ഇങ്ങനെയൊരു മെസേജ് വന്നോ;  എ​സ്ബി​ഐയുടെ യോ​നോ ആപ്പ് ത​ട​സ​പ്പെ​ട്ടെ​ന്നു വ്യാ​ജ സ​ന്ദേ​ശം;  ലി​ങ്കിൽ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടപ്പെട്ടു; മുന്നറിയിപ്പുമായി  പോലീസ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ബാ​ങ്കി​ൽ​നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്കു സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്നു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് സൈ​ബ​ർ ക്രൈം ​വി​ഭാ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്നാ​ണെ​ന്ന വ്യാ​ജേ​നയാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ഇ​ട​പാ​ടു​കാ​രു​ടെ എ​സ്ബി​ഐ യോ​നോ ആ​പ്ലി​ക്കേ​ഷ​ൻ സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​പ്ഡേ​റ്റ് ചെ​യ്തു പു​ന​രാ​രം​ഭി​ക്കാ​ൻ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ന്ദേ​ശം. സ​ന്ദേ​ശം ശ​രി​യാ​ണെ​ന്നു ധ​രി​ച്ച് ലി​ങ്കി​ൽ ക്ലി​ക്കു ചെ​യ്ത് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​വ​ർ​ക്ക് അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​മാ​യെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തു​ന്നു.യ​ഥാ​ർ​ത്ഥ സ​ന്ദേ​ശ​മാ​ണെ​ന്ന് വി​ശ്വ​സി​ച്ച് ഉ​പ​ഭോ​ക്താ​വ്, ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ബാ​ങ്കി​ന്‍റേ​തെ​ന്നു തോ​ന്നു​ന്ന വെ​ബ് സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്. അ​വി​ടെ യൂ​സ​ർ​നെ​യിം, പാ​സ്‌വേഡ്, ഒ​ടി​പി എ​ന്നി​വ ടൈ​പ്പ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബാ​ങ്കി​ന്‍റെ യ​ഥാ​ർ​ത്ഥ വെ​ബ് സൈ​റ്റ് ആ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ഉ​പ​ഭോ​ക്താ​വ് വി​വ​ര​ങ്ങ​ൾ ന​ൽ​കു​കയും ചെയ്യും. യ​ഥാ​ർ​ഥ​ത്തി​ൽ ത​ട്ടി​പ്പു സം​ഘ​ത്തി​ന്‍റെ വ്യാ​ജ വെ​ബ് സൈ​റ്റി​ലേ​ക്കു…

Read More

ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധം: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെന്ന് വി.​ഡി. സ​തീ​ശ​ൻ

  കോ​ട്ട​യം: ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ൽ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്ട​മു​ണ്ടാ​യെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്നും സ​തീ​ശ​ൻ കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പി​ൽ മു​സ്‌ലിം സ​മു​ദാ​യ​ത്തി​ന് ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് കി​ട്ടു​ന്ന ഒ​രു സ​മു​ദാ​യ​ത്തി​നും ന​ഷ്‌​ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പ് കു​റ​യ്ക്കാ​ത്ത​തി​നെ​യും മ​റ്റ് സ​മു​ദാ​യ​ത്തി​ന് കൂ​ടി ആ​നു​പാ​തി​ക​മാ​യി സ്കോ​ള​ര്‍​ഷി​പ്പ് കൊ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ലീ​ഗ് ഉ​ന്ന​യി​ച്ച പ​രാ​തി സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്ക​ണം. ലീ​ഗി​ന്‍റെ അ​ഭി​പ്രാ​യം യു​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

ബിജെപിയുടെ ഛോട്ടാ നേതാവിന്  പിന്നിൽ ബഡാ  നേതാക്കളുണ്ടോ? തൊ​ഴി​ൽ ത​ട്ടി​പ്പ് അ​ന്വേ​ഷ​ണം ബംഗളൂരുവിലേക്ക്

ചെ​ങ്ങ​ന്നൂ​ർ: തൊ​ഴി​ൽ ത​ട്ടി​പ്പി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ലാ​യ ശേ​ഷം പി​ന്നീ​ട് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ മു​ൻ ബിജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, റെ​യി​ൽ​വേ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് നി​ര​വ​ധി പേ​രി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത മു​ള​ക്കു​ഴ മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും ഹി​ന്ദു ഐ​ക്യ​വേ​ദി മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് മ​ല​യി​ൽ സ​നു എ​ൻ. നാ​യ​ ർ, ബു​ധ​നൂ​ർ ത​ഴു​വേ​ലി​ൽ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ വ്യാ​ഴാ​ഴ്ച ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. മൂ​ന്നാ​മ​ൻ ലെ​നി​ൻ മാ​ത്യു​വി​നാ​യി പോ​ലീ​സ് ഊ​ർ​ജ്ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.അ​റ​സ്റ്റി​ലാ​യ സ​നു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഇ​തു വ​രെ 12 പ​രാ​തി​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം ഇ​നി​യും ഇ​തി​ലും കൂ​ടാ​നാ​ണ് സാ​ധ്യ​ത. 12 പ​രാ​തി​ക്കാ​രി​ൽ നി​ന്നാ​യി 1. 85 കോ​ടി ത​ട്ടി​യെ​ടു​ത്ത​താ​യി സി​ഐ ജോ​സ് മാ​ത്യു പ​റ​ഞ്ഞു.…

Read More

പണവുമായി അവൻ സൈക്കിളിൽ വരുമ്പോൾ തള്ളിയിടും,  ബൈക്കിൽ കൃത്യ സമയത്ത് എത്തിയേക്കണം; ചേർത്തലയിൽ 13 ലക്ഷം കവർന്ന കുട്ടികള്ളന്മാരെ പൊക്കി

മു​ഹ​മ്മ: ക​ല​വൂ​രി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ല​ട​യ്ക്കാ​ൻ കൊ​ണ്ടു​പോ​യ 13.63 ല​ക്ഷം രൂ​പ ബൈ​ക്കി​ലെ​ത്തി​ ക​വർ​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ കു​ന്നേ​പ്പാ​ടം വീ​ട്ടി​ൽ ര​ണ​വ​ൽ പ്ര​താ​പ​ൻ (28), ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ മു​ഹ​മ്മ പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ ആ​ഷി​ക്(27) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ ഡി​വൈ എ​സ്.​പി ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​ൾ​സ​ർ ബൈ​ക്കും പൊ​ലീ​സ് പി​ടി​ച്ചു​ടു​ത്തു. ഇ​വരു​ടെ സ​ഹാ​യി​ക​ളാ​യ മ​റ്റ് പ്ര​തി​ക​ളെ കു​റി​ച്ച് വ്യക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യും വൈ​കാ​തെ പി​ടി​യിലാ​കു​മെ​ന്നും പോലീ​സ് പ​റ​ഞ്ഞു. ഏ​പ്രി​ൽ 26ന് ​ഉ​ച്ച​യ്ക്ക് 12.30ന് ക​ല​വൂ​ർ മ​ല​ബാ​ർ ഹോ​ട്ട​ലി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ര്യാ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​ണ​മ​ട​ങ്ങി​യ ബാ​ഗു​മാ​യി ബാ​ങ്കി​ലേ​ക്ക് പോ​കു​മ്പോ​ൾ ജാ​ക്ക​റ്റും…

Read More

ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ല; ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് താ​ലി​ബാ​ൻ

  കാ​ബൂ​ൾ: പു​ലി​റ്റ്സ​ർ പു​ര​സ്കാ​ര ജേ​താ​വാ​യ ഇ​ന്ത്യ​ൻ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ഡാ​നി​ഷ് സി​ദ്ദി​ഖി(40) അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് സാ​ബി​നു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു. യു​ദ്ധ​മു​ഖ​ത്ത് എ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് ത​ങ്ങ​ളെ അ​റി​യി​ക്ക​ണം. എ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ മ​ര​ണ​ത്തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം റോ​യി​ട്ടേ​ഴ്സി​നു​വേ​ണ്ടി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി കൊ​ല്ല​പ്പെ​ട്ട​ത്. അ​ഫ്ഗാ​ൻ സൈ​ന്യ​വും താ​ലി​ബാ​ൻ ഭീ​ക​ര​രും ത​മ്മി​ൽ രൂ​ക്ഷ​പോ​രാ​ട്ടം ന​ട​ക്കു​ന്ന കാ​ണ്ഡ​ഹാ​ർ മേ​ഖ​ല​യി​ൽ​നി​ന്നാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി ഏ​റ്റ​വു​മൊ​ടു​വി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. താ​ലി​ബാ​നെ​തി​രേ ഒ​റ്റ​യ്ക്കു പോ​രാ​ട്ടം ന​യി​ച്ച അ​ഫ്ഗാ​ൻ പോ​ലീ​സു​കാ​ര​നെ ര​ക്ഷി​ക്കു​ന്ന പ്ര​ത്യേ​ക സേ​നാ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഈ ​റി​പ്പോ​ർ​ട്ട് ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Read More

അലോട്ടിയുടെ പിള്ളേരാ പറയുന്നേ,കോടതിയിൽ എത്തുമ്പോൾ മൊഴി മാറ്റി പറയണം; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കാച്ചിക്കയെ പൊക്കി പോലീസ്

ക​ടു​ത്തു​രു​ത്തി: ഗു​ണ്ടാ ത​ല​വ​ന്‍ അ​ലോ​ട്ടി ഉ​ള്‍​പ്പെട്ട ക​ഞ്ചാ​വ് കേ​സി​ലെ സാ​ക്ഷി​യാ​യ ഡി​വൈ​എ​ഫ്‌​ഐ മാ​ഞ്ഞൂ​ര്‍ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യെ മൊ​ഴി മാ​റ്റി പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ടു​ത്തു​രു​ത്തി കെ.​എ​സ്. പു​രം ഗ​വ​.എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ കെ.​വി. ഷി​ബു (കാ​ച്ചി​ക്ക – 42) വി​നെ​യാ​ണ് ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ കെ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍ വി. ​വി​ജ​യ​ന്‍ ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.സം​ഭ​വം സം​ബ​ന്ധി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ- ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് 59.5 കി​ലോ ക​ഞ്ചാ​വു​മാ​യി അ​ലോ​ട്ടി​യു​ടെ സം​ഘ​ത്തെ കു​റു​പ്പ​ന്ത​റ​യ്ക്കു സ​മീ​പ​ത്തു​നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ല്‍ പി​ടി​കൂ​ട​പ്പെ​ട്ട ആ​ര്‍​പ്പൂ​ക്ക​ര കൊ​പ്രാ​യി​ല്‍ ജെ​യി​സ് മോ​ന്‍ ജേ​ക്ക​ബ് (അ​ലോ​ട്ടി-28) ഇ​പ്പോ​ഴും ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്. ഈ…

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 38,079 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,079 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 43,916 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ​മു​ക്തി നി​ര​ക്ക് 97.31 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 4.24 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. 560 പേ​ര്‍​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ മ​ഹാ​മാ​രി ബാ​ധി​ച്ച് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ആ​കെ മ​ര​ണ നി​ര​ക്ക് 4.13 ല​ക്ഷ​മാ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 40 കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More

സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? അവിടെ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: മ​രം മു​റി ഫ​യ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി പി​ൻ​വ​ലി​ച്ച​തി​ൽ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ. സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു. വ​കു​പ്പി​ന്‍റെ സൂ​പ്പ​ർ മ​ന്ത്രി​യാ​യി സ്വ​യം അ​വ​രോ​ധി​ത​നാ​യ സെ​ക്ര​ട്ട​റി​ക്ക് അ​ധി​കാ​രം പൂ​ർ​ണ​മാ​യി അ​ടി​യ​റ​വെ​ച്ചോ എ​ന്നും റ​വ​ന്യൂ വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന തി​ക്ത അ​നു​ഭ​വ​ങ്ങ​ൾ താ​ങ്ക​ൾ അ​റി​ഞ്ഞി​ല്ലേ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ക്കു​ന്നു.

Read More

വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ത്തേ​ക്കും; ക​ണ്ണൂ​രും കാ​സ​ർ​ഗോ​ട്ടും ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ചൊ​വ്വാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ന്ന് മ​ഴ ക​ന​ത്തേ​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച 12 ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​മു​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള-​ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.

Read More

പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ; പ​രാ​തി ന​ൽ​കി​യ ബ​ന്ധു​ക്ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം

ലക്നോ: പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് പ​രാ​തി ന​ല്‍​കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. അ​ക്ര​മ​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. 12കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​വും ബ​ന്ധു​ക്ക​ളും സം​ഘ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ സ്ത്രീ​ക​ളോ​ട് ഇ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പ​രി​ക്കേ​റ്റ 10 പേ​രി​ല്‍ നാ​ലു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More