കായംകുളം : വാഹനങ്ങൾ വാടകയ്ക്കെടുത്തിട്ട് ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കി വിൽക്കുകയും പണയം വയ്ക്കുകയും ചെയ്ത കേസിൽ ഒരാൾ പോലീസ് പിടിയിലായി. കായംകുളം ചേരാവളളി കളീയ്ക്കൽ പുത്തൻ വീട്ടിൽ അബ്ദുൾ റഷീദ് (38) ആണ് അറസ്റ്റിലായത്. കായംകുളം കീരിക്കാട് കണ്ണമ്പളളിഭാഗം വേലിയയ്യത്ത് വീട്ടിൽ ഇല്ല്യാസ് കുഞ്ഞിന്റെ ടൊയോട്ടാ ക്വാളിസ് വാഹനം കുറച്ചു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തശേഷം കരുനാഗപ്പള്ളി പുതിയകാവ് ചിറ്റുമൂലയിലുളള മറ്റൊരാൾക്ക് പണയം വെച്ച് 1,35,000 രൂപ കൈപ്പറ്റിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ ഒന്നാം പ്രതിയായ കായംകുളം എംഎസ്എം സ്കൂളിന് സമീപം പട്ടന്റയ്യത്ത് വീട്ടിൽ മുഹമ്മദ് സഫിയാൻ ഒളിവിലാണന്ന് പോലീസ് പറഞ്ഞു. കായംകുളം റയിൽവേ ജംഗ്ഷനു വടക്ക് വശത്ത് നിന്ന് രണ്ട് എയ്സ് വാഹനങ്ങൾ പണയത്തിനെടുത്ത് പത്തനാപുരത്തും കരുനാഗപ്പളളിയിലുമായി പണയം വെച്ചതുമുൾപ്പെടെ നിരവധി പരാതികൾ ഇവർക്കെതിരെയുണ്ടെന്നും വാഹന ഉടമയറിയാതെ വ്യാജ വിൽപ്പനക്കരാറുണ്ടാക്കിയാണ് ഇത്തരത്തിൽ സംഘം തട്ടിപ്പു…
Read MoreDay: October 22, 2021
സ്കൂൾ തുറക്കലിനെയും പ്രളയം ബാധിച്ചു; സ്കൂളുകള്‍ ഏറെയും ദുരിതാശ്വാസ ക്യാമ്പുകൾ
പത്തനംതിട്ട: കോവിഡ് കാലത്തിനുശേഷം സ്കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കാനിരിക്കെ അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതികള്‍ മുന്നൊരുക്കങ്ങളെ സാരമായി ബാധിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടക്കേണ്ടതാണ്. എന്നാല്‍ പ്രളയത്തേ തുടര്‍ന്ന് ജില്ലയിലെ സ്കൂളുകളിലേറെയും ദുരിതാശ്വാസ ക്യാമ്പുകളാണ്. ക്യാമ്പുകള്‍ ഒന്നും 24 വരെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. മഴക്കെടുതി മൂലം നിരവധി സ്കൂളുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നടത്തിവന്നിരുന്ന സ്കൂളുകളില്‍ നിന്ന് അവ ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍, വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ എന്നിവര്‍ വാക്സിനേഷന് പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 26നു മുമ്പ് പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. സ്കൂള്‍ തലത്തില്‍ ഹെല്‍ത്ത് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും കുട്ടികളുടെ ആരോഗ്യനില പരിശോധിക്കണമെന്നും നിശ്ചയിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ…
Read Moreമൈഗ്രേൻ (2) അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക്കുകയാണെങ്കിൽ വളരെ നോർമൽ സ്റ്റേജിലേക്ക് രോഗിയെ രക്ഷിച്ചെടുക്കാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും. മൈഗ്രേൻ തലവേദന – കാരണങ്ങൾ1. കഠിനാധ്വാനം, ക്ഷീണം, പോഷകാഹാരം കുറവുള്ള ഭക്ഷണം.2. കംപ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്പോൾ3. ഉറക്കം നിൽക്കുക.4. സ്ത്രീകൾക്ക് ആർത്തവകാലത്ത്ഉണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനങ്ങൾ.5. കാലാവസ്ഥാ വ്യതിയാനങ്ങൾ,സൂര്യപ്രകാശം ഏൽക്കുന്പോൾ.6. പുകവലിയുടെയും മദ്യത്തിന്റെയുംഅമിതമായ ഉപയോഗം.7. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിതമായ ഉപയോഗം8. ഗർഭധാരണം തടയുന്ന ഗുളികകളുടെഅമിതമായ ഉപയോഗം.9. ദീർഘസമയം ടിവി കാണുന്നത് 10. കുട്ടികൾ ദീർഘസമയം കംപ്യൂട്ടറിൽ കളിക്കുന്നത്. ഇടവിട്ട് കടുത്ത തലവേദനഇടവിട്ട് അനുഭവപ്പെടുന്ന കഠിന തലവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. തുടർച്ചയായി വരുന്ന ഈ തലവേദന മൈഗ്രേന്റെ ലക്ഷണമാണ്. കഠിന തലവേദന, മനംപുരട്ടൽ, ഛർദി, ഞരന്പുസംബന്ധമായ ചില വ്യതിയാനങ്ങൾ. സ്ത്രീകളിൽ ആർത്തവകാലത്ത് കുടുതലായി മൈഗ്രേൻ…
Read Moreജീപ്പ് യാത്രക്കാരെ ആക്രമിച്ച് പണം തട്ടാൻ ശ്രമം; കോട്ടയം നഗരത്തിൽ രാത്രിയിൽ നടന്ന ആക്രമണവും രക്ഷപ്പെടലും സിനിമ സ്റ്റൈലിൽ; രക്ഷപ്പെട്ട് ഓടിക്കയറിയത്….
കോട്ടയം: രാത്രിയിൽ വഴിയിൽ സിനിമ സ്റ്റെലിൽ വാഹനം തടഞ്ഞു നിർത്തി പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടതും സിനിമാ സ്റ്റെലിൽ. കവർച്ച സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ അഴിക്കുള്ളിലാക്കുകയും ചെയ്തു കോട്ടയം ഈസ്റ്റ് പോലീസ്. കടുവാക്കുളം സ്വദേശികളായ ഹീരാലാൽ (32), വിനീത് (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ കോട്ടയം നഗരത്തിൽ മുട്ടന്പലം വില്ലേജ് ഓഫീസിനു സമീപം ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കട്ടപ്പന സ്വദേശികളായ ജീപ്പ് യാത്രക്കാരെയാണ് സംഘം വഴിയിൽ തടഞ്ഞു നിർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. കോട്ടയം താഴത്തങ്ങാടയിൽ നിന്നും കട്ടപ്പനയ്ക്കു പോവുകയായിരുന്ന സംഘത്തെ ഇവർ വഴിയ്ക്കു കുറുകെ സിനിമാ സ്റ്റെലിൽ കാറിട്ടാണു തടഞ്ഞത്. ലൈറ്റിട്ടു കിടന്ന കാർ തിരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതി ജീപ്പിൽ എത്തിയ കട്ടപ്പന സ്വദേശികൾ വാഹനം നിർത്തി. ഹോണ്‍ മുഴക്കിയിട്ടും കാർ മാറ്റാതെ കിടന്നതോടെ ഇവർ ജീപ്പ് തിരിക്കാൻ…
Read Moreകോവിഡ് ബാധിച്ച് 58 കാരൻ മകൻ മരിച്ചു; മകന്റെ മരണത്തിൽ മനംനൊന്ത് അമ്മ ചെയ്തത് കണ്ട് ഞെട്ടി മറ്റ് മക്കളും നാട്ടുകാരും
നെടുമങ്ങാട് : മകൻ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ അമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ പനയമുട്ടം ചോർണ്ണോട് കിഴക്കുംകര വീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (86) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ രാജേന്ദ്രൻ (58) കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ഇതറിഞ്ഞ മാതാവിനെ വീട്ടിൽ നിന്നും കാണാതാവുകയും ഇന്നലെ വൈകിട്ട് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മകന്റെ മരണത്തിൽ മനം നൊന്തു പൊന്നമ്മ ജീവൻ ഒടുക്കിയതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.പൊന്നമ്മയുടെ മറ്റു മക്കൾ :വിജയകുമാരി,, സരള, പരേതനായ ഹരിശശികല, മരുമക്കൾ : മധു, രവി, പരേതനായ സുരേഷ് , ഗീത കുമാരി, രാജേന്ദ്രന്റെ ഭാര്യ ഗീതകുമാരി, മക്കൾ : ലക്ഷ്മി, രാജി. മരുമക്കൾ : രാജേഷ്, അരുൺ (വിഷ്ണു)
Read Moreബംഗളുരുവിൽനിന്നു കോട്ടയത്തേക്ക് മയക്കു മരുന്നുമായി എത്തിയ ബിബിഎ വിദ്യാർഥി പിടിയിൽ; ഏഴ് ലക്ഷത്തോളം രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു; കിലോമീറ്ററുകൾ താണ്ടി എത്തുന്നത് ആഡംബര ബൈക്കിൽ
കുറവിലങ്ങാട്: മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായ വിദ്യാർഥിയെക്കുറിച്ചു പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കോട്ടയം വേളൂർ സ്വദേശി എ. അഭിജിത്ത് (21) ആണ് പിടിയിലായത്. ഇയാൾക്കെതിരെ അടിപിടി ഉൾപ്പെടെയുള്ള കേസുകൾ നിലവിലുള്ളതാണ്. ഏഴു ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവും അര ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള മയക്കുമരുന്നുമാണ് അഭിജിത്തിന്റെ പക്കലുണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ എംസി റോഡിൽ മോനിപ്പള്ളി ആച്ചിക്കൽ ഭാഗത്ത് കുറവിലങ്ങാട് പോലീസും ആന്റി നാർക്കോട്ടിക് സെല്ലും ചേർന്നു നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത്. രഹസ്യ വിവരം ലഭിച്ച പോലീസ് സംഘം അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്ക്, പോലീസ് വാഹനം കുറുകെയിട്ടാണ് തടഞ്ഞത്. ഇയാൾ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചായിരുന്നു പോലീസിന്റെ നീക്കം. ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയും കണ്ടെത്തിയത്. പാർട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് ഇനത്തിൽപെട്ട മാരക…
Read Moreഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ടൊരു ബസ് സ്റ്റോപ്പ്; തൃപ്പൂണിത്തുറയിലെ കിണറ് ബസ് സ്റ്റോപ്പ് ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കി അന്താരാഷ്ട്ര ശ്രദ്ധനേടുന്നു
ജെറി എം. തോമസ്കൊച്ചി: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് നിര്‍മിച്ച തൃപ്പൂണിത്തുറ കിണറ് ബസ് സ്റ്റോപ്പിലെ കാത്തിരിപ്പ് കേന്ദ്രം ഇനി ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രം എന്നറിയപ്പെടും. തൃപ്പൂണിത്തുറ വൈക്കം റോഡിലെ ഈ വ്യത്യസ്ത ബസ് സ്റ്റോപ്പ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡും ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡും അടുത്തടുത്ത ദിവസങ്ങളിൽ സ്വന്തമാക്കി അന്താരാഷ്ട്രശ്രദ്ധ നേടി. ഉപയോഗശൂന്യമായ കുപ്പികള്‍കൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ പരിസ്ഥിത സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രം എന്ന ടൈറ്റിലിലാണ് ബഹുമതി. പാവക്കുളങ്ങരിയിലുള്ള ബിഎസ്ബി ആര്ട്സ്ആന്ഡ് സ്പോര്‍ട്സ് ക്ലബിലെ 16 അംഗങ്ങളാണ് കിണര്‍ ബസ് സ്റ്റോപ്പ് എന്നറിയപ്പെടുന്ന ഈ കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലുള്ളത്. ബഹുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടുത്തമാസം ആദ്യ ആഴ്ച വിപുലമായ പരിപാടി നടത്താനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇനിയും ഇത്തരത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്ന ഉദ്യമങ്ങള്‍ക്ക് നേതൃത്വം നല്കുമെന്നു…
Read Moreകാക്കനാട് മയക്കുമരുന്ന് കേസ്; ഇരുപത്തിമൂന്നുകാരൻ മയക്കുമരുന്ന് വാങ്ങാൻ മുടക്കിയത് ലക്ഷങ്ങൾ
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തൃശൂര്‍ മുകുന്ദപുരം സ്വദേശി തേവര്‍പറമ്പില്‍ ടി.എസ്. അനീഷ്(24) മയക്കുമരുന്ന് വാങ്ങുന്നതിനായി ലക്ഷങ്ങള്‍ കൈമാറിയതായി എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചുനല്‍കിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.വാട്സ് ആപ്പ് പരിശോധിച്ചതിൽനിന്നാണ് എറണാകുളത്ത് ഇയാള്‍ വലിയ തോതില്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയതായി തിരിച്ചറിഞ്ഞതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.എം. കാസിം പറഞ്ഞു. കൊച്ചിയില്‍ ഒയോ റൂം നടത്തിക്കൊണ്ടിരുന്ന പ്രതി, താമസത്തിനെത്തിയവര്‍ക്കും മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എക്സൈസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreലോഹിതദാസിന്റെ മുടങ്ങിയ ചെമ്പട്ട്; ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ മീരാ ജാസ്മിന്റെ വെളിച്ചപ്പാടിന്റെ വേഷം വൈറലാകുന്നു
സിനിമയ്ക്ക് ലോഹിതദാസ് നൽകിയ സമ്മാനമാണ് മീര ജാസ്മിൻ. 2001ൽ റിലീസ് ചെയ്ത സൂത്രധാരനിലൂടെയാണ് മീര ജാസ്മിൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുകൂടാതെ കസ്തൂരിമാൻ, ചക്രം എന്നീ സിനിമകളിലും ലോഹിതദാസിനൊപ്പം മീര പ്രവർത്തിച്ചു. മീരയെ കേന്ദ്രകഥാപാത്രമാക്കി ‘ചെമ്പട്ട്’ എന്നൊരു സിനിമയും ലോഹി പദ്ധതിയിട്ടിരുന്നു. സിനിമയുടെ ചിത്രീകരണവും തുടങ്ങി. പക്ഷേ ആ ചിത്രം പാതിവഴിയിൽ മുടങ്ങി.ചെമ്പട്ട് സിനിമയുടെ ചിത്രീകരണത്തിനിടെ ഫൊട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ പകർത്തിയ മീര ജാസ്മിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചുവന്ന പട്ടുസാരിയുടുത്ത് കൈയിൽ വാളും അരപ്പട്ടയും കിലുക്കി ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ വേഷത്തിലാണ് മീര ചിത്രങ്ങളിൽ. മീരയ്ക്ക് നിർദേശം നൽകുന്ന ലോഹിതദാസിനെയും കാണാം. ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു. എന്തോ കാരണത്താൽ സിനിമ നടന്നില്ല. രണ്ട് ദിവസം കൊടുങ്ങലൂർ ഉത്സവത്തിന് ഷൂട്ടിംഗ് നടന്നിരുന്നു.അന്ന് ഞാനാണ് ഫിലിമിൽ ആ ഫോട്ടോ…
Read Moreസിനിമയില്‍ പിടിച്ചു നില്ക്കണമെങ്കില് എന്നും ബാച്ചിലറായി ഇരിക്കണമെന്ന്…
അന്നൊക്കെ വിവാഹം കഴിച്ചാല്‍ പോലും പുറത്ത് പറയാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. സിനിമയില്‍ പിടിച്ചു നില്ക്കണമെങ്കില് എന്നും ബാച്ചിലറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നു. നടിമാര്‍ മാത്രമല്ല നടന്മാരും അങ്ങനെയാണ് കഴിഞ്ഞു വന്നത്. മുന്‍പൊക്കെ പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത് വലിയ പ്രശ്നമായിട്ടാണ് കരുതിയിരുന്നത്. പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നു. കാരണം, ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ. ആ കാലത്താണ് ഞാന്‍ വിവാഹിതയാവുന്നത്. ഇതോടെ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരെ പറഞ്ഞവരുണ്ട്. -മഹിമ ചൗധരി
Read More