സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? അവിടെ നടക്കുന്നതൊക്കെ അറിയുന്നുണ്ടോ? ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ്

തി​രു​വ​ന​ന്ത​പു​രം: മ​രം മു​റി ഫ​യ​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി പി​ൻ​വ​ലി​ച്ച​തി​ൽ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ.

സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു.

വ​കു​പ്പി​ന്‍റെ സൂ​പ്പ​ർ മ​ന്ത്രി​യാ​യി സ്വ​യം അ​വ​രോ​ധി​ത​നാ​യ സെ​ക്ര​ട്ട​റി​ക്ക് അ​ധി​കാ​രം പൂ​ർ​ണ​മാ​യി അ​ടി​യ​റ​വെ​ച്ചോ എ​ന്നും റ​വ​ന്യൂ വ​കു​പ്പി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന തി​ക്ത അ​നു​ഭ​വ​ങ്ങ​ൾ താ​ങ്ക​ൾ അ​റി​ഞ്ഞി​ല്ലേ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment