ഈ പിള്ളാരെക്കൊണ്ടു തോറ്റു ! സഹതാരങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ ആദ്യമായി ഡാന്‍സ് കളിച്ച് സ്മൃതി മന്ദന;വീഡിയോ വൈറല്‍…

ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരമാണ് സ്മൃതി മന്ദന. സൗന്ദര്യം കൊണ്ടും കളിമികവുകൊണ്ടും കോടിക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് സ്മൃതിയ്ക്കു കഴിഞ്ഞിട്ടുണ്ട്.

മറ്റു മേഖലയിലുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും ഒഴിവ് സമയം കിട്ടുമ്പോള്‍ വിശേഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ കിടിലന്‍ നൃത്ത ചുവടുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
ജെമീമ റോഡ്രിഗസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ആദ്യം പുറത്തുവന്നത്. ‘ഇന്‍ ദ ഗെറ്റോ’ എന്ന ഗാനത്തിന് സ്വയംമറന്ന് ചുവടുവെക്കുകയാണ് താരങ്ങള്‍.

സ്മൃതി മന്ദാന, രാധാ യാദവ്, പൂനം യാദവ്, ഹര്‍മന്‍ പ്രീത് കൗര്‍ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്. രസകരമായ ക്യാപ്ഷനോടെയാണ് സ്മൃതി മന്ദാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചത്.

‘വിലയിരുത്തരുത് ഗയ്‌സ്, ഞാന്‍ ഇതു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടതാണ്’ എന്ന ക്യാപ്ഷനോടെയാണ് സ്മൃതി വീഡിയോ പങ്കുവെച്ചത്.

സ്വതവെ നൃത്തം ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലുള്ള ആളായ സ്മൃതിയെ നൃത്തം ചെയ്യിച്ച ജമീമയെ പ്രശംസിച്ച് കമന്റുകള്‍ ചെയ്യുന്നവരാണ് ഏറെയും.

ഒടുവില്‍ സ്മൃതിയെക്കൊണ്ടും ഡാന്‍സ് ചെയ്യിച്ചു എന്നും കംഫര്‍ട്ട് സോണില്‍ നിന്ന് സ്മൃതി പുറത്തുകടന്നു എന്നുമൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്.

Related posts

Leave a Comment