വെള്ളത്തില്‍ വീണ മൂന്നുസ്ത്രീകളെ മറ്റൊരു സ്ത്രീ തൊഴിലാളി രക്ഷപ്പെടുത്തി! സംഭവം എടത്വയില്‍

എ​ട​ത്വ: ത​ല​വ​ടി നെ​ല്ലൂ​പ്പ​റ​മ്പ് പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ല്‍​കെ​ട്ട് ഇ​ടി​ഞ്ഞു​വീ​ണു. പാ​ല​ത്തി​ല്‍ നി​ന്നും തോ​ട്ടി​ലേ​ക്കു വീ​ണു​പോ​യ മൂ​ന്നു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സ്ത്രീ​ക​ളെ മ​റ്റൊ​രു സ്ത്രീ ​തൊ​ഴി​ലാ​ളി ര​ക്ഷ​പ്പെ​ടു​ത്തി.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 10, 12 വാ​ര്‍​ഡു​ക​ള്‍ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന നെ​ല്ലൂ​പ്പ​റ​മ്പ് പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ല്‍​കെ​ട്ടാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ഇ​ടി​ഞ്ഞു​വീ​ണ​ത്.

ഇ​ടി​ഞ്ഞു വീ​ഴു​മ്പോ​ള്‍ പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​യ ശോ​ഭ സു​രേ​ഷ്, സു​നി​ത​മ്മ പൊ​ന്ന​പ്പ​ന്‍, ചെ​ല്ല​മ്മ ത​ങ്ക​ന്‍ എ​ന്നി​വ​രാ​ണ് തോ​ട്ടി​ല്‍ വീ​ണ​ത്.

തോ​ട്ടി​ലെ ഒ​ഴു​ക്കി​ല്‍​പെ​ട്ട തൊ​ഴി​ലാ​ളി സ്ത്രീ​ക​ളെ മ​റ്റൊ​രു തൊ​ഴി​ലാ​ളി സ്ത്രീ​യാ​യ അ​ശ്വ​തി പ്ര​കാ​ശാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്.

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കു മു​ന്പ് ക​രി​ങ്ക​ല്‍​കെ​ട്ടി​ല്‍ പ​ടി​കെ​ട്ടു​ക​ള്‍ നി​ർ​മി​ച്ചു ര​ണ്ടു​ത​ടി​ക​ള്‍ കു​റു​കെ ഇ​ട്ടാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന​ത്. തി​ട്ട​യി​ടി​ഞ്ഞു ക​രി​ങ്ക​ല്‍​കെ​ട്ട് അ​ട​ര്‍​ന്നു തു​ട​ങ്ങി​യി​രു​ന്നു.

പ​മ്പാ​ന​ദി​യു​ടെ കൈ​വ​ഴി​യാ​യ നാ​ലാ​ങ്ക​ല്‍​പ​ടി-​ചൂ​ട്ടു​മാ​ലി​ല്‍ തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലു​മു​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​യും ആ​ശ്ര​യി​ക്കു​ന്ന​ത്.

ക​രി​ക്ക​ല്‍​കെ​ട്ടു ത​ക​ര്‍​ന്ന​തോ​ടെ പാ​ലം പു​തു​ക്കി നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment