ഇന്ത്യ നല്‍കിയ കോവിഡ് വാക്‌സിന്‍ ഈ രാജ്യത്ത് ആദ്യം നല്‍കിയത് ലൈംഗിക തൊഴിലാളികള്‍ക്ക് ! ഇതിന് വ്യക്തമായ കാരണവുമുണ്ട്…

വിവിധ ലോകരാജ്യങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ നിന്നും നിരവധി രാജ്യങ്ങളാണ് ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാ രാജ്യങ്ങളും ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതെങ്കില്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ച ബംഗ്ലാദേശ് രാജ്യത്തെ ചുവന്ന തെരുവ് എന്നറിയപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവിടെ മാത്രമുള്ളത് രണ്ടായിരത്തില്‍ അധികം ലൈംഗിക തൊഴിലാളികളാണ്. നൂറില്‍ അധികം പേര്‍ക്ക് ഇവിടെ കുത്തിവെയ്പ്പെടുത്തു. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കുത്തിവെയ്പ്പ്. ഇന്ത്യയില്‍ നിന്നും സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്ക്കുന്നത്. ഇന്ത്യ ബംഗ്ലാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത് വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ്. ഇത് കൂടാതെ മുപ്പത് ദശലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ് വാങ്ങുകയും ചെയ്തു. രാജ്യത്തെ കോവിഡ് വ്യാപനം…

Read More

കാവ്യാ മാധവന്റെ ചിത്രം കണ്ട് പ്രണയിച്ചു ! കൈക്കൂലി കൊടുത്തും അധികൃതരുടെ കണ്ണുവെട്ടിച്ചും അതിര്‍ത്തി കടന്ന് മേപ്പാടിയിലെത്തിയപ്പോള്‍ കണ്ടത് മധ്യവയസ്‌കയായ വീട്ടമ്മയെ ; തകര്‍ന്നു പോയി ആ ബംഗ്ലാദേശി ഹൃദയം…

ഫേസ്ബുക്ക് പ്രണയത്തിലൂടെ വഞ്ചിതനായി കേരളത്തിലെത്തുകയും തുടര്‍ന്ന് യാത്രാരേഖകള്‍ കൈയ്യിലില്ലാത്തതിനാല്‍ കേരളത്തിലെ ജയിലില്‍ കഴിയുകയും ചെയ്ത ബംഗ്ലാദേശി യുവാവിന് അവസാനം മടക്കം. ബംഗ്ലാദേശില്‍ പെയ്ന്റിംഗ് ജോലി ചെയ്തിരുന്ന സഹീബുള്‍ഖാനാണ് കഴിഞ്ഞദിവസം സ്വദേശത്തേക്ക് മടങ്ങിയത്. ജയില്‍മോചിതനായ ശേഷം ഏതാനും മാസങ്ങളോളം മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ സംരക്ഷണയിലാണ് യുവാവ് കഴിഞ്ഞിരുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ സഹീബുള്‍ഖാന് സ്വദേശത്തേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ട് പോലീസ് പൂര്‍ത്തീകരിച്ചുവെങ്കിലും അനുമതി രേഖകള്‍ തപാല്‍ സമരത്തില്‍ കാണാതായി. രണ്ടാമതും എംബസിയില്‍ നിന്ന് രേഖകള്‍ ലഭിക്കാനെടുത്ത രണ്ടു മാസത്തോളം സമയം മേപ്പാടിയിലെ പോലീസുകാരാണ് സഹീബുള്‍ഖാന് ഭക്ഷണവും മറ്റ് സഹായങ്ങളും നല്‍കിയത്. ഒടുവില്‍ സഹിബുള്‍ഖാന് പോലീസുകാര്‍ യാത്രയയപ്പും നല്‍കി. സിനിമാനടി കാവ്യാമാധവന്റെ ചിത്രം പ്രഫൈലില്‍ നല്‍കിയ മേപ്പാടി സ്വദേശിനിയായ വീട്ടമ്മയുമായാണ് സഹീബുള്‍ഖാന്‍ പ്രണയത്തിലായത്. കാവ്യയോടുള്ള പ്രണയം മൂത്തപ്പോള്‍ ഇയാള്‍ കൈക്കൂലി കൊടുത്തും അധികൃതരുടെ കണ്ണുവെട്ടിച്ചും അതിര്‍ത്തി കടന്ന് കേരളത്തിലെത്തി.…

Read More

സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണം എടുത്ത് കളഞ്ഞ് ബംഗ്ലാദേശ്; ഇനി വിദ്യാര്‍ഥികളെ നിരാശപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രി; തീരുമാനം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന്…

ധാക്ക: സംവരണം നിര്‍ത്തലാക്കുന്ന നിര്‍ണായക തീരുമാനവുമായി ബംഗ്ലാദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലിയ്ക്കുള്ള സംവരണമാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാര്‍ത്ഥികളുടെ ആഗ്രഹപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. സംവരണം എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയ വിവാദനയമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ധാക്കയില്‍ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് നടപടിയുമുണ്ടായിരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരുക്കേറ്റത്. ഞായറാഴ്ച മുതലാണ് ബംഗ്ലാദേശ് വിദ്യാര്‍ത്ഥി സമരത്തില്‍ വലഞ്ഞത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ഇല്ലാതാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ലാത്ത സംവരണ തത്വം തുടരേണ്ടതില്ലെന്നാണ് അവരുടെ നിലപാട്. കൂടുതല്‍ പ്രക്ഷോഭത്തിന് മുതിരാതെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങട്ടെയെന്നും അവര്‍ പറഞ്ഞു. സംവരണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്…

Read More