ജറുസലെം: കിഴക്കൻ ജറുസലെമിലെ പലസ്തീൻ മേഖലകളിൽ മാർച്ച് നടത്തുമെന്ന ഇസ്രയേലിലെ തീവ്രദേശീയവാദികളുടെ പ്രഖ്യാപനം സംഘർഷത്തിനു വഴിതെളിക്കുമെന്ന് ഹമാസ്. ഇതുവഴി പലസ്തീനിൽ പുതിയ സംഘർഷം ഉടലെടുക്കുമെന്നാണ് ഹമാസ് പറയുന്നത്. പ്രകോപനം സൃഷ്ടിക്കുകയാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു. ഗാസയിലും വെസ്റ്റ്ബാങ്കിലും പ്രതിഷേധവും ഹമാസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിച്ചു. മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുക്കുന്നത് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ ഇസ്രേലി സർക്കാരിനും വെല്ലുവിളിയാണ്. മാർച്ചിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ബലൂണുകളാണ് ഇസ്രയേലി അതിർത്തി മേഖലയിലേക്ക് ഗാസയിൽ നിന്ന് തൊടുത്തുവിട്ടത്. നിരവധിയിടങ്ങളിൽ ചെറിയ അഗ്നിബാധകൾക്ക് ഇതു വഴിതെളിക്കുകയും ചെയ്തു. കഴിഞ്ഞമാസം പതിനൊന്നുദിവസത്തോളം മേഖലയിൽ ഇസ്രേലി സൈന്യവും ഹമാസും അതിരൂക്ഷമായ പോരാട്ടത്തിലായിരുന്നു. തുടർന്നു വെടിനിർത്തൽ കരാറിന് ഇരുവിഭാഗവും സമ്മതിക്കുകയുമായിരുന്നു.
Read MoreDay: June 16, 2021
മുസ്ലിം വയോധികനെ ആക്രമിച്ചെന്ന് പോസ്റ്റ് ചെയ്തു; ട്വിറ്ററിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ്; എഫ്ഐആറില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കും കോൺഗ്രസ് നേതാക്കൾക്കും ട്വിറ്ററിനുമെതിരെ സാമുദായിക സംഘർഷത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് ഗാസിയാബാദ് പോലീസ് കേസെടുത്തു. അബ്ദുൾ സമദ് എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി താടിമുറിച്ചെന്നും “വന്ദേമാതരം”, “ജയ് ശ്രീ റാം” എന്നിവ വിളിപ്പിച്ചെന്നും വനമേഖലയിലേക്ക് കൊണ്ടുപോയി കുടിലിൽ പൂട്ടിയിട്ടെന്നും ഇയാൾ പറയുന്നു. മാധ്യമപ്രവർത്തകരായ റാണ അയൂബ്, സബാ നഖ്വി, മുഹമ്മദ് സുബൈർ, വാർത്താ പോർട്ടലായ ദി വയർ, കോൺഗ്രസ് നേതാക്കളായ സൽമാൻ നിസാമി, ഷമ മുഹമ്മദ്, മസ്കൂർ ഉസ്മാനി എന്നിവർക്കെതിരെയാണ് ഗാസിയാബാദ് ലോണി പോലീസ് കേസെടുത്തത്. “വസ്തുതകൾ പരിശോധിക്കാതെ” ട്വീറ്റ് ചെയ്തെന്നും സംഭവത്തിന് സാമുദായിക നിറം നൽകിയെന്നും ആരോപിച്ചാണ് കേസ്. “സാമുദായിക സംഘർഷത്തിനു പ്രേരിപ്പിക്കുക” എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റുകൾ പങ്കുവച്ചതെന്ന് എഫ്ഐആർ പറയുന്നു. സംഭവത്തിൽ ട്വിറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. മതസ്പർദ വളർത്തുന്ന പോസ്റ്റുകൾ നീക്കം…
Read Moreഞാന്‍ ആളാകെ മാറി കേട്ടോ…ജീന്‍സും ടോപ്പുമണിഞ്ഞ് താന്‍ ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് കാട്ടി ഷമീമ ബീഗം; ഇനി ഒറ്റ ലക്ഷ്യം മാത്രം…
താന്‍ പൂര്‍ണമായും ഐഎസ് ചിന്താഗതി ഉപേക്ഷിച്ചെന്ന് ഷമീമ ബീഗം. ഐഎസില്‍ ചേരാന്‍ ലണ്ടനില്‍ നിന്ന് ഇറാഖിലേക്ക് വണ്ടി കയറിയ അവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടനിലേക്ക് മടങ്ങിയാല്‍ മതിയെന്ന ഒരൊറ്റ ചിന്ത മാത്രമേയുള്ളൂ. എന്നാല്‍, ഷമീമയുടെ ആവശ്യം മുമ്പേ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ തള്ളിയിരുന്നു. കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍ ഒളിച്ചോടിയ അയിഷ (സോണിയാ സെബാസ്റ്റിയന്), റഫീല, മറിയം (മെറിന് ജേക്കബ്), ഫാത്തിമ(നിമിഷ) എന്നിവരുടേതിനു സമാനമാണു ഷമീമയുടെ അവസ്ഥ. മലയാളി യുവതികള്‍ അഫ്ഗാന് ജയിലിലാണിപ്പോള്‍. ഇവരുടെ ഭര്ത്താക്കന്മാര് യുദ്ധത്തിനിടെ കൊല്ലപ്പെട്ടു. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ ഇവരുടെ മടങ്ങിവരവിനെ കേന്ദ്ര സര്‍ക്കാരും എതിര്‍ക്കുകയാണ്. സിറിയയിലെ അല്‍ – റോജ് ക്യാമ്പില്‍വച്ചാണു ഷമീമ ബ്രിട്ടീഷ് മാധ്യമപ്രവര്ത്തകന് ആന്‍ഡ്രു ഡ്രുറിയെ കണ്ടത്. ഭീകരവാദി എന്ന പ്രതിച്ഛായ നീക്കാനുള്ള ശ്രമമായിരുന്നു അവരുടെ ഓരോനീക്കത്തിലും. ബ്രിട്ടനിലേക്കു മടങ്ങാനുള്ള അപേക്ഷ സ്വീകരിച്ചാല്‍ പുതുതലമുറയെ ഭീകരരാകുന്നത് തടയാന്‍…
Read Moreകേളി അംഗം മുഹമ്മദ് ഷാനും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു; ജൂണ്‍ 7 ന് ആണ് നാട്ടിൽ അവധിക്ക് വന്നത്…
റിയാദ് : കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ ദന്പതികളായ കേളി കലാസാംസ്കാരിക വേദിയുടെ ബദിയ ഏരിയ വാദി ലബാൻ യൂണിറ്റ് അംഗം മുഹമ്മദ് ഷാനും (34), ഭാര്യ ഹസീനയും(30) മരണമടഞ്ഞു. മുഹമ്മദ് ഷാനും ഭാര്യയും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കൊടുങ്ങല്ലൂരിൽ കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് തെന്നി വീണാണ് അപകടമുണ്ടായത്. രണ്ടുപേരും അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിയായ മുഹമ്മദ് ഷാൻ കഴിഞ്ഞ നാലുവർഷമായി വാദിലബനിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 7 ന് ആണ് നാട്ടിൽ അവധിക്ക് വന്നത്.. നാട്ടിലെത്തി കോവിഡ് ക്വാറന്ൈറയിൻ കാലാവധി പൂർത്തിയാക്കിയതിനുശേഷം ഭാര്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാർഥം കൊണ്ടുപോയി തിരിച്ചു വരുന്പോഴാണ് അപകടം നടന്നത്. ദന്പതികൾക്ക് പത്തുവയസുള്ള ഒരാണ്‍കുട്ടിയും (അമൻ ഫർഹാൻ), എട്ടു വയസുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്(നിയ ഫാത്തിമ) .
Read Moreഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ബര്‍ലിന്‍:ജര്‍മനി ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള യാത്രാ മുന്നറിയിപ്പ് വിദേശകാര്യമന്ത്രി ഹെയ്കോ മാസ് റദ്ദാക്കി. സംഭവനിരക്ക് അതായത് ഇന്‍സിഡെന്‍സ് റേറ്റ് 200 ന് താഴെയായിരിക്കണം എന്നു നിര്‍ബന്ധമുണ്ട്. ഇത്തരത്തിലുള്ള യാത്രാ മുന്നറിയിപ്പ് നീക്കുന്നത് ഏഴ് ദിവസത്തെ സംഭവനിരക്ക് 200 ന് താഴെയാകുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഈ ചട്ടം ബാധകമാകും. എന്നാല്‍ വാക്സിനേഷന് ലഭിച്ചവര്‍ക്കും സുഖം പ്രാപിച്ചവര്‍ക്കും ടെസ്ററ് നടത്തിയവര്‍ക്കും ഭാവിയില്‍ യൂറോപ്പില്‍ വ്യക്തമായ പൊതുവായ നിയമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് 50 മുതല്‍ 200 വരെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ ഇനി “റിസ്ക് സോണ്‍” ആയി കണക്കാക്കില്ല. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള അണുബാധയുള്ള രാജ്യങ്ങളിലോ ബ്രിട്ടന് ആല്‍ഫാ, അല്ലെങ്കില്‍ ഇന്ത്യ ഡെല്‍റ്റ പോലുള്ള വൈറസ് വകഭേദങ്ങള്‍ പ്രചരിക്കുന്ന രാജ്യങ്ങളിലോ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഈ…
Read More6000 പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യുഎസ്പി! റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ വേറെ…
വാഷിംഗ്ടണ്‍ ഡി സി: കഴിഞ്ഞ വർഷം അമേരിക്കയിലെ ആറായിരത്തിലധികം പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യുണൈറ്റഡ് പോസ്റ്റൽ സർവീസ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഡോഗ് ബൈറ്റ് അവയർനസ് വീക്ക് ജൂണ്‍ 12 മുതൽ 18 വരെ ആചരിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് . അക്രമാസക്തരായ നായകളുടെ അക്രമണം പോസ്റ്റൽ ജീവനക്കാർക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വർധിച്ചു വരുന്നു. രാജ്യത്തെ സിറ്റികളിൽ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73). അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയായിൽ 782 ജീവനക്കാർ അക്രമിക്കപ്പെട്ടു. ന്യുയോർക്ക് സംസ്ഥാനം നായയുടെ അക്രമണത്തിൽ നാലാം സ്ഥാനത്താണ് (295). കടിയേറ്റ ജീവനക്കാർ അവരുടെ ക്ലെയിം മേലധികരിക്കു സമർപ്പിച്ചതിന്റെ കണക്കുകളാണ് ഇത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിനുപുറമെയാണ്. നായയുടെ ആക്രമണത്തെക്കുറിച്ചു ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനും, സുരക്ഷിതമായി എങ്ങനെ മെയിൽ വിതരണം ചെയ്യാമെന്നും ഈ ദിവസങ്ങളിൽ…
Read Moreജോലിയൊന്നുമില്ല; തൊഴിലില്ലായ്മ രൂക്ഷവും, പിന്നെ ഇങ്ങനെയൊക്കെ പറഞ്ഞാൽ ആരെങ്കിലും വെറുതെ ഇരിക്കുമോ? ഭൂമി കുഴിച്ചപ്പോൾ വജ്രം കിട്ടിയെന്ന്; പിക്കാസും മൺവെട്ടിയുമായി ജനം
പ്രത്യേകിച്ച് ജോലിയൊന്നുമില്ല. മാത്രവുമല്ല തൊഴിലില്ലായ്മ രൂക്ഷവും. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭൂമിയിൽ കുഴിച്ചാൽ വജ്രം കിട്ടുമെന്ന് പറഞ്ഞാൽ ആരെങ്കിലും വെറുതെ ഇരിക്കുമോ? നാഗാലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മോണ്‍ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമത്തിൽ ഏതാനും മാസങ്ങൾക്ക് മുന്‍പ് നടന്ന സംഭവമാണിത്. വലിയ ജനക്കൂട്ടം, വജ്രത്തിനായി ഒരു പ്രദേശം തപ്പിതിരയുന്ന വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെയാണ് പ്രദേശത്ത് വജ്രശേഖരം കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിച്ചത്. സമാനമായ സംഭവമാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിൽ നിന്ന് വരുന്നത്. വജ്രം കണ്ടെത്തിയെന്ന വാർത്ത പടർന്നതോടെ ആയിരക്കണക്കിന് ആളുകളാണ് പിക്കസും മൺവെട്ടിയുമായി രാജ്യത്തെ ക്വാസുലു-നടാൽ പ്രവിശ്യയിലെ ക്വാഹ്ലതി എന്ന പ്രദേശത്താണ് വജ്രം കണ്ടെത്തിയതായി വാർത്ത പടർന്നത്. കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രദേശത്തേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ഏക്കറുകളോളം സ്ഥലത്ത് ജനങ്ങൾ ഖനനം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവിടെ നിന്നു ലഭിച്ച കല്ലുകൾ വജ്രമാണോ എന്ന കാര്യത്തിൽ…
Read Moreവിവാഹ ചിലവ് ഇങ്ങനെയും കുറയ്ക്കാം ? താരമായി ഒരമ്മ! ചെലവു കുറച്ചു എന്നുകരുതി സാധാരണ വിവാഹം പോലെയല്ലേ എന്നു കരുതിയാൽ തെറ്റി; റിസപ്ഷൻ അടക്കമുണ്ടായിരുന്നു…
വിവാഹം എങ്ങനെ ആഢംബരമായി നടത്താമെന്നാണ് ചിലർ ചിന്തിക്കുന്നത്. ചിലരാകട്ടെ വളരെ ലഭിതമായി വിവാഹം നടത്താറുമുണ്ട്. 500 രൂപയ്ക്ക് കേരളത്തിൽ നടത്തിയ ഒരു വിവാഹം ഏതാനം വർഷം മുന്‍പ് വാർത്തയായിരുന്നു. ഏങ്ങനെ വിവാഹം ചെലവ് കുറച്ച് നടത്താമെന്ന് സ്വന്തം മകളുടെ വിവാഹം നടത്തി കാണിച്ചുതരുന്ന ഒരമ്മയാണ് യുകെയിലെ താരം. വെറും 500 പൗണ്ട് ചെലവാക്കിയാണ് തന്റെ രണ്ടാമത്തെ മകളുടെ വിവാഹം ഷെല്ലി വാട്സൺ നടത്തിയത്. ചെലവു കുറച്ചു എന്നുകരുതി സാധാരണ വിവാഹം പോലെയല്ലായിരുന്നു എന്നു കരുതിയാൽ തെറ്റി. റിസപ്ഷൻ അടക്കമുള്ള എല്ലാ കാര്യങ്ങളും വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടായിരുന്നു. എങ്ങനെയാണ് വാട്സൺ ചെലവ് കുറച്ചതെന്ന് അറിയേണ്ടേ? വിവാഹ വസ്ത്രം പഴയ ഒരെണ്ണം വാങ്ങി. വില എത്രയാണെന്നല്ലേ? 50 സെന്റ് (ഏകദേശം 1.50 രൂപ)!. എലി മൂത്രം വീണതിനാലാണ് ഇത്രയും ഡിസ്കൗണ്ടിൽ വസ്ത്രം കിട്ടിയതെന്ന് വാട്സൺ പറഞ്ഞു. റിസപ്ഷനിൽ കേക്കിന് പകരം…
Read Moreപത്മശ്രീ പാപ്പമ്മാള്‍- കൃഷിയിലെ വിസ്മയം! നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന്റെ വിശേഷങ്ങളും ചില പൊടിക്കൈകളും…
നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന് പത്മശ്രീ. കോയമ്പത്തൂര്‍ തേക്കംപെട്ടി ഗ്രാമത്തിലെ ഈ ജൈവകൃഷിയിടവും പാപ്പമ്മാളുടെ കാര്‍ഷിക കൈമുതലും തലമുറകള്‍ക്ക് പാഠമായി മാറുകയാണ്. വാര്‍ധക്യത്തിന്റെ ക്ഷീണം മറന്നും പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് നാലിന് കൈത്തൂമ്പയുമായി കൃഷിയിടത്തിലെത്തുന്ന കര്‍ഷക. മഴയും വെയിലും മഞ്ഞും അറിയാതെ ഈ പ്രായത്തില്‍ കാര്‍ഷിക വിപ്ലവം കാഴ്ചവയ്ക്കുന്ന മറ്റൊരു വനിത രാജ്യത്തു വേറെയുണ്ടാകില്ല. ചുളിവും കുനിവും വീണ ശരീരത്തെ ക്ഷീണം ഇനിയും അലട്ടുന്നില്ലെന്നതിനു തെളിവായി വേഗത്തിലാണ് നടത്തം. നന്നായി നനവും ഇളക്കവുമുള്ള കരിമണ്ണില്‍ ചെറിയൊരു കൈത്തൂമ്പ ഉപയോഗിച്ചാണ് കിള. നട്ടുച്ചവെയിലിലെ വിശ്രമം ഒഴികെ രാവിലെ തുടങ്ങുന്ന അധ്വാനം വൈകുന്നേരം വരെ തുടരും. നെല്ല്, ചോളം, തെങ്ങ്, വാഴ, പച്ചക്കറി, ഇലക്കറികള്‍, ധാന്യങ്ങള്‍, കിഴങ്ങ് തുടങ്ങിയവയൊക്കെയാണ് കൃഷി. പാപ്പമ്മാള്‍ വാരിയെറിഞ്ഞാലും പാടം നിറയെ കായ്ഫലമുണ്ടാകും, കീടശല്യം വരികയുമില്ല. അത്രയേറെ കൈപ്പുണ്യം അമ്മയ്ക്കുണ്ടെന്ന് ഗ്രാമീണര്‍ പറയും. ചാണകവും…
Read Moreവൈറലായി സപ്തപുഷ്പ പായസം, മിന്നും താരമായി മിലു! നിങ്ങള്‍ക്കുമുണ്ടാക്കാം സപ്തപുഷ്പ പായസം
ഒരു തൂശനിലയില്‍ ശംഖുപുഷ്പം, ചെമ്പരത്തി, തുമ്പപ്പൂ, അശോകചെത്തി, മുല്ലപ്പൂ, താമരപ്പൂ, പനിനീര് റോസ് എന്നിവ നിരയൊരുക്കിയിരിക്കുന്നു. ഞവര അരിയും പശുവിന്‍പാലും പഞ്ചസാരയും തൊട്ടടുത്ത പാത്രങ്ങളില്‍ ശേഖരിച്ചിട്ടുണ്ട്. ഏതോ പൂജയ്ക്കുള്ള ഒരുക്കുകളാണെന്നു കരുതിയാല്‍ തെറ്റി. ലേശം വിപുലമായ ഒരു പായസ മത്സരത്തിന്റെ അരങ്ങാണു കുറിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പായസം ഉരുളിയില്‍ തിളച്ചു കുറുകി. ഞവര അരിയും പാലും നെയ്യും വെന്ത് നറുമണം പരന്നു. അടച്ചിരുന്ന തളിക ഒന്നുയര്‍ത്തിയപ്പോള്‍ താമരയുടെയും മുല്ലയുടെയും റോസിന്റെയും വശ്യമായ ഗന്ധം അവിടമാകെ പരന്നു. അടയ്ക്കും മുമ്പ് ഏലയ്ക്കാപൊടി കൂടി തൂകിയപ്പോള്‍ രൂചിയുടെ പെരുമയ്ക്കുമേല്‍ മണത്തിന്റെ ആസ്വാദ്യത ഇരട്ടിയായി. വൈവിധ്യതകള്‍ നിറഞ്ഞ മത്സരം വിധികര്‍ത്താക്കളുടെ കൗതുകവും ഫല നിര്‍ണയത്തിന്റെ ഗൗരവവും വര്‍ധിപ്പിച്ചു. സപ്തപുഷ്പ പായസമൊരുക്കിയ ചേര്‍ത്തല മാര്‍ട്ടിന്റോഡ് വടക്കന്‍പറമ്പില്‍ മിലു ജോര്‍ജ് ഒന്നാം സമ്മാനാര്‍ഹയായി. ആയിരങ്ങള്‍ പങ്കെടുത്ത അത്തംപത്തുരുചി മത്സരത്തില്‍ അങ്ങനെ മിലു താരമായി. പാരമ്പര്യ…
Read More