ഇസ്രയേലില്‍ കണ്ടെത്തിയ 1500 വര്‍ഷം പഴക്കമുള്ള വമ്പന്‍ വൈന്‍ നിര്‍മാണ സമുച്ചയം ലോകത്തെ അമ്പരപ്പിക്കുകയാണ്. അക്കാലത്തുണ്ടായതില്‍ ലോകത്തിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാണ സമുച്ചയമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നു കരുതുന്നതായി പുരാവസ്തു ഗവേഷകര്‍ പറയുന്നു. പ്രതിവര്‍ഷം ഇരുപത് ലക്ഷം ലിറ്റര്‍ വൈന്‍ ഇവിടെ ഉത്പാദിപ്പിക്കപ്പെടും എന്നാണ് കണക്കാക്കുന്നത്. ടെല്‍ അവീവിന് തെക്ക് യാവ്നിലാണ് ഇത് കണ്ടെത്തിയത്. വൈന്‍ തയ്യാറായ ശേഷം അത് മെഡിറ്ററിയേന് ചുറ്റും കയറ്റുമതി ചെയ്തു. ഇതിന്റെ വലിപ്പം കണ്ട് അമ്പരന്ന് പോയി എന്ന് ഇത് കണ്ടെത്തിയവരും പുരാവസ്തു ഗവേഷകരും പറയുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇത് ജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാവും. സൈറ്റില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ (0.4 ചതുരശ്ര മൈല്‍) വ്യാപിച്ചുകിടക്കുന്ന അഞ്ച് വൈന്‍ പ്രസ്സുകള്‍, സൂക്ഷിക്കുന്നതിനും വീഞ്ഞ് കുപ്പിയിലാക്കുന്നതിനുമുള്ള വെയര്‍ഹൗസുകള്‍, അത് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ചൂളകള്‍ എന്നിവയെല്ലാം കണ്ടെത്തിയതില്‍ അടങ്ങിയിരിക്കുന്നു. യൂറോപ്പിലേക്കും വടക്കേ…
Read MoreDay: October 12, 2021
പറക്കോട്ടെ വീടിന്റെ ഗേറ്റ് തുറന്നില്ല! സൂരജിന്റെ മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങി; സ്വർണം കണ്ടെത്തിയത് പറമ്പില്‍ കുഴിച്ചിട്ട നിലയിൽ
പത്തനംതിട്ട: നാടിനെ നടുക്കിയ ഉത്ര കൊലക്കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി വിധി വന്നപ്പോൾ അടൂർ പറക്കോട്ടുള്ള വീടിന്റെ ഗേറ്റും വാതിലുകളും അടഞ്ഞു കിടന്നു. സൂരജിന്റെ മാതാപിതാക്കൾ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയായിരുന്നു. കേസിൽ വിധി വരുന്നതുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകൾ പ്രതികരണം ആരാഞ്ഞപ്പോൾ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന മറുപടിയാണ് ഇവർക്കുണ്ടായിരുന്നത്. കേസിൽ മകൻ കുറ്റക്കാരനല്ലെന്നാണ് ആദ്യ ഘട്ടത്തിൽ മാതാപിതാക്കൾ പ്രതികരിച്ചിരുന്നത്. മകൻ അറസ്റ്റിലായപ്പോൾ തെറ്റ് ചെയ്തെങ്കിൽ ശിക്ഷ ലഭിക്കട്ടേയെന്നും അച്ഛൻ പ്രതികരിച്ചിരുന്നു. പിന്നീട് സൂരജിന്റെ അച്ഛന് എല്ലാ കാര്യങ്ങളും അറിയാമെന്ന വിവരം പുറത്തു വരികയും അറസ്റ്റിലാകുകയും ചെയ്തു. സൂരജ് കുറ്റം ചെയ്തിട്ടില്ലെന്ന് അന്വേഷണാരംഭത്തിൽ പരസ്യമായി പറഞ്ഞ കുടുംബാംഗങ്ങൾ പക്ഷേ, വിധി ദിനത്തിൽ പ്രതികരിച്ചില്ല. അയൽവാസികളോട് പോലും സൗഹൃദമില്ലാതെ കുറെനാളുകളായി ഒറ്റപ്പെട്ട് കഴിയുകയാണ് ഇവർ. വീട്ടിലെ മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കഴിയുകയാണ് കുടുംബം ഇപ്പോൾ. ഉത്രയുടെ മരണശേഷം ലോക്കറിൽനിന്ന് അവരുടെ ആഭരണങ്ങൾ…
Read Moreകനത്ത മഴയിൽ അണക്കെട്ടുകൾ തുറന്നു ; മഴയിൽ വ്യാപക നാശം; തോടുകൾ കരകവിഞ്ഞതോടെ റോഡുകളിൽ വെള്ളംകയറി
തിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ഇന്നലെ രാവിലെ എട്ടര മുതൽ വൈകുന്നേരം നാലുവരെ നെയ്യാറ്റിൻകരയിൽ മൂന്നും നഗരത്തിൽ രണ്ടും വെള്ളായണിയിൽ ഒന്നും സെന്റീമീറ്റർ മഴ പെയ്തു. ഞായറാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ നെടുമങ്ങാട് അഞ്ചും നെയ്യാറ്റിൻകര, വർക്കല നാലു വീതവും നഗരത്തിൽ മൂന്നും സെന്റീമീറ്റർ വീതം മഴ പെയ്തു. കനത്ത മഴയെ തുടർന്ന് പേപ്പാറ ഡാമിന്റെ ഒന്നും നാലും ഷട്ടറുകൾ അഞ്ചുവീതവും രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റീമീറ്ററും ഉയർത്തി.നെയ്യാറിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി ഉയർത്തി. വിതുര: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച മഴയിൽ മേഖലയിൽ വ്യാപകനാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നദികളും തോടുകളും കരകവിഞ്ഞതോടെ റോഡുകൾ പലതും വെള്ളത്തിലായി. മണിതൂക്കിൽ തോട് കരകവിഞ്ഞൊഴുകി പതിനേഴോളം വീടുകളിൽ വെള്ളം കയറി. വിതുര…
Read Moreനിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലയോ എന്ന് കമന്റ് ? ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയുള്ളോ എന്ന് തുറന്നടിച്ച് ദുര്‍ഗ കൃഷ്ണ…
സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്കു നേരെ വന്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കുടുക്ക് 2025 എന്ന ചിത്രത്തില്‍ ദുര്‍ഗയും നടന് കൃഷ്ണകുമാറും തമ്മിലുള്ള ലിപ് ലോക്ക് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ദുര്‍ഗയെയും ഭര്‍ത്താവ് അര്‍ജുനും നേരെ സോഷ്യല്‍ മീഡിയ വെട്ടുകിളികള്‍ ആക്രമണം നടത്തുകയായിരുന്നു. ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചതിന് തന്നെ പിന്തുണയ്ക്കുന്ന തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവനും ഈ രംഗത്തില്‍ തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ് എന്നാണ് ദുര്‍ഗ ചോദിക്കുന്നത്. മലയാള സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കേണ്ട എന്നാണോ എന്നും ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ദുര്‍ഗ കൃഷ്ണ വീഡിയോയില്‍ പറയുന്നതിങ്ങനെ…കുടുക്ക് 2025ലെ സോങ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.…
Read Moreറേഷൻ കടക്കാരൻ തയാറാക്കുന്ന കല്യാണക്കുറി ഇങ്ങനെയല്ലാതെ എങ്ങനെ ? വൈറലായ കല്യാണക്കുറിയുടെ വിശേഷങ്ങള്‍ ഇങ്ങനെ…
റേഷൻ കാർഡിന്റെ മോഡലിൽ തയാറാക്കിയ വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു. മലപ്പുറം വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ കെ മോഹൻദാസാണ് മകന്റെ വിവാഹ ക്ഷണക്കത്ത് റേഷൻ കാർഡ് രൂപത്തിൽ തയാറാക്കിയത്. ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന ഇദ്ദേഹം നടത്തിയ ആ കൂട്ടിചേർക്കൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് റേഷൻ കാർഡിന്റെ രൂപത്തിൽ അച്ചടിച്ചത്. 33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് മോഹൻദാസ് പറയുന്നു. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം ഫോൺ നമ്പറാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. വ്യത്യസ്തവുമായ വിവാഹക്കുറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ നേടുകയാണ്.
Read Moreഅതിരുതർക്കത്തിന്റെ പേരിൽ ഉന്തുംതളളും; ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം
കാട്ടാക്കട : ഡിവൈഎഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഊരൂട്ടമ്പലം ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം ഞായറാഴ്ച രാത്രിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച രാത്രിയിൽ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപം സുഹൃത്തിന്റെ ബൈക്കിൽ വന്നിറങ്ങിയപ്പോൾ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് രാഹുൽ മൊഴിനൽകി. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്തിനേയും സംഘം മർദിച്ചു. കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടുകാരും അയൽ വീട്ടുകാരും തമ്മിൽ അതിരുതർക്കം ഉന്തിലും തള്ളിലും കലാശിച്ചിരുന്നു. പരിക്കേറ്റ രാഹുൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreമൂന്നാംപക്കവും ആരോമലിനെ കാത്ത് ബന്ധുക്കളും കൂട്ടുകാരും ; കാപ്പിൽ പൊഴിമുഖത്ത് കാണാതായ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;കടലിൽ അടിയൊഴുക്കും ചുഴിയും ശക്തം
ആറ്റിങ്ങൽ: ഇടവ കാപ്പിൽ പൊഴിമുഖത്ത് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിൻമൂട് പ്ലാവിള വീട്ടിൽ വിഷ്ണു(19)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാവിൻമൂട് സ്വദേശി ആരോമലിനെ (അച്ചു,16) ഇതുവരെ കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരം 4.45നായിരുന്നു അപകടം. തിരയിൽപ്പെട്ട കല്ലുവാതുക്കൽ സ്വദേശി ആദർശിനെ(17) നാട്ടുകാർ രക്ഷപ്പെടുത്തി. കടൽത്തീരത്തെത്തിയ രണ്ട് സംഘങ്ങളിൽപ്പെട്ട മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകുന്നേരം നാലിന് തീരത്തെത്തിയത്. വിഷ്ണുവും ആരോമലും കടലിൽ ഇറങ്ങുകയും കണ്ണൻ കരയിൽ നിൽക്കുകയുമായിരുന്നു. ഇരുവരും കടലിൽ നീന്തിക്കുളിക്കുമ്പോൾ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു. കല്ലുവാതുക്കലിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദർശും കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു ഒപ്പമുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് കാപ്പിൽ ബോട്ട് ക്ലബിൽ നിന്നും സ്പീഡ് ബോട്ടിൽ ലൈഫ് റിംഗ് എത്തിക്കുകയും പ്രദേശവാസി റിംഗ് ഉപയോഗിച്ച് ആദർശിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസും…
Read Moreവൈദ്യശാലയുടെ മറവിൽ വാറ്റിയെടുത്തത് നാടൻ ചാരായം; ടച്ചിംഗിനായി കാട്ടുപന്നിയുടേയും മലയണ്ണാന്റെയും ഇറച്ചി; വിക്രമനും കൂട്ടാളിയും പോലീസ് വലയിൽ
വിതുര : വൈദ്യശാലയുടെ മറവിൽ ചാരായ നിർമാണവും കഞ്ചാവ് വിൽപ്പനയും നടത്തിയവരെ ചാരായവും കഞ്ചാവും വെടിയുണ്ടയും വന്യമൃഗങ്ങളുടെ ശരീര ഭാഗങ്ങളുമായി അറസ്റ്റ് ചെയ്തു. വിതുര ജംഗ്ഷനിൽ അഗസ്ത്യ എന്നപേരിൽ ആയുർവേദ വൈദ്യശാല നടത്തുന്ന പൊന്നാംചുണ്ട് സുരേഷ് ഭവനിൽ വിക്രമൻ (69), സഹായിയായ കല്ലുവെട്ടാൻകുഴി ഫിറോസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരാണ് അറസ്റ്റിലായത്. വിക്രമന്റെ വീട്ടിൽ നിന്നും അരക്കിലോ കഞ്ചാവ്, മ്ലാവ്, മാൻ, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകളും മുള്ളൻപന്നി, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, എന്നിവയുടെ ശരീരഭാഗങ്ങളും കണ്ടെടുത്തു. സഞ്ജുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്ററോളം ചാരായവും 100 ലിറ്ററോളം വാഷും മറ്റ് വാറ്റുപകരണങ്ങളും മുപ്പതോളം വെടിയുണ്ടകളും പിടിച്ചെടുത്തത്. പോലീസ് സ്ഥലത്തെത്തുമ്പോൾ ഇയാൾ ചാരായ നിർമാണത്തിലായിരുന്നു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.പതിനഞ്ചോളം പോലീസുകാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ്…
Read Moreയുവേഫ നേഷൻസ് കിരീടം ഫ്രാൻസിന്
മിലാൻ: രണ്ടാമത് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ലോക ചാന്പ്യന്മാരായ ഫ്രാൻസ് സ്വന്തമാക്കി. സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയായിരുന്നു ലേ ബ്ലൂസിന്റെ കിരീട ധാരണം. ഒരു ഗോളിനു പിന്നിലായശേഷം രണ്ടെണ്ണം തിരിച്ചടിയായിരുന്നു ഫ്രാൻസ് ലാ റോഹയെ തകർത്തത്. 80-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഓഫ് സൈഡിന്റെ മണമുള്ള ഗോളിനെതിരേ സ്പാനിഷ് താരങ്ങൾ രംഗത്തെത്തിയെങ്കിലും റഫറി ഫ്രാൻസിന് അനുകൂല തീരുമാനം കൈക്കൊള്ളുകയായിരുന്നു. രണ്ട് ഉജ്വല ഗോൾ…64-ാം മിനിറ്റിൽ അത്യുജ്വല ഫിനിഷിംഗിലൂടെ മിഖേൽ ഒയർസബാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം ബെൻസെമയുടെ ഉജ്വല ഫിനിഷിംഗ്. 66-ാം മിനിറ്റിൽ ബോക്സിന്റെ ഇടത് കോണിൽനിന്ന് ബെൻസെമ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോൾപോസ്റ്റിന്റെ വലത് മേൽത്തട്ടിൽ, ക്ലാസിക് ഫിനിഷിംഗ്! 14 മിനിറ്റിനുശേഷം തിയൊ ഹെർണാണ്ടസിന്റെ പാസിൽനിന്ന് എംബാപ്പെയുടെ ഗോളിലൂടെ ഫ്രാൻസ് കിരീടത്തിലും. ഓഫ്…
Read Moreഇഭ ഭാഗ്യചിഹ്നം
മുംബൈ: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ഇഭ. പെണ്മക്കളുടെ ദിനമായ ഇന്നലെയാണു ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ഏഷ്യൻ പെണ്‍സിംഹത്തിന്റെ പ്രതീകമാണ് ഇഭ. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്നു ഫിഫ വ്യക്തമാക്കി. ഖാസി ഭാഷയിൽനിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്നും ഫിഫ ചീഫ് വുമണ്‍സ് ഫുട്ബോൾ ഓഫീസർ സരായി ബരേമാൻ വ്യക്തമാക്കി. 2022 ഒക്ടോബർ 11 മുതൽ 30 വരെയാണു ലോകകപ്പ്. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും ലോകകപ്പിനുണ്ട്.
Read More