ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ല; ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ല; ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് താ​ലി​ബാ​ൻ

 

കാ​ബൂ​ൾ: പു​ലി​റ്റ്സ​ർ പു​ര​സ്കാ​ര ജേ​താ​വാ​യ ഇ​ന്ത്യ​ൻ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ഡാ​നി​ഷ് സി​ദ്ദി​ഖി(40) അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് താ​ലി​ബാ​ൻ.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ ഏ​റ്റു​മു​ട്ട​ലി​നെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് സാ​ബി​നു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു.

യു​ദ്ധ​മു​ഖ​ത്ത് എ​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് ത​ങ്ങ​ളെ അ​റി​യി​ക്ക​ണം. എ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.

ഡാ​നി​ഷ് സി​ദ്ദി​ഖി​യു​ടെ മ​ര​ണ​ത്തി​ല്‍ ഖേ​ദി​ക്കു​ന്നു​വെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം റോ​യി​ട്ടേ​ഴ്സി​നു​വേ​ണ്ടി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നി​ടെ​യാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഫ്ഗാ​ൻ സൈ​ന്യ​വും താ​ലി​ബാ​ൻ ഭീ​ക​ര​രും ത​മ്മി​ൽ രൂ​ക്ഷ​പോ​രാ​ട്ടം ന​ട​ക്കു​ന്ന കാ​ണ്ഡ​ഹാ​ർ മേ​ഖ​ല​യി​ൽ​നി​ന്നാ​ണു ഡാ​നി​ഷ് സി​ദ്ദി​ഖി ഏ​റ്റ​വു​മൊ​ടു​വി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

താ​ലി​ബാ​നെ​തി​രേ ഒ​റ്റ​യ്ക്കു പോ​രാ​ട്ടം ന​യി​ച്ച അ​ഫ്ഗാ​ൻ പോ​ലീ​സു​കാ​ര​നെ ര​ക്ഷി​ക്കു​ന്ന പ്ര​ത്യേ​ക സേ​നാ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഈ ​റി​പ്പോ​ർ​ട്ട് ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Related posts

Leave a Comment