വീ​യ​പു​ര​ത്ത് മ​രം വീ​ണു വീ​ടു ത​ക​ർ​ന്നു അ​ഞ്ചു വ​യ​സുകാ​ര​നു പ​രി​ക്ക്; മ​രം ക​ട​പു​ഴ​കി വീ​ണു ഗതാഗത തടസ്സം


​ഹ​രി​പ്പാ​ട്: വീ​യ​പു​രം ​ആ​റാം വാ​ർ​ഡി​ൽ വെ​ള്ളംകു​ള​ങ്ങ​ര​യി​ൽ പ​ണ്ടാ​ര​ത്തി​ൽ സു​ഭ​ദ്ര​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ മ​രം വീ​ണ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

വീ​ട്ടിനു​ള്ളി​ലു​ണ്ടാ​യി​രു​ന്ന സു​ഭ​ദ്ര​യു​ടെ ചെ​റു​മ​ക​ൻ മാ​ധ​വിന്‍റെ (5)ത​ല​യ്ക്ക് പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. മ​രം വീ​ഴു​ന്ന സ​മ​യ​ത്ത് സു​ഭ​ദ്ര, ഭ​ർ​ത്താ​വ്, മ​ക​ൻ, മകന്‍റെ ഭാ​ര്യ, മാ​ധ​വ് എ​ന്നി​വ​ർ വീ​ട്ടിനു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് പു​റ​ത്തു ചാ​ടി​യ​തു കൊ​ണ്ട് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്ത​മാ​ണ്. വീ​യ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ സു​രേ​ന്ദ്ര​ൻ, വാ​ർ​ഡം​ഗം ബി. സു​മ​തി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.പ്ര​ദേ​ശ​വാ​സി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് മ​രം മു​റി​ച്ചു മാ​റ്റി​യ​ത്.

റോ​ഡി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു
എ​ട​ത്വ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി എ​ട​ത്വ-​വീ​യ​പു​രം റോ​ഡി​ലേ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സപ്പെട്ടു. ത​ക​ഴി​യി​ൽനി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

 

Related posts

Leave a Comment