ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​രി​ന് ആ​ഹ്ലാ​ദ​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രം നി​കു​തി കൂ​ട്ടി​യാ​ൽ ലാ​ഭം കി​ട്ടു​മെ​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള സ​ർ​ക്കാ​രി​ന്‍റേ​തെ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​മ്പോ​ൾ കേ​ര​ള സ​ർ​ക്കാ​രി​ന് ആ​ഹ്ലാ​ദ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഇ​ന്ധ​ന വി​ല വ‍​ർ​ധ​ന​വി​നെ​തി​രേ കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​ക്ക് സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ൾ​ക്ക് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ട്ടി​ൽ മ​രം മു​റി വി​വാ​ദ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഇ​തു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കും വ​നം​മ​ന്ത്രി​ക്കു​മു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment