750 മി​ല്ലി ലി​റ്റ​റി​ന്‍റെ​യും 375 മി​ല്ലി ലി​റ്റ​റി​ന്‍റെ​യും 136 കു​പ്പികള്‍! ​ പ​ച്ച​ക്ക​റി ലോ​റി​യി​ല്‍ വി​ദേ​ശ​മ​ദ്യം ക​ട​ത്ത്; ഡ്രൈവര്‍ കുടുങ്ങി

എ​ട​ക്ക​ര: പ​ച്ച​ക്ക​റി ലോ​റി​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ വി​ദേ​ശ മ​ദ്യം വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ല്‍ പി​ടി​കൂ​ടി.

ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു പ​ച്ച​ക്ക​റി​യു​ടെ മ​റ​വി​ല്‍ ക​ട​ത്തി​യ 67.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റു മ​ണി​യോ​ടെ ചെ​ക്ക്പോ​സ്റ്റി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ​ച്ച​ക്ക​റി​യു​മാ​യി മി​നി പി​ക്ക് അ​പ് എ​ത്തി​യ​ത്.

750 മി​ല്ലി ലി​റ്റ​റി​ന്‍റെ​യും 375 മി​ല്ലി ലി​റ്റ​റി​ന്‍റെ​യും 136 കു​പ്പി​ക​ളാ​ണ് പ​ച്ച​ക്ക​റി​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഡ്രൈ​വ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ താ​ഴെ​ക്കോ​ട് മു​ല്ല​പ​ള്ളി വീ​ട്ടി​ല്‍ ഫൈ​സ​ല്‍ (45) ആ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​നന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി ഫൈ​സ​ലി​നെ​യും തൊ​ണ്ടി​മു​ത​ലും വ​ഹ​ന​വും നി​ല​മ്പൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ചി​നു കൈ​മാ​റി.

എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​വി ജ​യ​പ്ര​കാ​ശ്, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ പി. ​സു​ധാ​ക​ര​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​സു​ലൈ​മാ​ന്‍, കെ. ​അ​മീ​ന്‍ അ​ല്‍​താ​ഫ്, പി ​ര​ജി​ലാ​ല്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment