വെള്ളിക്കുളങ്ങര: മോഷ്ടിച്ച ബൈക്കിൾ കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ അംബേദ്കർ കോളനി കുന്പളത്താൻ വീട്ടിൽ നിബീഷിനെയാണ് ( 23) ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ ചെന്പൻകുന്ന് സ്വദേശി അരുൺ നേരത്തെ കാലടി പോലീസിന്റെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 14നാണു കേസിനാസ്പദമായ സംഭവം. മാരാംകോട് സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണു നിബീഷും കൂട്ടാളിയും കവർച്ചയ്ക്കായി ഇറങ്ങിയത്. വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണു നിബീഷ്. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ 25,000 രൂപയും ഫോണുകളും അടങ്ങിയ ബാഗ് ബൈക്കിലെത്തി മോഷണം നടത്തിയതിനും കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിനും കേസ് ഉണ്ട്. അന്വേഷണ…
Read MoreDay: October 20, 2021
ദേ കോൾ മി 007..! ബോണ്ടിന്റെ സിനിമാ പോസ്റ്ററിൽ മോദി; പരിഹാസവുമായി തൃണമൂൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ജെയിംസ് ബോണ്ടിന്റെ സിനിമാ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ മോദിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. “ദേ കോൾ മി 007′ എന്ന ടൈറ്റിലും ചിത്രത്തിൽ നൽകിയിട്ടുണ്ട്. 0. വികസനം, 0. സാമ്പത്തിക വളർച്ച, 7. ഏഴു വർഷത്തെ സാമ്പത്തിക കെടുകാര്യസ്ഥത എന്നിങ്ങനെയാണ് ഒബ്രിയാൻ സംഖ്യകളെ വ്യാഖ്യാനിക്കുന്നത്.
Read Moreകൊല്ലത്തിന് അഭിമാനമായി തൃശൂരിന്റെ ഡോക്ടര്‍; പരമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാതിയില്ലാതെ നിറപു ഞ്ചിരിയോടെ രോഗീശുശ്രൂഷ ചെയ്ത് ലിന്റോ ഡോക്ടർ…
തൃശൂര്‍: കോവിഡ് അതിന്റെ എല്ലാ രൗദ്രഭാവവും കാട്ടി കേരളത്തെ “ക്വാറന്റൈനി’ലാക്കിയ സമയം നിര്‍ഭയമായി രോഗികളെ പരിചരിച്ച് ആരോഗ്യമേഖലയ്ക്ക് അഭിമാനമായി മാറിയ ഒരു ഡോക്ടറുണ്ട് കൊല്ല ത്ത്. പരമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാതിയില്ലാതെ നിറപു ഞ്ചിരിയോടെ രോഗീശുശ്രൂഷചെയ്ത വടക്കാഞ്ചേരി കോട്ടപ്പുറം പുത്തൂര്‍വീട്ടില്‍ ഡോ. ലിന്റോ പയസ്. 34-ാം ജന്മദിനാഘോഷ വേളയി ലും ശൂരനാട് കളിക്കത്തറ ജംഗ്ഷനിലെ ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന തിരക്കിലായിരുന്നു ഈ യുവ ഡോക്ടർ. ഓക്സിജന്‍ സിലിൻഡറോ, പ്രഷറും ഷുഗറും പരിശോധിക്കുന്ന ഉപകരണങ്ങളോ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. കോവിഡ് നെഗറ്റീവ് ആകുംവരെ അവര്‍ക്കൊപ്പം നിന്നു. നല്ല വാക്കുകളോടെ ആശ്വസിപ്പിച്ചു. നല്ല കൗണ്‍സിലിംഗ് നല്കി. രോഗികള്‍ക്കു സഹോദരനും സുഹൃത്തുമൊക്കെയായി. അതിരൂപതയിലെ പുതുരുത്തി ഇടവകാംഗമായ ലിന്റോ രണ്ടര വര്‍ഷമായി ശൂരനാട് ഡിസിസിയില്‍ സേവനമനുഷ്ടിച്ചു വരികയാണ്. കോവിഡ് ശമിച്ചു…
Read Moreപാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തും! മൊത്തം അഴിമതിയായിരുന്നു; മുൻകാല കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മുൻകാല കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരേ ശബ്ദിക്കാൻ അന്നത്തെ സർക്കാരുകൾക്ക് ഇച്ഛാശക്തി ഇല്ലായിരുന്നു. കോൺഗ്രസ് നേതാക്കളിൽ പലരും അഴിമതികളിൽ പങ്കാളികളായിരുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്ത് അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. പാവങ്ങളെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുക തന്നെ ചെയ്യും. അഴിമതിയെ അതീജീവിക്കാനുള്ള ശക്തി തന്റെ സർക്കാരിനുണ്ടെന്നും മോദി വ്യക്തമാക്കി. എയർഇന്ത്യ വിൽപനയെയും പ്രധാനമന്ത്രി ന്യായീകരിച്ചു. എയർഇന്ത്യ വിൽപന വ്യോമയാന മേഖലയ്ക്ക് ഊർജം പകരുന്ന തീരുമാനമാണെന്നും രാജ്യം കൂടുതൽ വളർച്ചയിലേക്ക് എത്തുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Read Moreസ്റ്റേഷനറി കടയിലെത്തിയ യുവതിയുടെ ചിത്രം ഫോണിൽ പകർത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് മുട്ടന്‍പണി; സംഭവം വാഴക്കുളത്ത്
വാഴക്കുളം: അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കാവന വടക്കുംപറന്പിൽ പി.ടി. മനോജിനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വാഴക്കുളം പോസ്റ്റ് ഓഫീസിനു സമീപമുള്ള വ്യാപാര സ്ഥാപനത്തിലായിരുന്നു സംഭവം. ഇവിടെയുള്ള സ്റ്റേഷനറി കടയിലെത്തിയ യുവതിയുടെ ചിത്രം സമീപത്തുണ്ടായിരുന്ന മനോജ് പകർത്തിയെന്നാണ് യുവതിയുടെ പരാതി. ബഹളം വച്ച് ഫോണ്‍ പരിശോധിച്ചപ്പോൾ യുവതിയുടെ അവ്യക്തമായ ചിത്രം ഫോണിലുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ഫോണിലെ കാമറ ഓട്ടോ മോഡിൽ ഓണായി അറിയാതെ ചിത്രം പകർത്തപ്പെട്ടതായാണ് മനോജ് പറയുന്നത്. യുവതി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് കേസെടുത്ത് മനോജിന് സ്റ്റേഷൻ ജാമ്യം നൽകി.
Read Moreകളിമണ്ണിലെ കലാവിരുത്..! നേരംപോക്കിനു തുടങ്ങിയ അലങ്കാര പാത്രനിർമാണം ജീവിതമാർഗമാക്കാനൊരുങ്ങി വീട്ടമ്മ; പിൻതുണയുമായി വീട്ടുകാരും
സ്വന്തം ലേഖകൻ തൃശൂർ: ലോക് ഡൗണ്‍ കാലത്ത് നേരംപോക്കിനു തുടങ്ങിയ അലങ്കാര പാത്രനിർമാണം ജീവിതമാർഗമാക്കാനൊരുങ്ങുകയാണ് ഒരു വീട്ടമ്മ. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ ട്രീസ പുഷ്പിയാണു കളിമണ്‍ പാത്രങ്ങളിൽ കരകൗശല അലങ്കാരങ്ങൾ ചെയ്ത് ശ്രദ്ധേയയാകുന്നത്. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മികച്ച അഭിപ്രായങ്ങളും പിന്തുണയും നൽകുന്പോൾ തന്റെ കലാസൃഷ്ടികൾ ബ്രാൻഡ് ചെയ്ത് മാർക്കറ്റ്ചെയ്യാനുള്ള ഒരുക്ക ത്തി ലാണ് ട്രീസയിപ്പോൾ. അബുദാബിയിൽ 15 വർഷം ബ്യൂട്ടി ഡിസൈനറായി ജോലി നോക്കിയ ട്രീസ എട്ടു വർഷം മുന്‍പാണു തിരിച്ചുവന്നത്. തുടർന്നു നാട്ടിൽതന്നെ ഒരു ബ്യൂട്ടിപാർലർ തുടങ്ങി. എന്നാൽ, കോവിഡ്് ലോക് ഡൗണിൽ വീട്ടിൽ മാത്രമായി ഒതുങ്ങിയപ്പോഴാണു കളിമണ്പാത്രങ്ങളിൽ കളിമണ്ണുകൊണ്ടുതന്നെ ഡിസൈനുകൾ ചെയ്യാൻ തുടങ്ങിയത്. ചെറുതും വലുതുമായ മുപ്പതോളം പാത്രങ്ങളിൽ ഇതുവരെ ഡിസൈനുകൾ ചെയ്തുകഴിഞ്ഞു. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് വിദേശത്തേക്കുപോയ ട്രീസ ചിത്രകലയോ, ക്ലേ മോഡലിംഗോ ഒന്നും അഭ്യസിച്ചിട്ടില്ല. മകളുടെ സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായാണ് ആദ്യമായി കളിമണ്ണ്…
Read Moreഅന്നെത്തിയത് മാറിയുടുക്കാൻ പോലും ഒന്നും കരുതാതെ..! ആശങ്കയുടെ തീരത്ത് കരുതലായി “കടൽമാലാഖമാർ’ എത്തി; ഇടുക്കി വെള്ളം ആലുവയിൽ എത്തിയത് അർധരാത്രി
സ്വന്തംലേഖകന്മാർ കൊച്ചി, വൈപ്പിൻ, ആലുവ: പുഴയിലും കൈത്തോടുകളിലും വെള്ളം പൊങ്ങിയാല്‍ കടലില്‍ വലയിറക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്തു കാര്യം? പ്രളയസമയത്ത് നാട്ടിലും നഗരത്തിലും അവര്‍ മാലാഖമാര്‍ കണക്കു രക്ഷകരാകും എന്നാണു ലളിതമായ ഉത്തരം. 2018ല്‍ കേരളം മനഃപാഠമാക്കിയ ഈ നന്മയെ 2021 ലും ആ നല്ല തൊഴിലാളികള്‍ നിയോഗമായി കാണുകയാണ്. ഡാമുകള്‍ തുറക്കുകയും മഴ കനക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പെരിയാറില്‍ വെള്ളം ഉയര്‍ന്നേക്കുമെന്നു മുന്നറിയിപ്പു ലഭിച്ചിട്ടുള്ള പ്രദേശങ്ങളിലേക്കു കടലോരമേഖലകളില്നിന്നു സന്നദ്ധസേവനത്തിനായി മത്സ്യത്തൊഴിലാളികള്‍ മുൻകൂട്ടി എത്തി. ചെല്ലാനം, വൈപ്പിന്‍ തീരമേഖലകളില്നിന്നുള്ള നൂറോളം മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനത്തിനുള്ള വള്ളങ്ങളുമായാണു സന്നദ്ധപ്രവര്‍ത്തനത്തിനു സജ്ജരായി എത്തിയത്. ആലുവ, പറവൂർ, കാലടി, നെടുമ്പാശേരി മേഖലകളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. യന്ത്രസഹായത്തില് വള്ളങ്ങള്‍ വലിയ വാഹനങ്ങളില്‍ കയറ്റിയാണ് വിവിധ മേഖലകളിലേക്ക് എത്തിച്ചത്. ചെല്ലാനത്തുനിന്നു മാത്രം പത്തു വള്ളങ്ങള്‍ ഇന്നലെ പുറപ്പെട്ടു. വൈപ്പിനിൽനിന്നുമുണ്ട് പത്തോളം വള്ളങ്ങൾ. ഓരോ വള്ളത്തിലും…
Read Moreജനപ്രിയ ഹെൽത്ത് ഇൻസ്പെക്ടർ ലോബോ പടിയിറങ്ങുന്നു; ലോബോസാർ സിമ്പിളാണെന്നാണ് നാട്ടുകാർ
വടക്കഞ്ചേരി : കിഴക്കഞ്ചേരി സർക്കാർ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെജിഎസ് ലോബോയ്ക്ക് വീടു പോലെതന്നെയാണ് ആശുപത്രിയും.ലോബോയുടെ വാക്കുകളിൽ പറഞ്ഞാൽ തന്റെ രണ്ടാം വീടാണ് ആശുപത്രി. ഒരുപക്ഷേ, വീട്ടിൽ സമയം ചെലവഴിക്കുന്നതിനേക്കാൾ ലോബോയ്ക്ക് താല്പര്യം ചികിത്സാരംഗത്തെ സേവനങ്ങളിലാണ്.അതുകൊണ്ടുതന്നെ അതിരാവിലെ മൂലങ്കോടുള്ള ആശുപത്രിയിലെത്തുന്ന ലോബോ നേരമിരുട്ടുന്പോഴെ തിരിച്ചുപോകു. കാലങ്ങളായുള്ള ശീലത്തിൽ ഉച്ചഭക്ഷണം വരെ ഉപേക്ഷിച്ചാണ് സേവനം.പല ഘട്ടങ്ങളിലും പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നപ്പോഴും ലോബോ എന്ന ഹെൽത്ത് ഇൻസ്പെക്ടർ പകച്ചുനിന്നില്ല. പഞ്ചായത്തിന്റെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സഹകരണവുമായി രോഗത്തെ നിയന്ത്രിച്ചുനിർത്താൻ ലോബോയുടെ ഇടപെടലുകൾ മൂലം സാധിച്ചു. പേരും ആളെ കാണുന്പോഴും ഗൗരവക്കാരനാണെന്നും പരുക്കനാണെന്നുമൊക്കെ ലോബോയെ കാണുന്പോൾ തോന്നാമെങ്കിലും ലോബോസാർ സിന്പിളാണെന്നാണ് നാട്ടുകാരുടെ പക്ഷം. ഇടുക്കി കുന്നപ്പിള്ളി ജോർജ്ജ് സാറാമ്മയുടെ മകൻ ലോബോ ആണ് കെജിഎസ് ലോബോ ആയത്.ചെറുപ്പത്തിൽ ലോബോ എന്ന പേര് പറയുന്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. സ്പെല്ലിംഗ്…
Read Moreകടം മേടിച്ച പണത്തെ ചൊല്ലി തർക്കം; നടന്നു പോയ യുവതിയെ കാറിടിപ്പിച്ചു തെറിപ്പിച്ചു; സംഭവം ഒറ്റപ്പാലത്ത്
ഒറ്റപ്പാലം: യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചതായ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.വാണിയംകുളം മാന്നന്നൂർ റോഡ് ജംഗ്ഷനിൽ യുവതിയെ കാറിടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വാണിയംകുളം ചെറുകാട്ടുപുലം സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇവരുടെ പരാതിയിൽ കോതയൂർ സ്വദേശിക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വാണിയംകുളത്ത് ബസ്സിറങ്ങി ചെറുകാട്ടുപുലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ചുവീഴ്ത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ യുവതിയെ യുവാവുതന്നെ കാറിൽ കൊണ്ടുപോയി താലൂക്കാശുപത്രിക്ക് സമീപം ഇറക്കിവിട്ടു.മൂക്കിനും ഇടതുകാലിനും പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സതേടി. വീടുനിർമാണവുമായി ബന്ധപ്പെട്ട് യുവാവിന് ഒരുലക്ഷം രൂപയോളം നൽകാനുണ്ടെന്നും ഇതിന്റെപേരിലുണ്ടായ തർക്കമാണ് അപായപ്പെടുത്തലിൽ കലാശിച്ചതെന്നും ഒറ്റപ്പാലം പോലീസ് പറയുന്നു. യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം എസ്എച്ച്ഒ വി. ബാബുരാജൻ പറഞ്ഞു.
Read Moreഈ പിള്ളാരെക്കൊണ്ടു തോറ്റു ! സഹതാരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ആദ്യമായി ഡാന്‍സ് കളിച്ച് സ്മൃതി മന്ദന;വീഡിയോ വൈറല്‍…
ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സ്മൃതി മന്ദന. സൗന്ദര്യം കൊണ്ടും കളിമികവുകൊണ്ടും കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് സ്മൃതിയ്ക്കു കഴിഞ്ഞിട്ടുണ്ട്. മറ്റു മേഖലയിലുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ഒഴിവ് സമയം കിട്ടുമ്പോള്‍ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ കിടിലന്‍ നൃത്ത ചുവടുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.ജെമീമ റോഡ്രിഗസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ‘ഇന്‍ ദ ഗെറ്റോ’ എന്ന ഗാനത്തിന് സ്വയംമറന്ന് ചുവടുവെക്കുകയാണ് താരങ്ങള്‍. സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ്, ഹര്മന് പ്രീത് കൗര്‍ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. രസകരമായ ക്യാപ്ഷനോടെയാണ് സ്മൃതി മന്ദാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്. ‘വിലയിരുത്തരുത് ഗയ്സ്, ഞാന്‍ ഇതു ചെയ്യാന്‍ നിര്ബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്. സ്വതവെ നൃത്തം…
Read More