കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അസിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ചികിത്സയിലായിരുന്നു. കോൽക്കത്തയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അതേസമയം, പശ്ചിമബംഗാളിൽ വെള്ളിയാഴ്ച 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,94,802 ആയി ഉയർന്നു. 136 മരണവും വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
Read MoreDay: May 15, 2021
പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ! നിയമനടപടിയുമായി മുമ്പോട്ടു നീങ്ങാനൊരുങ്ങി മണിക്കുട്ടനും കുടുംബവും…
നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനൊരുങ്ങി താരത്തിന്റെ കുടുംബം. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. പാസ്പോര്ട്ടില് നടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരേ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന് പറഞ്ഞു. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അരവിന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അരവിന്ദ് കൃഷണന്റെ വാക്കുകള്‍ ഇങ്ങനെ… രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ്…
Read Moreകനത്ത മഴയിൽ കരിങ്ങാലി പാടശേഖരത്തിലെ നെല്‍കൃഷി വെള്ളത്തിനടിയില്‍; സ്ഥലം സന്ദര്‍ശിച്ച് ചിറ്റയം ഗോപകുമാര്‍
അടൂര്‍: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പന്തളം കരിങ്ങാലി പുഞ്ചയില്‍ വലിയ തോതില്‍ നെല്‍കൃഷി നാശം. കരിങ്ങാലി പുഞ്ചയില്‍ ചിറ്റിലപാടം, മഞ്ഞണംകുളം, വാരുകൊല്ല, വലിയകൊല്ല, പട്ടംകൊല്ല, മൂന്ന് കുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ 1200 ഹെക്ടര്‍ പ്രദേശത്തു വിളവെടുപ്പിനു പാകമായ 450 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്. 150 ഹെക്ടര്‍ സ്ഥലത്തെ നെല്ല് കൊയ്തു എങ്കിലും ഇതുവരെ സിവില്‍ സപ്ലൈസ് കോര്പറേഷന് അത് ഏറ്റെടുത്തിട്ടില്ല. മഴ കനത്തതോടെ കൊയ്ത നെല്ല് വെള്ളം നനയാതെ ടാര്‍പ്പ കൊണ്ട് മൂടി ഇട്ടിരിക്കുകയാണ്. 300 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി കൊയ്യാന്‍ പറ്റാത്ത വിധം വെള്ളം കയറി നശിച്ചിരിക്കുകയാണ്. നെല്‍കൃഷി ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ലഭിക്കില്ല. മുഴുവന്‍ നഷ്ടവും കണക്കാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് ബന്ധപ്പെട്ട കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച ചിറ്റയം…
Read Moreനിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ ? എങ്കില്‍ ചെയ്യേണ്ടത് ഇത്ര മാത്രം…
ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ ഒട്ടുമിക്കതും ഡ്യുവല്‍ സിം സൗകര്യമുള്ളതാണ്. അതിനാല്‍ തന്നെ ഒട്ടുമിക്കവര്‍ക്കും കുറഞ്ഞത് രണ്ടു നമ്പര്‍ കാണും. ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആണ് എന്ന് നമുക്ക് അറിയാം .എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാന്‍ സാധിക്കുന്നതാണ്. നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും. എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ട് എന്ന് അറിയാം . അതിന്നായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റില്‍ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. അവിടെ…
Read Moreവീയപുരത്ത് മരം വീണു വീടു തകർന്നു അഞ്ചു വയസുകാരനു പരിക്ക്; മരം കടപുഴകി വീണു ഗതാഗത തടസ്സം
ഹരിപ്പാട്: വീയപുരം ആറാം വാർഡിൽ വെള്ളംകുളങ്ങരയിൽ പണ്ടാരത്തിൽ സുഭദ്രയുടെ വീടിനു മുകളിലേക്കാണ് കഴിഞ്ഞ രാത്രിയിൽ മരം വീണത്. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന സുഭദ്രയുടെ ചെറുമകൻ മാധവിന്റെ (5)തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരം വീഴുന്ന സമയത്ത് സുഭദ്ര, ഭർത്താവ്, മകൻ, മകന്റെ ഭാര്യ, മാധവ് എന്നിവർ വീട്ടിനുള്ളിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തു ചാടിയതു കൊണ്ട് ഒഴിവായത് വൻ ദുരന്തമാണ്. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, വാർഡംഗം ബി. സുമതി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്. റോഡിലേക്ക് മരം കടപുഴകി വീണുഎടത്വ: ശക്തമായ കാറ്റിൽ മരം കടപുഴകി എടത്വ-വീയപുരം റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തകഴിയിൽനിന്ന് ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ്…
Read Moreകാനറ ബാങ്ക് തട്ടിപ്പ് ! പണത്തില്‍ ഭൂരിഭാഗവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മികളിയ്ക്ക്; ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് 39 തവണ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്…
പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയില്‍ നിന്ന് എട്ടുകോടിയിലേറെ രൂപ വെട്ടിച്ച് മുങ്ങിയ ജീവനക്കാരന് വിജീഷ് വര്‍ഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതയുണ്ടാകും. ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് പ്രതി നാടുവിട്ടത്. ഇതില്‍ വിജീഷിനൊഴികെ മറ്റ് മൂന്നുപേര്‍ക്കും പാസ്പോര്‍ട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാനശ്രമമെന്ന നിലയില്‍ ഇയാള്‍ തനിച്ച് രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ജില്ലാ പോലീസ് മേധാവി ശിപാര്‍ശ ചെയ്തു. ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്കുമേല്‍ നഷ്ടപ്പെട്ട സംഭവവുമായതിനാല്‍ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയില്‍ വരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ഇയാള്‍ പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ച് ഓണ്‍ലൈന്‍ റമ്മികളിയ്ക്കും ഓഹരി വിപണിയിലെ…
Read More‘ഒളിന്പിക്സ് റദ്ദാക്കണം’
ടോക്കിയോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒളിന്പിക്സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 3,51,000 ആളുകൾ ഒപ്പുവച്ച പൊതുതാത്പര്യ നിവേദനം ടോക്കിയോ ഗവർണർക്കു മുന്നിൽ ഇന്നലെ സമർപ്പിക്കപ്പെട്ടു. ഞങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ടോക്കിയൊ ഒളിന്പിക്സ് റദ്ദാക്കുക, എന്ന പേരിലായിരുന്നു ഓണ്‍ലൈനായി നിവേദനം സമർപ്പിക്കപ്പെട്ടത്. ഈ മാസം ആദ്യമാണ് ഒപ്പുസമാഹരണം ആരംഭിച്ചത്. ജാപ്പനീസ് ചരിത്രത്തിൽ ഇത്രയും വേഗത്തിൽ ഇത്രയും ഒപ്പുകൾ സമാഹരിച്ച ആദ്യ നിവേദനമാണിത്. ടോക്കിയൊ ഗവർണർ സ്ഥാനാർഥിയായിരുന്ന കെൻജി ഉത്സുനൊമിയയാണ് നിവേദനത്തിനു മുൻകൈയെടുത്തത്. ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയോട് (ഐഒസി) ഒളിന്പിക്സ് റദ്ദാക്കണമെന്ന് ടോക്കിയൊ ഗവർണർ യുരികൊ കൊയ്കെ ആവശ്യപ്പെടണമെന്നും ഉത്സുനോമിയ ആവശ്യപ്പെട്ടു. ഐഒസി, ഇന്റർനാഷണൽ പാരാലിന്പിക് കമ്മിറ്റി, ജപ്പാൻ സർക്കാർ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് 2020 ടോക്കിയോ ഒളിന്പിക്സ് നടക്കേണ്ടത്. കഴിഞ്ഞ വർഷം അരങ്ങേറേണ്ടിയിരുന്ന ഒളിന്പിക്സ് കോവിഡ്-19 മഹാമാരിയുടെ ഭീഷണിയെത്തുടർന്ന്…
Read Moreഇറച്ചിക്കോഴി കർഷകർക്കു തിരിച്ചടി, കോഴി വളർത്തലിൽ നഷ്ടം മാത്രം; പലഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ
ഒറ്റപ്പാലം: കോവിഡിൽ ഫാമുകൾ കൂട്ടത്തോടെ അടച്ചു പൂട്ടുന്നതും കനത്ത ചൂടിൽ കോഴികൾ ചത്തുവീഴുന്നതും കോഴിയുടെ വിലയിടിവും, തീറ്റ വിലയിലുണ്ടായ ഗണ്യമായ വർദ്ധനവും മൂലം കോഴിവളർത്തൽ നഷ്ടത്തിലായിരിക്കുകയാണ്. 13 രൂപ വരെ വില കൊടുത്തു വാങ്ങുന്ന കോഴി കുഞ്ഞുങ്ങളെ വളർത്തി വില്പനയ്ക്ക് വക്കുന്പോൾ കോഴിത്തീറ്റ വാങ്ങിയ വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ കലാപം. പാലക്കാട്,മലപ്പുറം ജില്ലാ അതിർത്തിയിൽ ചെറുകിട കോഴിഫാമുകൾ ഉൽപ്പാദനം നിർത്തിയ അവസ്ഥയാണ്. പല ഫാമുകളും ലക്ഷങ്ങളുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. മേഖലയിൽ മാത്രം ഒരു ഡസനിലധികം ഫാമുകൾ ആണ് പൂട്ടിയത്.90 മുതൽ 100 രൂപയോളം മൊത്തവില ഉണ്ടായിരുന്ന ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു. ഇത് 60 രൂപ വരെ എത്തിയിരുന്നു. എന്നിട്ടും വാങ്ങാൻ ആളുകൾ ഇല്ലാത്ത സാഹചര്യം രൂപപ്പെട്ടു. സാധാരണ കോഴി വില കൂടേണ്ട സമയമായിട്ടു പോലും അത് ഉണ്ടായില്ല.50 കിലോഗ്രാം കോഴിത്തീറ്റക്ക് 1300…
Read Moreപ്ലാസ്റ്റിക്കിടൽ സാമഗ്രികൾ ലഭിക്കുന്നില്ല; മഴക്കാല ടാപ്പിംഗ് പ്രതിസന്ധിയിലേക്ക്; എന്തുചെയ്യുമെന്നറിയാതെ റബർ കർഷകർ
നെന്മാറ : റബ്ബർ ഉല്പാദന മേഖലയിൽ മഴക്കാലത്ത് റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യുന്നതിനായി കാലവർഷത്തിനു മുന്‍പായി റബ്ബർ മരങ്ങളിൽ പ്ലാസ്റ്റിക് പാവാട ഉടുപ്പിക്കൽ പ്രതിസന്ധിയിൽ. പ്ലാസ്റ്റിക് ഷീറ്റുകളും പശയും ഉപയോഗിച്ച് മഴ മറ (റെയിൻ ഗാർഡ്) സ്ഥാപിക്കുന്നതിനാവശ്യമായ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലോക്ക് ഡോണ്‍ ആയതോടെ അടഞ്ഞു കിടന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കാലവർഷാരംഭത്തിന് മുന്‍പായി കർഷകർക്ക് മഴക്കാലത്തെ ടാപ്പിങ്ങ് ആരംഭിക്കുന്നതിന് വേണ്ടി മരങ്ങളിൽ സ്ഥാപിക്കേണ്ടതുണ്ട്. കാലവർഷം ആരംഭിച്ചാൽ മരങ്ങളുടെ തൊലിയിൽ ജലാംശം നിന്നാൽ പശയും റെയിൻ ഗാർഡിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളും മരത്തിൽ ഒട്ടിച്ചേരാതിരിക്കുകയും വെട്ടു പട്ട യിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങി റബ്ബർ പാൽ ചിരട്ടകൾ നിറഞ്ഞ് ഒഴുകി പോകാനും റബ്ബർ പാൽ സംഭരിക്കാൻ കഴിയാതാവുകയുും കർഷകർക്ക് വരുമാന നഷ്ടവുമുണ്ടാകും. കാലവർഷാരംഭത്തിനു മുന്‍പുതന്നെ റബർ മരങ്ങളിൽ റെയിൻ ഗാർഡ് സംവിധാനം സ്ഥാപിക്കുന്നതിന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളെ ലോക്ക്…
Read Moreന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി ; സംസ്ഥാനത്ത് കനത്ത മഴയും കാറ്റും; തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരത്തിനും കൊല്ലത്തിനും പിന്നാലെ മലപ്പുറം, തൃശൂർ, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ കടലാക്രമണം ശക്തമാണ്. നിരവധി വീടുകൾ തകർന്ന് കനത്ത നാശനഷ്ടം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ, സംസ്ഥാനത്ത് കാറ്റും മഴയും ശക്തമാകുകയാണ്. അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
Read More