തൃ​ക്കാ​ക്ക​രയിലെ കവറോണ വിവാദം; വിജിലൻസിന്  മ​തി​യാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെന്ന് സൂചന; പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ട​ൻ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ പ​ണ​ക്കി​ഴി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ത​യാ​റാ​ക്കു​മെ​ന്നു സൂ​ച​ന.ഇ​ന്ന​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും അ​ടു​ത്ത ദി​വ​സം​ത​ന്നെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ത​യാ​റെ​ടു​ക്കു​ന്ന​ത്. ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ പി​ടി​ച്ചെ​ടു​ത്തു പ​രി​ശോ​ധി​ച്ച വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന് മ​തി​യാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.വി​ജി​ല​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്നു​ത​ന്നെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ ചേം​ബ​റി​ല്‍​നി​ന്നു നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള​ട​ങ്ങി​യ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന. ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല​ല്ലാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ മു​റി തു​റ​ക്ക​രു​തെ​ന്നു വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യെ​ന്നാ​ണു വി​വ​രം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ന്‍റെ ചേം​ബ​റി​ലു​ള്ള നി​രീ​ക്ഷ​ണ​മോ​ണി​റ്റ​ര്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സി​പി​യു എ​ന്നി​വ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​തി​നാ​ല്‍ ഇ​വ സു​ര​ക്ഷി​ത​മാ​യി വീ​ണ്ടെ​ടു​ക്കും വ​രെ മ​റ്റാ​രും ചേം​ബ​റി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം. 1994 ലെ ​മു​നി​സി​പ്പ​ല്‍ ആ​ക്ട് 228 പ്ര​കാ​ര​മു​ള്ള വി​വേ​ച​ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചു…

Read More

അനിൽ വേറെ ലെവലാണ്! നായകൾക്കായി ജോലി രാജിവച്ചു; അ​നി​ലി​ന്‍റെ ഒ​രു​ദി​വ​സം തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും നാ​യ​ക​ൾ​ക്കൊ​പ്പ​മാ​ണ്

കൊ​ച്ചി: ഇൗ ​കോ​വി​ഡ് കാ​ലം ഒ​ട്ടും ത​ള​ർ​ത്താ​ത്തൊ​രു മേ​ഖ​ല​യാ​ണ് അ​രു​മ​മൃ​ഗ​ങ്ങ​ളു​ടെ വ​ള​ർ​ത്ത​ലും വി​ല്പ​ന​യും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ നാ​യ​വ​ള​ർ​ത്ത​ൽ ഹോ​ബി​യാ​യെ​ടു​ത്ത് അ​തി​നാ​യി ജോ​ലി പോ​ലും ക​ള​ഞ്ഞൊ​രാ​ൾ കൊ​ച്ചി​യി​ലു​ണ്ട്; ത​മ്മ​നം സ്വ​ദേ​ശി അ​നി​ൽ ഗോ​പി​നാ​ഥ്. സ​ർ​വേ​യ​ർ ജോ​ലി​യും ക​ള​ഞ്ഞി​ട്ടാ​ണ് അ​നി​ൽ നാ​യ​വ​ള​ർ​ത്ത​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ത​ന്നെ മു​ൻ​നി​ര നാ​യവ​ള​ർ​ത്തു​കാ​ര​ൻ കൂ​ടി​യാ​ണ് അ​ദേ​ഹം. അ​നി​ലി​ന്‍റെ ഒ​രു​ദി​വ​സം തു​ട​ങ്ങു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും നാ​യ​ക​ൾ​ക്കൊ​പ്പ​മാ​ണ്. പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി നാ​യ്ക്ക​ളെ വ​ള​ർ​ത്തി​യും വി​റ്റു​മാ​ണ് ജീ​വി​തം. കോ​വി​ഡി​നൊ​ന്നും ത​ന്നെ ത​ള​ർ​ത്താനാ​യി​ട്ടി​ല്ലെ​ന്ന് അ​നി​ൽ പ​റ​യു​ന്നു. നൂ​റി​ലേ​റെ നാ​യ്ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ക്കാ​ല​ത്ത് വി​റ്റ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ്പ​ന ഇൗ ​കോ​വി​ഡ് കാ​ല​ത്താ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ല്പ​ന. താ​യ്‌​ല​ൻ​ഡ്, റ​ഷ്യ, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന നാ​യ്ക്ക​ളാ​ണ് ഏ​റെ​യും. ടി​ബ​റ്റ​ൻ വം​ശ​മാ​യ ഷി​റ്റ്‌​സു​വി​നാ​ണ് ഏ​റ്റ​വും ഡി​മാ​ൻ​ഡ്. ര​ണ്ടാ​മ​ത് ബീ​ഗി​ളി​നാ​ണ്. പ​ഗ്, ബോ​ക്‌​സ​ർ ഇ​ന​ങ്ങ​ളും അ​നി​ലി​ന്‍റെ കൈ​വ​ശ​മു​ണ്ട്. സി​നി​മ​യി​ലും അ​നി​ലി​ന്‍റെ നാ​യ​ക​ൾ തി​ള​ങ്ങി​യി​ട്ടു​ണ്ട്.…

Read More

സ്വർണം പേസ്റ്റ് രൂപത്തിലാക്കി കാലിനടിയിൽ തേച്ച് പിടിച്ചു;  ഷൂ വിട്ട് സ്റ്റൈലായി പുറത്തേക്ക് കടക്കാനെത്തിയ യുവാവിനെ തടഞ്ഞു; പരിശോധനയിൽ കിട്ടിയത് 60 ലക്ഷത്തിന്‍റെ സ്വർണ്ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​രു കി​ലോ​യി​ല​ധി​കം സ്വ​ർ​ണ​വു​മാ​യി കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി പി​ടി​യി​ൽ. മു​ഹ​മ്മ​ദ് ക​മ​റു​ദ്ദീ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 1255 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ക​മ​റു​ദ്ദീ​ൻ. ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം സ്കോ​സി​നു​ള്ളി​ലാ​യി ഇ​രു കാ​ൽ പാ​ദ​ത്തി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ന് 1434 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 1255 ഗ്രാ​മാ​ണ് ല​ഭി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഫാ​യി​സ്,സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, എ​ൻ.​ഹ​ബീ​ബ്, നി​ഖി​ൽ, ജു​ബ​ർ ഖാ​ൻ, മ​നീ​ഷ് കു​മാ​ർ, സ​ന്ദീ​പ് കു​മാ​ർ, സൂ​ര​ജ് ഗു​പ്ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ്വ​ർ​ണ​വും…

Read More

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി മു​ക്കി ! രാ​ജി​ക്കൊ​രു​ങ്ങി പ്ര​വ​ര്‍​ത്ത​ക​ര്‍; ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ജി​ല്ലാ നേ​താ​ക്ക​ള്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : എ​ഐ​സി​സി നേ​താ​വി​ന്‍റെ ഒ​ത്താ​ശ​യോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി മു​ക്കി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യാ​ണ് മു​ക്കി​യ​ത്. നേ​താ​വി​നെ​തി​രേ​യു​ള്ള പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​ജി​വ​യ്ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലും ഇ​ക്കാ​ര്യം പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം.​അ​ഭി​ജി​ത്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ നേ​താ​വ് ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്. യൂ​ത്ത്‌​കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് ബി.​വി.​ശ്രീ​നി​വാ​സ്, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ടി ​മാ​ണി, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ല്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി കൃ​ഷ്ണ അ​ല്ല​വ​രു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​രോ​ത്ത് ഷാ​ഹി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് അ​സം​ബ്ലി ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്…

Read More

കോ​ണ്‍​ഗ്ര​സി​ലെ പോ​ര​ടി! യു​ഡി​എ​ഫി​ലും പു​ക​ച്ചി​ൽ; വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി​ജോ​ണ്‍

ജി​ജി ലൂ​ക്കോ​സ് തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി അ​ധ്യ​ക്ഷ·ാ​രെ നി​ശ്ച​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​തി​ർ​ന്ന നേ​താ​ക്ക​ൾ പോ​ര​ടി​ക്കു​ന്ന​തി​നി​ടെ, കോ​ണ്‍​ഗ്ര​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി നേ​താ​ക്ക​ൾ രം​ഗ​ത്ത്. കോ​ണ്‍​ഗ്ര​സ് എ​ന്ന ക​പ്പ​ൽ മു​ങ്ങു​ക​യ​ല്ല, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ മു​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച ഷി​ബു ബേ​ബി ജോ​ണ്‍, അ​ങ്ങ​നെ മു​ക്കു​ന്ന ക​പ്പി​ലി​ൽ നി​ന്നു പോ​കാ​ന​ല്ലേ എ​ല്ലാ​രും ആ​ഗ്ര​ഹി​ക്കു​ക​യെ​ന്നും പ്ര​തി​ക​രി​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി​യി​ൽ യു​ഡി​എ​ഫ് ക​ക്ഷി നേ​താ​ക്ക​ൾ അ​തൃ​പ്തി അ​റി​യി​ച്ച​താ​യി വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ആ​ർ​എ​സ്പി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടായ ​തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം നി​ല​നി​ൽ​ക്കേ​യാ​ണ് മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ പോ​ര​ടി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ർ​എ​സ്പി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ലു​ണ്ട ായ ​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു. മു​ന്ന​ണി വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച ഒ​രു അ​ജ​ണ്ട യും ​ആ​ർ​എ​സ്പി​യു​ടെ മു​ന്നി​ലി​ല്ല. എ​ന്നാ​ൽ,…

Read More

ഉ​മ്മ​ൻ​ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ” ഓ​ഫ് ലൈ​ൻ’ ആ​കു​മോ? ഡി​ഡി​സി പ​ട്ടി​ക​യെ ചൊ​ല്ലി​യു​ള്ള പോ​ര്; ഒ​ത്തു​തീ​ർ​പ്പ് ഫോ​ർ​മു​ല ക​ണ്ണൂ​രി​ൽ ത​യാ​റാ​കു​ന്നു

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: ഡി​സി​സി പ​ട്ടി​ക​യെ ചൊ​ല്ലി​യു​ള്ള കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന് ക​ണ്ണൂ​ർ വേ​ദി​യാ​കും.​ര​ണ്ടി​ന് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഒ​ന്ന​ട​ങ്കം ഓ​ൺ​ലൈ​നി​ലും നേ​രി​ട്ടും പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി. ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​രി​ൽ എ​ത്തി​യ കെ.​സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഫോ​ണി​ലൂ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. കെ.​സു​ധാ​ക​ര​നൊ​പ്പം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​നു​ര​ജ്ഞ​ന ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​നാ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ര​സ്യ​പ്ര​തി​ക​ര​ണ​വും ന​ട​പ​ടി​ക​ളും ഇ​നി​യും വേ​ണ്ടെ​ന്നാ​ണ് എ​ഐ​സി​സി​യു​ടെ നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ, ക​ണ്ണൂ​രി​ലെ ച​ട​ങ്ങി​ൽ‌ പ​ങ്കെ​ടു​ക്കു​വാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി​സ​മ്മ​തി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്. താ​ൻ ന​ല്കി​യ പ​ട്ടി​ക പ​ര​സ്യ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ കെ.​സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ മ​റ​ന്ന് നേ​താ​ക്ക​ൾ എ​ല്ലാം ക​ണ്ണൂ​രി​ലെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ന്നി​ച്ചാ​ൽ അ​ണി​ക​ൾ​ക്കും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും…

Read More

സോഷ്യൽ മീഡിയകളിൽ ‘ബ്രേക്ക് ദ ചെയിൻ’! പോസ്റ്റിട്ടാൽ കെഎ​സ് ബ്രിഗേഡ്പിടിക്കും!; സൈ​ബ​റി​ട​ങ്ങ​ളി​ല്‍ മൗനം പാലിക്കാൻ എ, ഐ നിർദേശം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ​ട്ടി​ക​യെക്കുറി​ച്ചും കെ​പി​സി​സി നേ​തൃ​ത്വ​ത്തെക്കുറി​ച്ചും അ​പ​കീ​ര്‍​ത്തി​പ​ര​മാ​യ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്കു കൂ​ച്ചു​വി​ല​ങ്ങി​ട്ട ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ‘കെ.എസ് ബ്രിഗേഡ്’ നിരീക്ഷണം ശക്തമാക്കി. ഇതു തിരിച്ചറിഞ്ഞ് തത്കാലം ബ്രേ​ക്ക് ദ ​ചെ​യി​ന്‍ ന​ട​പ്പാ​ക്കാ​ന്‍ എ,​ ഐ അ​ണി​ക​ള്‍​ക്കു നി​ര്‍​ദേ​ശം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെക്കുറി​ച്ചു മോ​ശ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ വേ​ണ്ടെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്തു പ്ര​തി​ഷേ​ധ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും എ,​ ഐ ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍​ക്കും ജി​ല്ലാ​ ഭാ​ര​വാ​ഹി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കു ഭാ​വി​യി​ല്‍ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ത​യാ​റാ​കില്ലെ​ന്ന നി​ല​പാ​ട് പു​റ​ത്തു​ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​യം ​നി​യ​ന്ത്രി​ക്കാ​ന്‍ നേ​താ​ക്ക​ള്‍​ക്കു നി​ര്‍​ദേ​ശം ല​ഭി​ച്ച​ത്. ഡി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ട​ന്‍ നി​ശ്ച​യി​ക്കാ​നി​രി​ക്കെ​യാ​ണ് ഗ്രൂ​പ്പ് നേ​താ​ക്ക​ള്‍ അ​ച്ച​ട​ക്കം പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ന് കെഎ​സ് ബ്രിഗേഡ്സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കെ.​സു​ധാ​ക​ര​നെ​തി​രേ​യും…

Read More

കൊ​ച്ചി​യി​ലെ ല​ഹ​രി​ക്ക​ട​ത്ത്! യു​വ​തി​യെ വി​ട്ട​യ​ച്ചത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം; എ​ക്സൈ​സി​ൽ വി​വാ​ദം പു​ക​യു​ന്നു

ആ​ലു​വ: കോ​ടി​ക​ളു​ടെ എംഡിഎംഎ ലഹരിമരുന്നുമായി കൊ​ച്ചി​യി​ൽ ആ​റ് പേ​ർ അ​റ​സ്റ്റി​ലാ​യ കേ​സി​നെ​ച്ചൊ​ല്ലി എ​ക്സൈ​സി​ൽ വി​വാ​ദം പു​ക​യു​ന്നു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് യൂ​ണി​റ്റും ക​ഴി​ഞ്ഞ 19ന് ​ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ര​ണ്ടു ത​വ​ണ​യാ​യി 11 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ ഈ ​കേ​സി​ൽ എ​ക്സൈ​സി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ കൃ​ത്യ​വി​ലോ​പം കീ​ഴു​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ബ​ലി​യാ​ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ൾ മ​ന്ത്രി​ത​ല​ത്തി​ൽ വ​രെ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്. യു​വ​തി​യെ വി​ട്ട​യ​ച്ചത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​സ്റ്റം​സും എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും റെ​യ്ഡ് ന​ട​ത്തു​ന്ന​ത് മ​ധ്യ​മേ​ഖ​ല​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​ക​ളി​ലൊ​രാ​ളെ ബ​ന്ധു​വെ​ന്ന് പ​റ​ഞ്ഞെ​ത്തി​യ​യാ​ളോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ച​തും ഇ​ദേ​ഹ​ത്തി​ന്‍റെ അ​റി​വോ​ടു കൂ​ടി ത​ന്നെ​യാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ സം​ഘം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ കേ​സ് വി​വാ​ദ​മാ​യ​തോ​ടെ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ…

Read More

ഡെല്‍റ്റയ്ക്കു മുമ്പില്‍ ഫൈസറും ആസ്ട്രസെനക്കയും മുട്ടുമടക്കും ! 25 ലക്ഷം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ തെളിയിരുന്നത് അത്ര സുഖകരമല്ലാത്ത വിവരങ്ങള്‍…

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍, ആസ്ട്രസെനക്ക വാക്സിനുകള്‍ക്ക് കാര്യമായ ശേഷിയില്ലെന്ന് പുതിയ പഠനം. കോവിഡിന്റെ ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റയെ നേരിടാന്‍ രണ്ടു വാക്സിനുകള്‍ക്കും ശേഷി കുറവാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുടെ പഠനം സൂചിപ്പിക്കുന്നു. 18 വയസിനു മുകളില്‍ പ്രായമുള്ള 3,84,543 പേരില്‍നിന്നു ശേഖരിച്ച 25,80,021 സാമ്പിളുകള്‍ ഉപയോഗിച്ച് 2020 ഡിസംബര്‍ ഒന്നു മുതല്‍ 2021 മേയ് 16 വരെയായിരുന്നു ആദ്യഘട്ട പഠനം. തുടര്‍ന്ന് മേയ് 17 മുതല്‍ ഓഗസ്റ്റ് ഒന്നു വരെയുള്ള കാലയളവില്‍ 3,58,983 പേരില്‍നിന്ന് ശേഖരിച്ച 8,11,624 സാമ്പിളുകളും പരിശോധനയ്ക്കു വിധേയമാക്കി. കോവിഡ് ബാധിക്കും മുമ്പ് വാക്സിനെടുത്തവരേക്കാള്‍ കൂടുതല്‍ പ്രതിരോധശേഷി കോവിഡ് ബാധിച്ചശേഷം വാക്സിനെടുത്തവര്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി. രണ്ടു ഡോസ് ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുമ്പോള്‍ മികച്ച പ്രതിരോധശേഷി ലഭിക്കും. എന്നാല്‍ രണ്ടുഡോസ് ആസ്ട്രസെനക്ക വാക്സിനുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ ഫൈസറിന്റെ പ്രതിരോധശേഷിയില്‍ കുറവു…

Read More

അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്ക് വ്യാ​ജ ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്; ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്; പിന്നിൽ  വൻ മാഫിയ സംഘം

ശ്രീ​ക​ണ്ഠ​പു​രം: വ്യാ​ജ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ട്രാ​വ​ൽ​സ് ഉ​ട​മ​ക്കെ​തി​രേ കേ​സ്. പെ​രു​വ​ള​ത്ത്പ​റ​മ്പ് കു​ളി​ഞ്ഞ റോ​ഡി​ലെ ബ്യൂ​ട്ടി ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ഉ​ട​മ അ​സീ​റി​നെ​തി​രേ​യാ​ണ് ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് ഇ​യാ​ൾ പ്ര​ധാ​ന​മാ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ പ്ര​മു​ഖ ലാ​ബാ​യ ഡി​ഡി​ആ​ർ​സി യു​ടെ പേ​രി​ലാ​ണ് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. ലാ​ബി​ന്‍റെ പി​ഡി​എ​ഫ് ഫ​യ​ൽ എ​ഡി​റ്റ് ചെ​യ്താ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ച്ച​ത്. സാം​പി​ൾ ശേ​ഖ​ര​ണ​മോ പ​രി​ശോ​ധ​ന​യോ ഇ​ല്ലാ​തെ യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. പിന്നിൽ വൻ മാഫിയബം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ​ക്കാ​ണ് കൂ​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​ത്. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള​ളി​ൽ ഇ​യാ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച്…

Read More