ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത

കോ​വി​ഡ് 19 എ​ന്ന പേ​രി​നേ​ക്കാ​ളും ഭ​യ​പ്പെ​ടു​ത്തു​ന്ന മ​റ്റൊ​രു പേരാ​ണ് നാം ​ഇ​പ്പോ​ൾ കേ​ട്ടു​വ​രു​ന്ന ഒ​മി​ക്രോ​ൻ അ​ഥ​വാ സൂപ്പർ മ്യൂട്ടന്‍റ് കോവിഡ് 19(Super Mutant Covid19) എ​ന്ന​ത്. ഒമിക്രോൺഇ​ന്ത്യ​ൻ വ​ക​ഭേ​ദ​ത്ത ഡെൽറ്റ (Delta) എ​ന്നും യുകെ വ​ക​ഭേ​ദ​ത്തെ ആൽഫ (Alpha) എ​ന്നും ലോകാരോഗ്യ സംഘടന സൂ​ചി​പ്പി​ച്ച​പ്പോ​ൾ സാം​സ്കാ​രി​ക​പ​ര​മാ​യി ഒ​രു​പാ​ട് മു​ദ്ര​കു​ത്ത​ലു​ക​ൾ ഉ​ണ്ടാ​വാ​ൻ ഇ​ട​യാ​യി. അ​തി​നാ​ൽ ഗ്രീ​ക്ക് അ​ക്ഷ​ര​മാ​ല​യി​ലെ 15 ാം അ​ക്ഷ​ര​മാ​യ Omicron എ​ന്ന പ​ദം ഈ ​വ​ക​ഭേ​ദ​ത്തി​നാ​യി സൂ​ചി​പ്പി​ക്കു​ന്നു. B.1.1.529 എ​ന്ന ഈ ​വ​ക​ഭേ​ദം ഗൗ​ട്ടെ​ണ്ട് പ്ര​വി​ശ്യ, ജോ​ഹ​ന്നാ​സ്ബ​ർ​ഗ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ നി​ന്ന് 2021 ന​വം​ബ​ർ 24നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ജനിതക കോഡിലെ മാറ്റങ്ങൾഒ​രു വൈ​റ​സി​ന്‍റെ ജ​നി​ത​ക കോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ/Mutation ആ​ണ് ഇ​തി​നെ വക​ഭേ​ദം/​പു​തി​യ ഒ​രു variant ആ​ക്കി മാ​റ്റു​ന്ന​ത്. VOC/Variant of Concern ആ​ണ് Omicron ഉ​ള്ള​ത്. ഈ ​വ​ക​ഭേ​ദ​ങ്ങ​ൾ കണ്ടെത്താൻ പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ…

Read More

ഇ​ന്ത്യ​യി​ലും ഒ​മി​ക്രോ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ടു പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു; സമ്പർക്കത്തിൽ പതിനഞ്ചോളം പേർ

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ര​ണ്ടു പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​രു​വ​ർ​ക്കും സ​മ്പ​ർ​ക്ക​മു​ള്ള 15 ഓ​ളം പേ​രെ ക​ണ്ടെ​ത്തി​യ​താ​യും ഇ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യും ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പും അ​റി​യി​ച്ചു. 66, 46 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 66 വ​യ​സു​കാ​ര​നു​മാ​യു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് 46 കാ​ര​ന് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങളില്ല. നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ടെ​ന്നും 10 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ഉ​ട​ൻ പു​റ​ത്തു​വ​രു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ട് മ​ണി​ക്കൂ​ർ വി​ശ്ര​മം, എ​ട്ട് മ​ണി​ക്കൂ​ർ വി​നോ​ദമെന്ന നിയമം കാറ്റിൽ പറത്തി കെ​എ​സ്ആ​ർ​ടി​സി​യി​ൽ തൊ​ഴി​ലാ​ളി ചൂ​ഷ​ണ​ പ​രാ​തി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​ തൊ​ഴി​ലാ​ളികളെ ചൂ​ഷ​ണ​ം ചെയ്യുന്നുവെന്ന് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ലേ​ബ​ർ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ​എ​ൽ​ഒ.) പ​രാ​തി. എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി, എ​ട്ട് മ​ണി​ക്കൂ​ർ വി​ശ്ര​മം, എ​ട്ട് മ​ണി​ക്കൂ​ർ വി​നോ​ദം എ​ന്ന അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി ചൂ​ഷ​ണ​മെ​ന്നും ഐ​എ​ൽ​ഒ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​ന​യ​ച്ച പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 25000 ത്തോ​ളം ജീ​വ​ന​ക്കാ​രു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലാ​ളി ചൂ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. തൊ​ഴി​ൽ സ​മ​യം കൂ​ട്ടി​യും വി​ശ്ര​മ​സ​മ​യം കു​റ​ച്ചും ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കു​ന്നു. ഒ​രു ദി​വ​സം 12 മ​ണി​ക്കൂ​ർ വ​രെ ജോ​ലി ചെ​യ്യി​ക്കു​ന്നു. അ​ധി​ക സ​മ​യം ജോ​ലി ചെ​യ്യു​ന്ന​തി​ന് പ്ര​തി​ഫ​ലം ന​ല്കു​ന്നി​ല്ല. തു​ട​ർ​ച്ച​യാ​യി വി​ശ്ര​മം ന​ൽ​കാ​തെ ഡ​ബി​ൾ ഡ്യൂ​ട്ടി ചെ​യ്യി​ക്കു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് കെ ​എ​സ് ആ​ർ ടി ​സി ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്- പ​രാ​തി​യി​ൽ പ​റ​യു​ന്നു.രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് കെ ​എ​സ്…

Read More

കേരളത്തിന്‍റെ സൗന്ദര്യറാണിയെ ഇന്നറിയാം; ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍  25 മ​ല്‍​സ​രാ​ര്‍​ഥി​ക​ൾ

കൊ​ച്ചി: ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള മ​ല്‍​സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ട് ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് ലേ ​മെ​റി​ഡി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. 25 മ​ല്‍​സ​രാ​ര്‍​ഥി​ക​ളാ​ണ് ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. കേ​ര​ളീ​യം, ലെ​ഹം​ഗ, ഗൗ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യാ​ണ് മ​ല്‍​സ​രം. ഗ്രൂ​മിം​ഗ് സെ​ഷ​നു​ക​ള്‍​ക്കു പി​ന്നാ​ലെ മി​സ് ബ്യൂ​ട്ടി​ഫു​ള്‍ ഹെ​യ​ര്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​കി​ന്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ സ്‌​മൈ​ല്‍, മി​സ് ബ്യൂ​ട്ടി​ഫു​ള്‍ അ​യ്‌​സ്, മി​സ് ഫോ​ട്ടോ​ജ​നി​ക്, മി​സ് ക​ണ്‍​ജീ​നി​യാ​ലി​റ്റി, മി​സ് ടാ​ല​ന്‍റ​ഡ് എ​ന്നി​വ​രെ തെ​ര​ഞ്ഞ​ടു​ക്കും. കോ​വി​ഡി​നെ​തു​ട​ര്‍​ന്ന് ക്യു ​ആ​ര്‍ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ പാ​സ് ഉ​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വൂ. എ​റ​ണാ​കു​ളം ലെ ​മെ​റി​ഡി​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന മി​സ് കേ​ര​ള മ​ല്‍​സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഇ​ടം​പി​ടി​ച്ച​വ​ര്‍ ഫോ​ട്ടോ​സെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ള്‍.

Read More

ക​ജോ​ൾ പിടിച്ചില്ലായിരുന്നെങ്കിൽ… വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം കാ​ജോ​ളു​മൊ​ത്ത് പ്ര​ണ​യ​ഗാ​ന​ത്തി​ൽ അ​ഭി​ന​യിക്കുമ്പോൾ ഷാ​രൂ​ഖി​ന്‍റെ ബാ​ല​ൻ​സ് തെ​റ്റി

ബോ​ളി​വു​ഡ് സി​നി​മ​യി​ൽ ഷാ​രൂ​ഖ് ഖാ​ൻ കിം​ഗ് ഖാ​ൻ ആ​ണ്. അ​ദ്ദേ​ഹ​ത്തി​നും ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. 1990ൽ ​പു​റ​ത്തി​റ​ങ്ങി​യ യാ​ഷ് ചോ​പ്ര​യു​ടെ “ദ​ർ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് ഷാ​രൂ​ഖ് ഖാ​ന് ആ​ദ്യ​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച സീ​നി​ൽ ഷാ​രൂ​ഖി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത് അ​നു​പം ഖേ​ർ ആ​ണ്. മും​ബൈ ഫി​ലിം സി​റ്റി​യി​ൽ ആ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. ഈ ​രം​ഗ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​ൻ സോ​ഫ​യി​ൽ വി​ശ്ര​മി​ക്കു​ന്ന അ​നു​പം ഖേ​റി​ന് നേ​രെ ചാ​ട​ണ​മാ​യി​രു​ന്നു. ഈ ​സീ​നി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ഷാ​രൂ​ഖ് സോ​ഫ​യി​ലേ​ക്ക് ചാ​ടി​യ നി​മി​ഷം, അ​നു​പം​ഖേ​ർ അ​ബ​ദ്ധ​ത്തി​ൽ കാ​ലു​യ​ർ​ത്തി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. അ​നു​പം ഖേ​ർ ബോ​ധ​പൂ​ർ​വം അ​ല്ലെ​ങ്കി​ലും വ​രു​ത്തി​യ ഈ ​തെ​റ്റ് ഷാ​രൂ​ഖി​ന്‍റെ മൂ​ന്ന് വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ച്ചു. ഷാ​രൂ​ഖ് വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞു. പി​ന്നീ​ട് കു​റേ​ക്കാ​ല​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷ​മാ​ണ് ഷാ​രൂ​ഖ് ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ജോ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ… മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ ഷാ​രൂ​ഖ് ഖാ​നെ നാ​യി​ക കാ​ജോ​ൾ വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.…

Read More

ചെമ്പന്‍റെ വഴിയിൽ ചാക്കോച്ചന്‍റെ ഭീമൻ

ടി.ജി.ബൈജുനാഥ്അ​ങ്ക​മാ​ലി ​ഡ​യ​റീ​സി​നു ശേ​ഷം ചെ​ന്പ​ൻ വി​നോ​ദ് പേ​ന​യെ​ടു​ക്കു​ന്നു. ‘ത​മാ​ശ’​യ്ക്കു ശേ​ഷം അ​ഷ​റ​ഫ് ഹം​സ സ്റ്റാ​ർ​ട്ട് ആ​ക്്ഷ​ൻ ക​ട്ട് പ​റ​യു​ന്നു. ഒ​രു വ​ഴി​പ്ര​ശ്നം ത​ല​യി​ലെ​ടു​ത്ത് ചാ​ക്കോ​ച്ച​ൻ ഭീ​മ​നാ​കു​ന്നു! ‘കാ​മ​റ​യു​മാ​യി ഓ​ടു​ന്ന’ ഗീ​രീ​ഷ് ഗം​ഗാ​ധ​ര​ൻ ഭീ​മ​നൊ​പ്പം ആ ​വ​ഴി​പ്ര​ശ്ന​ത്തി​ന്‍റെ പി​ന്നാ​ലെ കൂ​ടു​ന്നു. ത​മാ​ശ ഫെ​യിം ചി​ന്നു ചാ​ന്ദ്നി​യും വി​ൻ​സി അ​ലോ​ഷ്യ​സും മേ​ഘ​യും ചാ​ക്കോ​ച്ച​ന്‍റെ നാ​യി​ക​മാ​രാ​കു​ന്നു. ചെ​ന്പ​നൊ​പ്പം ആ​ഷി​ക് അ​ബു​വും റി​മ ക​ല്ലി​ങ്ക​ലും കൈ​കോ​ർ​ക്കു​ന്പോ​ൾ ‘ഭീ​മ​ന്‍റെ വ​ഴി’ തെ​ളി​യു​ക​യാ​ണ്. ‘ ഈ ​സി​നി​മ​യി​ലെ ഭീ​മ​നു മ​ഹാ​ഭാ​ര​ത​ത്തി​ലെ ഭീ​മ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സ്വ​ഭാ​വ​വും അ​ങ്ങ​നെ​യ​ല്ല. അത്തരം യാ​തൊ​രു ഷെ​യ്ഡ്സും ഈ ​ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ല്ല. എ​ന്‍റെ ക​ഥാ​പാ​ത്രം സ​ഞ്ജു മ​റ്റു​ള്ള​വ​രെ ഭീ​മ​നെ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​ർ തി​രി​ച്ച് അ​യാ​ളെ വി​ളി​ക്കു​ന്ന​തും ഭീ​മ​ൻ എ​ന്നു ത​ന്നെ​യാ​ണ്. ന​മ്മ​ൾ ചി​ല​പ്പോ​ൾ സ​ഖാ​വെ എ​ന്നു പ​ര​സ്പ​രം വി​ളി​ക്കു​ന്ന​തു​പോ​ലെ. ഒ​രു വ​ഴി​പ്ര​ശ്ന​വു​മാ​യി ഭീ​മ​ൻ ന​ട​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഭീ​മ​ന്‍റെ വ​ഴി എ​ന്നു ടൈ​റ്റി​ൽവ​രു​ന്ന​ത്.’ –…

Read More

തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി വ​രുന്നു; ശ​ബ​രി​മ​ല​യി​ല്‍ കൂ​ടു​ത​ല്‍പേ​ര്‍​ക്ക് ദ​ര്‍​ശ​ന സൗ​ക​ര്യം; ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി

  ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ വ​ര​വേ​ല്‍​ക്കാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി എ​ഡി​എം അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. നീ​ലി​മ​ല അ​പ്പാ​ച്ചി​മേ​ട് പാ​ത​യി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി. നീ​ലി​മ​ല പാ​ത​യി​ല്‍ പോ​ലീ​സി​നെ​യും ഡോ​ക്ട​ര്‍​മാ​രെ​യും നി​യോ​ഗി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ത​യ്യാ​റാ​യി. സ​ന്നി​ധാ​ന​ത്ത് വി​രി വെ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​വു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍​സ​ര്‍ നീ​ലി​മ​ല അ​പ്പാ​ച്ചി​മേ​ട് പാ​ത പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ആ​ര്‍. ആ​ന​ന്ദ് അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്ത് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍​സ​ര്‍ സ്ഥാ​പി​ക്കും. തീ​ര്‍​ഥാ​ട​ക​ര്‍ മാ​സ്‌​ക് ധ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ന​ട​പ്പ​ന്ത​ലി​ല്‍ മാ​സ്‌​ക് വി​ത​ര​ണ​വും ചെ​യ്യു​ന്നു. ക​ട​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ മാ​സ്‌​ക് ധ​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന പോ​ലീ​സ് ന​ട​ത്തും. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ഭ​സ്മ​ക്കു​ള​ത്തി​ല്‍ വെ​ള്ളം നി​റ​യ്ക്കാ​നും…

Read More

പാർട്ടി പ്രവർത്തകയെ പീ​ഡി​പ്പി​ച്ച് ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തിയ നേതാക്കളെ കൈവിട്ട്  പാർട്ടി; പതിനൊന്നാം പ്രതി അറസ്റ്റിൽ

  തി​രു​വ​ല്ല: പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച് ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍ ഉ​ട​ന്‍ അ​റ​സ്റ്റി​ലാ​യേ​ക്കും. ഇ​വ​രു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശം വ​ന്നു. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ളും പ്ര​തി​ക​ളാ​യ കേ​സി​ല്‍ പ​തി​നൊ​ന്നാം പ്ര​തി സ​ജി എ​ലി​മ​ണ്ണി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യി.​വീ​ട്ട​മ്മ​യു​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കേ​സ്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ക്കു​ക​യും തു​ട​ര്‍​ന്ന് തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് വീ​ട്ട​മ്മ​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഫോ​ണ്‍ രേ​ഖ​ക​ളും ട​വ​ര്‍ ലൊ​ക്കേ​ഷ​നും പ​രി​ശോ​ധി​ക്കാ​നാ​യി സൈ​ബ​ര്‍ സെ​ല്ലി​ന്റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി സി​പി​എം കോ​ട്ടാ​ലി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ജി​മോ​നും ര​ണ്ടാം പ്ര​തി ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് നാ​സ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഒ​ളി​വി​ലെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട 12…

Read More

 മക്കളെ ഉപേക്ഷിച്ച് യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി ! അന്വേഷണത്തിനിടെ കീ​ഴ​ട​ങ്ങി​യ യുവതിക്ക് പോലീസ് കൊടുത്തത് എട്ടിന്‍റെ പണി

കോ​ഴി​ക്കോ​ട് : യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ കീ​ഴ​ട​ങ്ങി. ക​രു​വി​ശേ​രി സ്വ​ദേ​ശി​യും 13 ഉം ​എ​ട്ടും വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ 35 കാ​രി​യാ​ണ് മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ലെ ക​ട​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. യു​വ​തി​യും ഭ​ര്‍​ത്താ​വും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് യു​വ​തി മ​ണ്ണൂ​രി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​തി​നി​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തി​ന് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​മ്മ ഫ​റോ​ക്ക് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. മി​സിം​ഗ് കേ​സ് ര​ജ​സി​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​ത്തി​നി​ടെ യു​വ​തി മ​ണ്ണൂ​രി​ലു​ള്ള യു​വാ​വി​നൊ​പ്പ​മാ​ണ് പോ​യ​തെ​ന്ന് ബോ​ധ്യ​മാ​യി. തു​ട​ര്‍​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ചെ​ന്നൈ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഫ​റോ​ക്ക് പോ​ലീ​സ് ചെ​ന്നൈ​യി​ല്‍ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും യു​വ​തി​യേ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് തി​ര​ഞ്ഞെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ യു​വ​തി…

Read More

ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പടരും ! ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്…

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. നിലവിലെ പഠനങ്ങള്‍ നല്‍കുന്ന സൂചന ഇതാണെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി കേരള സര്‍ക്കാരിന് മുന്നിയിപ്പ് നല്‍കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മൂന്നാം ഡോസ് വാക്‌സിന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ…

Read More