മന്ത്രിസഭ തീരുമാനിച്ചു, കോവിഡ് ബാധിച്ചു മ​രി​ച്ച സി​പി​എം മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ന് സ​ർ​ക്കാ​ർ ജോ​ലി

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം എം​​​എ​​​ൽ​​​എ​​​യാ​​​യി​​​രി​​​ക്കേ കോവിഡ് ബാധിച്ചു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കെ.​​​വി. വി​​​ജ​​​യ​​​ദാ​​​സി​​​ന്‍റെ മ​​​ക​​​ന് സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഓ​​​ഡി​​​റ്റ് വ​​​കു​​​പ്പി​​​ൽ എ​​​ൻ​​​ട്രി കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യി ജോ​​​ലി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ നി​​​ർ​​​ദേ​​​ശം. വിജയദാസിന്‍റെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൻ കെ​​​വി. സ​​​ന്ദീ​​​പി​​​നാ​​​ണു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കുക.

Read More

ഇ​ന്ത്യ നാ​ണം​കെ​ട്ടു; ട്വ​ന്‍റി-20 പ​ര​മ്പ​ര ല​ങ്ക​യ്ക്ക്

  കൊ​ളം​ബോ: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ നി​ര്‍​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര 2-1ന് ​ല​ങ്ക സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യെ വെ​റും 81 റ​ണ്‍​സി​ലൊ​തു​ക്കി​യ​പ്പോ​ള്‍ ത​ന്നെ ല​ങ്ക വി​ജ​യ​മു​റ​പ്പാ​ക്കി​യി​രു​ന്നു. 32 ബോ​ളു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​യി​രു​ന്നു അ​വ​ര്‍ ഇ​ന്ത്യ​ക്ക് മേ​ല്‍ വി​ജ​യ​ക്കൊ​ടി നാ​ട്ടി​യ​ത്. പു​റ​ത്താ​കാ​തെ 28 പ​ന്തി​ൽ 23 റ​ണ്‍​സെ​ടു​ത്ത കു​ൽ​ദീ​പ് യാ​ദ​വാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദും (14) ഭു​വ​നേ​ശ്വ​ർ കു​മാ​റും (16) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ ഒ​ന്പ​ത് റ​ണ്‍​സെ​ടു​ത്ത​പ്പോ​ൾ സ​ഞ്ജു സാം​സ​ണ്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. നാ​ല് ഓ​വ​റി​ല്‍ വെ​റും ഒ​മ്പ​ത് റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ വ​നി​ന്ദു ഹ​സ​രം​ഗ​യാ​ണ് ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യു​ടെ ക​ഥ ക​ഴി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി രാ​ഹു​ല്‍ ച​ഹ​റാ​ണ് മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ​ത്.

Read More

എംഎൽഎയുടെ ആൺ മക്കളുടെ കല്യാണം; ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ; കേസെടുത്ത് പോലീസ്

പൂ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ എം​എ​ല്‍​എ​യു​ടെ മ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്. പു​നെ​യി​ലാ​ണ് സം​ഭ​വം. ബാ​ര്‍​ഷി​യി​ല്‍ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​എ​ല്‍​എ രാ​ജേ​ന്ദ്ര റൗ​ത്തി​ന്‍റെ ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ​മാ​ണ് ഒ​രേ​വേ​ദി​യി​ല്‍ ന​ട​ന്ന​ത്. എ​ന്നാ​ല്‍ ച​ട​ങ്ങി​ല്‍ ഏ​ക​ദേ​ശം 2,000 ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ വി​വാ​ഹ ച​ട​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 50 ആ​ണ്. എ​ന്നാ​ല്‍ ഇ​വി​ടെ 2,500-3,000ത്തി​നും ഇ​ട​യി​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

Read More

നി​യ​മ​സ​ഭ​യി​ൽ ശി​വ​ൻ​കു​ട്ടി​യെ വി​ടാ​തെ പ്ര​തി​പ​ക്ഷം; കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​മെ​ന്നു മുഖ്യമന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷം പുറത്തേക്ക്

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഇ​ന്നും നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വി​ഷ​യം പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ സ്പീ​ക്ക​ർ ഇ​ത് അ​നു​വ​ദി​ച്ചി​ല്ല. ചോ​ദ്യോ​ത്ത​ര​വേ​ള​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സ്പീ​ക്ക​ർ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു പോ​ലും സ​ർ​ക്കാ​ർ നി​ഷേ​ധാ​ത്മ​ക​മാ​യ സ​മീ​പ​ന​മാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ബ​ഹ​ളം​വ​ച്ചു. ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്ന് സ്പീ​ക്ക​ർ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി​പ​ക്ഷം വ​ഴ​ങ്ങി​ല്ല. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കേ​സി​ൽ പ്ര​തി​യാ​യി എ​ന്ന​തു​കൊ​ണ്ട് മാ​ത്രം മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ഒ​രു…

Read More

ബലിഷ്ടമായ കരങ്ങളിൽ അവളുടെ ശരീരം അവർപിച്ചിച്ചീ‌ന്തി; പാക്കിസ്ഥാനിൽ സംഘം ചേർന്ന് ആടിനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു…

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ആ​ടി​നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ കേ​സ്. പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലെ ഒ​ക്കാ​റ​യി​ലാ​ണ് സം​ഭ​വം. തൊ​ഴി​ലാ​ളി​യു​ടെ ആ​ടി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം, പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഘം സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ആ​ടി​ന്‍റെ ഉ​ട​മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ല്‍ ച​ര്‍​ച്ച​യാ​യി. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നെ​തി​രെ​യും വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

Read More

ഞങ്ങളെ കൊല്ലാതിരുന്നൂടേ; കുരങ്ങുകൾക്ക് വി​ഷം ന​ൽ​കി മ​ർ​ദി​ച്ച​തി​നു ശേ​ഷം ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ചു

ബംഗളൂരു: ക​ര്‍​ണാ​ട​ക​യി​ല്‍ കു​ര​ങ്ങു​ക​ളെ വി​ഷം ന​ല്‍​കിയതിനു ശേഷം മ​ര്‍​ദി​ച്ച് അവശരാക്കി ചാ​ക്കി​ല്‍​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍. ഹ​സ​ന്‍ ജി​ല്ല​യി​ലെ സ​ക് ലേ​ഷ്പു​ര്‍ ബേ​ഗ​ര്‍ ക്രോ​സ് റോ​ഡി​ലാ​ണ് സം​ഭ​വം. ചാ​ക്കി​ല്‍ കെ​ട്ടി വ​ഴി​യ​രി​കി​ലാ​ണ് കു​ര​ങ്ങു​ക​ളെ ഉ​പേ​ക്ഷി​ച്ച​ത്. കു​ര​ങ്ങു​ക​ള്‍ അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി. 60 കു​ര​ങ്ങു​ക​ളെ​യാ​ണ് വി​ഷം ന​ല്‍​കി മ​ര്‍​ദി​ച്ച് ഉ​പേ​ക്ഷി​ച്ച​ത്. ഇ​തി​ല്‍ 38 എ​ണ്ണം ച​ത്തു. ബാ​ക്കി​യു​ള്ള കു​ര​ങ്ങു​ക​ളെ സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ വ​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ര​ങ്ങു​ക​ള്‍​ക്ക് വി​ഷം ന​ല്‍​കി​യ​താ​യി മ​ന​സി​ലാ​യ​ത്.​സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Read More

ബോ​ക്സിം​ഗി​ൽ മെ​ഡ​ൽ ഉ​റ​പ്പി​ച്ച് ഇ​ന്ത്യ

  ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ഒ​രു മെ​ഡ​ൽ കൂ​ടി ഉ​റ​പ്പി​ച്ച് ഇ​ന്ത്യ. വ​നി​താ ബോ​ക്സിം​ഗി​ൽ ലാ​വ്‌ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ സെ​മി​ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ ഉ​റ​പ്പാ​യ​ത്. ബോ​ക്സിം​ഗി​ൽ സെ​മി​യി​ൽ എ​ത്തി​യാ​ൽ വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ക്കും. ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചെ​ൻ നീ​ൻ ചി​ന്നി​നെ 4-1 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്താ​ണ് മ​ണി​പ്പൂ​ർ സ്വ​ദേ​ശി​നി ലാ​വ്‌ലി​ന അ​വ​സാ​ന നാ​ലി​ലെ പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്. ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് സെ​മി​ഫൈ​ന​ൽ. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​വും ഇ​ന്ത്യ​ൻ താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു മെ​ഡ​ൽ കൂ​ടി ഉ​റ​പ്പി​ച്ച​തോ​ടെ റി​യോ ഒ​ളി​മ്പി​ക്സി​ലെ നേ​ട്ട​ത്തി​നൊ​പ്പം എ​ത്താ​ൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞു. റി​യോ​യി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​രു വെ​ള്ളി​യും വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

Read More