മറയൂർ (ഇടുക്കി): ചന്ദന മോഷ്ടാക്കളുടെ പേടി സ്വപ്നമായിരുന്ന ട്രാക്കർ ഡോഗ് കിച്ചു വിടവാങ്ങി. മറയൂർ ചന്ദനക്കാടുകളിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തുന്നവരെ പിടികൂടാൻ മറയൂർ ഫോറസ്റ്റ് റേഞ്ചിലുണ്ടായിരുന്ന കിച്ചു ഇന്നു രാവിലെ 9.35 നാണ് പ്രായാധിക്യം മൂലം ചത്തത്. തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും പ്രത്യേക പരിശീലനം നേടിയ കിച്ചു 2011 -ലാണ് മറയൂരിലെത്തുന്നത്. പിന്നീട് ഒട്ടേറെ ചന്ദനമോഷണക്കേസുകൾക്ക് കിച്ചുവിന്റെ കഴിവിലൂടെ തുന്പുണ്ടാക്കാനായി. നാലു പ്രമാദമായ കേസുകളും ഇതിനിടെ തെളിയിച്ചു. മറയൂർ കടുക്കാത്തറയിൽ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് കിച്ചുവിന്റെ സഹായത്തോടെ 15 പ്രതികളെയാണ് വനംവകുപ്പ് പിടികൂടിയത്. ലാബ്രഡോർ ഇനത്തിൽ പെട്ട കിച്ചുവിന് 12 വയസായിരുന്നു. നാച്ചിവയൽ ഫോറസ്റ്റ് ഫോറസ്റ്റ് ഓഫീസിലാണ് പാർപ്പിച്ചിരുന്നത്. വെറ്ററിനറി ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇനി ചന്ദന മോഷ്ടാക്കളെ പടികൂടാൻ പരിശീലനം സിദ്ധിച്ച നാലര വയസുകാരനായ ടെൽവിൻ മറയൂർ വനം അധികൃതർക്കൊപ്പമുണ്ട്.…
Read MoreDay: November 23, 2021
സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം; മൂന്നുപേര്‍ പിടിയില്‍
കഴക്കൂട്ടം: നെഹ്റു ജംഗ്ഷനിലെ സിപിഎം പ്രവര്ത്തകൻ ആര്. ഷിജുവിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്നു പേരെ പോലീസ് തുമ്പ അറസ്റ്റ് ചെയ്തു. പുലയനാര്‍കോട്ട തേരിവിള പുത്തന്‍വീട്ടില്‍ ചന്തു (45), പുത്തന്‍തോപ്പ് ഫാത്തിമാമന്സില്ചരുവിളാകത്തുവീട്ടില് സമീര്‍ (24), ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്പോക്കില്‍ അന്‍സാദ് (24) എന്നിവരാണ് അറസ്റ്റിലായത്. വാടകവീട്ടിലെ താമസം അവസാനിപ്പിച്ചതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. മുമ്പ് ഷിജുവിന്റെ ബന്ധുവീട് ചന്തു വാടകയ്ക്കെടുത്തിരുന്നു. അവിടം കേന്ദ്രമായി മദ്യപാനവും കഞ്ചാവുവിൽപ്പനയും നടക്കുന്നതായും അയൽക്കാര്‍ പരാതി പറഞ്ഞതോടെ ഷിജുവിന്റെ നേതൃത്വത്തില്‍ ആറുമാസം മുമ്പ് വാടക്കാരനെ അവിടെനിന്ന് ഒഴിപ്പിച്ചിരുന്നു ഇൗ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു..
Read Moreകുഞ്ഞിനെ പാര്‍ക്കില്‍ ഉപേക്ഷിച്ചത് കാമുകന് പറഞ്ഞിട്ട്..! മാതാവിനും കാമുകനും ഇനി ‘സുഖവാസം’; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിൽ രണ്ടുവയസുകാരനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മയേയും കാമുകനെയും റിമാൻഡ് ചെയ്തു. ആസാം സ്വദേശികളായ പ്രിയങ്ക ബോറ ഇവരുടെ കാമുകനായ രൂപ് റോത്തി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് ഇവർ കടന്നുകളയുകയായിരുന്നു. ഇരുവരും മൂവാറ്റുപുഴയിലെ റൈസ് മില്ലിൽ ജോലി ചെയ്തു വരികയാണ്. കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ ആസാമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് 3,000 രൂപയും ഇവർ വാങ്ങിയിരുന്നു. കുട്ടി ഇപ്പോൾ കളമശേരിയിലെ ബാലഭവനിൽ കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്ത കണ്ട് ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയാണ് ഇരുവരേയും പോലീസിൽ ഏൽപിച്ചത്.
Read Moreകുട്ടികളെ ഉപേക്ഷിച്ചു കാമുകർക്കൊപ്പം പോയ യുവതികളെ പോലീസ് പൊക്കി! ഒരാള്‍ പോയത് ഭര്‍ത്താവിന്റെ സുഹൃത്തിനൊക്കെ, മറ്റൊരാള്‍ അയല്‍വാസിയോടൊപ്പവും
അയർക്കുന്നം/ചങ്ങനാശേരി: ഭർത്താവിനെ വഞ്ചിച്ചു കുട്ടികളെ ഉപേക്ഷിച്ചു കാമുകർക്കൊപ്പം പോയ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ യുവതികളെ റിമാർഡ് ചെയ്തു. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ (21), തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) എന്നിവരാണു റിമാൻഡിലായത്. അയർക്കുന്നം കൊങ്ങാണ്ടൂർ സ്വദേശിനി ആര്യമോൾ ആറുമാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചു ഭർത്താവിന്റെ സുഹൃത്തായ കാമുകൻ കിടങ്ങൂർ വെള്ളൂർശേരി അരുണി (23)നൊപ്പം ഒളിച്ചോടുകയായിരുന്നു. അയർക്കുന്നം പോലീസ് പിടികൂടിയ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃക്കൊടിത്താനം അമര സ്വദേശിനി ഡോണ (26) ഭർത്താവിനെയും ഒരു വയസുള്ള കുട്ടിയേയും ഉപേക്ഷിച്ചു അയൽവാസിയായ കാമുകൻ അമര പുതുപ്പറന്പിൽ ശ്യാംകുമാറി (32)നൊപ്പമാണ് ഒളിച്ചോടിയത്. സംരക്ഷിക്കുവാൻ ഉത്തരവാദിത്വമുള്ള അമ്മ കുട്ടിയെ ഉപേക്ഷിക്കുകയും ഭർത്താവിനെ വഞ്ചിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ജുവനൈൽ ജസ്റ്റീസ് ആക്ട്, ഐപിസി 317 വകുപ്പുകൾ പ്രകാരമാണു കേസ് രജിസ്റ്റർ ചെയ്തത്.
Read Moreഅഞ്ചുവര്‍ഷത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത 70 ബംഗ്ലാദേശികളില്‍ 57 പേരെ നാടുകടത്തി ! സംസ്ഥാനത്ത് ഉള്ളത് 12 രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍…
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തത് 70 ബംഗ്ലാദേശ് പൗരന്മാരെ. അതില്‍ 57 പേരെ നാടുകടത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്. അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തില്‍ അഞ്ചു വര്‍ഷമായി ബംഗ്ലാദേശ് അഭയാര്‍ഥികളുടെയോ രോഹിങ്ക്യകളുടെയോ പേരില്‍ കേസുകളൊന്നുമില്ല. 2011 ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ്…
Read Moreപൂജാരിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി; ആചാരത്തിലുണ്ടായ അപാകത ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്ന് ക്ഷേത്രഭാരവാഹികൾ
വെള്ളറട :പൂജാരിയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും മുറിയില്‍ പൂട്ടിയിട്ടതായും പരാതി. ആര്യന്‍ങ്കോട് കോവില്‍വിള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരി രജ്ഞിത്താണ് ആര്യന്‍ങ്കോട് പോലീസിൽ പരാതിനൽകിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രത്തില്‍ എത്തേണ്ട പൂജാരി 6.45ന് എത്തുകയും ധര്‍മ്മശാസ്താവിനു നല്ക്കെണ്ടിയിരുന്ന നെയ്യ് അഭിഷേകം ശിവ ക്ഷേത്രത്തില്‍ നല്ക്കിയതിനെ തുടര്‍ന്ന് ഭക്തരും ക്ഷേത്ര ഭാരവാഹികളും തമ്മിലുണ്ടായ വാക്കുതര്‍ക്കം മാത്രമാണുണ്ടായതെന്നും ക്ഷേത്ര ഭാരവാഹികളും ഭക്തരും അവകാശപ്പെടുന്നു. പൂജാരിയെ ജാതി പരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ക്ഷേത്ര ആചാരത്തിലുണ്ടായ അപാകത ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്തതെന്നും ഭരവാഹികൾ പറഞ്ഞു. രജ്ഞിത് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായിആര്യന്കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.
Read Moreഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തി! നവവധു പോലീസിനെതിരെ കത്തെഴുതി വെച്ച് ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ…
കൊച്ചി: ആലുവയിൽ നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മൊഫ്സിയ പർവീനാണ് (21) മരിച്ചത്. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫ്സിയ ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫ്സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫ്സിയ.
Read Moreകുട്ടികൾക്ക് മദ്യവും ബൈക്കും നൽകി വലയിലാക്കും; പിന്നെ പല കുറ്റകൃത്യങ്ങൾക്കും ഇവരെ ഉപയോഗിക്കും; ആറ്റിങ്ങലിൽ മാലപൊട്ടിക്കൽ സംഘം അറസ്റ്റിൽ
ആറ്റിങ്ങൽ: മാലപിടിച്ചുപറിക്കുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പോലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. കല്ലമ്പലം, അയിരൂർ, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച ഏഴംഗ സംഘമാണ് അറസ്റ്റിലായത്. വർക്കല, മുത്താന, ചെമ്മരുതി ബി.എസ്.നിവാസിൽ ശരത് (ചന്തു,28), വടശേരികോണം പനച്ചവിള വീട്ടിൽ ശ്രീകാന്ത് (ശ്രീകുട്ടൻ,27), ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന നന്തു (18), ഞെക്കാട് തെറ്റിക്കുളം ചരുവിളവീട്ടിൽ അമൽ (22) ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിൽ (22) കല്ലമ്പലം മാവിൻമൂട് അശ്വതി ഭവനിൽ ആകാശ് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഒരു വിദ്യാർഥിയും പിടിയിലായ സംഘത്തിലുണ്ട്. അറസ്റ്റിലായ ശരത്ത് മദ്യവും മയക്കുമരുന്നും നൽകിയാണ് വിദ്യർഥികൾ ഉൾപ്പെടെയുള്ളവരെ കൊണ്ട് കുറ്റകൃത്യങ്ങൾ ചെയിക്കുന്നതെന്നും മാല പിടിച്ച് പറിക്കായി ഇരുചക്രവാഹനങ്ങൾ നൽകിയിരുന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.പൊട്ടിച്ച് കൊണ്ടുവരുന്ന…
Read Moreചുരിദാര്‍ മാറ്റി മുണ്ട് ഉടുപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഭസ്മം പൂശി ! യുവതിയെ പീഡിപ്പിച്ച ശേഷം വ്യാജ ജോത്സ്യന് പാര്‍ട്ടിഗ്രാമത്തില്‍ വിലസുന്നു…
യുവതിയെ പീഡിപ്പിച്ച വ്യാജ ജോത്സ്യന് ഇപ്പോഴും നെഞ്ചുവിരിച്ചു നടക്കുന്നുവെന്ന് ആരോപണം. കണ്ണൂരിലാണ് സംഭവം. വിട്ടുമാറാത്ത ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ മയ്യില്‍ ജ്യോതിഷ ചികിത്സ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ചന്ദ്രഹാസന്‍ എന്ന ജ്യോതിഷനെ സമീപിച്ചത്. 35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല. സിപിഎം ജില്ലാ നേതാക്കളുടെ ഇടപെടലില്‍ ബലാല്‍സംഗം അടക്കം ഉള്ള കുറ്റം ചുമത്തിയ പ്രതിയാണ് പാര്‍ട്ടി ഗ്രാമത്തില്‍ വിലസുന്നത്. അസുഖം പൂര്‍ണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സ്യന് പറഞ്ഞതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ അടുത്തെത്തിയത്. തുടര്‍ന്ന് സ്വന്തം സ്വര്‍ണ്ണം സുഹൃത്തിന് നല്കി 15000 രൂപ സംഘടിപ്പിച്ചു. പൂജാകര്‍മങ്ങള്‍ക്കായി ഏപ്രില്‍ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തില്‍ എത്തി. ചുരിദാര്‍ ധരിച്ച് പോയതിനാല്‍ പൂജ കര്‍മ്മങ്ങള്‍ക്ക് വിഘ്നമുണ്ടാകുന്നെന്നും,…
Read Moreതമിഴ് ജയത്തിൽ സൂപ്പർ സ്റ്റാർ ഷാരുഖ്
ന്യൂഡൽഹി: അവസാന പന്ത് സിക്സർ പറത്തി ഷാരുഖ് ഖാൻ തമിഴ്നാടിനു സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ഒരു പന്ത് മാത്രമുള്ളപ്പോൾ തമിഴ്നാടിനു ജയിക്കാൻ അഞ്ചു റണ്‍സാണു വേണ്ടിയിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണു തമിഴ്നാട് സയ്യിദ് മുഷ്താഖ് അലി കിരീടത്തിൽ മുത്തമിടുന്നത്. കർണാടകയെ നാലു വിക്കറ്റിന് തകർത്തായിരുന്നു തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. കർണാടക ഉയർത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഷാരൂഖ് ഖാന്റെ മികവിൽ അവസാന പന്തിൽ തമിഴ്നാട് മറികടക്കുകയായിരുന്നു. തമിഴ്നാടിന് ജയിക്കാൻ 22 പന്തിൽനിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തിൽ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തിൽനിന്ന് മൂന്ന് സിക്സും ഒരു ഫോറുമടക്കം 33 റണ്‍സുമായി പുറത്താകാതെ നിന്നു.
Read More