ചങ്ങനാശേരിയെ ടൂറിസ്റ്റ് കേന്ദ്രമാക്കും മാർക്കറ്റ് വിദേശ മാതൃകയിലുള്ള ഫ്രീസോൺ മാർക്കറ്റ് ആക്കുമെന്ന് ജോബ് മൈക്കിൾ


ച​ങ്ങ​നാ​ശേ​രി: വി​ദേ​ശ മാ​തൃ​ക​യി​ൽ ച​ങ്ങ​നാ​ശേ​രി മാ​ർ​ക്ക​റ്റ് ഫ്രീ ​സോ​ണ്‍ മാ​ർ​ക്ക​റ്റ് ആ​ക്കാ​നും ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യും മാ​റ്റാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് നി​യു​ക്ത എം​എ​ൽ​എ ജോ​ബ് മൈ​ക്കി​ൾ.

ച​ങ്ങ​നാ​ശേ​രി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ക്ഷ​ൻ വ്യാ​പാ​ര ഭ​വ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുക യായിരുന്നു ജോബ് മൈക്കിൽ.

കെ​സി പാ​ലം പൊ​ക്കി ആ​ർ​ച്ച് പാ​ലം നി​ർ​മി​ക്കും, ച​ങ്ങ​നാ​ശേ​രി ബോ​ട്ടു​ജ​ട്ടി ടൂ​റി​സം ബോ​ട്ടു​ജ​ട്ടി​യാ​യി ഉ​യ​ർ​ത്തും, കൊ​ടു​രാ​റ് ത​ട​സ​ങ്ങ​ൾ മാ​റ്റി വി​ക​സി​പ്പി​ച്ച് നാ​ട്ട​കം പോ​ർ​ട്ടു​മാ​യി ബ​ന്ധി​പ്പി​ക്കും,

ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും, ച​ങ്ങ​നാ​ശേ​രി​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കും തു​ട​ങ്ങി​യ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ന്‍റ​ണി ക​യ്യാ​ല​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment