കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ് നടി കത്രീന കെയ്ഫിന്റെ പ്രണയങ്ങൾ. ഒടുവില്‍ യുവനടന് വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതാന്‍ തുടങ്ങിയിട്ടും നാളുകളായി. വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് പപ്പരാസികള്‍ പറയുന്നത്. ഇതിനുള്ള കാരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതും വിക്കിയുടെ ടീഷര്‍ട്ട് ധരിച്ചെത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി പപ്പരാസികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ വിക്കിയും കത്രീനയും പ്രണയത്തിലാണെന്നതിന് ഒരു സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. നടന് ഹര്‍ഷ് വര്ധന് കപൂറാണ് ഇത് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു കത്രീനയേയും വിക്കിയേയും കുറിച്ച് ഹര്‍ഷ് വർധൻ സംസാരിച്ചത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹര്‍ഷ് വര്ധന് മനസ് തുറന്നത്. താരങ്ങളെ കുറിച്ചുള്ള പ്രണയ വാര്‍ത്തകളില്‍ ശരിയെന്ന്…
Read MoreDay: June 11, 2021
പലതരം പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്, ഇവര്‍ ഭീരുക്കളാണ്, പക്ഷേ ഇവന്റെ കടി കിട്ടിയാല്‍…
പലതരം പാന്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ വിഷപ്പാന്പുകളുമുണ്ട്, അല്ലാത്തവയും ഉണ്ട്. എന്നാൽ ഇൻലാൻഡ് തായ്പാൻ എന്ന പേരിലൊരു പാന്പുണ്ട്. ഇതിന് ഭയങ്കര വിഷമാണ്. ഈ പാന്പിന്റെ ഒരു കടി കിട്ടിയിൽ മനുഷ്യൻ തീർന്നെന്നു പറഞ്ഞാൽ മതിയല്ലോ. ഒരു കടിക്ക് 100 മനുഷ്യർ ഒരു കടി കടിക്കുന്പോൾ ഇവൻ പുറത്തുവിടുന്ന വിഷം നൂറു മനുഷ്യരെ കൊല്ലാൻ മാത്രം ശക്തിയുള്ളതാണ്. പക്ഷേ ഇത്രയും വിഷം ഉള്ളിൽ ചുമന്നു നടക്കുന്പോഴും ഇവന് ഇവന്റെ വലിപ്പം അറിയില്ലായെന്നതാണ് ഏറെ കൗതുകകരം. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറയുന്നതുപോലെ. ഈ പാന്പുകൾ ഭീരുക്കളായിട്ടാണ് അറിയപ്പെടുന്നത്. ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലാണ് ഇവയുടെ സഞ്ചാരം. അളമുട്ടിയാൽ കടിക്കും നമ്മുടെ നാട്ടിലെ ചേരപ്പാന്പൊക്കെ നമ്മെ കടിക്കണമെങ്കിൽ അണ മുട്ടണം. തായ്പാന്റെ കാര്യവും ഏറെക്കുറെ അങ്ങനെയാണ്. ചേരപ്പാന്പിന് വിഷമില്ല. ഇവന് വിഷമുണ്ട്. ഇത്രയേയുള്ളൂ വ്യത്യാസം. പക്ഷേ താൻ ഭൂമിയിലെ ഏറ്റവും…
Read Moreഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രം നികുതി കൂട്ടിയാൽ ലാഭം കിട്ടുമെന്ന നിലപാടാണ് കേരള സർക്കാരിന്റേതെന്നും ഇന്ധന വില വർധിക്കുമ്പോൾ കേരള സർക്കാരിന് ആഹ്ലാദമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധന വില വർധനവിനെതിരേ കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിക്ക് സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നയങ്ങൾക്ക് കേരളത്തിലെ ഇടതു സർക്കാർ ഒത്താശ ചെയ്യുകയാണെന്നും സാധാരണ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടിൽ മരം മുറി വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഇതുമായി മുഖ്യമന്ത്രിക്കും വനംമന്ത്രിക്കുമുള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Read Moreവീടിനോടു ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്; നൂറു ലോഡ് മണ്ണെങ്കിലും കിണര്‍ നികത്താന്‍ വേണ്ടി വരുമെന്ന് പ്രദേശവാസികള്‍
ചങ്ങരംകുളം:മൂക്കുതലയില്‍ വീട്ടുകാര്‍ നോക്കി നില്‍ക്കെ വീടിനോടു ചേര്‍ന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. മൂക്കുതല വടക്കുമുറി ശിവക്ഷേത്രത്തിനു സമീപത്തെ പെരുമ്പാത്തേല്‍ ജയപ്രകാശന്റെ വീടിനോടു ചേര്‍ന്നുള്ള 50 അടിയോളം താഴ്ചയുള്ള കിണറാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ ഇടിഞ്ഞു താഴ്ന്നത്. വലിയ ശബ്ദം കേട്ടു പുറത്തു വന്ന ജയപ്രകാശനും കുടുംബവും നോക്കി നില്‍ക്കെയാണ് കിണര്‍ പൂര്‍ണമായും തകര്‍ന്നത്. തലനാരിഴക്കാണ് വീട്ടുകാര്‍ വലിയ ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. കിണര്‍ ഇടിഞ്ഞതോടെ വീടും അപകടാവസ്ഥയിലായി. കിണര്‍ മണ്ണടിച്ച് നികത്തി വീട് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. നൂറു ലോഡ് മണ്ണെങ്കിലും കിണര്‍ നികത്താന്‍ വേണ്ടി വരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കിണറിന്റെ കൈവരിയും മോട്ടോറും മോട്ടോര്‍പുരയും തകര്‍ന്നു വീണിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കുടുംബത്തിനു സംഭവിച്ചത്. പഞ്ചായത്ത് മെംബര്‍ ഫയാസ് സ്ഥലത്തെത്തി അധികൃതര്‍ക്ക് വിവരം നല്കി. സംഭവസ്ഥലം സന്ദര്‍ശിച്ചു നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായി ഫയാസ് പറഞ്ഞു.
Read Moreഹൃദയാരോഗ്യം: കോവിഡ് കാലത്ത് ഹാർട്ട് അറ്റാക്ക് കുറഞ്ഞോ?
ഹൃദ്രോഗമുണ്ടെന്ന് രോഗനിർണയം ചെയ്യപ്പെട്ടവരിലും ഹൃദ്രോഗസാധ്യതയുള്ളവരിലും കോവിഡ്-19ന്റെ ആക്രമണം പുതുതായി ഹാർട്ടറ്റാക്ക് ഉണ്ടാകുന്നതിനു കാരണമായി. അതിനുപിന്നിൽ രണ്ടു കാരണങ്ങളാണു പ്രേരകമായത്. ഒന്ന് – കൊറോണ ബാധിതരിൽ ഹൃദയധമനിയിലുണ്ടായിരുന്ന കൊഴുപ്പുനിക്ഷേപം (പ്ലാക്ക്) അസ്ഥിരമായി അഥവാ ഉറപ്പില്ലാതായി. തത്ഫലമായി പ്ലാക്ക് പൊട്ടി അവിടെ രക്തക്കട്ടയുണ്ടായി ഹൃദയാഘാതത്തിനു കാരണമായി. രണ്ട് – വൈറസ് ബാധയോടനുബന്ധിച്ച് ഉണ്ടായ പനിയും ശ്വാസതടസവുംമൂലം രക്തത്തിലുണ്ടായ പ്രാണവായുവിന്റെ അപര്യാപ്ത പരിഹരിക്കാനായി ഹൃദയപ്രവർത്തനം ത്വരിതഗതിയിലായി. ഈ അമിതഭാരം ഹൃദയത്തിനു കടുത്ത ആഘാതമുണ്ടാക്കി. ഈ അവസരത്തിൽ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ട്രോപോണ്ടിൻ എന്ന സൂചകം രക്തത്തിൽ വർധിച്ചു. ഹാർട്ടറ്റാക്ക് ഉണ്ടായ ഈ രണ്ടവസ്ഥകളിലും വൈറസ് ബാധയുടെ ഭാരവുംകൂടി ആയപ്പോൾ രോഗികൾ കൂടുതലായി മരണപ്പെട്ടു. പുതുതായി ഹൃദയാഘാതം ഉണ്ടായ എട്ടു ശതമാനം ആളുകളിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ പ്രകടമായി. പൊതുവേ പറഞ്ഞാൽ ഹാർട്ടറ്റാക്കുണ്ടായ കോവിഡ്-19 രോഗികളുടെ മരണനിരക്ക് 10 -12 ശതമാനമായി വർധിച്ചു. കോവിഡ്…
Read More750 മില്ലി ലിറ്ററിന്റെയും 375 മില്ലി ലിറ്ററിന്റെയും 136 കുപ്പികള്‍! പച്ചക്കറി ലോറിയില്‍ വിദേശമദ്യം കടത്ത്; ഡ്രൈവര്‍ കുടുങ്ങി
എടക്കര: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ വിദേശ മദ്യം വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടികൂടി. ഡ്രൈവര്‍ അറസ്റ്റിലായി. കര്‍ണാടകയില്‍ നിന്നു പച്ചക്കറിയുടെ മറവില്‍ കടത്തിയ 67.5 ലിറ്റര്‍ വിദേശമദ്യമാണ് എക്സൈസ് ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ചെക്ക്പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് പച്ചക്കറിയുമായി മിനി പിക്ക് അപ് എത്തിയത്. 750 മില്ലി ലിറ്ററിന്റെയും 375 മില്ലി ലിറ്ററിന്റെയും 136 കുപ്പികളാണ് പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ഡ്രൈവര്‍ പെരിന്തല്‍മണ്ണ താഴെക്കോട് മുല്ലപള്ളി വീട്ടില്‍ ഫൈസല്‍ (45) ആണ് എക്സൈസ് സംഘത്തിനന്റെ പിടിയിലായത്. പ്രതി ഫൈസലിനെയും തൊണ്ടിമുതലും വഹനവും നിലമ്പൂര്‍ എക്സൈസ് റേഞ്ചിനു കൈമാറി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ പി. സുധാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. സുലൈമാന്‍, കെ. അമീന് അല്‍താഫ്, പി രജിലാല്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Read Moreസ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ആരോപണം! അന്വേഷണത്തിന് തുടക്കമിട്ട് ജുഡീഷ്യൽ കമ്മീഷൻ; തെളിവുകൾ തേടി പത്രപരസ്യം
തിരുവനന്തപുരം: വിവാദമായ സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിന് തുടക്കമിട്ട് ജുഡീഷ്യൽ കമ്മീഷൻ. അന്വേഷണത്തിന് തെളിവുകൾ തേടി പത്രം പരസ്യം നൽകിയിരിക്കുകയാണ് കമ്മീഷൻ. സ്വർണക്കടത്തുകേസിൽ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നേരത്തെ കേന്ദ്ര ഏജൻസികൾക്കെതിരേ വെളിപ്പെടുത്തൽ നടത്തിയിരുന്നു. സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഇതേ ത്തുടർന്നാണ് ഇതേപ്പറ്റി അന്വേഷിക്കാൻ ജസ്റ്റീസ് വി.കെ മോഹനൻ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തിൽ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും തെളിവുകൾ ആവശ്യപ്പെട്ടാണ് ഇപ്പോൾ ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി.കെ.മോഹനൻ പത്രപരസ്യം നൽകിയത്. ഈ മാസം 26നു മുന്‍പ് തെളിവുകൾ കമ്മീഷന് നൽകണം. കേസിൽ കക്ഷി ചേരാൻ താൽപ്പര്യമുള്ളവർക്കും കമ്മീഷനെ സമീപിക്കാം. പ്രതികൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്താനുള്ള സാഹചര്യം എന്താണ്, മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും പ്രതികളാക്കാൻ ഗൂഢാലോചന നടന്നോ എന്നീ കാര്യങ്ങളാണ് ജുഡീഷ്യൽ കമ്മീഷന്റെ…
Read Moreഷാനവാസ് പൂര്‍ണമായും അപകടനില തരണം ചെയ്തുവെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല! ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് അത്യാഹിത വിഭാഗത്തില്‍
അഞ്ചല്‍ : കൊല്ലം അഞ്ചല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. ഇടമുളക്കൽ തുമ്പി കുന്നിൽ ഷാൻ മൻസിലിൽ ഷാനവാസാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് പൂര്‍ണമായും അപകടനില തരണം ചെയ്തുവെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എട്ടിന് വൈകുന്നേരമാണ് ഷാനവാസ് ഭാര്യ ആതിരയെ തീ കൊളുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. നവമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത് സംബന്ധിച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ആതിരയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ അഞ്ചല്‍ പോലീസാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുവര്‍ഷമായി ഒരുമിച്ചു താമസിക്കുന്ന ആതിരക്കും ഷാനവാസിനും മൂന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടിയുണ്ട്. നാട്ടുകാരുടെയും…
Read Moreയുവേഫ യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്
റോം: കോവിഡ് മഹാമാരിയുടെ ഭീഷണി കടന്ന് യൂറോ കപ്പ് ഫുട്ബോളിന് ഇന്ന് കിക്കോഫ്. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന യൂറോ 2020നാണ് ഇന്ന് റോമിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ പന്തുരുളുക. യുവേഫ യൂറോ കപ്പിന്റെ 16-ാമത് എഡിഷനാണ് ഇന്ന് മിഴിതുറക്കുന്നത്. 11 രാജ്യങ്ങളിലെ 11 സ്റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ യൂറോ. യൂറോപ്യൻ ചാന്പ്യൻഷിപ്പ് പോരാട്ടത്തിന്റെ 60-ാം പിറന്നാളിനോടനുബന്ധിച്ചാണ് ചരിത്രത്തിൽ ആദ്യമായി രണ്ടിലധികം രാജ്യങ്ങളെ ആതിഥേയരാക്കിയത്. സെമി ഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലിയിലാണ്. ജൂലൈ 11നാണ് ഫൈനൽ. ലോക ഫുട്ബോളിലെ പവർ ഹൗസുകളായ ജർമനി, സ്പെയിൻ, ഹോളണ്ട്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബെൽജിയം, ഫ്രാൻസ് തുടങ്ങിയവയെല്ലാം കിരീടമെന്ന ഒറ്റ ലക്ഷ്യത്തിനായി പോരാടുന്പോൾ ആവേശം ഏഴാംകടലിനുമക്കരെയെത്തും. ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ നേതൃത്വത്തിലിറങ്ങുന്ന പോർച്ചുഗലാണ് നിലവിലെ ചാന്പ്യന്മാർ. വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ യൂറോപ്യൻ ചാന്പ്യൻഷിപ്പാണ് ഇതെന്നതും ശ്രദ്ധേയം. ഫ്രാൻസ് ചരിത്രമെഴുതുമോ…
Read Moreഫ്ലാറ്റിലെ പീഡനം! മാർട്ടിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ; പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു
തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായത് വാർത്തകളിലൂടെയാണ്. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. പരാതി ലഭിച്ചിട്ടും നടപടി വൈകിയെന്നത് പരിശോധിക്കും. ജില്ലയിൽ സമാന സംഭവങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ചയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ…
Read More