സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നതിനിടെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി. തിരുവനന്തപുരത്ത് ഡിസിസി അധ്യക്ഷ നിർണയം നടത്തിയപ്പോൾ നാടാർ സമുദായത്തെ പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി കെട്ടിയത്. ഇക്കാര്യം ചൂണ്ടക്കാട്ടി ഫ്ളക്സും സ്ഥാപിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചെന്നാണ് ഫ്ളക്സിൽ എഴുതിയിട്ടുള്ളത്. നാടാർ സമുദായത്തിനു ഡിസിസി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധമെന്നും കോണ്‍ഗ്രസിനു വലിയ വില നൽകേണ്ട വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിൽ ഉയർന്ന പരാതികൾ കെപിസിസി ഭാരവാഹികളെ നിർണയിക്കുന്പോൾ പരിഹരിക്കുമെന്നു മുതിർന്ന നേതാക്കൾ വിശദീകരിക്കുന്പോളാണ് കെപിസിസി ആസ്ഥാനത്തു തന്നെ കരിങ്കൊടി പ്രതിഷേധം ഉയർന്നിരിക്കുന്നത്. ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ടയിലും മലപ്പുറത്തും കരിങ്കൊടിയും ഫ്ളക്സും ഉയർത്തിയിരുന്നു.
Read MoreDay: August 31, 2021
എന്തു കൊണ്ട് ഇപ്പോള്‍ കോമഡി സിനിമകള്‍ ചെയ്യുന്നില്ല ! മറുപടി പറഞ്ഞ് മോഹന്‍ലാല്‍…
മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ഹീറോയിസം പ്രകടമാകുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും ഒരു കാലത്ത് താരത്തിന്റേതായി പുറത്തു വന്നത് നിരവധി കോമഡി ഹിറ്റുകളാണ്. ബോയിംഗ് ബോയിംഗ്, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെള്ളാനകളുടെ നാട് എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്താറില്ല. ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനലിനു മുമ്പ് നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള് വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ലെന്ന്…
Read Moreയൂത്ത് കോൺഗ്രസ് പിടിക്കാൻ “4 ദ പീപ്പിൾ’; ചുക്കാൻ പിടിക്കുന്നതു നേതാക്കളുടെ മക്കൾ; യൂത്ത് കോൺഗ്രസിൽ പ്രതിഷേധം
സ്വന്തം ലേഖകൻകോട്ടയം: യൂത്ത് കോൺഗ്രസ് നേതൃത്വം കൈപ്പിടിയിലാക്കാൻ കോൺഗ്രസ് നേതാക്കളുടെ മക്കൾ രംഗത്തിറങ്ങിയതു പുതിയ വിവാദമാകുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ രൂക്ഷമായി വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിലും കലാപക്കൊടി ഉയരുന്നത്. കോട്ടയത്തെയും ആലപ്പുഴയിലെയും രണ്ടു നേതാക്കളുടെ നാലു മക്കളാണ് യൂത്ത് കോൺഗ്രസ് നേതൃതലത്തിൽ പിടിമുറുക്കുന്നത്. മകനെ ഉറപ്പിക്കാൻയൂത്ത് കോൺഗ്രസ് പദവിയിലുള്ള മറ്റൊരു നേതാവിന്റെ മകനെ പുറത്താക്കി തന്റെ മകനെ നേതൃതലത്തിലേക്ക് ഉയർത്താനാണ് ഐ ഗ്രൂപ്പ് വിഭാഗത്തിലുള്ള നേതാവിന്റെ നീക്കം. ഈ നേതാവിന്റെ സോഷ്യൽ മീഡിയ അടക്കം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് മകനാണ്. യൂത്ത് കോൺഗ്രസിനെതിരേ ഒരു പത്രത്തിൽ വന്ന വാർത്ത തന്റെ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട സംഭവത്തിന്റെ ഐ ഗ്രൂപ്പ് നേതാവിന്റെ മകനെതിരേ യൂത്ത് കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പിൽ പ്രതിഷേധം വ്യാപകമായിരുന്നു. ഈ നേതാവിന്റെ മകനു പിന്തുണയുമായി കോട്ടയം സ്വദേശിയായ എ…
Read Moreസംവൃതയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു ! എന്നാല്‍ അന്ന് പൃഥിരാജ് അതിനോടു പ്രതികരിച്ചത് ഇങ്ങനെ…
മലയാള സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയക്കൊടി ചാര്‍ത്തിയ താരമാണ് പൃഥിരാജ്. സൂപ്പര്താരമായിരിക്കെ തന്നെ സംവിധായകനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും താരം കഴിവു തെളിയിച്ചു കഴിഞ്ഞു. ആദ്യം അഭിനയിച്ചത് രഞ്ജിത്തിന്റെ നന്ദനത്തില്‍ ആയിരുന്നെങ്കിലും രാജസേനന് സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി ആടിയരുന്നു പൃഥ്വിരാജിന്റെ റിലീസ് ആയ ആദ്യ ചിത്രം. ഈ ചിത്രം പരാജയമയാരുന്നു എങ്കിലും പിന്നീട് ഇറങ്ങിയ നന്ദനം സൂപ്പര്‍ഹിറ്റായതോടെ പൃഥിയുടെ തലവര തന്നെ മാറി. കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താഴെ താരമൂല്യം നേടാന്‍ പൃഥിയ്ക്കു സാധിച്ചു. ആ സമയത്ത് ഗോസിപ്പ് കോളങ്ങളുടെയും ഇഷ്ടതാരം പൃഥിയായിരുന്നു. അക്കാലത്ത് മലയാള സിനിമയില്‍ പൃഥിയെപ്പോലെ തിളങ്ങി നിന്ന നടിയായിരുന്നു സംവൃത സുനില്‍. പൃഥിയ്ക്കൊപ്പമുള്ള സംവൃതയുടെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവരെ…
Read Moreഇ-സഞ്ജീവനി പോർട്ടലിൽ കയറി നഗ്നതാ പ്രദർശനം! വനിതാ ഡോക്ടർമാർക്കു സ്ഥിരം ശല്യക്കാരന്; ഒടുവില്‍ കിട്ടി, യുവാവിന് മുട്ടന്‍പണി
ആലപ്പുഴ: കോവിഡ്-19ന്റെ വ്യാപനത്തെ തുടർന്നു ജനങ്ങൾക്ക് ആശുപത്രികളുടെ സേവനം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ എർപ്പെടുത്തിയ ടെലിമെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ കയറി നഗ്നതാപ്രദർശനം നടത്തുകയും അശ്ലീലഭാഷണങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പ്രതി തൃശൂർ മണലൂർ പഞ്ചായത്ത് വാർഡ് എട്ടിൽ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം കരിപ്പയിൽ വീട്ടിൽ കെ.ആർ. സഞ്ജയിനെ(25)യാണ് അറസ്റ്റുചെയ്തത്. രോഗിയെന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറെ തന്റെ നഗ്നത പ്രദർശിപ്പിച്ചു അശ്ലീല സംഭാഷണം നടത്തിവന്ന ഇയാൾ വനിതാ ഡോക്ടർമാർക്കു സ്ഥിരം ശല്യമായിരുന്നു. വിവിധ ജില്ലകളിൽ പരാതികളുമുണ്ടായി. ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടറിൽ നിന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. ആലപ്പുഴ അഡീഷണൽ എസ്പി എ. നസീമിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ്…
Read Moreഡോർ തുറന്നപ്പോൾ ബിയർകുപ്പി താഴെ വീണ് പൊട്ടി; നാട്ടുകാർ ഇടപെട്ടു,പൊട്ടിത്തെറിച്ച് എസ്ഐ; മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ
ഗാന്ധിനഗർ: കഴിഞ്ഞ വെള്ളിയാഴ്ച റെയിൽവേ പോലീസ് എസ്ഐ വൈകുന്നേരം ആറിന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപം സുഹൃത്തിന്റെ വാഹനത്തിലിരുന്നു മദ്യപിക്കുകയായിരുന്നു. വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ ബിയർ ബോട്ടിൽ താഴെ വീണ് പൊട്ടി. ഈ ശബ്ദം കേട്ട് ആളുകൾ ചുറ്റും കൂടുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പെട്രോളിംഗ് വാഹനം വരുന്നതുകണ്ട് ഇവർ ഉടനെ വാഹനമെടുത്ത് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പോയി. കൂടിനിന്ന ആളുകൾ വാഹനത്തിലുണ്ടായിരുന്ന ഈസ്റ്റ് എസ്ഐയോട് വിവരം പറഞ്ഞു. തുടർന്ന് പെട്രോളിംഗ് സംഘം വാഹനത്തിന്റെ പിന്നാലെ പോയി തടഞ്ഞു പരിശോധിച്ചു. താൻ റെയിൽവേ പോലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നു പറഞ്ഞതോടെ ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ റെയിൽവേ പോലീസ് എസ്ഐ വാക്ക് തർക്കമുണ്ടാക്കി. തുടർന്ന് ഈസ്റ്റ് എസ്ഐ ഇയാളുടെ തിരിച്ചറിയാൽ കാർഡ് വാങ്ങിക്കൊണ്ടു പോവുകയും പിറ്റേ ദിവസം സ്റ്റേഷനിൽ…
Read Moreവെള്ളത്തില്‍ വീണ മൂന്നുസ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി! സംഭവം എടത്വയില്‍
എടത്വ: തലവടി നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞുവീണു. പാലത്തില്‍ നിന്നും തോട്ടിലേക്കു വീണുപോയ മൂന്നു തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി. തലവടി പഞ്ചായത്ത് 10, 12 വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നെല്ലൂപ്പറമ്പ് പാലത്തിന്റെ കരിങ്കല്‍കെട്ടാണ് കാലപ്പഴക്കത്താല്‍ ഇടിഞ്ഞുവീണത്. ഇടിഞ്ഞു വീഴുമ്പോള്‍ പാലത്തിലുണ്ടായിരുന്ന തൊഴിലുറപ്പു തൊഴിലാളികളായ ശോഭ സുരേഷ്, സുനിതമ്മ പൊന്നപ്പന്, ചെല്ലമ്മ തങ്കന് എന്നിവരാണ് തോട്ടില്‍ വീണത്. തോട്ടിലെ ഒഴുക്കില്‍പെട്ട തൊഴിലാളി സ്ത്രീകളെ മറ്റൊരു തൊഴിലാളി സ്ത്രീയായ അശ്വതി പ്രകാശാണ് കരയ്ക്കെത്തിച്ചത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കരിങ്കല്‍കെട്ടില്‍ പടികെട്ടുകള്‍ നിർമിച്ചു രണ്ടുതടികള്‍ കുറുകെ ഇട്ടാണ് പ്രദേശവാസികള്‍ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത്. തിട്ടയിടിഞ്ഞു കരിങ്കല്‍കെട്ട് അടര്‍ന്നു തുടങ്ങിയിരുന്നു. പമ്പാനദിയുടെ കൈവഴിയായ നാലാങ്കല്പടി-ചൂട്ടുമാലില്‍ തോടിന്റെ ഇരുകരയിലുമുള്ള നിരവധി യാത്രക്കാരാണ് പാലത്തിന്റെ ഇരുകരയും ആശ്രയിക്കുന്നത്. കരിക്കല്കെട്ടു തകര്‍ന്നതോടെ പാലം പുതുക്കി നിർമിക്കാനുള്ള നടപടി ത്രിതലപഞ്ചായത്ത് അധികൃതര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന്…
Read Moreഇനി അഫ്ഗാന് അമേരിക്കന്‍ പട്ടാളമില്ലാത്ത നാട് ! അമേരിക്ക ഉപേക്ഷിച്ച അത്യാധുനീക ആയുധങ്ങള്‍ ഇനി താലിബാന് സ്വന്തം; അഫ്ഗാന് ജനതയെ കാത്തിരിക്കുന്നത് ഭീകരവാദികളുടെ കാട്ടുഭരണം…
ഓഗസ്റ്റ് 31 എന്ന ഡെഡ്ലൈന് താലിബാന് പ്രഖ്യാപിച്ചപ്പോഴേ അമേരിക്കന്‍ സേന എല്ലാം കണക്കുകൂട്ടിയിട്ടുണ്ടാകാം. അതിനാല്‍ തന്നെയാകും ഓഗസ്റ്റ് 30ന് തന്നെ അവസാന പട്ടാളക്കാരനെയും കൊണ്ട് അമേരിക്കന്‍ വിമാനം അഫ്ഗാന് മണ്ണു വിട്ടുയര്‍ന്നത്. ഇതോടെ രാജ്യം ഔദ്യോഗികമായി താലിബാന് ഭീകരരുടെ കൈയ്യിലായി. രണ്ടു പതിറ്റാണ്ടുകൊണ്ട് 2500ല്‍ പരം അമേരിക്കന്‍ സൈനികരാണ് അഫ്ഗാന് മണ്ണില്‍ പിടഞ്ഞു തീര്‍ന്നത്. അവസാന അമേരിക്കന്‍ വിമാനവും പറന്നുയര്‍ന്നതോടെ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം കിട്ടിയപോലെയാണ് താലിബാന് ആഹ്ലാദം പ്രകടിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് തന്റെ വാഗ്ദാനം നിറവേറ്റിയപ്പോള്‍ ഭീകരരുടെ ദയയ്ക്കായി കാത്ത് തെരുവിലായത് ഏകദേശം ഇരുന്നോറോളം അമേരിക്കന്‍ പൗരന്മാരും അതുപോലെ താലിബാന് വിരുദ്ധരായ പതിനായിരക്കണക്കിന് അഫ്ഗാന് പൗരന്മാരുമാണ്. ഇനിയവര്‍ക്ക് രക്ഷപ്പെടാന്‍ ഹമീദ് കര്‍സായ് വിമാനത്താവളം ഒരു മാര്‍ഗ്ഗമല്ലാതായി മാറിയിരിക്കുന്നു. അവസാനമായി പറന്നുയര്‍ന്ന സി -17 വിമാനത്തില്‍ അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനാധിപതി റോസ്സ് വില്‍സണും ഉണ്ടായിരുന്നതായി പെന്റഗണ്‍…
Read Moreഇരിപ്പിടം കള്ളൻമാർ അറുത്തുകൊണ്ടുപോയി; പുതിയ ഭരണസമിതി വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് വെറും വാക്കായി
കോട്ടയം: ഇരിപ്പിടമില്ലാത്ത കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ്. തിരുനക്കര സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കു ഷോപ്പിംഗ് കോംപ്ലക്സിന്റെ താഴത്തെ നിലയിലുള്ള കടമുറികളുടെ മുന്നിലാണ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കിയത്. മഴ നനയാതെ ബസ് കാത്തിരിക്കാൻ ഒരുക്കിയ സ്റ്റീൽ കന്പി ഇരിപ്പിടമാണ് ഇപ്പോൾ ഉപയോഗ ശൂന്യമായിരിക്കുന്നത്. ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കു മുന്‍പ് സ്ഥാപിച്ച എട്ട് ഇരിപ്പിടങ്ങളിൽ ഒന്നിൽ മാത്രമാണ് ഇപ്പോൾ ഇരിക്കാൻ പാകത്തിനു കന്പികളുള്ളത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കുവേണ്ടിയുള്ള സ്റ്റീൽ കന്പികൾ ഘടിപ്പിച്ച ചാരു ബഞ്ചുകളുടെ ഇരിക്കുന്ന ഭാഗത്തെ കന്പികളാണു മുറിച്ചു മാറ്റിയ നിലയിലുള്ളത്. രാത്രിയിൽ ഇവിടങ്ങളിൽ തന്പടിക്കുന്ന സംഘമാണ് സ്റ്റീൽ കന്പികൾ മുറിച്ചു മാറ്റുന്നത്. കോട്ടയം മെഡിക്കൽ കോളജിലേക്കു പോകുന്ന രോഗികൾ ആശ്രയിക്കുന്ന സ്റ്റാൻഡാണിത്. രാത്രിയായാൽ സോളർ ഉൾപ്പെടെയുള്ള വിളക്കുകൾ കത്തുന്നില്ലെന്നും പരാതിയുണ്ട്. കടകൾ എല്ലാം അടയ്ക്കുന്നതോടെ ഇവിടെ വെളിച്ചമില്ലാത്ത സാഹചര്യമാണ്. ഇതോടെ യാചകർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, സാമൂഹിക…
Read Moreകാട്ടാനയെ ഒതുക്കാനുള്ള മലയോര കർഷകന്റെ ഒരു ചിന്ന വിദ്യ! ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു…
വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ മലയോര കർഷകർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. അത്തരത്തിലൊരു വിദ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുള്ള് കന്പി കൊണ്ട് ചുറ്റിവരിഞ്ഞിരിക്കുന്ന ഒരു തെങ്ങിന്റെ ചിത്രമാണിത്. കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ തെങ്ങാണ് ഇത്തരത്തിൽ മുള്ള് കന്പികൊണ്ട് ചുറ്റിക്കെട്ടിയിരിക്കുന്നത്. കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണിതെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റ്. ഫാ. ജോബിൻ വലിയപറമ്പിൽ ആണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം തെങ്ങിനോട് ചേർത്ത് വരിഞ്ഞു ചുറ്റിയിരിക്കുന്ന മുള്ള് കമ്പി…കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന സ്ഥലത്തുള്ള സാൻതോം എസ്റ്റേറ്റിലെ വീടിന്റെ മുറ്റത്ത് നിൽക്കുന്ന തെങ്ങിൽ കണ്ട കാഴ്ചയാണിത്. ഇതെന്തായിരിക്കും ഇതിന്റെ പിന്നിലെ ഗുട്ടൻസ് എന്ന് ചിന്തിച്ചപ്പോഴാണ് എസ്റ്റേറ്റിന്റെ നടത്തിപ്പുകാരനായ അഗസ്റ്റിൻ വടക്കനച്ചൻ പറഞ്ഞത്, ഇത് കാട്ടാനയെ ഒതുക്കാനുള്ള ഒരു ചിന്ന വിദ്യയാണെന്ന്. രാത്രി കാലങ്ങളിൽ…
Read More