അ​തി​രു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ഉ​ന്തും​ത​ള​ളും; ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം


കാ​ട്ടാ​ക്ക​ട : ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ത്തെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. ഊ​രൂ​ട്ട​മ്പ​ലം ആ​ര്യ​ശാ​ല​ക്കോ​ണം യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​ഹു​ലി​നെ​യാ​ണ് മൂ​ന്നം​ഗ സം​ഘം ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ വ​ണ്ട​ന്നൂ​ർ ഗ്ര​ന്ഥ​ശാ​ല​ക്ക് സ​മീ​പം സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ൽ വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ മൊ​ഴി​ന​ൽ​കി.

ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തി​നേ​യും സം​ഘം മ​ർ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ലി​ന്‍റെ വീ​ട്ടു​കാ​രും അ​യ​ൽ വീ​ട്ടു​കാ​രും ത​മ്മി​ൽ അ​തി​രു​ത​ർ​ക്കം ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ചി​രു​ന്നു.

പ​രി​ക്കേ​റ്റ രാ​ഹു​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment