ മിന്നുചാർത്തിയത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഇരുവരും തുളസി മാല ചാർത്തിയതിനുശേഷം തുടർന്ന് താലിചാർത്തിയാണ് വിവാഹ ചടങ്ങ് പൂർത്തിയാക്കിയത്. മഞ്ജുളാലിനു പടിഞ്ഞാറുഭാഗത്ത് ഗുരുവായൂർ ക്ഷേത്രത്തിനു അഭിമുഖമായി നിന്നാണ് ചടങ്ങ് പൂർത്തീകരിച്ചത്.ഗുരുവായൂർ നഗരസഭ മുൻ കൗൺസിലറായ ടി.കെ. സ്വരാജിന്റെ സഹോദരനാണ് ടി.കെ. സനോജ് . സർക്കാർ ഉദ്യോഗസ്ഥനായ സനോജിന്റെ ഭാര്യ ശാലിനി അധ്യാപികയാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഗുരുവായൂർ ക്ഷേത്രനടയിലേക്ക് ഇന്നുമുതൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്ര ദർശനവും…
Read Moreഎകെജി സെന്ററിലെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്യൂണിസ്റ്റ് വളര്‍ച്ച എനിക്കില്ല ! സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി…
ഇടതുമുന്നണിയ്ക്ക് തുടര്‍ഭരണം കിട്ടിയതിന്റെ വിജയാഘോഷമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി എകെജി സെന്ററില്‍ നടത്തിയ കരിമരുന്ന് പ്രയോഗത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി രംഗത്ത്. ഇന്നലെ രാത്രി ഏഴ് മണിക്ക് എല്ലാ വീടുകളിലും ദീപശിഖ കൊളുത്തി വിജയദിവസം ആഘോഷിക്കാന്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ കരിമരുന്ന് പ്രയോഗം നടത്തിയത്. 38460 രോഗികള്‍ പുതിയതായി ഉണ്ടായ ദിവസം 54 മരണങ്ങള് നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളര്‍ച്ച തനിക്കില്ലെന്നാണ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പാവപ്പെട്ട സഖാക്കള്‍ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു… PPE കിറ്റ് അണിഞ്ഞ് ആബുലന്സിന്റെ സമയത്തിന് കാത്തു നില്‍ക്കാതെ ബൈക്കില്‍…
Read Moreഒരു രസം ! വീടിന് തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ട് ഇരുന്ന് ദൃശ്യം ആസ്വദിച്ചു; വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍;വീഡിയോ വൈറല്‍…
താമസിക്കുന്ന വീടിനു തീയിട്ട ശേഷം മുറ്റത്ത് കസേരയിട്ടിരുന്ന് അത് ആസ്വദിക്കണമെങ്കില്‍ ആള് വേറെ ലെവലായിരിക്കണം. അമേരിക്കയിലെ മേരിലാന്‍ഡില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് ഈ കലാപരിപാടി കാണിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. ഗെയില്‍ മെറ്റ് വാലി(47) എന്ന സ്ത്രീയെയാണ് അധികൃതര്‍ പിടികൂടിയത്. വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്ത് കസേരയിലിരുന്ന് ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏപ്രില്‍ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിയോടെ വീടിന് തീയിട്ട ശേഷം ഗെയില്‍ മുറ്റത്തേക്ക് വന്ന് കസേരയിട്ട് ഇരിക്കുകയായിരുന്നു. വീട് കത്തിയമരുമ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ഗെയില്‍ ഇരിപ്പുറപ്പിച്ചു. സംഭവസമയം ഗെയിലിന്റെ കൂടെ താമസിച്ചിരുന്ന ഒരു സ്ത്രീ വീടിന്റെ ബേസ്മെന്റിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഇവരെ രക്ഷപ്പെടുത്തി. സംഭവത്തിന് പിന്നാലെ വീടിന് തീവെച്ച ഗെയില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗെയില്‍ ഉള്‍പ്പെടെ നാലുപേരാണ് വീട്ടില്‍ താമസിച്ചിരുന്നതെന്ന് അധികൃതര്‍…
Read Moreഎന്തുകൊണ്ട് മോഹന്‍ലാലിനെപ്പോലെ സൂപ്പര്‍താരമാകാന്‍ കഴിഞ്ഞില്ല ! മനസ്സു തുറന്ന് ശങ്കര്‍…
ഒരു കാലത്ത് മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായിരുന്ന താരമാണ് ശങ്കര്‍. താരരാജാവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ നായകന് ശങ്കറായിരുന്നു. മലയാളത്തില്‍ നായകനായി ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു അത്. എന്നാല്‍ ആ ചിത്രത്തിലെ നായകന് പിന്നീട് സിനിമയില്‍ വലിയ പേരല്ലാതാകുന്നതും വില്ലന്‍ രാജ്യം കണ്ട മികച്ച താരങ്ങളിലൊരാളായി വളരുന്നതിനുമാണ് മലയാള സിനിമ സാക്ഷ്യം വഹിച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം നിരവധി സിനിമകളില്‍ പ്രണയ നായകനായും നിരാശാ കാമുകനായും ഒക്കെ അഭിനയിച്ച ശങ്കറിന് പക്ഷേ ഒരു സൂപ്പര്‍താരമായി ഉയരാന്‍ കഴിഞ്ഞിരുന്നില്ല. അതേ സമയം മലയാള സിനിമയില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ വളര്‍ച്ച മറ്റൊരു നടന്റെ തളര്‍ച്ചയ്ക്ക് കാരണമായി എന്ന് പൊതുവേ പറയാറുണ്ട്. കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാല്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ ആ സിനിമകളിലൊക്കെ നായകനായി തിളങ്ങിയിരുന്ന നടനായിരുന്നു ശങ്കര്‍. പക്ഷേ ശങ്കര്‍ എന്ന…
Read Moreമലയാളത്തിലെ ഏതു നടനെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ? ചോദ്യത്തിന് മീരാ നന്ദന് നല്‍കിയത് കിടിലന്‍ മറുപടി…
മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് മീര നന്ദന്. മിനിസ്ക്രീന്‍ അവതാരകയായി വന്ന് നടിയായ ചരിത്രമാണ് മീരയ്ക്കുള്ളത്. പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ മീരയ്ക്കു കഴിഞ്ഞു. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായില്‍ ആണ് മീര ആര്‍ജെ ആയി ജോലി ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന് എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകള്‍ അടക്കം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദന്. ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു.…
Read More