നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പര്‍ നിലവിലുണ്ടെന്ന് അറിയണോ ? എങ്കില്‍ ചെയ്യേണ്ടത് ഇത്ര മാത്രം…

ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ ഒട്ടുമിക്കതും ഡ്യുവല്‍ സിം സൗകര്യമുള്ളതാണ്. അതിനാല്‍ തന്നെ ഒട്ടുമിക്കവര്‍ക്കും കുറഞ്ഞത് രണ്ടു നമ്പര്‍ കാണും.

ഒരാളുടെ പേരില്‍ ഉപയോഗിക്കാവുന്ന സിമ്മുകളുടെ പരമാവധി എണ്ണം ഒമ്പത് ആണ് എന്ന് നമുക്ക് അറിയാം .എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന നമ്പറുകള്‍ ഏതൊക്കെയാണ് എന്ന് അറിയുവാന്‍ സാധിക്കുന്നതാണ്.

നിലവില്‍ ഈ ഡാറ്റ പൂര്‍ണമായും അപ്പ്‌ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതില്‍ നിലവില്‍ മുഴുവന്‍ വിവരങ്ങളും ചിലപ്പോള്‍ ലഭിച്ചില്ല എന്ന് വരും.

എന്നാല്‍ ഭാവിയില്‍ വളരെ ഉപയോഗപ്രദമാകുന്ന ഒന്നു തന്നെയാണിത്. അത്തരത്തില്‍ നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്പറുകള്‍ ഉണ്ട് എന്ന് അറിയാം .

അതിന്നായി ആദ്യം തന്നെ നിങ്ങള്‍ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റില്‍ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്യുവാനുള്ള ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്.

അവിടെ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതായി നിങ്ങള്‍ക്ക് ഛഠജ വരുന്നതായിരിക്കും .

നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നല്‍കുക .അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്നു നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയുവാന്‍ സാധിക്കുന്നതാണ്.

നിലവില്‍ മുഴുവന്‍ ഡാറ്റയും അപ്‌ഡേറ്റ് ചെയ്യാത്ത സ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലര്‍ക്കും വരിക.എന്നാല്‍ ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ് .

Related posts

Leave a Comment